shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

70.The 400 Blows (1959) Dir : François Truffaut Genre: Crime, Drama

ഫ്രഞ്ച് സിനിമയുടെ ശവക്കുഴി തോണ്ടുന്നവൻ എന്ന വിളിപ്പേര് കിട്ടിയ നിരൂപകന്റെ, സംവിധായകൻ എന്ന നിലയിൽ ഉള്ള ആദ്യ സിനിമയാണ് The 400 Blows. നിരൂപകന്റെ കുപ്പായത്തിൽ നിന്ന് സംവിധായകന്റെ കുപ്പായത്തിലേക്ക് മാറിയ Francois Truffaut ആണ് ഈ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്. ഇദ്ദേഹം ഫ്രഞ്ച് നവതരംഗത്തിന്റെ ആശയങ്ങൾ രൂപീകരിക്കുന്നതിൽ പ്രധാന പങ്കുവഹിച്ച “Cahiers Du Cinema” യിലെ ഒരു അംഗമായിരുന്നു. ഈ മാഗസിനിലെ ഏറ്റവും ക്രൂരനായ നിരൂപകൻ എന്ന വിശേഷണം ഇദ്ദേഹത്തിന് സ്വന്തമായിരുന്നു. പക്ഷെ ആദ്യ സിനിമയിലൂടെ തന്നെ ഫ്രഞ്ച് സിനിമയുടെ ഉയർത്തെഴുന്നേല്പിനുള്ള പതാകവാഹകനുമായി മാറി. 1958ൽ Cannes Film Festival ന് ക്ഷണം കിട്ടാത്ത നിരൂപകനിൽ നിന്നു 1959ലെ Cannes ൽ മികച്ച സംവിധായകനുള്ള പുരസ്കാരജേതാവായി മാറുകയും ചെയ്തു. ഭാഗികമായി ആത്മകഥാംശം ഉള്ള ഈ സിനിമ, സിനിമയുടെ സൗന്ദര്യാത്മകമായി വലിയ കുതിച്ചു ചാട്ടത്തിന് തുടക്കമിട്ടു.

കൗമാരക്കാരനായ Antoine Doinel ന്റെ കഥ പറയുന്ന സിനിമയാണ് The 400 Blows. Antoine Doinel ന്റെ സ്കൂളിലെ ജീവിതത്തിൽ നിന്ന് തുടങ്ങുന്ന സിനിമ, പിന്നീട് കുടുംബം, സുഹൃത്തുക്കൾ, തുടങ്ങിയ ഓരോ മേഖലയിലേക്കും കടക്കുന്നു. ഒരു സ്ത്രീയുടെ ബിക്കിനി ഫോട്ടോ പാസ്സ് ചെയ്യുന്നതിനിടയിൽ പിടിക്കപ്പെടുകയും അധ്യാപകന്റെ വക ശിക്ഷ ലഭിക്കുകയും ചെയ്യുന്നിടത് നിന്നാണ് സിനിമ തുടങ്ങുന്നത്. ബന്ധം നിലനിർത്തുന്നതിൽ ബുദ്ധിമുട്ടുന്ന അമ്മയുടെയും രണ്ടാനച്ഛന്റെയും കൂടെ താമസിക്കുന്ന Antoine Doinel, കൗമാരക്കാരന് കിട്ടേണ്ട ശ്രദ്ധയൊന്നും കിട്ടാതെയാണ് വളരുന്നത്. സിനിമ പുരോഗമിക്കുംതോറും Antoine Doinel സ്കൂൾ, കുടുംബം, സ്റ്റേറ്റ്, തുടങ്ങിയ വ്യവസ്ഥിതികളോടൊക്കെ മല്ലിടുന്നതാണ് നമ്മുക്ക് കാണാൻ കഴിയുന്നത്.

സിനിമ തുടങ്ങുന്ന രംഗത്തിൽ തന്നെ സിനിമയുടെ ആശയത്തെ സംവിധായകൻ കൊണ്ട് വരുന്നുണ്ട്. ആദ്യ രംഗത്തിൽ മറ്റുള്ള കുട്ടികൾ കൂടി ഉൾപ്പെട്ട കുറ്റത്തിന് Antoine Doinel പിടിക്കപ്പെടുകയും ക്ലാസ് മുറിയുടെ ഒരു മൂലയിൽ നിർത്തപ്പെടുകയും ചെയ്യുന്നു. Antoine Doinel ന്റെ ഏകാന്തതയും നിസ്സഹായതയും വിളിച്ചു പറയുന്നതാണ് ഈ രംഗം. ഇതിൽ തന്നെ ഇൻസ്റ്റിട്യൂഷനിൽ കടന്നു വരുന്ന അധികാരവും അതു ദുരുപയോഗം ചെയ്യപ്പെടുന്നതും സംവിധായകൻ വ്യക്തമായി കാണിക്കുന്നുണ്ട്. സാഹിത്യത്തിന്റെ അതിപ്രസരം കൊണ്ട് നിറഞ്ഞ എലൈറ്റ് റൊമാന്റിക് കവിത അധ്യാപകൻ പഠിപ്പിക്കുമ്പോൾ തന്നെ Antoine Doinel ചുമരിൽ കുത്തിക്കുറിച്ച കൊച്ചു കവിതയെ കളിയാക്കുകയും ചെയ്യുന്നു. ഇവിടെ വീണ്ടും വീണ്ടും ശിക്ഷക്ക് വിധേയമാക്കുന്ന വ്യവസ്ഥിതിയുടെ പൊള്ളത്തരം വിളിച്ചറിയിക്കുകയാണ് സംവിധായകൻ ചെയ്യുന്നത്.

വീട്ടിൽ സാധനങ്ങൾ വാങ്ങൽ മുതൽ വേസ്റ്റ് കൊണ്ടുപോയി കളയൽ വരെയുള്ള തൊഴിൽ ചെയ്യേണ്ടി വരുന്ന Antoine Doinel ആണുള്ളത്. അവസാനം അവന്റെ പഠനത്തിലേക്കു എത്തുമ്പോഴേക്കും ഭക്ഷണം കഴിക്കാനുള്ള ഒരുക്കവും തുടങ്ങുന്നു. Antoine Doinel ന്റെ കുടുംബം Lower Middle Class ആണ്. സാമ്പത്തികമായ പിന്നോക്കാവസ്ഥ നൽകുന്ന അരക്ഷിതാവസ്ഥ നല്ല വണ്ണം Antoine Doinel നെ ബാധിക്കുകയും ചെയ്യുന്നുണ്ട്. ഇതിനു പുറമെ അവനും അമ്മയും അച്ഛനും ഒക്കെ ആയിട്ടുള്ള ബന്ധങ്ങളിൽ ഉള്ള വിള്ളലുകളും കൂടി ആകുമ്പോഴേക്കും അവൻ പൂർണമായും അരക്ഷിതാവസ്‌ഥയിൽ എത്തുന്നു.

മുകളിൽ പറഞ്ഞ രണ്ടു വ്യവസ്ഥിതികളും Antoine Doinel വ്യക്തിത്വ രൂപീകരണത്തിൽ പ്രധാന പങ്കു വഹിക്കുന്നവയാണ്. പക്ഷെ ഇവ രണ്ടും ഒരു കൗമാരക്കാരന് സുഖകരമായ ഒരു അന്തരീക്ഷമോ കൈതാങ്ങോ നൽകുന്നില്ല. മറിച്ചു കുറ്റപ്പെടുത്തലുകളും ശിക്ഷയും ഒക്കെ നൽകുകയും ചെയ്യുന്നു. തുടർന്ന് കാണിക്കുന്ന Antoine Doinel ഈ വ്യവസ്ഥിതികളിൽ നിന്നു രക്ഷപ്പെടാനുള്ള ശ്രമമാണ് നടത്തുന്നത്. സിനിമയിലെ സ്പിന്നിങ് wheel പോലെ ഈ രക്ഷപ്പെടലുകൾ ഒരേ സമയം Antoine Doinel ന് സ്വാതന്ത്ര്യം നൽകുകയും പക്ഷെ സ്പിന്നിങ് wheelലെ ചുമര് പോലെ അവനറിയാതെ നിയന്ത്രിക്കപ്പെടുകയും ചെയ്യുന്നുണ്ട്.

Rene യുടെ വീട്ടിലെ അവസ്ഥയും ഇതിൽ നിന്നു ഒട്ടും വ്യത്യസ്തമല്ല, ഇങ്ങനെ ഒരു കാഴ്ച്ച കൊണ്ടു വരുന്ന സംവിധായകൻ സിനിമയെ ഒരു വ്യക്തിയുടെ യാത്ര എന്ന നിലയിൽ നിന്നു മാറ്റി ഫ്രഞ്ച് സമൂഹത്തിലെ പ്രശ്നങ്ങളിലേക്ക് കൂടി കൊണ്ടു പോകുന്നു. ഇതിനെ ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് ആദ്യ ടൈറ്റിൽ കടന്നു വരുന്നത് എന്നതും ശ്രദ്ധേയമാണ്, പാരീസ് നഗരത്തിന്റെ തലയെടുപ്പായ ഈഫൽ ടവറിന്റെ വ്യത്യസ്ത angle നിന്നുള്ള ദൃശ്യം അതിനോട് അടുത്തേക്ക് പോകുന്നു. അടുത്തെത്തി അകന്നു പോവുന്നിടത് നിന്നാണ് സിനിമ തുടങ്ങുന്നത്. പാരീസിന്റെ തലയെടുപ്പ് ഒരു മിഥ്യയായിരുന്നോ എന്ന ചോദ്യം സംവിധായകൻ മുന്നോട്ടു വെക്കുന്നുണ്ട്. Roger Ebert സൈറ്റിൽ ഉള്ള അനാലിസിസ് പോലെ Antoine Doinel ന്റെ POV യും ആകാം. പക്ഷെ ഫ്രഞ്ച് സമൂഹത്തിൽ ഉണ്ടായി വരുന്ന അരക്ഷിതാവസ്ഥ പലയിടങ്ങളിൽ ആയി സംവിധായകൻ കാണിക്കുന്നുണ്ട്. അശ്രദ്ധമായ അധ്യാപകർ, പ്രത്യേകിച്ചു പാരിസിൽ കൂടിയുള്ള ഓട്ടം, Antoine Doinel കുടുംബവും കാണാൻ പോകുന്ന സിനിമ Paris Belongs To Us, തുടങ്ങിയ സൂചനകൾ ഇതിലേക്ക് കൊണ്ടു ചെല്ലുന്നുണ്ട്. ഈ വിമതരായ കുട്ടികളെ നോക്കി അധ്യാപകൻ “Poor France, what future waits for you!’’ എന്നു പോലും പറയുന്നുണ്ട്. Truffaut സിനിമ ചെയ്യുന്ന കാലത്തെ തലമുറയാണ് പിന്നീട് ഫ്രഞ്ച് totalitarian സർക്കാരിനെതിരെ ഉറക്കെ ശബ്‌ദിച്ചത്. സ്കൂളിന്റെ മുന്നിൽ liberty, equality, fraternity എന്നു എഴുതി വെക്കുകയും അതിന്റെ നേർവിപരീതമായി പ്രവർത്തിക്കുകയും ചെയ്യുന്ന ഇൻസ്റ്റിട്യൂഷൻ ആണ് ഉള്ളത്. വേണമെങ്കിൽ ക്രൂരമായി ശിക്ഷ നൽകുന്ന ജുവനൈൽ ഹോമിലുള്ള മാലാഖയും ഇതിന്റെ ഉദാഹരണമാണ്.

ഇതൊക്കെ ആണെങ്കിലും ഇതിൽ മുൻതൂക്കം Antoine Doinel ന് തന്നെയാണ് കൈവരുന്നത്. ആദ്യ ടൈറ്റിൽ കേൾക്കുന്ന മ്യൂസിക് കടന്നു വരുന്ന ഭാഗങ്ങൾ, അവൻ വീട്ടിൽ ഒറ്റയ്ക്ക് ഇരുന്നു കണ്ണാടിയിൽ നോക്കുമ്പോൾ ആണ്. അപ്പോൾ നിരവധി കണ്ണാടിയിൽ കൂടി അവന്റെ പ്രതിബിംബം കാണാവുന്നതാണ്. അവന്റെ അമ്മയുടെ make up സെറ്റ് ഉപയോഗിക്കുന്നുമുണ്ട്. ഒരേസമയം അവന്റെ sexuality യെ കുറിച്ചും ഏകാന്തതയെ കുറിച്ചും സൂചിപ്പിക്കുന്നതാണ്. രണ്ടാമത്തെ തവണ ഈ മ്യൂസിക് വരുന്നത് ആദ്യമായി വീട്ടിൽ നിന്ന് ഒളിച്ചോടിയതിനു ശേഷം പാൽ മോഷ്ടിക്കുമ്പോഴും, പിന്നീട് ഒളിച്ചോടുമ്പോൾ ടൈം piece, ടൈപ്പ് writer മോഷ്ടിക്കുമ്പോഴും കടന്നു വരുന്നു. ഇതിനു ശേഷം പോലീസ് സ്റ്റേഷനിൽ അവനെ ഒറ്റയ്ക്ക് ഒരു കമ്പികൂടിലേക്ക് മാറ്റുമ്പോഴും, പോലീസ് സ്റ്റേഷനിൽ നിന്നുള്ള യാത്രയിലും വരുന്നു. അവസാനത്തെ രക്ഷപ്പെടലിലും കടന്നു വരുന്ന ഈ മ്യൂസിക് ഒരു സമയത്തു മാത്രമേ അവന്റെ ഏകാന്തതയെയോ അരക്ഷിതവസ്ഥയെയോ എല്ലാത്ത ഒന്നിനെ സൂചിപ്പിക്കുന്നുള്ളൂ. അതു അവന്റെ അമ്മ അവരുടെ അരക്ഷിതാവസ്ഥ പറയുമ്പോഴാണ്, യഥാർത്ഥത്തിൽ Antoine Doinel എന്ന കഥാപാത്രം അമ്മയെ ഏറ്റവും നന്നായി മനസ്സിലാക്കുന്ന ആളായാണ് അവതരിപ്പിച്ചിരിക്കുന്നത് എന്നു വേണം കരുതാൻ.

Coming of Age സിനിമയായ ഇതു എപ്പോഴും മുതിർന്നവർ കൗമാരക്കാർ തുടങ്ങിയ ദ്വന്ദങ്ങൾ സൃഷ്ടിക്കുന്നുണ്ട്. ഇവന്റെ അധ്യാപകരും, അമ്മയും അച്ഛനും ഒക്കെ അടങ്ങുന്ന മുതിർന്നവർ കയ്യാളുന്ന സ്വാതന്ത്ര്യത്തിലേക്ക് എത്തിപ്പെടാനുള്ള ത്വരയാണ് Antoine Doinel പേറുന്നത്‌. ഇതിൽ കാണിക്കുന്ന ഒരു പാവ നാടകം കാണുന്ന നിഷ്കളങ്കരായ കൊച്ചു കുട്ടികൾക്ക് ഇടയിൽ ഇരുന്നു തങ്ങളുടെ കളവിന് വേണ്ടിയുള്ള ഗൂഢാലോചന നടത്തുന്ന Doinel നേയും Rene യെയും കാണിക്കുന്നുണ്ട്. ഇതിലൂടെ Coming of age എന്നതിന്റെ വിവിധ ഘട്ടങ്ങൾ നോക്കി കാണുകയാണ് ചെയ്യുന്നത്. യഥാർത്ഥത്തിൽ സിനിമയിലുള്ള മുതിർന്നവർ പോലും പൂർണമായി സ്വതന്ത്രരല്ല.

അച്ഛൻ ക്ലാസ്സിൽ വന്നു അടിക്കുന്ന രംഗം സംവിധായകൻ ചിത്രീകരിച്ചിരിക്കുന്നത് നിശബ്ദതയുടെ സഹായത്തോടെയാണ്. ഈ നിശബ്ദത ആ രംഗത്തിൽ Doinel ന് അനുഭവപ്പെടുന്ന അവഗണനയും അപമാനവും പൂർണമായി ഉൾക്കൊള്ളാൻ പറ്റുന്ന ഒന്നാണ്. ഈ സിനിമയിലെ ഏറ്റവും iconic രംഗമായ അവസാനത്തെ freeze frame ഉം ഈയൊരു അരക്ഷിതാവസ്‌ഥയിൽ ഉള്ള ഉത്തരമില്ലായ്മയെ തന്നെയാണ്. ആ freeze frame നൽകുന്ന ambigous ending സിനിമയെ മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നുണ്ട്. ഈ freeze frame നൽകിയ ഊർജം ഫ്രഞ്ച് നവതരംഗത്തിന്റെ തന്നെ ഊർജമായി മാറുകയും ചെയ്തു.

“Your camera movements are ugly because your subjects are bad, your casts act badly because your dialogue is worthless; in a word, you don’t know how to create cinema because you no longer even know what it is.” എന്ന Godard ന്റെ ആക്രമണത്തിന്റെ യഥാർഥ ഉത്തരമായിരുന്നു ഈ സിനിമ. മനസ്സിന്റെ ആഴത്തിൽ തൊടുന്ന റിയലിസ്റ്റികായ ചിത്രീകരണം ഈ സിനിമയുടെ മേന്മയായിരുന്നു. Francois Truffaut സൗന്ദര്യാത്മകമായി തന്റേതായ ഇടം ഉറപ്പിക്കുകയും ചെയ്തു. പ്രത്യേകിച്ചു “Cahiers Du Cinema” യിലെ പ്രധാന നിരൂപകനായ Andre Bazin മുന്നോട്ടു വെച്ച Mise en Scene ന് മുൻതൂക്കം നൽകുന്ന ചിത്രീകരണമാണ് ഈ സിനിമയിലൂടെ കൊണ്ടു വന്നത്. ക്ലാസിക്കൽ Montage ശൈലിയെ തള്ളി പറയുന്ന ഈ സിദ്ധാന്തത്തിലേക്ക് Bazin നെ കൊണ്ട് ചെന്നെത്തിച്ചത് Citizen Kane, ഇറ്റാലിയൻ നിയോറിയലിസം പോലുള്ളവയുമായിരുന്നു.

Francois Truffaut ഇവിടെ പല സ്ഥലങ്ങളിലും അസാധാരണമായ രീതിയിൽ ഷോട്ടിനെ ഹോൾഡ് ചെയ്യുകയും ചെയ്യുന്നുണ്ട്. ഇതു സിനിമയെ കൂടുതൽ റിയലിസ്റ്റിക് ആക്കുകയും ചെയ്യുന്നു. കാണിയെ പലപ്പോഴും ആ ഷോട്ടിലെ സമയത്തെ ബോധ്യപ്പെടുത്തുകയും ചെയ്യുന്നു. ഈ പിടിച്ചു നിർത്തപ്പെട്ട സമയം കാണിയിൽ യാന്ത്രികമായി സമ്മർദ്ദം ഉണ്ടാക്കുകയും ചെയ്യുന്നുണ്ട്. ഈയൊരു രീതി Antoine Doinel അനുഭവിക്കുന്ന വികാരത്തെ പൂർണമായും കാണിയിൽ എത്താൻ സഹായിക്കുകയും ചെയ്യുന്നുണ്ട്. സിനിമ ഇറ്റാലിയൻ നിയോറിയലിസത്തിന്റെ ചുവടു പിടിച്ചു കുറഞ്ഞ ബജറ്റിൽ സ്റ്റുഡിയോ സെറ്റപ്പിനു പുറത്തു ചിത്രീകരിച്ചതാണ്.

ഇന്നും ലോക സിനിമയിൽ തരംഗങ്ങൾ ഉണ്ടാക്കി കൊണ്ടിരിക്കുന്ന സിനമയാണ്. ഈ സിനിമയിലെ Antoine Doinel നെ അവതരിപ്പിച്ച Jean-Pierre Léaud, cinematography ചെയ്ത Henri Decaë, സംഗീതം നൽകിയ Jean Constantin, തുടങ്ങിയവർ ഏറെ പ്രശംസ അർഹിക്കുന്നുണ്ട്. എന്നിരുന്നാലും ഇതു പൂർണമായും ഒരു Francois Truffaut സിനിമയാണ്.

.

Advertisements

69.Breathless (1960) Dir: Jean-Luc Godard Genre: Crime, Drama

ലോകസിനിമയിലെ നിഷേധിയായ godard 1960 ൽ സംവിധാനം ചെയ്ത സിനിമയാണ് Breathless. ഈ സിനിമാലോകത്തു ശക്തമായ ചലനങ്ങളുണ്ടാക്കിയ സിനിമയാണ്. അതിന്റെ ഓളം ഇന്നും ലോക സിനിമയിൽ നിലനിൽക്കുന്നുണ്ട്. Wong kar wai, Hou Hsiao-Hsien അടക്കമുള്ള മികച്ച സംവിധായകരെ സ്വാധീനിച്ച ഈ സിനിമ വളരെ ആഴത്തിലുള്ള ചർച്ചക്ക് ഇന്നും വെക്കാവുന്ന സിനിമയാണ്.

ഒരു കാറും മോഷ്ടിച്ചു പാരീസിലേക്ക് യാത്ര തിരിക്കുന്ന Michel, വരുന്ന വഴിയിൽ പോലീസുക്കാരനെ കൊല്ലുന്നു. ഇതിനു ശേഷം പാരീസിൽ എത്തുന്ന Michel തന്റെ കാമുകിയെ അന്വേഷിക്കുകയും അവളെ കണ്ടുമുട്ടുകയും ചെയ്യുന്നു. പിന്നീട് അവരുടെ കഥയാണ് ഒറ്റനോട്ടത്തിൽ സിനിമ. ഈ സിനിമ ഉള്ളടക്കത്തിലൂന്നിയ ഒന്നല്ല, മറിച്ചു സിനിമയുടെ ഫോമിൽ ഊന്നിയതുമാണ്.
എന്താണ് ഈ സിനിമ ചർച്ച ചെയ്യുന്നത് ? വെറുമൊരു പ്രണയ കഥയാണോ ? ഈ രണ്ടു ചോദ്യങ്ങൾക്കു അപ്പുറത്താണ് ഈ സിനിമ. യഥാർത്ഥത്തിൽ Breathless സിനിമയിലൂടെ Godard നടത്തുന്ന വിമർശനമാണ്. ഇവിടെ Godard വിമർശിക്കുന്നത് അമേരിക്കയിൽ നിന്നു ഫ്രഞ്ച് സമൂഹത്തിലേക്ക് വന്നിട്ടുള്ള Film Noir Genre നെ ആണ്. ഈ Genre ആരാധകനായ Godard , ഇതിനെ വിമർശിക്കുന്നത് വളരെ രസകരമായ രീതിയിലാണ്. നമ്മുടെ പ്രധാന കഥാപാത്രമായ Michel, Humphrey Bogart ആരാധകനാണ്. Humphrey Bogart , Film noir genre ന്റെ മുഖമായി അടയാളപ്പെടുത്തിയ നായകനുമാണ്. Humphrey Bogart നോട് Michelനുള്ള അമിതമായ ആരാധന സിനിമയിലുടനീളം കാണിക്കുന്നുണ്ട്. ഇതു ഒരു വിധത്തിൽ പറഞ്ഞാൽ Ideological ഭൂതം ബാധിച്ച കഥാപാത്രമാണ്, ഈ കഥാപാത്രത്തിനെ സ്വാധീനിച്ച പ്രത്യയശാസ്ത്ര രൂപമാണ് സിനിമ. ഈ സിനിമകളിൽ തന്നെ പ്രധാന സ്ഥാനം ക്ലാസിക്കൽ ഹോളിവുഡ് സിനിമകളും. 
ഇവിടെ ഈ കഥാപാത്രത്തെ കൊല്ലുന്നതിലൂടെ Godard, മനുഷ്യന്റെ വികാരത്തെ ചൂഷണം ചെയ്യുന്ന ഹോളിവുഡ് Narrative നെയാണ് വിമർശിക്കുന്നത്. ഒപ്പം തന്നെ Film Noir എന്ന genre കൈവരിക്കേണ്ട അത്യാവശ്യമായ മാറ്റങ്ങളേയും ആണ് ചൂണ്ടി കാണിക്കുന്നത്. ഈയൊരു ആശയത്തിലേക്ക് എത്തിച്ചേരുന്നത്, Godard സിനിമയിൽ നടത്തിയിട്ടുള്ള സിനിമാറ്റിക് ഫോമിലൂടെയുള്ള ഇടപെടൽ വെച്ചാണ് പറയുന്നത്.ഈ സിനിമയിൽ രണ്ട് സ്ഥലങ്ങളിൽ cut ട്രാൻസിഷൻ നടക്കുന്നത് സ്ക്രീൻ ബ്ലാക്കിലേക്ക് പോയി കൊണ്ടാണ്. ഇതിൽ ആദ്യത്തേത് നമ്മുടെ പ്രധാന കഥാപാത്രം Humphrey Bogart ന്റെ പോസ്റ്ററിനു മുന്നിൽ നിൽക്കുമ്പോഴാണ്. രണ്ടാമത്തേത് Godard വന്നു Michel നെ identify ചെയ്യുമ്പോഴാണ്. ഈ പേഴ്സോണ ഉള്ള കഥാപാത്രത്തിന്റെ മരണം Godard ലൂടെ നിർവഹിക്കപ്പെടുന്നു എന്നുവേണം വായിക്കാൻ. 
ഈ സിനിമയിൽ ideological മുഖമൂടിയിട്ട കഥാപാത്രങ്ങളാണ് ഉള്ളതെന്നു സംവിധായകൻ പലയിടത്തും കാണിക്കുന്നുണ്ട്, പാട്രിഷ്യയുടെ കട്ടിലിനു മുകളിലുള്ള പിക്കാസോയുടെ ചിത്രം തുറന്നു പറച്ചിലുമാണ്. ഈ പേർസോണ ആരാണ് സൃഷ്ടിക്കുന്നത്? അതിനോട് കലഹിക്കേണ്ടതില്ലേ എന്ന ചോദ്യമാണ് Godard സിനിമയിൽ മുന്നോട്ടു വെക്കുന്നത്. ഈ സിനിമ മറ്റൊരു തരത്തിൽ നാഴികക്കല്ലുമാണ് Orson Welles ന്റെ Touch of Evil ൽ അവസാനിക്കുന്ന Film noir Genre നെ പുതുക്കുകയും Neo noir എന്ന കാഴ്ചപ്പാടിലേക്കു കൊണ്ടു വരികയും ചെയ്തു. പ്രധാനമായും Film noirൽ ഉണ്ടായിരുന്ന Femme Fatale എന്ന കഥാപാത്രത്തിനെ വെറുമൊരു ചതിയതിയുടെ വേഷത്തിൽ നിന്നു മോചിപ്പിക്കുകയും ചെയ്തു. ഇതിൽ കടന്നു വരുന്ന മറ്റൊരു കാര്യം  Marilyn Monroe യുടെ ഫോട്ടോയെ നായകനിലൂടെ പ്രശ്നവത്കരിക്കുകയും സംവിധായകൻ ചെയ്യുന്നുണ്ട്.
പലരും ഈ സിനിമയുടെ കാഴ്ചപ്പാടായി ഉയർത്തി കാട്ടുന്ന ഒന്നു ജമ്പ് കട് ആണ്. യഥാർഥത്തിൽ ജമ്പ് കട് Godard നു അവകാശപ്പെട്ടതല്ല , Georges Melies എന്ന സിനിമയിലെ മാന്ത്രികന്റെ കാഴ്ചപ്പാടിൽ നിന്നുവന്നതാണ്. അദ്ദേഹത്തിന്റെ സിനിമകളിൽ വ്യക്തമായ ഉദ്ദേശത്തോട് കൂടി continuity ബ്രേക്ക് ചെയ്തതാണ് ആദ്യ കാലത്തെ ജമ്പ് കട്. ഇതു 1900കളിൽ ആണെന്ന് കൂടി വായിക്കണം, പിന്നീട് പലരും ഉപയോഗിച്ചിട്ടുമുണ്ട്. Godard ജമ്പ് കട് ഉപയോഗിക്കുന്നത് പൂർണമായി പൊളിറ്റിക്കൽ പശ്ചാത്തലത്തിൽ നിന്നു കൊണ്ടല്ല, അതിന്റെ മറ്റൊരു കാരണം സിനിമയുടെ ദൈര്ഘ്യം കുറയ്ക്കുക എന്നതും കൂടി ഉണ്ട്(Roger Ebert). ഇതിന്റെ ഫലമായി വീർപ്പുമുട്ടുന്ന രീതിയിലേക്ക് സിനിമ മാറുകയും ഉണ്ടായി.
പക്ഷെ Godard ന്റെ ഈ ജമ്പ് കട് ഉപയോഗം, പോസ്റ്റ്modern സിനിമക്കുള്ള ഊർജം കൂടി ആയിരുന്നു. അതിനപ്പുറത്തേക്കു എഡിറ്റിങ്ങിലൂടെ കാണിയെ സിനിമയിൽ നിന്ന് Alienate ചെയ്യാൻ Godard നു സാധിക്കുകയും ചെയ്തു. ഈ alienation Godard പൂർണമായി പ്രാവർത്തികമാക്കുന്നത് ക്യാമറയിലേക്ക് നോക്കി സംസാരിക്കുന്ന കഥാപാത്രങ്ങളിലൂടെയാണ്. ഇതു ക്യാമറ തട്ടി മാറ്റി സഞ്ചരിക്കുന്ന രീതിയിലുള്ള ഫോർത് വോൾ ബ്രേക്കിംഗ് അല്ല, ആ രീതിയിലുള്ള ബ്രേക്കിംഗ് സിനിമാറ്റിക് റിയലിസത്തിൽ നിന്നു റിയാലിറ്റിയിലേക്ക് വിപ്ലവകരമായ സഞ്ചാരമാണ് ആവശ്യപ്പെടുന്നത്. ഈ സഞ്ചാരമല്ല ഇവിടെ Godard കൊണ്ടു വരുന്നത്, മറിച്ചു സിനിമാറ്റിക് റിയലിസത്തിൽ നിന്നു തന്നെ ബുദ്ധി ഉപയോഗിക്കുന്ന കാണിയുമായി സംവദിക്കലാണ്. Immortal ആയ Humphrey Bogart ന്റെ മരണം ആവശ്യമാണെന്ന് ഇതേ technique ഉപയോഗിച്ചു Godard മറ്റൊരു സംവിധായകനെ(Jean-pierre Melville) കൊണ്ടു പറയിപ്പിക്കുന്നുണ്ട്. ഈ Alienation Godard നെ സ്വാധീനിച്ചിട്ടുള്ള നാടകകൃത്തു ആയ Brecht ൽ നിന്നു വന്നതാണെന്ന് നിസ്സംശയം പറയാം.
ലോ ബജറ്റിൽ ചിത്രീകരിച്ച ഈ സിനിമ, ഷൂട് ചെയ്തിരിക്കുന്നത് കൃത്രിമ ലൈറ്റിങ് കൊടുക്കാതെയാണ്. അതിനപ്പുറത്തേക്കു 1960കളിൽ, handheld ക്യാമറയിൽ ഷൂട് ചെയ്ത കാലത്തിനു മുന്നേ പറന്ന പക്ഷിയാണെന്നു പറയാം. ആ പറക്കലിന്റെ ശക്തി ഇപ്പോഴും കുറഞ്ഞിട്ടില്ല എന്നു വേണം പറയാൻ. കഥാപാത്രനിര്മാണത്തിലെ വ്യത്യസ്തത,  Postmodern characteristics(പ്രത്യേകിച്ചു intertextuality) പോലുള്ള പല രീതിയിൽ ഉള്ള അന്വേഷണം നടത്താനുള്ള സാധ്യതയും ഈ സിനിമ ഒഴിച്ചിടുന്നുണ്ട്.

68.Blade Runner 2049 (2017) Dir:Denis Villeneuve genre:Sci-Fi,Thriller

ഒരു സംവിധായകൻ ഉണ്ടാക്കി വെച്ച സിനിമാറ്റിക് യൂണിവേഴ്‌സിനെ മറ്റൊരു സംവിധായകൻ കൈകാര്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്,പ്രത്യേകിച്ച് ആദ്യത്തേത് ഒരു മാസ്റ്റർപീസ് കൂടി ആകുമ്പോൾ.Denis Villeneuve സംവിധാനം ചെയ്ത Blade Runner 2049 ഈ ഒരു കാര്യം കൊണ്ട് തന്നെ ലോക സിനിമയിൽ കുറച്ചു കാലമായി ചർച്ചാവിഷയമാണ്.Ridley scott 1983 ൽ സംവിധാനം ചെയ്ത Blade runner 2019 ലെ ലോസ് ആൻജലസിൽ ആയിരുന്നെങ്കിൽ ഇത് 2049 ലെ LA ആണെന്നുള്ളൂ.

സിനിമ തുടങ്ങുന്നത് tyrell corporation കാലത്തു ഉണ്ടാക്കിയ നെക്സസ് സീരീസിലെ replicants നെ ഇല്ലാതാക്കാനുള്ള ജോലി ഏറ്റെടുക്കുന്ന ബ്ലേഡ് റണ്ണർ ആയ K യിൽ നിന്നാണ്.നെക്സസ് സീരീസിൽ ഉള്ള Replicants ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം tyrell corporation അടച്ചു പൂട്ടുകയും പിന്നീട് ആ Replicants നെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.അതിനു ശേഷം വളരെ അനുസരണയുള്ള പുതിയ replicants നെ ഉണ്ടാക്കിയെടുക്കുന്ന അന്ധനായ Wallace replicants ന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുകയും ചെയ്യുന്നു.നെക്സസ് സീരീസിൽ പെട്ട അന്ന് റിട്ടയർ ചെയ്യുന്നതിൽ രക്ഷപ്പെട്ട നെക്സസ് 8 വിഭാഗത്തിൽ പെട്ട sapper morton എന്ന replicant നെ റിട്ടയർ ചെയ്യാൻ എത്തുന്ന K യെ കാത്തുകിടന്നിരുന്നത് വലിയൊരു നിഗൂഢത ആയിരുന്നു.ആ പ്രശ്നത്തിനു പിറകെ പോകുന്നതിൽ നിന്ന് വിലക്കിയ തന്റെ മേലധികാരിയെ അനുസരിക്കാതെ K തന്റെ അന്വേഷണം തുടരുകയും ചെയ്യുന്നു.

മരിക്കുന്നതിന് മുന്നേ sapper morton വിശേഷിപ്പിക്കുന്ന “miracle” ലേക്ക് സംവിധായകൻ K യിലൂടെ കൊണ്ടുപോകുമ്പോൾ ആദ്യ ബ്ലേഡ് റണ്ണർ ഉണ്ടാക്കിയ കടങ്കഥകളുടെ പോലെ തന്നെ മറ്റൊന്ന് സൃഷ്ടിക്കാൻ പറ്റുന്നുണ്ട്.ബ്ലേഡ് റണ്ണർ എന്ന സിനിമയിലെ ഊരാകുടുക്കുകൾ അഴിക്കുന്നതിനു പകരം Denis Villeneuve തന്റേതായ ഒന്നിനെ ഉണ്ടാകിയെടുക്കുന്നുണ്ട്.എന്നിരുന്നാലും മുൻ‌കൂർ ആയി replicant ആണെന്ന് അറിവുള്ള ഒരു കഥാപാത്രത്തിന്റെ വീക്ഷണ കോണിൽ നിന്ന് പറയുന്ന സിനിമ അത് പേറുന്ന സെന്റിമെന്റൽ സൈഡ് കുറെ കൂടി replicant ലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ ആണെങ്കിലും മനുഷ്യത്വം എന്താണെന്നുള്ള ഒരു ചോദ്യം ആണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്,ഓര്മയാണോ അതോ മറ്റു വല്ലതോ. അങ്ങനെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന ഫിലോസോഫിക്കൽ ആയ സിനിമ ആണ് Denis Villeneuve സംവിധാനം ചെയ്ത ഈ dystopian സിനിമ.

മനുഷ്യന്റെ ഇരുണ്ട മുഖത്തിന്റെ ആവിഷ്‌കാരമായ film noir നെ തുടർന്ന് വന്ന neo noir ൽ നാഴിക കല്ലായി കരുതുന്ന ഒന്നാണ് 1983 ലെ ബ്ലേഡ് റണ്ണർ.Denis Villeneuve ഇതേ genre ലേക്ക് തന്റേതായ സംഭാവന cinematography യിൽ Roger deakins നേയും സംഗീതത്തിൽ Hans Zimmer,Benjamin Wallfisch നേയും കൂട്ട് പിടിച്ചു നൽകുന്നുണ്ട്.Roger deakins ന്റെ ക്യാമറ സിനിമയെ കാഴ്ചക്ക് മനോഹരമാക്കുകയും അതേസമയം ഒരു neo noir സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ കാണിയിൽ എത്തിക്കുന്നുമുണ്ട്.സംഗീതവും കൂടി ആകുമ്പോൾ അത് മറ്റൊരു രീതിയിലേക്ക് മാറുന്നുമുണ്ട്.

ദൈർഘ്യമേറിയ ഈ സിനിമ ആദ്യ ബ്ലേഡ് റണ്ണർ നെ കവച്ചു വെക്കുന്നിലെങ്കിൽ പോലും അത് നൽകുന്ന സിനിമാറ്റിക് എക്സ്പീരിയൻസ് മികച്ചതാണ്.ബ്ലേഡ് റണ്ണർ ൽ നിന്ന് സ്വാധീനം കൊണ്ട് ഉണ്ടായിവന്ന സിനിമകൾ അതിന്റെ തുടർ ഭാഗത്തിനു മുതൽ കൂട്ടാവുന്നുണ്ട്,ഉദാഹരണത്തിന് Her, AI ഒക്കെ തന്നെ.കാഫ്കയുടെ K യിൽ നിന്ന് K യിലേക്കുള്ള ദൂരം എത്രയുണ്ടെന്ന ചോദ്യവും K യെ തന്നെ പ്രശ്നവല്കരിച്ചു കൊണ്ടും അവസാനിക്കുന്ന ഈ സിനിമ വീണ്ടും വീണ്ടും കാണേണ്ട ഒന്നാണെന്ന് നിസ്സംശയം പറയാം.

67.Scarlet Street (1945) Dir:Fritz Lang Genre:Drama,Film-Noir,Thriller

ലോക സിനിമയിൽ എക്കാലത്തെയും മികച്ച സംവിധായകരിൽ ഒരാളായ Fritz lang 1945 ൽ സംവിധാനം ചെയ്ത film noir സിനിമ ആണ് Scarlet street.film noir സിനിമകളുടെ ശൈലി രൂപപ്പെടുത്തി എടുത്തതിൽ പ്രധാന പങ്കു വഹിച്ച ആളാണ് Fritz lang,അദ്ദേഹത്തിന്റെ M ഇന്നും ആ രീതിയിൽ ഓര്മിക്കപ്പെടുകയും ചെയ്യുന്നു.നാസി ജർമനിയിൽ നിന്ന് രക്ഷപ്പെട്ട Fritz lang പിന്നീട് അമേരിക്കയിൽ എത്തുകയും അവിടെ വെച്ച് എടുത്ത സിനിമകളിൽ ഒന്നാണ് scarlet street.
സിനിമയുടെ പ്ലോട്ടിലേക്കു കടന്നാൽ 25 കൊല്ലമായി ബാങ്കിന്റെ cashier ആയി സേവനമനുഷ്ഠിച്ച ക്രിസ് ക്രോസ്സ് നെ അനുമോദിക്കുന്ന പരിപാടിയിൽ നിന്നാണ് തുടങ്ങുന്നത്.തന്നെക്കാൾ വളരെ പ്രായം കുറഞ്ഞ കാമുകിയുടെ കൂടെ പോകുവാൻ വേണ്ടി ക്രിസ് ന്റെ ബോസ്സ് അദ്ദേഹത്തിനുള്ള ഉപഹാരമായിട്ടുള്ള വാച്ച് നൽകി പെട്ടെന്ന് പോകുന്നു.ഇവിടെ നിന്ന് വീട്ടിലേക്കു പോകുന്ന ക്രിസ് തന്റെ സുഹൃത്തിനോടുള്ള സംഭാഷണത്തിൽ വളരെ അതിശയപ്പെട്ടു ചോദിക്കുന്ന ചോദ്യം എങ്ങനെയിരിക്കും ഒരു യുവതിയായ കാമുകി ഉണ്ടായിരുന്നെങ്കിൽ എന്ന്.സുഹൃത്തിനെ ബസ് കയറ്റി പോകുന്ന ക്രിസ് ഒരു യുവതിയെ അടിക്കുന്ന ചെറുപ്പക്കാരനെ കാണുകയും തന്റെ കുട കൊണ്ട് അവനെ അടിച്ചു വീഴ്ത്തുകയും ചെയ്യുന്നു.പോലീസ് ഓഫീസറുമായി വന്നപ്പോഴേക്കും ആ ചെറുപ്പക്കാരൻ അവിടെ നിന്ന് പോയിരുന്നു.ആ യുവതിയുടെ കൂടെ പോയ ക്രിസ് ,അവരുടെ പേര് katherine march ആണെന്നും kitty എന്നാണ് വിളിക്കാറ് എന്നും മനസിലാക്കുന്നു.അതേസമയം വിവാഹിതനായ ക്രിസിനു kitty യോട് ആകർഷണം തോന്നുകയും ചെയ്യുന്നു.ഞായറാഴ്ച്ച ബാത്‌റൂമിൽ ഇരുന്നു പെയിന്റ് ചെയ്യുന്ന ക്രിസ്നേയും അദ്ദേഹത്തെ അടക്കി ഭരിക്കുന്ന,ചിത്രതിനോടൊന്നും താല്പര്യമില്ലാത്ത നിരന്തരം വിമർശിച്ചു കൊണ്ടിരിക്കുന്ന,തന്റെ ആദ്യ ഭർത്താവിനെ പുകഴ്ത്തുന്ന adele യെയും പരിചയപ്പെടുന്നു.ഈ അവസ്ഥയിലുള്ള ക്രിസ് kitty യുമായി കൂടുതൽ അടുക്കുകയും പക്ഷെ kitty യും തന്റെ കാമുകനായ ജോണ്ണി യും വളരെ പ്രശസ്തനായ ചിത്രകാരൻ ആണ് ക്രിസ് എന്ന് തെറ്റിദ്ധരിക്കുകയും അദ്ദേഹത്തെ വശീകരിച്ചു തങ്ങളുടെ ആവശ്യങ്ങൾക്ക് ഉപയോഗിക്കുകയും ചെയ്യുന്നു.തുടർന്നുള്ള ക്രിസ് ന്റെ ജീവിതമാണ് scarlet street എന്ന സിനിമ ഇതിവൃത്തമാക്കുന്നത്.
ജർമൻ എക്സ്പ്രഷനിസത്തിൽ നിന്ന് സ്വാധീനം ഉൾക്കൊണ്ട് ഉണ്ടായി വന്ന സിനിമകളാണ് film noir,അവ തുടക്ക കാലത്തു മെലോഡ്രാമകളായി ആണ് പരിഗണിച്ചു പോന്നിരുന്നത്. പിന്നീട് അത് സിനിമ genre എന്ന് പരിഗണിക്കാവുന്ന രീതിയിലേക്ക് ഉയരുകയും ചെയ്തു.പിൽക്കാലത്തു ഉണ്ടായിട്ടുള്ള പല സിനിമ movement കൾക്കും പ്രചോദനമാവുകയും ചെയ്തു.scarlet street ഈ വിഭാഗത്തിലെ നല്ലൊരു സിനിമ ആണ്.film noir സിനിമകളുടെ പ്രത്യേകത ഒരു കഥാപാത്രത്തിന്റെ തകർച്ചയും ആ തകർച്ച എങ്ങനെ ഉണ്ടാകുന്നു എന്നും കാണിക്കലാണ് എന്ന് ഉള്ളടക്കം വിലയിരുത്തി നമുക്ക് പറയാവുന്നതാണ്.അല്ലെങ്കിൽ അത് സിനിമാറ്റിക് സ്റ്റൈലിൽ ഊന്നിയുള്ള ഒന്നാണ് എന്നും വിലയിരുത്താം,പ്രത്യേകിച്ച് lowkey lighting ന്റെ ഒക്കെ ഉപയോഗം വെച്ച്.
Scarlet street എന്ന Fritz lang സിനിമ ക്രിസ് എന്ന വളരെ സൗമ്യനായിട്ടുള്ള ഒരു കഥാപാത്രം എങ്ങനെ കുറ്റകൃത്യങ്ങളിലേക്കു നീങ്ങുന്നു എന്ന് വളരെ മനോഹരമായി കാണിക്കുന്നുണ്ട്.ഈ കഥാപാത്രം അനുഭവിക്കുന്ന അരക്ഷിതാവസ്ഥയും പ്രശ്നങ്ങളും മൂന്ന് sequence ൽ കാണിയെ ബോധ്യപ്പെടുത്തുന്ന സംവിധായകൻ പിന്നീട് അയാൾ എത്തിപ്പെടുന്ന പ്രശ്നങ്ങളെ ഉള്കൊള്ളുന്നതിനു കാണിയെ പ്രാപ്തനാക്കുകയും ചെയ്യുന്നു.തന്നിൽ വിശ്വാസമില്ലാത്ത ക്രിസ് തന്റെ പെയിന്റിങ്ങുകളുടെ മേന്മ തിരിച്ചറിയതിരിക്കുകയും അതേസമയം kitty യുടെയും ജോണ്ണി യുടെയും വലയിൽ വീഴുകയും ചെയ്യുന്നു.പതുക്കെ ക്രിസ് കുറ്റകൃത്യങ്ങളുടെ ലോകത്തേക്ക് തള്ളിയിടപ്പെടുന്നു,അവിടെ നിന്ന് കുറ്റബോധത്തിലേക്കും.ഈ സിനിമയിൽ femme fatale ആയി മാറുന്ന kitty പക്ഷെ typical femme fatale അല്ല എന്ന് നിസ്സംശയം പറയാവുന്നതാണ്.kitty ചെയ്യുന്ന കാര്യങ്ങൾ പലതും ജോണ്ണി അവളിലുണ്ടാകുന്ന ആധിപത്യത്തിനു പുറത്തു ചെയ്യുന്നതാണ്,ചിലത് വൈമനസ്സ്യത്തോടെ ആണ് ചെയ്യുന്നതും.ഇതിനാൽ ഈ കഥാപാത്രം typical femme fatale അല്ല,പക്ഷെ film noir സിനിമകളിലെ മികച്ച femme fatale കളിൽ ഒന്നുമാണ്.
ഈ സിനിമയിൽ ജോണ്ണി എന്ന കഥാപാത്രം വളരെ ക്രൂരമായി kitty യോട് പെരുമാറുകയും അവളുടെ പണം പിടിച്ചു പറിക്കുകയും ചെയ്യുന്നു.ക്രിസ് നെ വശീകരിക്കാനുള്ള പ്രേരണ കൊടുക്കുന്ന ജോണ്ണിയെ kitty സ്നേഹിക്കുകയും ചെയ്യുന്നുണ്ട്.പക്ഷെ സംവിധായകൻ ഇവർ തമ്മിലുള്ള ബന്ധം ഒരു വേശ്യയും പിമ്പും തമ്മിലുള്ളതാണെന്നു പറയാതെ പറയുന്നുണ്ട്.adele യും ബോസ്സ് ഉം അടക്കമുള്ള എല്ലാ കഥാപാത്രങ്ങളും തന്നെ ഒരേ സമയം ഇരുണ്ടതും തെറ്റുകൾ ചെയ്യുന്നവരുമാണ്.scarlet street യഥാർത്ഥ മനുഷ്യരുടെ മാനസിക തലങ്ങളെ വിലയിരുത്തുന്ന ഒന്നാവാനുള്ള കാരണം ഇതിലെ എല്ലാ കഥാപാത്രവും ഉള്ളിന്റെയുള്ളിൽ സൂക്ഷിക്കുന്ന മനുഷ്യന്റെ മൃഗ വാസനകളെ തുറന്നു കാട്ടുന്നത് കൊണ്ടാണ്.
ഈ സിനിമയുടെ cinematography എടുത്തു പറയേണ്ട ഒന്നാണ്,ലൈറ്റും നിഴലും ഉപയോഗിച്ചും കോമ്പോസിഷന്റെയും കാര്യത്തിൽ വളരെ മേന്മയേറിയതാണ്.ഇതിലെ റൂമുകളുടെ സെലക്ഷൻ വരെ അതിമനോഹരമായ visuals ഉണ്ടാക്കുവാൻ വേണ്ടി ഉപകാരപ്പെട്ടിട്ടുണ്ട്.kitty യെ കണ്ടുമുട്ടുന്ന രംഗം വളരെ സിനിമാറ്റിക് ആണെന്ന് പറയാം അതിലെ background ൽ ഉള്ള ട്രെയിനിന്റെ ശബ്ദം വരെ ഇതിന്റെ മനോഹാരിത കൂട്ടുന്നതിൽ വലിയ പങ്കു വഹിച്ചിട്ടുണ്ട്.മികച്ച രീതിയിൽ എഡിറ്റിംഗ് ഉം ചെയ്ത സിനിമയാണ് scarlet street.
Dudley Nichols എഴുതിയ തിരക്കഥ കാണിയെ സിനിമയിൽ ഊട്ടി ഉറപ്പിക്കുന്നതും അതിന്റെ ഒഴുക്കിനെ യാതൊരു തടസവും സൃഷ്ട്ടിക്കാത്ത ഒന്നാണ്.പല സംഭാഷണങ്ങളും ബുദ്ധിപൂർവമായി തിരകഥാകൃത് ഉപയോഗിക്കുന്നുമുണ്ട്.വരാൻ പോകുന്ന ട്രാജഡിയെ പല രീതിയിൽ കാണിയെ ഓർമ്മപ്പെടുത്തുന്നുണ്ട് തിരക്കഥ.സിനിമയിലെ ഒരു പ്ലോട്ട് പോയിന്റ് കുറച്ചു കൃത്രിമത്വം തോന്നി എന്നതൊഴിച്ചാൽ വളരെ മികച്ച തിരക്കഥ ആണ്.ഈ ബ്ലാക്ക് ആൻഡ് വൈറ്റ് സിനിമയിൽ ക്രിസ് നെ അവതരിപ്പിച്ച Edward G. Robinson ഉം kitty യെ അവതരിപ്പിച്ച Joan Bennett ഉം,ജോണ്ണിയെ അവതരിപ്പിച്ച Dan Duryea യും വളരെ മികച്ച അഭിനയം തന്നെ കാഴ്ച വെക്കുന്നുണ്ട്.Scarlet street ഫ്രിറ്റ്സ് ലാങ് ന്റെ ഏറ്റവും മികച്ച സിനിമ അല്ലെങ്കിലും ഫിലിം noir ആരാധകർ കണ്ടിരിക്കേണ്ട ഒന്നാണ്.

66.Xala (1975) dir:Ousmane Sembene genre:Comedy

അഴിമതിയും ആഭ്യന്തര കലഹങ്ങളും നിറഞ്ഞ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള സിനിമകൾ പുറം ലോകത്തു വളരെ കുറച്ചു ശ്രദ്ധ മാത്രമേ കിട്ടാറുള്ളൂ.ഇന്ന് നമ്മുടെ ഇടയിൽ ലാറ്റിൻ അമേരിക്കൻ സിനിമകൾക്കു വരെ ഇടം കിട്ടുമ്പോഴും ആഫ്രിക്കൻ സിനിമകൾ തഴയപ്പെടാറാണ് ഉള്ളത്,പ്രത്യേകിച്ച് നമ്മുടെ സൗന്ദര്യ ബോധത്തിൽ കറുപ്പ് എന്നത് സൗന്ദര്യമില്ലായ്മയുടെയും പരിഹാസങ്ങൾക്കും മാത്രമുള്ള ഒന്നായി മാറുമ്പോൾ.ഈ ആഫ്രിക്കൻ സിനിമയുടെ ശൈലി നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നോവലിസ്റ്റ്ഉം കൂടി ആയ Ousmane Sembene യുടെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം സംവിധായകരിലൂടെ ആണ്.അദ്ദേഹം സംവിധാനം ചെയ്ത Xala സ്വാതന്ത്ര്യാനന്തര സെനഗൽ ലെ സാമൂഹിക സാമ്പത്തിക കൊള്ളരുതായ്മകളെ ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ അവതരിപ്പിക്കുകയാണ്.
സിനിമ തുടങ്ങുന്നത് സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിൽ നിന്നാണ്,അവിടെയുള്ള പരമ്പരാഗതമായ വസ്ത്രം ധരിച്ച ഒരു കൂട്ടം ആളുകൾ ചേംബർ ഓഫ് കോമേഴ്സ് ലേക്ക് കയറുകയും അവിടെയുള്ള വെള്ളക്കാരന്റെ അല്ലെങ്കിൽ ഫ്രഞ്ച് പ്രതിനിധികളെയും അവരുടെ അവശേഷിപ്പുകളായ പ്രതിമകളെയും പുറം തള്ളുകയും ചെയ്യുന്നു.പിന്നീട് ഇതേ ആളുകൾ പാശ്ചാത്യ ശൈലിയിൽ കോട്ടും സ്യൂട്ടും ഇട്ടു വന്നു മുൻപ് ഫ്രഞ്ച് പ്രതിമ വെച്ചിട്ടത് അവരിൽ തന്നെ ഉള്ള പ്രസിഡന്റ് ന്റെ കോട്ടും സ്യൂട്ടും ഇട്ട ഫോട്ടോ വെക്കുകയും ചെയ്യുന്നു.african socialism പോലുള്ള മുദ്രാവാക്യം ഉയർത്തിയ ഇവരുടെ ഇടയിലേക്ക് മുൻപ് പുറത്താക്കിയ ഫ്രഞ്ച് പ്രതിനിധി ചേംബർ ഓഫ് കോമേഴ്സ് ലേക്ക് കയറി വന്നു ഓരോരുത്തർക്കും suit-case വിതരണം ചെയ്യുകയും ചെയ്യുന്നു,ക്യാഷ് നിറഞ്ഞ suit-case സ്വീകരിക്കുന്ന അവർ തങ്ങൾക്കു ഇത് തന്ന ആ ഫ്രഞ്ച് പ്രതിനിധിക്കു നില്ക്കാൻ അവിടെ അവസരം കൊടുക്കുകയും ചെയ്യുന്നു.ഇതേ രംഗത്തിൽ തന്നെ el hadji എന്ന മുഖ്യ കഥാപാത്രത്തിന്റെ മൂന്നാമത്തെ കല്യാണത്തെ അവിടെ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്യുന്നു.വളരെ വിലപിടിപ്പു ഏറിയതും കാർ അടക്കമുള്ള സമ്മാനങ്ങൾ കൊടുത്തു നടത്തുന്ന ഈ കല്യാണത്തിനു തുറന്ന എതിർപ്പ് ഒന്നും പ്രകടിപ്പിക്കാത്ത adja awa യും,ഈ വിവാഹം ഒന്നാം ഭാര്യക്കു തന്നോടുള്ള അസൂയ കൊണ്ട് El hadji യെ കൊണ്ട് കഴിപ്പിക്കുന്ന വിവാഹമാണ് എന്ന് ധരിച്ചിരിക്കുന്ന oumi എന്ന രണ്ടാം ഭാര്യയെയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ ഇതിനെ തുറന്നു എതിർക്കുന്ന Rama എന്ന ആദ്യ ഭാര്യയിലെ പെൺകുട്ടിയെയും അവളെ അടിച്ചമർത്തുന്ന El hadji യെയും നാം കാണുകയും ചെയ്യുന്നു.ആഡംബരം നിറഞ്ഞതും വർണശബളമായതും ആയ വിവാഹം കഴിഞ്ഞു രാത്രിയിൽ El hadji താൻ ഷണ്ഡനായി പോയ വിവരം അറിയുകയും ചെയ്യുന്നു.അത് xala(ശാപം) കാരണമാണെന്ന് വിചാരിക്കുന്ന El hadji യുടെ ജീവിതത്തിലൂടെ ആണ് സിനിമ തുടർന്ന് പോകുന്നത്.
തന്റെ പൗരുഷത്തിനു ഏറ്റ കനത്ത തിരിച്ചടിയിൽ നിന്ന് മോചനം നേടാൻ വേണ്ടി പ്രയത്നിക്കുന്ന El hadji യുടെ അവസ്ഥ ഹാസ്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.ഇതേ സമയം തന്റെ business അടക്കം കോട്ടം തട്ടുന്ന El hadji യെ കാണിക്കുന്ന സിനിമ സെനഗൽ അല്ലെങ്കിൽ ആഫ്രിക്കയെ അതിന്റെ ചീഞ്ഞളിഞ്ഞ യാഥാർഥ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.തന്റെ Xala മാറി കിട്ടാൻ പല മന്ത്രവാദികളുടെ അടുത്ത് പോകുന്ന El hadji അതിനു വേണ്ടി കാശും ചിലവാക്കുന്നു.ഇതിൽ ഒരു മന്ത്രവാദിയെ പരിചയപ്പെടുത്തുന്നത് ഇദ്ദേഹത്തിന്റെ സുഹൃത്ത് ആയ പ്രസിഡന്റ് കൂടി ആണ്.ഡൌൺ to ഹിൽ character arc ആണ് ഇവിടെ El hadjiയുടേത് സിനിമ തുടങ്ങുമ്പോൾ സ്വതന്ത്രാനന്തര സെനഗൽ ലെ ഭരണത്തിലേക്കു എത്തിപ്പെടുന്ന ബൂർഷ്വയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന El hadji ഫ്രഞ്ച് സംസ്കാരത്തെ അന്ധമായി പിന്തുടരുകയും പക്ഷെ തന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം തന്റെ സംസ്കാരത്തിലേക്കു ഊളിയിടുന്ന ഇരട്ടതാപ്പും ഉൾക്കൊള്ളുന്ന ഒരാളാണ്.ഇന്ത്യയടക്കമുള്ള വികസ്വര മൂന്നാം ലോക രാഷ്ട്രങ്ങളിൽ കണ്ടു വരുന്ന ഇങ്ങനെ ഉള്ള ഇരട്ടത്താപ്പ് കാണിക്കുന്ന റൂളിംഗ് ക്ലാസ് നെ തന്നെ ആണ് ഇവിടെ El hadji യിലൂടെ സംവിധായകൻ പ്രശ്നവത്കരിക്കുന്നത്.
ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ റിയാലിറ്റി യിൽ നിന്ന് കൊണ്ട് തന്നെ സിനിമയെ symbolic ആയിട്ടുള്ള മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നുണ്ട്.ആദ്യ ഭാര്യ awa തന്റെ സംസ്കാരത്തിലും മതത്തിലും ഊന്നി ഭർത്താവിന്റെ വിവാഹത്തെ പോലും എതിർക്കാതെ നോക്കി നിൽക്കുന്ന ഒരാളെ ആണ് അവതരിപ്പിക്കുന്നത്.awa patriarchal ഇസ്ലാമിക് സൊസൈറ്റിയിലെ സ്ത്രീകളുടെ ഉത്തമ പ്രതീകമാണ്,എന്തിനാണ് മൂന്നാം വിവാഹത്തിന് പോകുന്നത് എന്ന് മകൻ ചോദിക്കുമ്പോൾ അതെ സൊസൈറ്റിക്കു വഴങ്ങി കൊണ്ട് ഉത്തരം പറയുന്ന awa യെ നമ്മൾ കാണുന്നുണ്ട്.ഇതേ സമയം awa തന്റെ ഒന്നാം ഭാര്യ എന്ന ഇസ്ലാമിക കല്യാണത്തിന്റെ കീഴ്വഴക്കങ്ങളിലൂടെ കിട്ടിയ അധികാരത്തെ El hadji യുടെ രണ്ടാം ഭാര്യയുടെ മേൽ ഉപയോഗിക്കുകയും ചെയ്യുന്നു.തന്റെ ഭർത്താവിനോട് പണമൊന്നും അധികം വാങ്ങാതെ അയാളെ ചോദ്യം ചെയ്യാതെ കഴിയുന്ന awa രണ്ടാം ഭാര്യയായ oumi യിൽ അടക്കം മൂന്നാം വിവാഹം ഉണ്ടാക്കുന്ന പ്രത്യാഘാതം ഉള്കൊള്ളുന്നുമുണ്ട്.
രണ്ടാം ഭാര്യയായ oumi awa യുടെ നേര് വിപരീതമാണ് എന്ന് തന്നെ പറയാം.വളരെ മോഡേൺ ആയി വസ്ത്രം ധരിക്കുന്ന oumi ഭർത്താവിൽ നിന്ന് പണം വാങ്ങുകയും ചെയ്യുന്നുണ്ട്.oumi തന്റെ യുവത്വത്തിലും സൗന്ദര്യത്തിലും അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന ഒരാൾ ആണ്.ലൈംഗികപരമായ തന്റെ ആവശ്യങ്ങൾ പോലും വളരെ കർക്കശമായ രീതിയിൽ തന്നെ ചോദിച്ചു വാങ്ങുന്ന oumi ഒരു രംഗത്തിൽ ഷണ്ഡനായ El hadji യോട് “It’s my turn. I want you at the house tonight. You know I am always ready.” ഇങ്ങനെ പറയുകയും ചെയ്യുന്നുണ്ട്.നിർബന്ധപൂർവം El hadji യിൽ നിന്ന് പണം വാങ്ങുന്ന oumi തന്റെ സ്റ്റാറ്റസ് നിലനിർത്തുന്നുമുണ്ട്.El hadji ക്കു ലൈംഗികപരമായും സാമ്പതികപരമായും ഉള്ള തന്റെ ആവശ്യങ്ങളെ നിറവേറ്റാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ oumi തന്റെ വിലപിടിപ്പുള്ള എല്ല സാധനങ്ങളും ആയി നാട് വിടുകയും ചെയ്യുന്നുണ്ട്.
El hadji യുടെ മൂന്നാം ഭാര്യയായ N’gone അയാളുടെ സ്റ്റാറ്റസ് ന്റെ സിംബൽ ആയിട്ടാണ് സിനിമയിൽ ഉയർന്നു വരുന്നത്.ഭാര്യമാരുടെ എണ്ണവും അവരുടെ കന്യകത്വവും എല്ലാം patriarchal സൊസൈറ്റി യിൽ തലയെടുപ്പ് വർദ്ധിപ്പിക്കുന്ന ഒരു സാഹചര്യത്തെ ഇവിടെ വരച്ചു കാട്ടുന്നത്.തന്റെ സഹപ്രവർത്തകർക്കിടയിൽ ഉള്ള ചർച്ചയിൽ “My first wife was a virgin and so was my second.”എന്ന് പറയുന്ന El hadji യിലൂടെ കാണിക്കുന്നത്.N’gone ഒരു ലൈംഗിക ഉപകരണം ആയിട്ട് ഉള്ള ഒരു കഥാപാത്ര വികസനം മാത്രമേ സംവിധായകൻ നല്കുന്നുള്ളൂ.അതിന്റെയൊപ്പം തന്നെ നീണ്ട ഘോഷയാത്ര പോലെ വന്ന സമ്മാന കാറും ഒക്കെ ആണ് N’gone El hadji ലൈംഗിക സാമ്പത്തിക നിലവാരത്തിന്റെ ആകെ തുക ആക്കി മാറ്റുന്നത്.El hadji യുടെ ഷണ്ഡത്വം യഥാർത്ഥത്തിൽ തന്റെ സാമ്പത്തിക സാമൂഹിക മുരടിപ്പ് തന്നെ ആയിട്ട് വേണം വിലയിരുത്താൻ.
Rama എന്ന ആദ്യ ഭാര്യയിലെ പെൺകുട്ടി ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള ഒരാളാണ്,ഒരേ സമയം തന്റെ ഉപ്പയായ El hadji യുടെ ബഹുഭാര്യത്വത്തെ എതിർക്കുകയും മരുവശത് തന്റെ പരമ്പരാഗതമായ രീതികൾ പലതിലും കാണിക്കുകയും ചെയ്യുന്ന ഒരാളാണ്.തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പാശ്ചാത്യ ചിന്തയെ കടമെടുക്കുന്ന Rama,പമ്പരാഗതമായ ഒന്നിന്റെ നല്ല വശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു വിധ ബുദ്ധിമുട്ടു കാണിക്കുന്നുമില്ല.പമ്പരാഗതമായ ഭാഷ wolof സംസാരിക്കുന്ന Rama,consumerism കാരണം കുത്തക കമ്പനി കളുടെ ഉത്പന്നങ്ങളോട് ഉണ്ടാകുന്ന ആകര്ഷകത്വം അത് നൽകുന്ന സ്റ്റാറ്റസ് നേയും Rama എതിർക്കുന്നുണ്ട്.
ഇതിൽ ഈ നാല് സ്ത്രീ കഥാപാത്രങ്ങളും ആഫ്രിക്കൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ ആണ് നിർവചിക്കുന്നത്.ആഫ്രിക്കയുടെ തനത് സംസ്കാരത്തിൽ നിൽക്കുന്ന awa യും പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ പിന്തുടരുന്ന oumi യും ആഫ്രിക്ക യുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുമ്പോൾ തന്നെ സ്വതന്ത്രാനന്തര ആഫ്രിക്ക യിൽ ഉടലെടുത്ത ബൂർഷ്വ വ്യവസ്ഥിതിയുടെ അമിതമായ ആർത്തിയുടെയും മുന്നിൽ വെറും ഉപകരണമായി മാറുന്ന ഒന്നിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ് N’gone.ഇതിൽ മൂന്നിൽ നിന്നും വ്യത്യസ്തമായി സംവിധായകൻ Rama യെ ഉയർത്തിക്കാട്ടുന്നത്.samori ture, cabral തുടങ്ങിയ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോ പതിച്ച റൂമിൽ ചാപ്ലിൻ ഉം ഉണ്ടെന്ന വസ്തുത ആണ് Rama യെ വ്യത്യസ്തനാക്കുന്നത്.El hadji യുടെ ബഹുഭാര്യത്വത്തെ ചോദ്യം ചെയ്യുന്ന Rama അതെ രൂപത്തിൽ തന്നെ കുത്തക ബ്രാൻഡ് കളോട് ഉം ഫ്രഞ്ച് ഭാഷയോടും El hadji ക്കു ഉള്ള അഭിനിവേശത്തെ ചോദ്യം ചെയ്യുന്നുണ്ട്.Rama യിൽ ആണ് സംവിധായകൻ ആഫ്രിക്ക യുടെ ഭാവി എന്ന് ഉറപ്പിച്ചു പറയുന്നുണ്ട് എന്ന് വേണം കരുതാൻ.El hadji യോട് അയാളുടെ ഗോഡൗൺ ൽ വെച്ച് സംസാരിക്കുന്ന Rama ക്കു പിന്നിൽ Rama യുടെ ഡ്രെസ്സിന്റെ കളർനു സമാനമായ അതിർത്തികൾ അടയാളപ്പെടുത്താത്ത ആഫ്രിക്കൻ ഭൂഖണ്ഡത്തെ കൊണ്ട് വെച്ച സംവിധായകൻ ഒരേ സമയം pan african ചിന്തയെ ഉണർത്തുകയും തങ്ങളുടെ ഭാവി പുരോഗമനപരമായ രീതിയിൽ പാരമ്പര്യത്തെയും പാശ്ചാത്യ സംസ്കാരത്തെയും സമീപിച്ചാൽ മാത്രമേ ഫ്രഞ്ച് ആധിപത്യത്തിന്റെ പാവകളായി മാറിയ പുതിയ റൂളിംഗ് ക്ലാസ് ൽ നിന്ന് മോചനം ഉണ്ടാവുകയുള്ളൂ എന്ന് തന്നെ ആണ് പറയുന്നത്.
ഈ സിനിമയിൽ വളരെ സിനിമാറ്റിക് ആയ ഒരു രംഗമുണ്ട് El hadji യുടെ കല്യാണ ദിവസം ഒരു വാതിലിനു അപ്പുറത്തും ഇപ്പുറത്തും നിന്ന് സംസാരിക്കുന്ന ഡെപ്യൂട്ടി യും മിനിസ്റ്റർ ഉം

Deputy: Mr. Minister, after you.

Minister: No, Mr. Deputy, after you.

Deputy: No, Minister, you are the government representative.

Minister: But you represent the people.

Deputy: I will wait.

Minister and Deputy: Let us wait.

ഇങ്ങനെ സംസാരിക്കുകയും അതിനിടയിലൂടെ ഒരു വേലക്കാരൻ വെള്ളം കൊണ്ട് അതെ ഡോർ ലൂടെ കടന്നു പോവുകയും ചെയ്യുന്നു,ഈ രംഗത്തിൽ നിന്ന് കട്ട് ചെയ്തു പാചകം ചെയ്ത ഇറച്ചി മുറിക്കുന്നതിലേക്കും കട്ട് ചെയ്തു കേക്ക് പങ്കുവെക്കുന്ന കൂട്ടത്തിലേക്കും പോകുന്നു.സ്വതന്ത്രാനന്തര ആഫ്രിക്കയിൽ രൂപപ്പെട്ട റൂളിംഗ് ക്ലാസ് ആണ് ആഫ്രിക്കയെ മുറിച്ചെടുത്തത് എന്നും താഴെക്കിടയിൽ ഉള്ളവർ ഇതിൽ നിരപരാധിയാണ് എന്നും വ്യക്തമായ സിനിമാറ്റിക് ആയിട്ട് സംവിധായകൻ അവതരിപ്പിക്കുന്നുണ്ട് ഈ രംഗങ്ങളിലൂടെ.
റിയലിസ്റ്റിക് ശൈലിയിൽ നിന്ന് കൊണ്ട് symbolic ആയിട്ടുള്ള വഴിയേ കൊത്തിയെടുത്ത സംവിധായകൻ Ousmane Sembène തന്റെ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത് വിവിധ ചിന്തകളുടെ വൈരുദ്ധ്യാത്മക സംഘര്ഷത്തിലൂടെ ആണ് .വർഗ സംഘർഷത്തെയും ആഫ്രിക്കൻ റൂളിംഗ് ക്ലാസ് നേയും അവയെ നിയന്ത്രിച്ച ഫ്രഞ്ച് ആധിപത്യത്തെയും വരച്ചു കാട്ടുന്നതിൽ ഈ ആക്ഷേപ ഹാസ്യ സിനിമ വിജയിക്കുന്നുണ്ട്.അഭിനയത്തിൽ കുറച്ചു പോരായ്മകൾ കടന്നു വരുന്നുണ്ടെങ്കിലും അതിനെ സംവിധാനത്തിലൂടെ ഒഴിവാക്കുന്നുണ്ട്.ആഫ്രിക്കയുടെ തനത് സംഗീതം ഉപയോഗിക്കുന്ന സിനിമയുടെ സംഗീതവും മികച്ചതാണ്.ആഫ്രിക്കൻ സിനിമയിലെ മികച്ച സിനിമകളിൽ ഒന്നായ ഇത് കാണേണ്ട ഒന്നാണ്.

65.Pan’s Labyrinth (2006) dir:Guillermo del Toro genre:Drama, Fantasy, War

 ​

ലോക സിനിമയിൽ അറിയപ്പെടുന്ന മെക്സിക്കൻ സംവിധായകർ ആയ inarritu, cuaron തുടങ്ങിയവരുടെ സമാകാലീനനായ സംവിധായകൻ ആണ് guilermo del toro.അദ്ദേഹം സംവിധാനം ചെയ്ത Pan’s labrynth എന്ന സിനിമ പേരിൽ തന്നെ അതിന്റെ ആശയം ഉൾക്കൊള്ളുന്ന ഒന്നാണ് പാൻ എന്ന റോമൻ ദൈവം പാതി മൃഗവും(ആട്) പാതി മനുഷ്യനുമായ രൂപവും labrynth എന്നത് കുട്ടികൾ കളിക്കുന്ന വഴികാട്ടി puzzle ഉം ആണ്.ഈ സിനിമ പേര് സൂചിപ്പിക്കുന്ന പോലെ റിയാലിറ്റി യുടെയും ഫാന്റസിയുടെയും മിശ്രിതമായ രൂപത്തിൽ 1944ലെ സ്പെയിൻ പശ്ചാത്തലമാക്കി ഒഫെലിയ എന്ന കഥാപാത്രം നേരിടുന്ന പ്രശ്നങ്ങളെയും തന്റെ രണ്ടാം അച്ഛനും fascist ക്യാപ്റ്റൻ ഉം ക്രൂരനും ആയ vidal അമ്മ ആയ carmen വേലക്കാരിയും വിമതയും ആയ mercedes തുടങ്ങിയവരിലൂടെയും കഥ പറഞ്ഞു പോകുന്ന സിനിമ ആണ്.
പണ്ട് പണ്ട് പാതാളത്തിൽ ഒരു രാജാവ് ഉണ്ടായിരുന്നു അദ്ദേഹത്തിന് ഒരു സുന്ദരിയായ രാജകുമാരി ഉണ്ടായിരുന്നു,പേര് moana.ഒരു ദിവസം ആ രാജകുമാരി പാതാളം വിട്ടു ഭൂമിയിലേക്ക് പോയി,അവിടെ എത്തിയപ്പോൾ സൂര്യ പ്രകാശം തട്ടി രാജകുമാരിയുടെ കാഴ്ച നഷ്ട്ടപ്പെടുകയും ചെയ്തു.ഭൂമിയിൽ എത്തിയ രാജകുമാരിയുടെ ജീവിതം അനശ്വരമല്ലാതാകുകയും മരണപ്പെടുകയും ചെയ്യുന്നു.ഇതറിഞ്ഞ രാജാവ് തന്റെ മകളുടെ ആത്മാവിനു തിരിച്ചു വരാൻ വേണ്ടി ഭൂമിയിൽ ഉടനീളം labrynth കൾ സ്ഥാപിക്കുകയും ചെയ്യുന്നു.ഇങ്ങനെയൊരു കാല്പനിക കഥ വിവരിച്ചു തുടങ്ങുന്ന ഈ സിനിമ പിന്നീട് 1944 സ്പെയിൻ ലെ ഒരു കാട്ടിലേക്ക് എത്തുന്നു.ഫ്രാങ്കോ യുടെ fascist സർക്കാരിന് എതിരെ പട പൊരുതുന്ന ഗറില്ലാ വിപ്ലവകാരികളെ പിടിക്കാൻ വേണ്ടി vidal എന്ന ക്യാപ്റ്റൻ നേതൃത്വത്തിൽ ഉള്ള fascist സൈന്യം അവിടെ തമ്പടിക്കുകയും അദ്ദേഹത്തിന്റെ ഗര്ഭിണിയായ carmen ഉം അവളുടെ മരിച്ചുപോയ മുൻ ഭർത്താവിൽ ഉണ്ടായ ofelia എന്ന മകളും വരുന്നത് ആണ് നമ്മൾ കാണുന്നത്.fairy tales വായിക്കുന്ന ofelia,അമ്മക്ക് ദേഹാസ്വാസ്ഥ്യം തോന്നിയപ്പോൾ വാഹനം നിർത്തുകയും അവിടെ നിന്ന് ഒരു കണ്ണ് ലഭിക്കുകയും അത് അവിടെയുള്ള പ്രതിമയുടേത് ആണെന്ന് മനസ്സിലാക്കിയ ofelia അതിനെ യോജിച്ച സ്ഥലത്തു കൊണ്ട് വെക്കുകയും ചെയ്യുന്നു ഒപ്പം ഒരു ജീവിയെ കാണുകയും ചെയ്യുന്നു.

തന്റെ രണ്ടാം അച്ഛന്റെ എടുത്ത് എത്തിയ ofelia അമ്മ അച്ഛാ എന്ന് വിളിക്കണം എന്ന് പറഞ്ഞാലും അവൾ ക്യാപ്റ്റൻ എന്ന് അഭിസംബോധന ചെയ്യുകയും വലത് കൈയിൽ പുസ്തകം മുറുകെ പിടിച്ചു തന്റെ ഇടതു കൈ കൊണ്ട് ഷേക്ക് ഹാൻഡ് കൊടുക്കുന്ന ofelia യെ നാം കാണുന്നത്.ഇതേ രംഗത്തിൽ ഒഫെലിയ അവിടെയുള്ള labrynth കാണുകയും ചെയ്യുന്നു.പിന്നീട് അവിടത്തെ മുഖ്യ വേലക്കാരിയായ mercedes നേയും അവിടത്തെ ഡോക്ടർ ആയ ferreiro യെയും ofelia കണ്ടു മുട്ടുന്നുണ്ട്.അന്ന് രാത്രി താൻ വരുന്ന വഴിക്ക് കണ്ട ജീവി പ്രത്യക്ഷപ്പെടുകയും അത് തന്റെ fairy tale ലെ ഒരു കഥാപാത്രമാണ് എന്ന് വിശ്വസിക്കുന്ന ofelia യുടെ മുന്നിൽ വെച്ച് അത് ആ രൂപത്തിലോട്ടു മാറുകയും ചെയ്യുന്നു.ഈ fairy കഥാപാത്രത്തെ പിന്തുടർന്ന് ofelia labrynth ൽ എത്തുകയും faun നെ(pan നോട് ഉപമിക്കാം)കണ്ടുമുട്ടുകയും ചെയ്യുന്നു.faun നിസ്സംശയം ofelia പഴയ ഭൂമിയിലേക്ക് പോയ princess moana ആണെന്ന് പറയുകയും ചെയ്യുന്നു.ഇനി ofelia ക്കു തിരിച്ചു പാതാളത്തിലേക്ക് പോകണമെങ്കിൽ അടുത്ത പൗര്ണമിക്കു മുൻപ് മൂന്ന് കാര്യം ചെയ്യണമെന്ന് faun പറയുകയും ചെയ്യുന്നു.

Anti fascist സിനിമ ആയ ഇത് vidal എന്ന ക്രൂരനായ ക്യാപ്റ്റൻ നെ മുന്നിൽ നിർത്തി കൊണ്ട് ആണ് fascist അടിച്ചമർത്തലുകളെ തുറന്നു കാണിക്കുന്നത്.തെരഞ്ഞെടുപ്പുകൾ ഇല്ലാത്ത ആജ്ഞകളെ കണ്ണടച്ചു പിന്തുടരേണ്ടി വരുന്ന ഒരു സാമൂഹികവസ്ഥ ആയ fascism നിലനിൽക്കുന്നത് വ്യക്തമായ അധികാര ഘടനയുടെ സഹായത്തോടെ ആണ്.ഈ സിനിമയിൽ ആ അധികാരത്തെ കയ്യാളുന്ന ആളാണ് vidal അയാൾ നടത്തുന്ന ക്രൂരത ഒരു കുപ്പി കൊണ്ട് തലക്കടിച്ചു കൊല്ലുന്നത് മുതൽ തുടങ്ങുന്നു.vidal ന്റെ ക്രൂരത ഒരേ സമയം തറവാടിതത്തിന്റെയും ആണത്തതിന്റെയും അംശങ്ങൾ കാണാം.ഇതിനെ നിർണയിക്കുന്നത് വ്യക്തമായ മിത്ത് കൾ തന്നെ ആണ്.അങ്ങനെ ഒരു മിത്ത് vidal ന്റെ കൈവശവും ഉണ്ട് മൊറോക്കോ യിൽ വെച്ച് മരണപ്പെട്ട തന്റെ അച്ഛന്റെ വാച്ച്,തന്റെ മരണസമയം മകനെ അറിയിക്കാനും അച്ഛന്റെ ധീരതയുടെ പ്രതീകമാകാനും വേണ്ടി ആ വാച്ച് ഉടക്കുന്നു. ഇപ്പോൾ ആ വാച്ച് vidal ന്റെ പക്കൽ ഇരിക്കുകയും ചെയ്യുന്നുണ്ട്,ഒരു വിരുന്നിൽ അതിഥി അതിന്റെ യാഥാർഥ്യത്തെ കുറിച്ച് സംശയം പ്രകടിപ്പിക്കുകയും ചെയ്യുന്നുണ്ട്.ഇതേ vidal ഭാര്യ carmen ൽ യാതൊരു താല്പര്യം പ്രകടിപ്പിക്കാതിരിക്കുകയും അവൾ തന്റെ കുഞ്ഞിനെ ചുമക്കുന്നവൾ മാത്രമാകുകയും ചെയ്യുന്നു.

“Clinton, Kennedy, they all carried out mass murder, but they didn’t think that that was what they were doing – nor does Bush. You know, they were defending justice and democracy from greater evils. And in fact I think you’d find it hard to discover a mass murderer in history who didn’t think that.”നോം ചോംസ്കി ഒരു ഇന്റർവ്യൂ വിൽ പറഞ്ഞ ഈ വാചകങ്ങൾ vidal നേയും അക്ഷരം പ്രതി ശേരിയാകുന്നുണ്ട്.vidal ഒരിടത്തു പോലും ഖേദം പ്രകടിപ്പിക്കുന്നു പോലുമില്ല.ഇന്ത്യൻ fascism ത്തിന്റെ സ്വഭാവം നിര്ണയിക്കുമ്പോളും ഈ ഒരു വശം നാം കാണേണ്ടത് തന്നെ ആണ്.

ഒരു ഭാഗത്തു vidal തന്റെ ക്രൂരതകൾ തുടർന്ന് പോകുമ്പോൾ ഈ വളരെ ക്രൂരമായ യാഥാർഥ്യത്തിൽ നിന്ന് fairy tale ന്റെ ലോകത്തേക്ക് ഊളിയിടുന്ന ofelia ആണ് നാം കാണുന്നത്.സംശയമുളവാക്കുന്ന പ്രകൃതമുള്ള faun നെ പിന്തുടർന്ന ofelia യെ ഈ ഫാന്റസി ലോകത്തും ക്രൂരതയും ഭയവും എല്ലാം വേട്ടയാടുന്നുണ്ട്.faun നൽകുന്ന മൂന്ന് കർത്തവ്യം നിറവേറ്റാൻ പോകുന്ന ഒഫെലിയ നേരിടുന്ന പ്രശ്നങ്ങൾ ഭയപ്പെടുത്തുന്നത് തന്നെ ആണ്.ഈ ഫാന്റസി ലോകത്തെ ഭീമകരന്മാരായ സ്വത്വങ്ങളെ റിയാലിറ്റി യിലുള്ള fascist ഉന്നത ഉദ്യോഗസ്ഥകൂട്ടത്തിനോട് സിനിമാറ്റിക് ആയിട്ടുള്ള ഭാഷയിൽ del toro ഉപമിക്കുന്നുണ്ട്.ഇങ്ങനെ ofelia യിലൂടെ താന് അവതരിപ്പിക്കുന്ന ഫാന്റസി ലോകം വെറും ഒരു ഉല്ലാസത്തിനു വേണ്ടിയല്ല എന്നത് തീർച്ചയാണ്.ofelia റിയാലിറ്റി യിൽ നിന്ന് ഒളിച്ചോടാൻ ശ്രമിക്കുമ്പോഴും റിയാലിറ്റി യോട് സംഘർഷം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.തന്റെ റിയാലിറ്റി യിൽ നിന്ന് ഇവിടെ ഒഫെലിയ ഒളിച്ചോടുന്നത് അതിനേക്കാൾ ക്രൂരമായ ഒരു ലോകം ഉണ്ടെന്നു തന്റെ മനസ്സിനെ കൊണ്ട് വിശ്വാസിപ്പിച്ചാണെന്നു വേണം കരുതാൻ.പക്ഷെ റിയാലിറ്റി യിലും ഫാന്റസി യിലും ഉള്ള ക്രൂരതകൾ എല്ലാം തന്നെ സാമ്യത പുലർത്തുകയും ചെയ്യുന്നു.
ഈ സിനിമയുടെ മഹത്വം വർദ്ധിപ്പിക്കുന്ന ഒരു കാര്യം ഇത് ചർച്ച ചെയ്യുന്നത് ഒരു പ്രത്യേക കാലഘട്ടത്തെ മാത്രമല്ല എക്കാലത്തെയും fascist പ്രവണതകളെയും ഉൾകൊള്ളുന്നുണ്ട്.the german ideology യിൽ marx “The ideas of the ruling class are in every epoch the ruling ideas, i.e. the class which is the ruling material force of society, is at the same time its ruling intellectual force.” ഇങ്ങനെ എഴുതുന്നുണ്ട്.ഈ വാചകത്തിനു മുകളിൽ നിന്ന് നമ്മുടെ കലയെയും സ്കൂൾ വിദ്യാഭ്യാസവ്യവസ്ഥിതി ഒക്കെ പരിശോധിച്ചാൽ അതിൽ കടന്നു വരുന്ന patriarchal, ബൂർഷ്വ ചിന്താഗതികൾ (ഇന്ത്യയിൽ എത്തുമ്പോൾ സവര്ണതയുംകൂടെ കാണും) കുത്തിവെക്കപ്പെടുന്നുണ്ട്.കുട്ടികളിൽ ഇത് കടന്നു വരുന്ന ഒരു വഴി fairy tales തന്നെ ആണ്.ഒരു രാജകുമാരന്റെ സഹായത്തിനു കാത്തു നിൽക്കുന്ന രാജകുമാരിയും അല്ലെങ്കിൽ ഒരു ശക്തയായ സ്ത്രീയെ അവതരിപ്പിച്ചാൽ അതൊരു മന്ത്രവാദിയും ആയി തീരുന്ന കഥകൾ ഒരുപാട് ഉണ്ട്.ഇങ്ങനെയുള്ള ആഗോള കുത്തക മുതലാളി walt disney പോലുള്ളവരുടെ ഈ ചിന്താധാര തന്നെ പൊട്ടിച്ചു കളയുന്ന del toro യെ ആണ് ഇവിടെ കാണുന്നത്.രാജകുമാരനെ രക്ഷിക്കുന്ന രാജകുമാരി മുതൽ ധീരയായ വേലക്കാരിയിൽ വരെ ഈ പൊളിച്ചെഴുതു കാണുന്നുണ്ട്.ഏതൊരു പ്രൊപ്പഗാണ്ടയും പഴയ കാലത്തെ ഒരു മിത്ത് ന്റെ പുറത്തു തന്നെ ആണ് നിലനിൽക്കുന്നതും ആ മിത്ത് നെ തകർക്കാൻ ഇവിടെ സംവിധായകൻ സാധിക്കുന്നുമുണ്ട്.ഫ്രാങ്കോ യുടെ സ്പെയിൻ ലെ കത്തോലിക്ക മതം ഫ്രാങ്കോ ക്കു നൽകിയ ഒരു ഫാദർ നു സമാനമായ രൂപത്തെ ആണ് സംവിധായകൻ പലയിടത്തും ചോദ്യം ചെയ്യുന്നുണ്ട്.നേരിട്ട് അല്ലാതെയും നമുക്ക് വായിച്ചെടുക്കാനും പറ്റും.
 

സ്പെഷ്യൽ effects ധാരാളം ഉള്ള ഈ സിനിമയിൽ vidal ന്റെ ചുണ്ട് നീളത്തിൽ കത്തി കൊണ്ട് കീറുന്നുണ്ട്,അതിനെ തുന്നി കെട്ടുന്ന vidalനെ കാണിക്കുന്നിടത് സംവിധായകൻ എത്ര ഭംഗി ആയിട്ടാണ് സ്പെഷ്യൽ effects ഉപയോഗിച്ചതെന്ന് നമുക്ക് കണ്ടു മനസ്സിലാക്കേണ്ടത് ആണ്.സംവിധായകൻ തന്നെ ഈ രംഗം ഉണ്ടാക്കിയത് എങ്ങനെ എന്ന് പറയുന്നുണ്ട് ഒരു fake ചുണ്ട് ആണ് കീറിയത് ആയി കാണിക്കുന്നത് എന്നും അതിന്റെ ഉള്ളിൽ നീല കളർ പിന്നീട് അത് വായയുടെ രീതിയിലേക്ക് മാറ്റുകയും ചെയ്തു എന്ന്.ബാറ്റ്മാൻ ലെ ജോക്കർ നെ ഓർമിപ്പിക്കുന്ന ഈ വെട്ടു പക്ഷെ നമുക്ക് യഥാർത്ഥത്തിൽ ആ അഭിനേതാവിന്റെ ചുണ്ട് മുറിഞ്ഞതായി തോന്നിപ്പിക്കുന്നുമുണ്ട്.

Fascism ലോകത്തു എല്ലായിടത്തും ഉറഞ്ഞു തുള്ളുന്ന ഈ കാലത്തു pans labrynth നു മഹത്തരമായ സ്ഥാനമുണ്ട്.capitalist സമൂഹം കൊണ്ട് നടക്കുന്ന പ്രൊപ്പഗാണ്ടയെ വ്യക്തമായ നിഷേധിക്കുന്ന del toro യിൽ നിന്ന് ബാഹുബലി കാലത്തെ ഇന്ത്യൻ സിനിമക്കും കുറെ അധികം പഠിക്കാനുണ്ട്.മികച്ച സംഗീതവും പ്രത്യേകിച്ച് lullaby അഭിനയിച്ച എല്ലാവരും തന്നെ മികച്ച പ്രകടനവും cinematography യും costume design അടക്കം എല്ലാം മികച്ചു നിന്ന ഈ സിനിമ 21ആം നൂറ്റാണ്ടിലെ ഒരു ക്ലാസ്സിക് തന്നെ ആണ്.
 

Karinchathan (16 minute)

Brecht ഒരിക്കൽ പറയുകയുണ്ടായി എന്റെ നാടകങ്ങൾ പുറത്തു തൊപ്പി ഊരി വെക്കുന്നതിനു ഒപ്പം തലച്ചോറും ഊരി വെക്കുന്നവർക്കു ഉള്ളതല്ല തന്റെ നാടകം എന്ന്,ഇത് ചില സിനിമകളിലും ആവശ്യമാണ് അവിടെ തലച്ചോറില്ലാത്ത കാണി നല്ലതല്ല.തലച്ചോറില്ലാത്ത കാണിയെ നിരന്തരം ആയി രുചി വ്യത്യാസം അറിയിച്ചു മാത്രമേ തലച്ചോറും കൊണ്ട് തിയേറ്റർ ൽ ഇരിക്കുന്ന കാണി യെ സൃഷ്ടിക്കാൻ പറ്റുകയുള്ളൂ.ഈ യൊരു കാണി യെ സൃഷ്‌ടിക്കാൻ ഷോർട് ഫിലിം വലിയ രീതിയിൽ ഉപയോഗപ്രദമാവുകയും ചെയ്യും ,shaji t u ചെയ്ത ഏഴാണ്ട് ദൂരം സന്ദീപ് ന്റെ ചിത്രകഥ ഒക്കെ ഈയൊരു കാണിയെ ഉണ്ടാക്കാനുള്ള ശ്രമങ്ങൾ ആയിരുന്നു എന്ന് വേണം കരുതാൻ അതിന്റെ വ്യക്തമായ തുടർച്ച എന്നോ അല്ലെങ്കിൽ അങ്ങനെയൊരു രീതിയുടെ ഉന്നതമായ ഉയരത്തിൽ എത്തിയ മലയാള ഭാഷയിലെ ഒരു ഷോർട് ഫിലിം ആണ് കരിഞ്ചാത്തൻ.
കലയുടെ പൂർണത എന്ന് പറയുന്നത് അപൂര്ണതയിലാണ് നിലനിൽക്കുന്നത് അവിടെ മാത്രമേ കാണിക്കു ഇടപെടാൻ സാധിക്കുന്നുള്ളൂ,അപൂര്ണത നിങ്ങളുടെ ചിന്ത ശേഷിയെ ചോദ്യങ്ങളിലൂടെ ഉണർത്തുന്നുണ്ടെങ്കിൽ നിങ്ങൾ ചെയ്യുന്നത് നിങ്ങളിലൂടെ ആ കലക്ക് പൂർണതയിലെത്തിക്കാൻ ശ്രമിക്കുകയാണ്.മാസ്സ് മസാല രണ്ടാം കിട കോമഡി ഒക്കെ മാറ്റിവെച്ചു നമുക്ക് ഈ അപൂര്ണത എങ്ങനെയൊക്കെ ആണ് സിനിമയിലേക്ക് കടന്നു വരുന്നത് എന്ന് നോക്കാം,hitchcock, chabrol പോലുള്ളവർ ചെയ്യുന്നത് വ്യക്തമായ പ്ലോട്ട് ൽ നിന്ന് കൊണ്ട് തങ്ങളുടെ കഥാപാത്രങ്ങളുടെ അപൂര്ണതയിലൂടെ ആണ് കാണിയെ സഞ്ചരിപ്പിക്കുന്നത്.bicycle thieves ഒക്കെ പോലെ വ്യക്തമായ സാമൂഹിക അടിച്ചമർത്തലുകളിലൂടെയും സംഘര്ഷങ്ങളിലൂടെയും പോകുന്ന കഥാപാത്രങ്ങൾ സൃഷ്ട്ടിക്കുന്ന അപൂർണ്ണമായ അവസ്ഥകൾ.paprika(2006) പോലുള്ള സിനിമകൾ അവതരിപ്പിക്കുന്ന സ്വപ്ന സമാനമായ അപൂര്ണത.ലോക സിനിമയിൽ ഇങ്ങനെ സൃഷ്ടിക്കപ്പെടുന്ന അപൂർണ്ണമായ സിനിമകൾ അവ അതിന്റെ പൂർണതക്കു വേണ്ടി കാണിയെ മാടി വിളിക്കുകയും ചെയ്യുന്നു.
ഇന്ത്യൻ സിനിമയിലേക്ക് ഇങ്ങനെയുള്ള കാണിയുടെ ചിന്താശേഷിയെ ചോദ്യം ചെയ്യുന്ന കാണിയെ ബഹുമാനിക്കുന്ന സിനിമകൾ ലോകത്തെ ഏറ്റവും കൂടുതൽ സിനിമകൾ ഇറങ്ങുന്ന industry കളിൽ ഒന്നായിട്ടു പോലും വളരെ ചുരുക്കമാണ്.ചിന്ത രവി ഒരിടത്തു പറഞ്ഞിട്ടുണ്ട് രാവിലെ മുതൽ പണി എടുക്കുന്ന ഒരാളുടെ ചിന്തിക്കാനുള്ള സമയമാണ് സിനിമകൾ കൊണ്ട് പോകുന്നത് എന്നാണെന്ന് ഓർമ.ഈ സമയം പിടിച്ചു പറിക്കുന്ന സിനിമകൾ നമ്മുടെ ചിന്താശേഷിയെ മരവിപ്പിക്കുന്നു,അതിന്റെ ഭവിഷ്യത് എന്താണെന്നു ചോദിക്കുന്നതിനേക്കാളും നല്ലത് നമ്മുടെ ചുറ്റുപാടിൽ നടക്കുന്ന കാര്യങ്ങളെ ശ്രദ്ധിച്ചാൽ മതി.തുറന്ന മത വർഗീയത പറയുന്ന കവല പ്രസംഗങ്ങൾ നമ്മുടെ പ്രബുദ്ധമായ കേരളത്തിൽ വരെ ഉണ്ടാകുന്നു,അത് കേട്ട് നിൽക്കുന്നവർ എത്ര വിവരമുള്ളവർ ആണെങ്കിൽ പോലും(ഹെബെർ മാസ് നെ വെച്ച് പറയുകയാണെങ്കിൽ കൂടുതൽ വിവരമുണ്ടാകുക എന്നതിൽ അല്ല കാര്യം interpret ചെയ്യുക critique ചെയ്യുക എന്നതിലാണ് കാര്യം) എതിർക്കാനോ അതിന്റെ പൊള്ളത്തരങ്ങൾ തുറന്നു കാട്ടാനോ സാധിക്കുന്നില്ല കാരണം അവരുടെ കയ്യിലുള്ള വിവരങ്ങൾ വെച്ച് വ്യാഖ്യാനിക്കാനുള്ള നിലപാടോ ചിന്താ ശേഷിയോ എവിടെയോ കൈമോശം വന്നു.
ഇങ്ങനെ കൈമോശം വന്ന ചിന്താശേഷിയെ തിരിച്ചു കൊണ്ട് വരാൻ സാധിക്കുന്ന ഒന്നാണ് ഷോർട് ഫിലിം കൾ, പ്രത്യേകിച്ച് ഷോർട് ഫിലിം കൾ സിനിമയുടെ സാമ്പതികപരമായ സ്വാധീനത്തെ ഒരു പരിധി വരെ മറികടക്കുന്നു.സാമ്പത്തിക പരമായ സ്വാധീനം കുറയുന്നത് കൊണ്ട് നമ്മുക്ക് ഈ മീഡിയം ത്തിൽ വേണ്ടുവോളം പരീക്ഷണങ്ങൾ ക്കുള്ള സാധ്യതയും തുറന്നിടുന്നു പക്ഷെ ഈ സാധ്യതയെ നമ്മുടെ യുവാക്കൾ വേണ്ടത്ര ഗൗനിച്ചിട്ടുണ്ടോ എന്ന ഒരു ചോദ്യവും ഇവിടെ പ്രസക്തമാണ്.കാണി എന്ന നിലയിൽ ഒരു വ്യക്തിക്ക് വളരെ ചുരുക്ക സമയം ഇതിനു വേണ്ടി ചിലവഴിച്ചാൽ മതി എന്നത് കൊണ്ടും വിരക്തി ഉണ്ടാവാൻ ഉള്ള സാധ്യത കുറവാണ്.നിരന്തരമായ ഷോർട് ഫിലിം പരീക്ഷണങ്ങൾ പയ്യെ സിനിമകളിലേക്കും മറ്റും നിഴലിക്കുകയും ചെയ്യും.
ഇങ്ങനെ ഒരു പരീക്ഷണത്തിന്റെ ഉന്നതമായ ഉദാഹരണം ആണ് കൃഷ്ണേന്ദു സംവിധാനം ചെയ്ത കരിഞ്ചാത്തൻ .മതവർഗീയത അതിന്റെ നഖവും പല്ലും കൊണ്ട് പുരോഗമന ചിന്തയെ കടിച്ചു കീറുന്ന സമയത്തു കരിഞ്ചാത്തൻ എന്ന ഷോർട് ഫിലിം നു വളരെ പ്രാധാന്യം ഉണ്ട്.ഒരു മുഴുവട്ടനെ ഞാൻ പ്രാർത്ഥിച്ചു അരവട്ടനാക്കി എന്ന് പറയുന്ന പാതിരി,അതെ പാതിരിയിൽ നിന്ന് ബൈബിൾ കൊണ്ട് മറ്റൊരു പാതിരി ആകാൻ പോയ അരവട്ടൻ പൊട്ടകിണറ്റിൽ വീഴുക എല്ലാതെ മറ്റെന്തു സംഭവിക്കാൻ.സ്വബോധം ഉള്ളവരെയും വ്യവസ്ഥിതിക്ക് എതിരെ പോരാടുന്നവർ മുഴു വട്ടന്മാരെന്നു മതത്തിലൂന്നിയ സാമൂഹിക വ്യവസ്ഥിതി അഭിസംബോധന ചെയ്യാൻ തുടങ്ങിയത് ഇന്നോ ഇന്നലെയോ ഒന്നുമല്ല,പക്ഷെ മതാന്ധത യിലേക്ക് പോയവൻ പൊട്ടക്കിണറ്റിലെ തവള മാത്രമാണ് എന്നത് വാസ്തവം.പൊട്ടക്കിണറ്റിൽ വീഴുന്നത് കാണിക്കാത്ത സംവിധായകൻ അത് ഒരു വ്യക്തിയുടെ മാത്രം വീഴ്ച്ച എന്നുള്ള രീതിയിൽ കാണിക്കാനുള്ള വിരക്തി ആണെന്ന് തോന്നുന്നു.വിഷയസ്പദമായ ആഴം ഉള്ള ഒരു ഷോർട് ഫിലിം ആയ ഇത് ഇങ്ങനെയുള്ള വായനക്ക് ഒരുപാടു ഇടം നിങ്ങള്ക്ക് നൽകുകയും ചെയ്യുന്നു.
ഈയിടെ ഒരു സിനിമ subjective ആവുക എന്ന് പറയുമ്പോൾ എവിടെയോ പോയ്മറഞ്ഞു പോകുന്ന ഒന്നാണ് സിനിമയുടെ objective ആയിട്ടുള്ള വശം,ഈ ഷോർട് ഫിലിമിൽ അങ്ങനെ ഒരു പ്രശ്നമേ ഇല്ല മറിച്ചു വളരെ അഭിനന്ദനം അർഹിക്കുന്ന ഒന്നുമാണ്.ഇവിടെ വെറുമൊരു ഭംഗിക്കു വേണ്ടി ഉള്ള ക്യാമറ ഉപയോഗമോ എഡിറ്റിങ്ങോ vfx ഓ ഒന്നും കാണാനില്ല,മറിച്ചു അവയെല്ലാം ഷോർട് ഫിലിം ന്റെ subjective ആയ വശങ്ങളുമായി അലിഞ്ഞു ചേർന്നിരിക്കുകയാണ്.പുതു നിര ഷോർട് ഫിലിം സംവിധായകർക്ക് ശക്തമായ പ്രചോദനം ആവേണ്ട ഒരു വർക്ക് ആണ് സംവിധായകനായ കൃഷ്ണേന്ദു ചെയ്തിരിക്കുന്നത് എന്ന് വേണം പറയാൻ.16 മിനിറ്റ് ദൈർഖ്യമുള്ള ഷോർട് ഫിലിം നിങ്ങൾ കാണേണ്ടത് തന്നെ ആണ്.

Karinchathan:https://m.youtube.com/watch?feature=youtu.be&v=l4iE6usCrJo

Ezhandu dooram:https://m.youtube.com/watch?v=w0nC5Kr_WDA

Chithrakadha:https://m.youtube.com/watch?v=l-pDKQxXSWM

64.Ittefaq (1969) dir:Yash Chopra genre:Crime,Mystery,Thriller

ഇന്ത്യൻ പ്രണയ സിനിമയുടെ കുത്തക മുതലാളിയായ yash chopra സംവിധാനം ചെയ്തു ബോളിവുഡ് ന്റെ ചരിത്രത്തിലെ എണ്ണപ്പെട്ട പ്രണയ നായകനായ രാജേഷ് ഖന്ന മുഖ്യ വേഷം ചെയ്യുകയും ചെയ്ത 1960 കളിൽ ഇന്ത്യയിൽ ഇറങ്ങിയ ഹിന്ദി ത്രില്ലർ genre സിനിമകളിലെ വളരെ അധികം ശ്രദ്ധിക്കപ്പെട്ട ഒന്നാണ് ittefaq.തന്റെ കല്യാണ വാർഷിക ദിനത്തിൽ ഭാര്യയായ സുഷമയെ കൊന്ന painter ആയ ദിലീപ് റോയ് എന്ന കഥാപാത്രത്തെ ആണ് രാജേഷ് ഖന്ന അവതരിപ്പിച്ചത്.
സിനിമ തുടങ്ങുന്നത് വീട്ടിലേക്കു തിരിച്ചു വരുന്ന ദിലീപ് റോയ് തന്റെ മരിച്ചു കിടക്കുന്ന ഭാര്യയെ കാണുകയും ചെയുന്ന രംഗത്തോടെയാണ്.ദിലീപ് റോയ് യുടെയും ഭാര്യയുടെയും കൂടെ താമസിക്കുന്ന ഭാര്യയുടെ അനിയത്തി ആയ രേണു ദിലീപ് റോയ് ആണ് തന്റെ സഹോദരിയെ കൊന്നത് എന്ന് മൊഴി നൽകുകയും ചെയ്യുന്നു.കല്യാണ വാര്ഷികമായ ആ ദിവസം തങ്ങൾക്കു വേണ്ടി വെച്ച പാർട്ടി യിൽ പങ്കെടുക്കാൻ വിളിച്ച സുഷമയോട് തന്റെ പെയിന്റിംഗ് മുഴുവനാക്കിയിട്ടു വരാം എന്ന് പറയുന്ന ദിലീപ് റോയ്,സുഷമ വീണ്ടും നിർബന്ധിച്ചപ്പോൾ അതൊരു കലഹത്തിലേക്കു നീങ്ങുകയും സുഷമ ദിലീപ് റോയ് യുടെ പെയിന്റിംഗ് കീറുകയും ചെയ്യുന്നു.അപ്പോൾ സുഷമയുടെ കഴുത്തിനു പിടിച്ചു കൊണ്ട് അവളോട് കൊന്നു കളയും എന്ന് പറയുന്ന ദിലീപ് റോയ് യെ ആണ് സിനിമ കാണിക്കുന്നത്.രേണുവിന്റെ മൊഴി പ്രകാരം പോലീസ് അറസ്റ്റ് ചെയ്യുന്ന ദിലിപ് റോയ് പക്ഷെ കാണുന്നവരെ ഒക്കെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും താൻ കൊന്നിട്ടില്ല എന്ന് തനിക്കു ഒന്നും ഓർമ ഇല്ല എന്നുമൊക്കെ വളരെ കിറുക്കുള്ള സ്വഭാവം കാണിക്കുകയും ചെയ്തതോടെ കോടതി അയാളെ ഭ്രാന്താശുപത്രിയിലേക്കു മാറ്റുകയും ചെയ്യുന്നു.
ഭ്രാന്താശുപത്രിയിൽ നിയമ പുസ്തകങ്ങൾ വായിക്കുന്ന ദിലീപ് റോയ് തന്നെ കാണാൻ വന്ന പബ്ലിക് പ്രോസിക്യൂട്ടർ ഖന്ന യോട് തന്റെ ജീവിതത്തിന്റെ അവസ്ഥ എന്താകുമെന്നു പറയുകയും ചെയ്യുന്നു.ഒന്നെങ്കിൽ എന്നേക്കുമായി ഭ്രാന്താശുപത്രിയിൽ അല്ലെങ്കിൽ തൂക്കു കയറു ഇവയാണ് എന്ന് തിരിച്ചറിയുന്ന ആവർത്തിച്ചു നിരപരാധി ആണെന്ന് പറയുന്ന ദിലീപ് റോയ് അതെ രംഗത്തിൽ തന്നെ ഡോക്ടറെ കൊല്ലുമെന്ന് പറയുകയും കോളർ ൽ പിടിക്കുകയും ചെയ്യുന്നു.അവിടെ നിന്ന് സെൽ ലേക്ക് കൊണ്ട് പോകുന്ന ദിലീപ് റോയ് പോലീസ് ഇൻസ്‌പെക്ടർ ദിവാൻ ന്റെ റിവോൾവർ കൊണ്ട് രക്ഷപ്പെടുന്നു.രക്ഷപ്പെട്ടു ദിലീപ് റോയ് എത്തിപ്പെടുന്നത് രേഖ യുടെ വീട്ടിൽ ആണ് അവളുടെ ഭർത്താവ് കൽക്കട്ട യിൽ പോയതാണെന്നും അവൾ ഒറ്റയ്ക്ക് ആണെന്നും നമ്മൾ അറിയുകയും ചെയ്യുന്നു.പിന്നീട് ഈ സിനിമ ഇവരുടെ ഇടയിൽ ഉണ്ടാകുന്ന സംഭവ വികാസങ്ങളിലൂടെ മുന്നോട്ട് പോകുകയും ഒട്ടനവധി ചോദ്യങ്ങളും വഴിതിരിവുകളും കൊണ്ട് കാണിയെ പിടിച്ചു ഇരുത്തുകയും ചെയ്യുന്നു.
Signpost to murder എന്ന സിനിമയുടെ remake ആയ ഇത് ബോളിവുഡ് ന്റെ മുഖ്യധാരയിൽ നിന്ന് കൊണ്ട് തന്നെ ഉള്ള ഒരു പരീക്ഷണമായി വിശേഷിപ്പിക്കാവുന്നതാണ്.പാട്ടുകളില്ലാത്ത നാലാമത്തെ മാത്രം പടം ആയ ഇത് kanoon എന്ന പാട്ടുകൾ ഇല്ലാത്ത br ചോപ്രയുടെ സിനിമയ്ക്കു ശേഷം br chopra തന്നെ നിർമിച്ച സിനിമയും ആണ്.ഈ രണ്ടു ത്രില്ലർ സിനിമകളുടെ തിരക്കഥ ഒരുക്കിയത് Akhtar ul-Iman തന്നെ ആണ്.സിനിമയിൽ എടുത്തു പറയേണ്ടത് അതിന്റെ making തന്നെ ആണ് പലയിടത്തും അതിശയിപ്പിക്കുന്ന രീതിയിൽ മികവ് പുലർത്തുന്ന സിനിമ ആണ് ഇത്.പ്രത്യേകിച്ച് തുടക്കത്തിൽ കോടതി രംഗം ഒരുതരം kafkaesque അല്ലെങ്കിൽ surrealistic മൂഡ് ഉണ്ടാക്കുന്നുണ്ട്.പക്ഷെ ഇതേ making ആക്ഷൻ രംഗങ്ങളിൽ പാളുകയും ചെയ്യുന്നുണ്ട്.
ദിലീപ് റോയ് യെ അവതരിപ്പിച്ച രാജേഷ് ഖന്ന ആ കാലഘട്ടത്തിലെ അഭിനേതാക്കളുടെ സ്ഥിരം ശൈലിയിൽ നിന്നും വ്യതിച്ചലിക്കുന്നില്ല(ദിലീപ് കുമാർ ഒക്കെ ഇതിൽ ചില exception മാത്രമാണ്).രേഖയെ അവതരിപ്പിച്ച നന്ദ അടക്കം മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചവരും അധികം മോശമാക്കുന്നുമില്ല.ഒരു ത്രില്ലർ സിനിമയുടെ ഒഴുക്കിനനുസരിച്ചു വരേണ്ട പശ്ചാത്തല സംഗീതം പലയിടത്തും ശരാശരി നിലവാരം മാത്രമായി ഒതുങ്ങുകയും ചെയ്യുന്നു.ആ കാലഘട്ടത്തിന്റെ ചില പോരായ്മകൾ ഒക്കെ കടന്നു വന്നിട്ടുണ്ടെങ്കിലും ഈ സിനിമ മികച്ച നിലവാരം പുലർത്തുന്നുണ്ട്.yash chopra,rajesh ഖന്ന പോലെയുള്ളവരുടെ career ലെ വേറിട്ട ഒന്നും പാട്ടുകൾ ഇല്ലാതെ ത്രില്ലർ genre  നു പൂർണ ബഹുമാനം നൽകി എടുത്ത സിനിമ വളരെ അധികം ശ്രദ്ധ ആവശ്യപ്പെടുന്നുണ്ട്.

63.Jaane Bhi Do Yaaro (1983) dir:Kundan Shah genre:Comedy, Drama

കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് നിറഞ്ഞ ഭരണകൂടങ്ങൾ നമ്മുടെ രാജ്യത്ത് സ്ഥിരം കാഴ്ചയായി മാറുകയാണ്,അത് ഗ്രാമ സഭ മുതൽ കേന്ദ്രം വരെയും പടർന്നു പന്തലിച്ചു നിൽക്കുകയാണ്.ജനത്തിന്റെ കഷ്ടപ്പാടുകളെക്കാൾ കൂടുതൽ ചർച്ച മറ്റു പല കാര്യങ്ങളിലേക്ക് തിരിയുകയും,ഇത് മുതലെടുത്തു ഭൂരിപക്ഷം വരുന്ന ജനതയെ ചൂഷണത്തിന് വിധേയമാക്കുന്നത് ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ  മുതലാളിമാർ ആണ് എന്ന സത്യം നമുക്ക് വിസ്മരിക്കാൻ പറ്റാത്തതാണ്.ഇവർക്ക് ഒത്താശ ചെയ്യുന്നത് പ്രഭുത്വത്തിന്റെ സുഖം അനുഭവിക്കുന്ന ബ്യൂറോക്രാറ്റ്സ് നു വലിയ പങ്കുണ്ടെന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്.അതിന്റെ മുകളിൽ രാഷ്ട്രീയ വ്യവസ്ഥിതിയും സ്റ്റേറ്റ് അല്ലെങ്കിൽ സർക്കാർ ഉം ജനങ്ങളുടെ മുകളിൽ ചെലുത്തുന്ന സമ്മർദ്ദവും കൂടി ആകുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ പൂർണത വരുകയും ചെയ്യും.ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ജാതിവ്യവസ്ഥ അടക്കമുള്ള കാര്യങ്ങൾ ഇതിനെ കുറെ കൂടി സങ്കീര്ണമാക്കുകയും ചെയ്യുന്നു.ഇന്ത്യൻ പാരലൽ സിനിമ ഇങ്ങനെ അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെ നോക്കി കാണുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ പാരലൽ സിനിമ യാഥാർത്ഥ്യതിനോട് പരമാവധി സത്യസന്ധത പുലർത്താനുള്ള ശ്രമമായിട്ടാണ് ഇന്ത്യൻ സിനിമയിൽ ഉയർന്നു വന്നത് അതുകൊണ്ടു അതിൽ കണ്ടു വരുന്ന റിയലിസം കൊണ്ട് ആണ് ജനങ്ങൾകിടയിൽ പ്രശസ്തമായത്.ഇതിൽ നിന്ന് വേറിട്ട ശൈലിയിലൂടെ ജനം അനുഭവിക്കുന്ന പ്രശ്നങ്ങൾ ആയ അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ സാക്ഷാത്കാരത്തിൽ വിട്ടു വീഴ്ചകൾ കുറച്ചു നർമത്തിൽ ചാലിച്ചു അവതരിപ്പിച്ച വേറിട്ട രണ്ടു സിനിമകളാണ് കെ ജി ജോർജ് ന്റെ പഞ്ചവടി പാലവും കുന്ദൻ ഷാ യുടെ ജാനേ ഭി ദോ യാരോ യും.ഹിന്ദിയിലെ ഏറ്റവും മികച്ച കോമഡി സിനിമകളിൽ ഒന്നായ ജാനേ ഭി ദോ യാരോ വന്നിട്ട് 34 വര്ഷം ആകുമ്പോൾ പോലും ഈ സിനിമ കാലഹരണപ്പെടുന്നില്ല.

ജാനേ ഭി ദോ യാരോ യുടെ പ്ലോട്ട് ലേക്ക് കടന്നാൽ സത്യസന്ധമായി പണം സമ്പാദിക്കണം എന്ന് ആഗ്രഹമുള്ള ചെറുപ്പക്കാരായ വിനോദ് ചോപ്രയും സുധിർ മിശ്രയും കൂടെ ചേർന്ന് മുംബൈയിലെ തിരക്കേറിയ സ്ഥലത്തു ഒരു പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നു.നിർഭാഗ്യവശാൽ അവരുടെ സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം തന്നെ അതെ സ്ഥലത്തു മറ്റൊരു സ്റ്റുഡിയോ ഉദ്ഘാടനം നടക്കുകയും ചെയ്യുന്നു.അവർ വിനോദ് ന്റെയും സുധിർ ന്റെയും ഉദ്ഘാടന ചടങ്ങു അലങ്കോലമാക്കുകയും ചെയ്യുന്നു.പിന്നീട് നമ്മൾ അറിയുന്നത് ഈ സ്റ്റുഡിയോ മുംബൈ ഒരു പണക്കാരനും ലാഭക്കൊതി മൂത്ത ആളുമായ തർനേജയുടെ ആണെന്നും അവർ khabardar എന്ന മാഗസിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താൻ വേണ്ടി തുടങ്ങിയതുമാണെന്നു മനസിലാക്കുന്നു.അതേസമയം ഈ സ്റ്റുഡിയോ വിനോദ് നും സുധിർ നും കച്ചവടം ഇല്ലാതാക്കുകയും ചെയ്യുന്നു.തർനേജയും മറ്റൊരു builder ആയ അഹുജയും പരസ്പരം സർക്കാർ ടെൻഡർ കിട്ടാൻ വേണ്ടി മത്സരിക്കുകയാണ് ഇതിനു വേണ്ടി രണ്ടു പേരും മുനിസിപ്പൽ കമ്മിഷണർ ഡിമെല്ലോ യെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.തർനേജയുമായി ഡിമെല്ലോ സംസാരിക്കുന്ന ഫോട്ടോയിൽ പകർത്താൻ വേണ്ടി khabardar മാഗസിൻ എഡിറ്റർ ശോഭ സെൻ വിനോദ്നേയും സുധിർനേയും ഏൽപ്പിക്കുന്നു.
ഈ അന്വേഷണത്തിനു ഇടയ്ക്കു ഫോട്ടോ മത്സരത്തിന് വേണ്ടി ഫോട്ടോ എടുക്കുന്ന ഇവർ ആ ഫോട്ടോ യിൽ നിന്ന് ഒരു കൊലപാതകം കണ്ടു പിടിക്കുകയും ചെയ്യുന്നു.ശവത്തെ അന്വേഷിച്ചു അവർ ഫോട്ടോ എടുത്ത അന്റോണിയോണി പാർക്കിൽ എത്തുമ്പോൾ ശവം ഉണ്ടാകുകയും പിന്നീട് സുധിർ പേടിച്ചു ഓടിയത് കാരണം അവരുടെ ശ്രദ്ധ തെറ്റിയ സമയത്തു ആ ശവം കാണാതെ ആവുകയും ചെയ്യുന്നു.അവിടെ നിന്ന് അവർക്കു കിട്ടുന്ന cuff linkന്റെ ജോടി പിന്നീട് തർനേജ പുതുതായി നിർമിച്ച പാലത്തിൽ നിന്ന് കിട്ടുകയും ചെയ്യുന്നു.രാത്രിയിൽ അവിടെ ചെന്ന് അവർ രണ്ടു പേരും കൂടെ ഡിമെല്ലോ യുടെ ശവം കണ്ടെടുക്കുകയും ചെയ്യുന്നു.പക്ഷെ വീണ്ടും ശവം നഷ്ടപ്പെടുകയും ചെയ്യുന്നു.പിന്നീട് വിനോദ് ഉം സുധിർ ഉം ആ ശവം കണ്ടെത്തുകയും പക്ഷെ സർക്കാർ ഉദ്യോഗസ്ഥരും ലാഭക്കൊതി മൂത്ത മുതലാളിൽമാരും പത്രക്കാരും അടങ്ങുന്നവരുടെ ട്രാപ് ൽ പെടുന്നതുമാണ് സിനിമ പറയുന്നത്.
ഈ സിനിമയുടെ പ്ലോട്ട് വായിച്ചാൽ ഒരു സീരിയസ് സിനിമ ആയി തോന്നാം പക്ഷെ ഈ സിനിമ തുടക്കം മുതൽ അവസാനം വരെ നമ്മെ ചിരിപ്പിക്കും.നമുക്കു ഓർത്തു ഓർത്തു ചിരിക്കാവുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ മുഖത്തെ ആണ് കാണിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥരും മുതലാളിമാരും പത്രക്കാരും അടക്കമുള്ളവരുടെ അവിശുദ്ധ കൂട്ടുകെട്ടിൽ വെള്ളം കുടിക്കേണ്ടി വരുന്നത് സാധാരണക്കാരനാണ് എന്ന യാഥാർത്ഥ്യം ഈ സിനിമ തുറന്നു കാട്ടുന്നുണ്ട്.തമാശ കലർന്ന അവതരണമാണ് സിനിമയിൽ എങ്കിലും അതൊരിക്കലും അകകാമ്പിനെ ബാധിക്കാത്ത വിധത്തിൽ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
ഈ സിനിമ പുറത്തു വരുന്ന കാലഘട്ടം 80കളുടെ തുടക്കത്തിൽ ആണ് നെഹ്റുവിന്റെ മേൽനോട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സോഷ്യലിസം അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ ആയ സമയം ആയിരുന്നു.അടിയന്തരവസ്ഥയും licesnse raj, അഴിമതി,സ്വജനപക്ഷപാതം ഒക്കെ നിറഞ്ഞ ഇന്ത്യൻ ഭരണ വ്യവസ്ഥയോടുള്ള ദേഷ്യം ഇന്ത്യൻ പാരലൽ സിനിമയിലും മുഖ്യ ധാര സിനിമയിലും അലയടിച്ചിരുന്നു.ഈയൊരു തരംഗത്തിൽ ആയിരുന്നു അമിതാഭ് ബച്ചൻ എന്ന താരത്തിന്റെ വളർച്ചയും നടന്നിട്ടുള്ളത്.മുഖ്യ ധാരയിൽ നിന്ന് വേറിട്ട് യാഥാർഥ്യത്തെ സത്യസന്ധമായും സിനിമാറ്റിക് പോംവഴികള് ഒന്നും നല്കാതെയും ഉള്ള അവതരണം കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യൻ പാരലൽ സിനിമ.ജാനേ ഭി ദോ യാരോ യും ഒരു പോംവഴിയോ ശുഭ പര്യവസാനമോ നൽകാതെ നിർത്തുകയാണ് ചെയ്യുന്നത്.സിനിമയുടെ അവസാനം സാധാരണക്കാരന്റെ നിസ്സഹായ അവസ്ഥയുടെ നേർ കാഴ്ച ആയി മാറുകയാണ് ചെയ്യുന്നത്.ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് നമ്മുടെ രാജ്യം ആഗോളീകരണത്തിലൂടെ കടന്നു പോയപ്പോൾ ഈ ചൂഷണ വ്യവസ്ഥിതിക്ക് കുറെ കൂടി ആഗോള മാനം കൈവരിക്കുകയും ചെയ്യുന്നു.ചൂഷണം അന്നത്തേക്കാൾ ഭീതി ഉളവാക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്ന സത്യം പരിഗണിക്കുകയും ചെയ്യുന്നത്, എന്ത് കൊണ്ട് ഇന്നും ഈ സിനിമയുടെ സാധ്യത  നിലനിൽക്കുന്നു എന്ന അന്വേഷണത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
ജാനേ ഭി ദോ യാരോ ഒട്ടനവധി സിനിമ സാഹിത്യ നാടകങ്ങളുടെ സ്വാധീനം നമുക്ക് കാണാൻ സാധിക്കുന്നതാണ്.keaton, ചാപ്ലിൻ,marx brothers പോലുള്ളവരുടെയും 1960ലെ czech സിനിമയിൽ നിന്നുമുള്ള കോമഡികളിൽ നിന്നുള്ള സ്വാധീനം വളരെ വ്യക്തമാണ്.ഇതിലെ പ്രധാന രംഗമായ കൊലപാതകം കണ്ടുപിടിക്കൽ അന്റോണിയോണിയുടെ ബ്ലോ അപ്പ് ൽ നിന്നും സ്വാധീനം ഉള്കൊണ്ടതാണ് ,ആ പാർക്ക് നു അന്റോണിയോണി പാർക്ക് എന്ന് പേര് നൽകി സംവിധായകൻ tribute അർപ്പിക്കുകയും ചെയ്യുന്നുണ്ട്.ഈ സിനിമയിൽ അവസാന രംഗം മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടക സ്റ്റേജ് ൽ ആണ് ,ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച കോമഡി sequence കളിൽ ഒന്നായ ഇത് മഹാഭാരതത്തിന്റെ മറുവായന ആയും നമുക്ക് കാണാവുന്നതാണ്.shakespeare ന്റെ trangicomedy അല്ലെങ്കിൽ പ്രോബ്ലം plays എന്നറിയപ്പെടുന്നവയുടെ സ്വാധീനവും തള്ളിക്കളയാനാവില്ല.ഇതിനെ പുറമെ absurdist നാടകങ്ങൾ അടക്കമുള്ളവയുടെ കടന്നു വരവ് നമുക്ക് ജാനേ ഭി ദോ യാരോ യിൽ കാണാവുന്നതാണ്.ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊരു വെറുമൊരു പകർത്തൽ ആയി മാറുന്നില്ല,ഈ സിനിമയ്ക്കു ഇവയിൽ നിന്ന് വേറിട്ട തലത്തിൽ നില്ക്കാൻ പറ്റുന്നു എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
സിനിമയുടെ മഹാഭാരത രംഗത്തിൽ ദ്രൗപതി ആയി വേഷമിടുന്ന ശവം യഥാർത്ഥത്തിൽ ദ്രൗപതി എന്ന സ്ത്രീയുടെ അവസ്ഥയെ പൂർണമായി ഉൾക്കൊള്ളുകയും നമ്മുടെ ക്ലാസ്സിക് ആയ മഹാഭാരതത്തിലെ സ്ത്രീവിരുദ്ധത തുറന്നു കാട്ടുകയും ചെയ്യുന്നു.ഇതിനിടയിൽ അക്ബർ നെയും അനാർക്കലിയെയും കൊണ്ട് വരുകയും ചെയ്യുന്ന സംവിധായകൻ നമ്മൾ ബിംബവത്കരിച്ച പലതിനെയും ഉടച്ചു വാർക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.ഇതിലെ പല ഡയലോഗ് കളും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്.
ഈ ലോ ബജറ്റ് സിനിമയുടെ ഏറ്റവും മികച്ച ഘടകം അഭിനയം തന്നെ ആണ്.naseerudhin ഷാ,ഓം പുരി,രവി baswani,പങ്കജ് കപൂർ,ഭക്തി ബർവേ,സതീഷ് ഷാ അടങ്ങിയ മികച്ച നാടക സിനിമ അഭിനേതാക്കളുടെ നിര തന്നെ ഇതിൽ കാണാം.ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ വിനോദ് നേയും സുധിർ നേയും അവതരിപ്പിച്ച naseerudhin ഷാ,രവി baswani എന്നിവർ മികച്ചു നിൽക്കുകയും ചെയ്യുന്നു ഇവരോടൊപ്പം തന്നെ തർനേജ,അഹുജ എന്നിവരെ അവതരിപ്പിച്ച പങ്കജ് കപൂർ,ഓം പുരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരോടൊപ്പം തന്നെ നിൽക്കുന്നുണ്ട്.ഇതൊക്കെ തന്നെ ആണെങ്കിലും ഓം പുരിയുടെ കഥാപാത്രത്തിന്റെ തർനേജ വിളി സിനിമയിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.ഈ ലോ ബജറ്റ് സിനിമയിൽ കൂലി കൂട്ടി ചോദിച്ച ആൾ ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോൾ costume ഇട്ടു മഹാഭാരത scene ൽ വന്ന പ്രൊഡക്ഷൻ കൺട്രോളർ ആയ വിധു വിനോദ് ചോപ്ര അടക്കം മികച്ച അഭിനയം കാഴ്ച്ച വെക്കുന്നുണ്ട്.

“ Nahi, Draupadi jaisi Sati nari ko dekhkar maine cheer haran ka idea drop kar diya hai. Jai ho, aisi Sati nari ki jai ho.”

” Draupadi tere akele ki nahi hai. Hum sab shareholder hain.”

തുടങ്ങിയ എന്നും ഓർത്തു വെക്കാവുന്ന ഡയലോഗ് കൾ ഉള്ള ഈ സിനിമയിൽ ഏക ഗാനം ഹം honge കാംയാബ് എന്ന ഒരേ ഒരു ഗാനം ആണ്.ഈ ഗാനം അമേരിക്കയിൽ കറുത്ത വർഗക്കാരുടെ മുന്നേറ്റ സമയത്തു ഉയർന്നു കേട്ട we shall overcome ൽ നിന്ന് പ്രചോദിതമായത് ആണ്.ഈ ഗാനത്തിലെ വരികളെ പോലെ തന്നെ നമ്മൾ 34 കൊല്ലം കഴിഞ്ഞും ഈ അവസ്ഥകൾ എന്നെങ്കിലും മാറുമെന്ന പ്രത്യാശയോടെ ജീവിക്കുന്നു.best debut director ക്കുള്ള ദേശീയ അവാർഡ് കുന്ദൻ ഷാ ക്കു ലഭിക്കുകയും ചെയ്തു.ഈ സിനിമ ഇന്ത്യൻ സിനിമയിലെ മികച്ചതും വേറിട്ടതും ആയ ഒന്നാണ് .

62.Shit(2003) dir:Amudhan RP genre:documentary

മാരിയമ്മാൾ രാവിലെ തന്നെ തന്റെ ജോലിക്കു പോകുന്നിടത്തു നിന്ന് തുടങ്ങുന്ന 25 മിനിറ്റ് ഉള്ള ഡോക്യൂമെന്ററി ആണ് amudhan rp സംവിധാനം ചെയ്ത shit.മധുരൈ മുനിസിപ്പൽ കോര്പറേഷനിലേ ശുചീകരണ തൊഴിലാളി ആയ മാരിയമ്മാൾ ന്റെ ജോലി. അമ്പല തെരുവിലെ മനുഷ്യന്റെയും മൃഗങ്ങളുടെയും തീട്ടം വൃത്തിയാക്കുക എന്നതാണ്.25 കൊല്ലം ആയി ആരും അറപ്പും വെറുപ്പോടെയും കാണുന്ന ഈ ജോലി ചെയ്യുന്ന മാരിയമ്മാൾ ,ഈ ജോലിയിൽ നിന്ന് മാറ്റം ചോദിച്ചു മുകളിലെ ഉദ്യോഗസ്ഥന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് പക്ഷെ കൊല്ലങ്ങളായിട്ടു അതിൽ ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു.ആരോഗ്യ രക്ഷ ക്കു വേണ്ട യാതൊരു വിധ കാര്യങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന മാരിയമ്മാൾക്കു ചെറിയ ശമ്പളവും ആണ്.തന്റെ പണി ആയുധങ്ങളിൽ മിക്കതും തന്റെ സ്വന്തം ചെലവിൽ നിന്നുള്ളതാണ് എന്ന് പറയുന്ന മാരിയമ്മാൾ നെ ഇവിടെ കാണുകയും ചെയ്യുന്നു.എന്നാലോ ഈ ജോലി ചെയ്യുന്ന രണ്ടു മക്കളിലൂടെ കുടുംബ പരമായി തന്നെ പിന്തുടർന്ന് പോകുകയും ചെയ്യുന്നു.

2003 ൽ എടുത്ത ഡോക്യുമെന്ററി ഇറങ്ങി 14 കൊല്ലത്തോളം കഴിഞ്ഞിട്ടും വളരെ അധികം ചർച്ച ചെയ്യേണ്ട ഒന്നാണ് ഈ ഡോക്യുമെന്ററി.the Employment of Manual Scavengers and Construction of Dry Latrines (Prohibition) Act 1993 നിയമപ്രകാരം ഇന്ത്യയിൽ തോട്ടിവേല നിരോധിച്ചിട്ടുണ്ട് പിന്നീട് ഈ നിയമം പരിഷ്കരിച്ചു കക്കൂസ് കുഴി തോണ്ടുന്നതിലേക്കും കൊണ്ട് വന്നു.enactment of the Prohibition of Employment as Manual Scavengers and their Rehabilitation Act 2013 ഈ നിയമത്തിലൂടെ തൊട്ടിവേല ചെയ്യുന്നവരെ വേറെ ജോലി കൊടുത്തു പുനരധിവസിപ്പിക്കേണ്ടത് കൂടെ ഉൾപ്പെട്ടിരുന്നു.2011 സെൻസസ് ന്റെ ഭാഗമായി നടത്തിയ socio economic and caste census പ്രകാരം 1,80,657 households are engaged in manual scavenging for a livelihood. Maharashtra, with 63,713, tops the list of the largest number of manual scavenger households, followed by Madhya Pradesh, Uttar Pradesh, Tripura and Karnataka ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതിനു ശേഷം മാർച്ച് 2014 ലെ സുപ്രീം കോർട്ട് കണക്കിൽ 7 ലക്ഷം പേർ ഈ ജോലി ചെയ്യുന്നുണ്ട് എന്നാണ് കാണുന്നത്.ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ നിയമങ്ങളെ കാറ്റിൽ പറത്തുന്നത് ഇന്ത്യൻ സർക്കാരിന് കീഴിൽ തന്നെ ഉള്ള സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ആണ് .ഈ ജോലി ചെയ്യുന്നവരിൽ 90 ശതമാനത്തോളം താഴ്ന്ന ജാതിക്കാരുമാണ്.

Amudhan തന്റെ ഡോക്യുമെന്ററിയുടെ impact ആയിട്ട് തന്റെ ബ്ലോഗിൽ 2007 ൽ പോസ്റ്റ് ചെയ്തത് ഇവിടെയും കൊടുക്കുന്നു.

1) The street that is shown in the film full of shit is shut down.

2) Mariyammal, the protogonist of the film has been transferred to sweeping job.

3) The film is being screened in over 500 places in Tamilnadu by film circles, dalit groups, educational institutions and human rights groups.

4) The film has been embraced by Aathi Tamilar Peravai, a political movement working with Arundhatiyars in Tamilnadu and has become part of their campaign against manual scavenging both within and outside Tamilnadu.

5) The film also shook the Madurai municipal corporation that eventually brought in better infrastructure in maintanence and use of public toilets in Madurai.

ഒരു activist ന്റെയോ മറ്റു വിദഗ്ദ്ധരുടെയോ സാന്നിധ്യമില്ലാതെ ജോലിക്കാരിയായ മാരിയമ്മാൾലൂടെ മാത്രം സഞ്ചരിക്കുന്ന ഡോക്യുമെന്ററി യുടെ രീതിക്ക് വിമർശനങ്ങൾ ഏറ്റിട്ടുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ഈ രീതി തന്നെ ആണ് ഇത് പോലെ ഉള്ള ചൂഷണങ്ങൾക്ക് എതിരെ പോരാടാൻ വേണ്ടത്.cashless ഇക്കോണമി യെ കുറിചു സംസാരിക്കുന്ന ഇന്ത്യക്കാരുടെ ഇടയിൽ ഇന്നും കക്കൂസ് ദൗർബല്യവും ഇന്നും ബോധവത്കരണ കുറവ് കൊണ്ട് പൊതു ഇടങ്ങൾ കക്കൂസ് ആയി മാറുന്ന ഇന്ത്യയെ shitless ആക്കുന്ന ഇവരെ മറക്കാതിരിക്കുക.ഓര്മപ്പെടുത്തലുകൾ ആണല്ലോ സാമൂഹിക പുരോഗമാനത്തെ നിലനിർത്തുന്നത്,ഇന്ത്യ കടന്നു സാമൂഹിക സാമ്പത്തിക പരിഷ്കരണ കാലഘട്ടത്തിൽ ഈ ഡോക്യുമെന്ററി മികച്ച ഒരു ഓർമ്മപ്പെടുത്തൽ തന്നെ ആണ്.2017 എന്ന പുതുവത്സരത്തെ ഞാൻ വരവേറ്റുന്നത് നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ ഡോക്യൂമെന്ററി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ട് ആണ്.

 https://m.youtube.com/playlist?list=PL6169DC193C7EFCAA