shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: March 2015

13.Paris,texas(1984) genre:drama dir:wim wenders

image

ന്യൂജർമ്മൻ സിനിമയുടെ മുഖമായ വിം വെൻഡേഴ്സിന്റെ മികച്ച സിനിമയാണ് പാരിസ്,ടെക്സാസ്.ഈ സിനിമ കാനിൽ പാം ഡി ഓർ കിട്ടിയ പടം ഏകാന്തതയും നഷ്ടങ്ങളും വളരെ രസകരമായി അവതരിപ്പിക്കുന്നു.ഈ സിനിമയുടെ തിരക്കഥ പുലിറ്റ്സർ പുരസ്കാര ജേതാവും നടനുമായ സാം ഷെപാർഡാണ് നിർവഹിച്ചിട്ടുള്ളത്.
ഈ സിനിമ തുടങ്ങുന്നത് മരുഭൂമിയിലൂടെ ഒറ്റക്ക് യാത്ര ചെയ്യുന്ന ട്രാവിസിൽ നിന്നാണ്.വെള്ളത്തിന് വേണ്ടി ട്രാവിസ് ഒരു കടയിലേക്ക് കയറി താഴെ വീഴുന്നു.അദ്ദേഹത്തെ ചികിൽസിക്കുന്ന ഡോക്ടർ പോക്കറ്റിൽ നിന്ന് കിട്ടിയ നമ്പറിൽ വിളിച്ചപ്പോൾ ട്രാവിസിന്റെ അനിയനായ വാൾട്ടിനെ ലഭിക്കുകയും അദ്ദേഹം ട്രാവിസിനെ തേടിവരുകയും ചെയ്യുന്നു.ഒന്നും സംസാരിക്കാത്ത ട്രാവിസ് അവിടെ നിന്നിറങ്ങി വീണ്ടും യാത്ര പുറപ്പെടുന്നു പക്ഷേ വഴിയിൽ വെച്ച് വാൾട്ടിനെ കണ്ടുമുട്ടുകയും വാൾട്ടിന്റെ കൂടെ കൂട്ടുകയും ചെയ്യുന്നു.ഒന്നും മിണ്ടാതിരിക്കുന്ന ട്രാവിസ് വീണ്ടും യാത്ര ചെയ്യാൻ ശ്രമിക്കുന്നുണ്ട് പക്ഷേ വാൾട്ട് തടയുന്നു.പിന്നീടാണ് നമ്മളറിയുന്നത് നാല് കൊല്ലം മുമ്പ് യാത്ര തുടങ്ങിയ ട്രാവിസിനോട് വാൾട്ടിന്റെയും അദ്ദേഹത്തിന്റെ ഭാര്യയായ ആനിന്റെയും കൂടെ ജീവിക്കുന്ന ട്രാവിസിന്റെ മകൻ ഹണ്ടറിനെക്കുറിച്ച് പറയുമ്പോൾ ആദ്യ സംസാരിക്കുന്ന ട്രാവിസിന് കാണാതായ ഭാര്യയുണ്ടെന്നും നാം അറിയുന്നു.വിമാനയാത്ര ഭയക്കുന്ന ട്രാവിസ് ഒരു രസകരമായ കാര്യം വാൾട്ടിനോട് പറയുന്നു പാരീസിൽ പോകണമെന്ന് പിന്നീട് മനസ്സിലാവും അത് ടെക്സാസിലെ പാരീസാണെന്ന്.വാൾട്ടിന്റെ വീട്ടിലെത്തുന്ന ട്രാവിസ് തന്റെ മകനെ കണ്ടുമുട്ടുകയും തന്റെ ഭാര്യയെ തേടി മകനോടൊപ്പം യാത്ര ചെയ്യുന്നതാണ് സിനിമ.
യാത്രയും ഫാമിലിയും ഒരേ പോലെ കൂടിക്കലർന്ന ഈ സിനിമ വളരെ മികച്ചതാണ്.നതിങ്ങ്നസിൽ നിന്ന് തുടങ്ങി ഓരോന്ന് നേടിയെടുക്കുന്ന ട്രാവിസിനെ എച്ച്.ഡി.സ്റ്റാൻറ്റൺ എന്ന നടൻ മികച്ചതാക്കുന്നുണ്ട്.പാം ഡിഓറും മികച്ച സംവിധായകനുള്ള ബാഫ്തയും ലഭിച്ച ഈ സിനിമയിലൂടെ വിം വെൻഡേഴ്സ് നമ്മുക്ക് എക്സിസ്റ്റൻഷ്യൽ ക്രൈ്യസിസ് സംഭവിച്ച ഒരു ട്രാവിസിനെക്കൂടി നമ്മുക്ക് പരിചയപ്പെടുത്തുന്നു മറ്റെ ട്രാവിസ്(ടാക്സി ഡ്രൈവർ) വയലൻസിലേക്കു പോകുമ്പോൾ ഈ ട്രാവിസ് സാമാധാനത്തിലേക്കും.

Advertisements

12.Central do brasil(central station)(1998) genre:drama dir:walter salles

image

വാൾട്ടർ സാലസ് എന്ന മികച്ച സംവിധായകനെ മോട്ടോർസൈക്കിൾ ഡയറീസ് എന്ന സിനിമയിലൂടെ നമ്മുക്ക് പരിചിതമാണ്.അദ്ദേഹത്തിന്റെ ക്രിട്ടിക്കലി അപ്രീസിയേഷനും കുറെ അവാർഡുകളും വാരിക്കൂട്ടിയ ബ്രില്ല്യന്റായ എല്ലാതരം പ്രേക്ഷകർക്കും ഇഷ്ടപ്പെടുന്ന സിനിമയാണ് സെൻട്രൽ ഡു ബ്രസീൽ അല്ലെങ്കിൽ സെൻട്രൽ സ്റ്റേഷൻ.
ഡോറ റിട്ടയേർഡ് സ്ക്കൂൾ ടീച്ചറാണ്.അവരിപ്പോൾ റിയോഡി ജനീറോയിലെ എഴുതാനും വായിക്കാനും അറിയാത്ത യാത്രക്കാർക്കും മറ്റും കത്തെഴുതി പോസ്റ്റ് ചെയ്യുന്ന ജോലിയാണ്.ഈ ജോലി പലപ്പോഴും വൃത്തിയായി ചെയ്യാറില്ല.അതായത് കത്തുകൾ പൊട്ടിച്ചു വായിക്കുക,അയക്കാതിരിക്കുക ഇങ്ങനെ പലതും.ഈ ഡോറയുടെ മുന്നിലേക്കാണ് ജോസേയും അമ്മയും ജോസേയുടെ അച്ഛനുകത്തയക്കാൻ വേണ്ടി വരുന്നത്.ഇതിനുശേഷം സ്റ്റേഷനുപുറത്ത് വച്ച് ബസ് ഇടിച്ച് ജോസേയുടെ അമ്മ മരിക്കുകയും ജോസേ പൂർണ്ണമായി ഒറ്റപ്പെടുന്നു.ഈ ജോസേയെ ഡോറ ഏറ്റെടുക്കുന്നു.ഡോറ പലപ്പോഴായി ജോസേയെ ഒഴിവാക്കാൻ നോക്കുന്നുണ്ടെങ്കിലും എന്നിരിന്നാലും ജോസേ കാണാത്ത അച്ഛനെ തേടിയുള്ള യാത്രയിൽ ഡോറയും പങ്കുചേരുന്നു.അവർ ബ്രസീലിലെ വില്ലേജുകളിലൂടെ അവരുടെ സംസ്ക്കാരങ്ങളിലൂടെ യാത്ര ചെയ്യുന്നു.
ഫെർണാണ്ട മോണ്ടിനെഗ്രോ,ഡി ഒലിവിയേര ഇവരുടെ അഭിനയം വളരെ മികച്ചതും പ്രത്യേകിച്ച് മോണ്ടിനെഗ്രോയുടെ അഭിനയവും ഡോറ എന്ന ക്യാരക്ടറിലുണ്ടാവുന്ന മാറ്റങ്ങൾ ഈ യാത്രയിലുടനീളം നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്ന മോണ്ടിനെഗ്രോ അതിശയിപ്പിക്കുന്നുണ്ട്.ഗോൾഡൻ ബിയർ കിട്ടിയ ഈ പടത്തിലെ അഭിനയത്തിന് മോണ്ടിനെഗ്രോക്ക് സിൽവർ ബിയറും കിട്ടി.
ഈ പടത്തിന്റെ മികച്ച സംവിധാനവും മികച്ച തിരക്കഥയും ആരെയും അതിശയിപ്പിക്കുന്നതാണ്.ഇതിലെ യാത്ര ഒരാളുടെ ആന്തരികതലത്തിലൂടെയും ബാഹ്യതലത്തിലൂടെയുമുള്ള യാത്രയാക്കി മാറ്റിയതിന് വാൾട്ടർ സാലസിന് പ്രശംസിക്കേണ്ടതുതന്നെയാണ്.

11.The white balloon(1995) genre:drama,family dir:jafar panahi

image

ലോകത്തിലെ മികച്ച സംവിധായകനായ കിറസ്തോമിയുടെ അസിസ്റ്റന്റായി തുടങ്ങി പിന്നീട് തന്റെതായൊരിടം ലോകസിനിമയിൽ ഊട്ടിയുറപ്പിച്ച സംവിധായകനാണ് ജാഫർ പനാഹി.കാനിൽ ക്യാമറ ഡി ഓർ കിട്ടിയ ജാഫർ പനാഹിയുടെ ആദ്യ പടമാണ് ദി വൈറ്റ് ബല്ലൂണ്.ഈ പടത്തിന്റെ തിരക്കഥ കിറസ്തോമിയാണ് എഴുതിയത്.റിയൽ ടൈമിൽ നടക്കുന്ന ഈ സിനിമ അദ്ദേഹത്തിന്റെ കഴിവിനെ ആദ്യ പടത്തിൽ തന്നെ വെളിപ്പെടുത്തുന്നുണ്ട്.
ഇറാനിയൻ ന്യൂയറിന്റെ അന്ന് നടക്കുന്ന സംഭവം റിയൽടൈമിൽ അതായത് റസിയ എന്ന ഏഴു വയസ്സുക്കാരി കടന്നുപോകുന്ന പ്രശ്നത്തിലൂടെയും കണ്ടുമുട്ടുന്ന ക്യാരക്ടറിലൂടെയുമാണ് സഞ്ചരിക്കുന്നത്.
ഈ പടം ആരംഭിക്കുന്നത് റസിയയും ഉമ്മയും ന്യൂയർദിനഷോപ്പിങ്ങിലായിട്ടാണ്.അവിടെ വെച്ച് റസിയ വീട്ടിലെ കുളത്തിലുള്ളതിനേക്കാളും തടിച്ച ഗോൾഡ്ഫിഷിനെ കാണുന്നു അത് വാങ്ങണമെന്ന് വാശിപ്പിടിക്കുന്നു.സമ്മതിക്കാത്ത അമ്മ അവളെയും കൊണ്ട് വീട്ടിൽ പോകുന്നു.അവിടെ നിന്ന് ചേട്ടനോട് കൂട്ടുചേർന്ന് ഗോൾഡ്ഫിഷ് വാങ്ങാനുള്ള കാശ് കിട്ടുന്നു.ഈ കാശിൽ നിന്ന് ചേട്ടനു ഷൂവും വാങ്ങണം.ഈ കാശ് വാങ്ങി ഗോൾഡ്ഫിഷ് വാങ്ങാൻ പോകുന്ന റസിയയിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.
ഇറാനിയൻ സിനിമ എന്നു പറഞ്ഞാൽ സെൻസറിങ്ങിന്റെ പ്രശ്നങ്ങൾ ഏറ്റവും കൂടുതൽ അനുഭവിക്കുന്ന ഇൻഡസ്ട്രിയാണ് അതുകൊണ്ട് തന്നെയാണ് ഇവിടെ നിന്ന് കുട്ടികൾ കേന്ദ്രകഥാപാത്രമായ സിനിമ വരുന്നത്.ഈ സിനിമ അവരുടെ ചെറിയലോകത്ത് നിന്ന് വളരെയേറെ കാര്യങ്ങൾ വീക്ഷിക്കുന്നുണ്ട്.ഈ പടം റിയലിസ്റ്റിക്കായ പടങ്ങളിൽ മികച്ച ഒന്നു തന്നെയുമാണ്.കിറസ്തോമിയിൽ നിന്ന് വ്യത്യസ്തമായി ഡൈനാമിക്കായിട്ടുള്ള ക്യാമറയും ലോങ്ങ് ഷോട്ടുകൾ കുറച്ചും ചെയ്ത സംവിധാനം എന്നിരുന്നാലും റിയലിസ്റ്റിക്ക് നേച്ചർ സൂക്ഷിച്ചിട്ടുണ്ട്.

10.Come and see(1985) genre:drama,war dir:elem klimov

image

കാണിയെ വളരെയേറെ ഇറിട്ടേറ്റ് ചെയ്യിക്കുന്നതും പക്ഷേ വളരെ മനോഹരവുമായ വാർ മൂവിയാണ് കം ആൻഡ് സീ.എലെം ക്ലിമോവ് ഈ എപിക് റഷ്യൻ വാർ മൂവി പറയുന്നത് വേൾഡ് വാർ 2 വിന്റെ കഥയാണ് പറയുന്നത്.ഈ മൂവി ഇന്നത്തെ ബെലാറസിലെ വില്ലേജുകളിൽ നാസികൾ കാണിച്ച ക്രൂരതയുടെയും അവരോട് പോരാടിയ സോവിയറ്റ് പാർടിസൻ സേനയുടെയും കഥ നാസികൾക്കെതിരെ പോരാടാൻ ഇറങ്ങിതിരിക്കൂന്ന ബാലനായ ഫ്ള്യോറയുടെ കണ്ണിലൂടെയാണ് ക്ലിമോവ് വിവരിക്കുന്നത്.
ഈ മൂവി ആരംഭിക്കുന്നത് ഫ്ള്യോറയും വേറൊരു കുട്ടിയും കൂടി ചത്ത സൈനികരുടെ തോക്ക് തപ്പുകയും ഫ്ള്യോറക്ക് ഒരു റൈഫിൾ കിട്ടുകയും അത്വഴി പാർടിസൻ സേനയിൽ ചേരാൻ അവസരമുണ്ടാകൂന്നു.പക്ഷേ അച്ഛനെ പോലെ ഫ്ള്യോറയെ നഷ്ടപ്പെടുമെന്ന ചിന്തകൊണ്ട് അമ്മ സമ്മതിക്കില്ല എന്നാലും ഫ്ള്യോറ പോകുന്നു.അവിടെ ചെന്ന അവനെ റിസർവിലുൾപ്പെടുത്തുകയും അവന്റെ ബൂട്ട് വേറൊരാൾക്ക് കൊടുക്കാനും കമാണ്ടർ പറയുന്നു.അതിൽ വിഷമം തോന്നിയ ഫ്ള്യോറ ഗ്ലാഷയെ പരിചയപ്പെടുകയും പിന്നീട് ജർമ്മൻ സേന ബോംബാക്രമണം നടത്തുകയും അതിൽ കേൾവിക്ക് തകരാർ സംഭവിക്കുന്ന ഫ്ള്യോറയും ഗ്ലാഷയും കൂടി അവന്റെ വീട്ടിലേക്ക് പോകുന്നു അതിനുശേഷമുണ്ടാകുന്ന സംഭവവികാസങ്ങളാണ് സിനിമ പറയുന്നത്.
ക്ലിമോവിന്റെ മികച്ച സംവിധാനവും ക്രാവ്ചെങ്കോയുടെ മികച്ച അഭിനയവും ഈ സിനിമയെ ബ്രില്ല്യന്റാക്കുന്നു.അവസാനം ഹിറ്റ്ലറുടെ ഫോട്ടോക്ക് നേരെ വെടിവെക്കുന്ന ഫ്ള്യോറയുടെ മുഖം ഈ സിനിമയെ മറക്കാൻ സാധിക്കാത്ത ഒന്നാക്കുന്നു.

9.Raise the red lantern(1991) genre:drama dir:zhang yimou

image

ചൈനീസ് സിനിമാലോകത്ത് ഒഴിവാക്കാൻ പറ്റാത്ത സംവിധായകനാണ് ഴാങ്ങ് യിമോ.അദ്ദേഹം സംവിധാനം ചെയ്ത റൈസ് ദി റെഡ് ലാന്റേൺ വേൾഡ് ക്ലാസിക്കുമാണ്.ഈ സിനിമ സംവിധാനം ചെയ്തതിന് ഴാങ്ങ് യിമോക്ക് ബെസ്റ്റ് സംവിധായകനുള്ള സിൽവർ ലയണും പിന്നെ സിനിമക്ക് മറ്റു പല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഈ സിനിമ കാണിക്കുന്നത് 1920കളിലെ ചൈനയുടെ കഥയാണ്.അച്ഛൻ മരിച്ച 19 വയസ്സുക്കാരി സോങ്ങ്ലിനിൽ നിന്നാണ് സിനിമ ആരംഭിക്കുന്നത്.അച്ഛൻ ഉണ്ടാക്കിവെച്ച കടങ്ങൾ വീട്ടാൻ സോങ്ങ്ലിനെ തിരഞ്ഞെടുക്കുന്നു.അതിനായി തെരഞ്ഞെടുക്കുന്ന വഴി പണക്കാരനായ ചെന്നിനെ കല്ല്യാണം കഴിക്കുക എന്നതാണ്.കല്ല്യാണം കഴിഞ്ഞ് ചെന്നിന്റെ വീട്ടിലെത്തുന്ന സോങ്ങ്ലിനെ വരവേൽക്കുന്നത് മറ്റു 3 ഭാര്യമാരും രസകരമായ നിയമങ്ങളുമാണ്.അതിലൊന്നാണ് ചെൻ ആരുടെകൂടെയാണോ രാത്രി ചിലവഴിക്കുന്നത ആ ഭാര്യയുടെ വീടിനു മുന്നിൽ ചുവന്ന വിളക്കുകൾ തൂക്കിയിടുക എന്നത്.പിന്നീട് അവിടെയുണ്ടാകുന്ന സംഭവങ്ങളാണ് സിനിമയിലുടനീളം കാണിക്കുന്നത്.
സിനിമയിലുടനീളം മെറ്റഫറുകളുണ്ട് അതിലൊന്ന് ചുവന്ന വിളക്കിനുള്ളിൽപെട്ട പ്രാണി സിനിമയിൽ സോങ്ങ്ലിനടക്കമുള്ളവരുടെ അവസ്ഥയെ കാണിക്കുന്നുണ്ട്.ചെന്നിനെ ഗവൺമെന്റായും നിയമമായും മറ്റുള്ളവർ സമൂഹമായും ഉപമിച്ചാൽ ഈ സിനിമ സമൂഹത്തിനുമേലുണ്ടാക്കുന്ന നെഗറ്റീവ് ഇംപാക്റ്റിനെയാണ് കാണിക്കുന്നത്.
പിന്നെ ഈ സിനിമയുടെ മികച്ച സിനിമറ്റോഗ്രഫിയും ഗോങ്ങ് ലി എന്ന അഭിനയവും കൂടിയാകുമ്പോൾ ഇതൊരു ക്ലാസിക്കാകുന്നു.്

8.The killing(1956) genre:crime,thriler,film-noir dir:stanley kubrick

image

സ്റ്റാൻലി ക്യുബ്രിക്ക് സംവിധാനം ചെയ്ത ദി കില്ലിങ്ങ് ഫിലിംനോയിർ വിഭാഗത്തിൽ പെടുന്ന മികച്ച സിനിമയാണ്.നന്നായി പ്ലാൻ ചെയ്തു നടത്തുന്ന കൊള്ളയുടെ കഥ പറയുന്ന ഈ സിനിമ നോൺലീനിയർ കഥ പറച്ചിലാണ് പിന്തുടർന്നിരിക്കുന്നത്.ഈ രീതി പിന്നീട് പല സംവിധായകരും ഉപയോഗിച്ചു,അതിൽ പ്രധാനി ടറാന്റിനോയും അദ്ദേഹത്തിന്റെ പൾപ്പ് ഫിക്ഷനും റിസർവോയിർ ഡോഗുമാണ്.
ഈ സിനിമ തുടങ്ങുന്നത് ജോണി ക്ലേ തന്റെ കാമുകിയായ ഫേയെ കല്ല്യാണം കഴിച്ചു പുതിയ ജീവിതം തുടങ്ങുന്നതിനു മുമ്പ് അവസാനമായി ഒരു കൊള്ള നടത്താൻ അയാൾ തീരുമാനിക്കുന്നു.അതിനായി അയാൾ തെരഞ്ഞെടുക്കുന്നത് കുതിരയോട്ടം നടക്കുന്ന റേസ്ട്രാക്കിൽ നിന്ന് 2 മില്ല്യൺ ഡോളർ മോഷ്ടിക്കാനാണ്.ഇതിനായി അദ്ദേഹം കേഷ്യർ ജോർജ്,അഴിമതിക്കാരനായ പോലീസുക്കാരൻ റാൻഡി,ട്രാക്കിലെ ബാറിൽ ജോലി ചെയ്യുന്ന മൈക്ക്,ഈ ജോലിക്ക് കാശിറക്കുന്ന മാർവിൻ പിന്നീട് ഗുസ്തിക്കാരൻ മോറിസും ഒരു ഷാർപ്പ്ഷൂട്ടറും വന്നുചേരുന്നതോടെ ഈ പ്ലാനിലെ കരുക്കൾ പൂർണ്ണമാവുന്നു.ഇതിലെ വീക്ക് കണ്ണിയായ ജോർജ് തന്റെ ഭാര്യയായ ഷെറിയോട് പറയുകയും ഷെറിയും കാമുകനും ഈ പണം മോഷ്ടിക്കാൻ പ്ലാനിടുന്നു.പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങൾ സിനിമയിൽ.
ഇത് ക്യുബ്രിക്കിന്റെ മികച്ച പടമല്ലെങ്കിലും ക്യുബ്രിക്കിന്റെ കാണേണ്ട ക്രൈം ത്രില്ലറിൽ ഒന്നു തന്നെയാണ്.

7.Los olvidados genre:crime,drama dir:luis bunuel

image

ലോസ് ഓൾവിഡാഡോസ് തെരുവുകളുടെ ഭീകരത വരച്ചു കാട്ടുന്ന ലൂയി ബുനുവൽ സംവിധാനം ചെയ്ത മികച്ച പടമാണ്.ഈ സിനിമ സംവിധാനം ചെയ്തതിന് ബുനുവലിന് കാനിൽ മികച്ച സംവിധായകനുള്ള അവാർഡ് നേടി.
ഈ സിനിമ ആരംഭിക്കുന്നത് മെക്സിക്കോസിറ്റിയിലെ തെരുവിൽ നിന്നാണ്.ജെയ്ബോ ജയിൽച്ചാടി തന്റെ തെരുവ് ഗ്യാങ്ങുമായി കൂടിച്ചേരുകയും ഒരു അന്ധനായ തെരുവുപാട്ടുക്കാരനെ കൊള്ളയടിക്കുകയും അക്രമിക്കുകയും ചെയ്യുന്ന ഗ്യാങ്ങിനെ നമ്മൾ കാണുന്നു.പിന്നീട് ജെയ്ബോയും ഒരു ഗ്യാങ്ങ് മെമ്പറുമായ പെഡ്രോയും ജെയ്ബോ ജയിലിലാകാൻ കാരണക്കാരനായ ജൂലിയനെ കാണാൻ പോകുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.ഇതിൽ പെഡ്രോയുടെ അമ്മ,അന്ധൻ,നഗരത്തിൽ എത്തിപ്പെടുന്ന കുട്ടി ഇവരെയെല്ലാം സ്പർശിച്ചു പോകുന്ന കഥ വളരെ രസകരമായി ബുനുവൽ അവതരിപ്പിക്കുന്നുണ്ട്.
ഈ സോഷ്യൽറിയലിസ്റ്റിക്കായ സിനിമയിലൂടെ ബുനുവൽ നമ്മെ ഓർമ്മപ്പെടുത്തുന്ന കാര്യം തെരുവിന്റെ ഭീകരത തന്നെയാണ്.ഈ സിനിമ ബുനുവലിന്റെ മികച്ച പടങ്ങളിലൊന്നാണ്.ഈ സിനിമയെ വേറൊരു രീതിയിൽ പറഞ്ഞാൽ സ്നേഹത്തിന്റെ അല്ലെങ്കിൽ സ്നേഹം കിട്ടാത്തവരുടെ സിനിമ എന്ന് വിശേഷിപ്പിക്കാം.

6.Citizen kane genre:drama,mystery dir:orson welles

image

വേൾഡ് സിനിമയിലെ ഏത് മികച്ച സിനിമ ലിസ്റ്റിലും ഉൾപ്പെടുന്ന പടമാണ് സിറ്റിസൺ കൈൻ.ഓഴ്സൺ വെല്ലസിന്റെ ആദ്യ പടമായ ഇതിനെ റോജർ എബർട്ട് വിശേഷിപ്പിച്ചത് ഹോളിവുഡിലെ മൂന്ന് പീക്കുകളിലൊന്നായിട്ടാണ് ബാക്കിയുള്ള രണ്ടെണ്ണം ഗ്രിഫിത്തിന്റെ ബെർത്ത് ഓഫ് നേഷനും ക്യുബ്രിക്കിന്റെ 2001 എ സ്പേസ് ഒഡീസ്സിയുമാണ്.
ഈ സിനിമ ആരംഭിക്കുന്നത് വാർത്താമാധ്യമലോകത്തെ കുലപതിയായ ചാൾസ് ഫോസ്റ്റർ കേനിന്റെ മരണത്തോടുക്കൂടിയാണ്.പിന്നീട് അദ്ദേഹത്തിന്റെ അവസാന വാക്കായ റോസ്ബഡ് എന്ന വാക്കിന്റെ അർത്ഥം അന്വേഷിക്കുന്ന ജേർണലിസ്റ്റായ തോംസണിലൂടെ സിനിമ സഞ്ചരിക്കുന്നു.
ഈ സിനിമയിൽ ഞാൻ ചൂണ്ടിക്കാണിക്കാൻ ആഗ്രഹിക്കുന്ന 4 കാര്യങ്ങളുണ്ട്.
1.ഡിഫ്രന്റ് ആളുകളുടെ കാഴ്ച്ഛപ്പാടിലൂടെ കേനിന്റെ ജീവിതം അവതരിപ്പിക്കുന്ന രീതി.ന്യൂസ് റീൽ,താച്ചർ,ബേൺസ്റ്റീൻ,ലെലാൻഡ്,സൂസൻ ഇവരുടെ കാഴ്ച്ചപ്പാടിലൂടെയാണ് സിനിമ സഞ്ചരിക്കുന്നത്.ഈ ടെക്നിക്ക് കുറസോവ റോഷമോണിൽ ബ്രില്ല്യന്റായി ഉപയോഗിക്കുന്നുണ്ട്.
2.ടൈം ട്രാൻസിഷൻ.ചെറുപ്പക്കാലത്ത് നിന്ന് യുവത്വത്തിലേക്കുള്ള ട്രാൻസിഷനും ഒന്നാം ഭാര്യയോടൊപ്പമുള്ള കാലത്തെ ഒരേ രീതിയിലുള്ള ഷോട്ടിലൂടെ അവതരിപ്പിക്കുന്നത് ടൈം ട്രാൻസിഷനിൽ മികവ് നൽകുന്നു.
3.ഡീപ് ഫോക്കസ് ലെൻസ് ഷോട്ടുകൾ.മുൻവശം മുതൽ പിറക്വശം വരെ ഫോക്കസ് നൽകുന്ന ഈ സിനിമയിൽ ഉടനീളം ഉപയോഗിക്കുന്നുണ്ട്.കേനിന്റെ ചെറുപ്പക്കാലത്തെ ഷോട്ടുകളിൽ ഇത് കാണാം.
4.ലോ ആംഗിൾ ഷോട്ട്.ഇതിനുദാഹരണം ലെലാൻഡും കേനും തമ്മിലുള്ള ഒരു നീണ്ട സംഭാഷണമാണ്.
ഇതിനോടൊപ്പം മികച്ച തിരക്കഥ,സംഗീതം,അഭിനയം കൂടി ആകുമ്പോൾ ഇതൊരു ക്ലാസിക്കായി മാറുന്നു.ഓഴ്സൺ വെല്ലസ് ആദ്യപടംകൊണ്ട് തന്നെ മികച്ച സംവിധായകരിൽ ഒരാളായി.

5.Ardh satya genre:crime,drama dir:govind nihalani

image

ഇന്ത്യൻ സിനിമാരാധകരെ കോരിത്തരിപ്പിച്ച അർദ്ധസത്യ ഗോവിന്ദ് നിഹലാനി സംവിധാനം ചെയ്ത പോലീസ് ഡ്രാമയാണ്.ഈ സിനിമയിൽ ഒം പുരിയും സ്മിതാപാട്ടീലും അംമ്രീഷ്പുരിയും ശിവദാസ് അംറാപുർകറും നസീറുദ്ധീൻഷായും മുഖ്യവേഷത്തിലെത്തുന്നു.
ദേഷ്യക്കാരനായ റിട്ടയേർഡ്കോൺസ്റ്റബിളായ അച്ഛന്റെ നിർബന്ധത്തിന് വഴങ്ങി ആനന്ദ് വലങ്കറാണ് മുഖ്യകഥാപാത്രം.മുംബൈയിലേക്ക് താമസം മാറ്റുന്ന വലങ്കർ അവിടെവെച്ച്കോളേജ അധ്യാപകയായ ജ്യോത്സ്നയെയും ലോക്കൽ മാഫിയാതലവൻ രാമഷെട്ടിയെയും കണ്ടുമുട്ടുന്നു.പിന്നീട് രാമഷെട്ടിക്കെതിരെ പ്രവർത്തിക്കുന്നതും അതിലൂടെ ഉണ്ടാകുന്ന പ്രശ്നങ്ങളുമാണ് സിനിമ ഇതിവൃത്തമാക്കുന്നത്.
ഈ ഗോവിന്ദ് നിഹലാനിയുടെ സംവിധാനമികവ് കൊണ്ടും ഒം പുരിയുടെ അഭിനയമികവ് കൊണ്ടും വളരെയേറെ ശ്രദ്ധിക്കപ്പെട്ടതാണ്.ഈ സിനിമയിലെ അഭിനയത്തിന് ഒം പുരിക്ക് നാഷ്ണൽ അവാർഡും ലൊക്കാർണോ ഫിലിംഫെസ്റ്റിവലിൽ ബെസ്റ്റ് ആക്ടർക്കുള്ള അവാർഡൂം വില്ലൻ വേഷം അവതരിപ്പിച്ച ശിവദാസിന് ഫിലിംഫെയർ അവാർഡും ലഭിച്ചു.കാണേണ്ട സിനിമയായ ഇതിലെ ഒരു കവിതയായ ഇത് ആ സിനിമയുടെ ഇതിവൃത്തം വരച്ചിടുന്നുണ്ട്.്
chakravyug mei gusne se pehle
kaun tha mei, aur kesa tha

yeh mujhe yaad hi na rahe

chakravyug mei gusne ke baadh
merey our chakravuy ke beech sirf jaan leva nikhatva thi
is ka mujhe patha he na chaley

chakravyug se bahar nikalney paar
mei mukth ho javun baley hi.
fir be chakravyug ke rachna mei farkh hi naa padega

Marun ya maaron
mara javun ya jaan se mar dhu
iska fesla kaabi na ho payega

soya huva admi jab needh mei se utkhar chalnaa shuru kartha hi
thab saapno ka saansar usey dhubara dhekhi nahi payega

us roshni mei,jo nirnay ki roshni hai
saab kuch saaman hoga kya?

ek paladey mei napun saktha
dushrey paladey par paarush
aur teek tharazhu kei kaantey paar

4.The 400 blows genre:crime,drama dir:francois truffat

image

Le Beau Serge, The 400 blows,Breathless ഇവ മൂന്നും ഫ്രഞ്ച് ന്യൂവേവിന്റെ തുടക്കമായിട്ടാണ് ചരിത്രത്തിൽ അറിയപ്പെടുന്നത്.ഈ പടം ട്രൂഫോയുടെ ആദ്യ പടവുമാണ്.ആത്മക്കഥാംശമുള്ള ഈ സിനിമ അദ്ദേഹത്തിന്റെ ഗുരുവായ ആന്ദ്രേ ബാസിനാണ് സമർപ്പിച്ചിട്ടുള്ളത്.
ഈ പടം 13 വയസുക്കാരനായantoine doinel ന്റെ ആരും ആഗ്രഹിക്കാത്ത ഒരു കുട്ടിക്കാലമാണ് ചിത്രീകരിക്കുന്നത്.ഈ സിനിമയെ മൂന്നായി തരംതിരിക്കാം ഒന്ന് വീട്ടിൽ നിന്നുള്ള അനുഭവങ്ങൾ രണ്ട് സ്ക്കൂളിൽ നിന്നുള്ള അനുഭവങ്ങൾ മൂന്ന് സുഹൃത്തുക്കളിൽ നിന്നുള്ള അനുഭവങ്ങൾ ഇവയെ വളരെ രസകരമായിട്ട് കോർത്തിണക്കുന്ന ട്രൂഫോ തന്റെ ആദ്യ പടം മികച്ചതാക്കി.
അവസാനഷോട്ടിൽ ക്യാമറയിലേക്ക് നോക്കുന്ന ബാലൻ കാണിയെ പലതും ഓർമ്മിപ്പിച്ചു തരുന്നുണ്ട്.