shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

22.Das boot(1981) dir:wolfgang peterson genre:adventure,drama,war

image

രണ്ടാം ലോകമഹായുദ്ധത്തിലെ യു‐ബോട്ട് വളരെ പ്രസിദ്ധമാണ്.ഹിറ്റ്ലറിന്റെ ജർമ്മനിയുടെ ഒരു ഗ്ലാമറസായ ആയുധം.മുങ്ങിക്കപ്പലുകൾ വഴിയുള്ള യുദ്ധം യു‐ബോട്ട് യുഗത്തിൽ വളരെ ശക്തമായിരുന്നു.പിന്നീട് യു‐ബോട്ടിനെ തകർക്കാനും നേരിടാനും മറ്റു സൈന്യങ്ങൾ പഠിച്ചതോടെ ജർമ്മനിക്ക് തിരിച്ചടി ഏറ്റുതുടങ്ങി.അതൊടുവിൽ രണ്ടാം ലോകമഹായുദ്ധ പരാജയത്തിലും ഹിറ്റ്ലറുടെ ആത്മഹത്യയിലും അവസാനിച്ചു.Lothar -Günther Buchheimഎഴുതിയ ദാസ് ബൂട്ട് എന്ന നോവലിന് സിനിമാവിഷ്കാരം നൽകുകയായിരുന്നു വോൾഫ്ഗാങ്ങ് പീറ്റേഴ്സൺ ചെയ്തത്.ബുചെയിമിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ യു‐96 എന്ന യു‐ബോട്ടിൽ സഞ്ചരിച്ചുണ്ടായ അനുഭവങ്ങളാണ് പിന്നീട് ദാസ് ബൂട്ട് എന്ന നോവലിനു കാരണമായത്.അദ്ദേഹത്തിന് യു‐96ന്റെ ഫോട്ടോസ് എടുക്കാനും യു‐ബോട്ടിനേക്കുറിച്ച് പഠിക്കാനുമുള്ള ഓർഡറിലാണ് സഞ്ചരിച്ചത്.ഇനി ഈ സിനിമയുടെ ചർച്ചാവിഷയത്തിന്റെ ഗൗരവം നമ്മൾ മനസ്സിലാക്കണമെങ്കിൽ 40,000 ജർമ്മൻ നാവികരിൽ 30,000 പേരും കടലിലാണ് മരിച്ചതെന്ന വസ്തുത മനസ്സിലാക്കണം.ഈ സിനിമയുടെ തുടക്കം മുതൽ മരണം എങ്ങനെയാണ് വരുക എന്നറിയാത്ത ഒരു കൂട്ടം നാവികരുടെ ഇടയിലൂടെയാണ് പ്രേക്ഷകൻ സഞ്ചരിക്കുന്നത്.ഈ സിനിമ നാസികളുടെ പ്രത്യയശാസ്ത്രത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യുന്നത് യു‐ബോട്ടിലുള്ള മനുഷ്യരെക്കുറിച്ചാണ്.

സിനിമ ആരംഭിക്കുന്നത് ഒരു ഫ്രഞ്ച് നൈറ്റ് ക്ലബിൽ നിന്നാണ് അവിടെ വെച്ച് ബുചൈമിനു സമാനമായ ക്യാരക്ടറായ വെർണർ യു‐96ന്റെ ക്യാപ്റ്റനെയും ചീഫ്നെയും കണ്ടുമുട്ടുകയും അവിടെ വെച്ച് തോംസെൻ എന്ന നാവികനു അവാർഡു നൽകുകയും അദ്ദേഹം വിൻസ്റ്റൺ ചർച്ചിലിനെയും ഹിറ്റ്ലറെയും കളിയാക്കുകയും ചെയ്യുന്നു.അടുത്ത ദിവസം യു‐96 മുങ്ങിക്കപ്പൽ തുറമുഖത്ത് നിന്ന് പുറപ്പെടുകയും ചെയ്യുന്നു.പിന്നീട് ആ ബോട്ടിന്റെ അവസ്ഥകളിലൂടെയുള്ള സഞ്ചാരമാണ് ഈ സിനിമ.ക്രൂ മെമ്പേഴ്സിന്റെ മരണഭയവും യുദ്ധത്തിനോടുള്ള കാഴ്ചപ്പാടുമെല്ലാം കാണിച്ചുതരുന്ന സിനിമ നമ്മെ പാതിവഴിയിൽ സിനിമ അവസാനിപ്പിക്കാൻ സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണ്.

പലപ്പോഴും നോവൽ അഡാപ്റ്റ് ചെയ്യുമ്പോളുള്ള പ്രശ്നങ്ങൾ ഈ സിനിമക്കും സംഭവിച്ചതായി നമ്മുക്ക് കാണാം.ഇതിലെ ആക്ടിങ്ങിനെയും യു‐ബോട്ടിന്റെ അകത്തെ പ്രഫഷണലല്ലാത്ത പെരുമാറ്റവുമെല്ലാം ബുചൈമിന്റെ വിമർശനത്തിന് പാത്രമാവുകയും ചെയ്തു.പിന്നെ സിനിമാചരിത്രത്തിലേക്ക് നോക്കിയാൽ സിനിമാലോകത്ത് തന്നെ മാസ്റ്ററുകളിൽ ഒരാളായ സത്യജിത്ത് റായ് തന്റെ അപുത്രിലോളജിയിലൂടെയും ചാരുലതയിലൂടെയുമെല്ലാം ഇതിന് ആസ്പദമാക്കിയിട്ടുള്ള നോവലുകൾക്കൊപ്പമോ അതിനുമുകളിലോ കയ്യടി നേടുകയും ചെയ്തു.പക്ഷേ ഇതേ സത്യജിത്ത് റായ് തന്നെ പ്രേംചന്ദ് മുൻഷിയുടെ കഥ ഷത്റഞ്ച് കേ കിലാഡി എന്ന സിനിമയാക്കിയപ്പോളും ടാഗോറിന്റെ കഥകൾ ടീൻകന്യ എന്ന സിനിമയാക്കിയപ്പോഴും വിമർശനങ്ങളേറ്റു വാങ്ങിയിട്ടുണ്ട്.അത് സിനിമ എന്ന നിലയിൽ വളരെയേറെ ഉയർന്നതലത്തിൽ നിൽക്കുന്നതാണെങ്കിൽ പോലും.അത്കൊണ്ട് തന്നെ ഈ വിമർശനങ്ങളൊന്നും ദാസ് ബൂട്ട് എന്നസിനിമയെ മോശമായ സിനിമയിലേക്ക് എറിയുന്നില്ല.ഇന്നും മുങ്ങിക്കപ്പലുകളെ ക്കുറിച്ച് എടുത്തിട്ടുള്ള സിനിമകളിൽ ഒന്നാമതും വാർ മൂവീസിൽ നിസ്സംശയം ആദ്യ അഞ്ചിൽ ഇടംകൊടുക്കാനും സാധിക്കുന്ന പടമാണിത്.

ജർമ്മനിയിലെ അക്കാലത്തെ ബിഗ് ബജറ്റ് മൂവീയായ ഈ സിനിമ ഇതിന്റെ ടെക്നോളജിപരമായും സിനിമറ്റോഗ്രാഫിയിലും വളരെ ഉയരത്തിൽ നിൽക്കുന്നതാണ്.ഈ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് സ്റ്റെഡികാം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നിട്ടും ഇതിലെ പല ഷോട്ടുകളും നമ്മളെ അമ്പരപ്പിക്കുന്നതാണ്.അതിന് ഇതിന്റെ സിനിമറ്റോഗ്രാഫറായ ജോസ്റ്റ് വക്കാനോയെ അഭിനന്ദിച്ചേ മതിയാവൂ.ജർമ്മനിയിൽ ബ്ലോക്ക്ബസ്റ്ററായ സിനിമ ഒരു വിദേശസിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷനുകളിൽ ക്രൗചങ്ങ് ടൈഗറിനും ലൈഫ് ഈസ് ബ്യൂട്ടിഫുളിനും പിറകിലായി ആറ് നോമിനേഷനോട് കൂടെ ഇന്നും നിലനിൽക്കുന്നു.മികച്ച വിദേശ സിനിമക്ക് ഗോൾഡൻ ഗ്ലോബിനും ബാഫ്റ്റക്കുമുള്ള നോമിനേഷൻ ലഭിച്ചപ്പോൾ നാഷ്ണൽ ബോർഡ് ഓഫ് റിവ്യൂന്റെ ടോപ് ഫോറീൻ ഫിലിമിനുള്ള അവാർഡും ഈ സിനിമ നേടി.ഈ സിനിമ മറ്റൊരു മസ്റ്റ് വാച്ച് മൂവിയാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: