shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

23.Stranger than the paradise(1984) dir:jim jarmusch genre:comedy,drama

image

അഭയാർത്ഥികൾ ഒഴുകുകയാണ്,ചിലർ പല രാജ്യങ്ങളുടെ വാതിലുകൾ മുട്ടുന്നു,ചിലർ അനധികൃതമായും ഔദ്യോഗികമായും മറ്റു രാജ്യങ്ങളിലേക്ക് കടക്കുന്നു.സിറിയക്കാരെ പോലെ താമസിക്കാനൊരിടത്തിനു വേണ്ടിയും മലയാളികളെ പോലെ പഠനത്തിനും ജോലിക്കു വേണ്ടിയും യാത്രകൾ ലോകത്തെല്ലായിടത്തും നടക്കുന്നുണ്ട്.അതിർത്തികളും ദേശീയതയുമെല്ലാം ഉണ്ടാകുന്നതിനു മുമ്പ് വളരെ ദൂരമേറിയ യാത്രകൾ നടത്തിയ മനുഷ്യർ,ഇന്ന് യാത്രക്ക് അനുമതി തേടി അലയുന്നു.ഇങ്ങനെ സ്വർഗം തേടി അലയുന്നവർക്ക് സ്വർഗം കിട്ടുന്നുണ്ടോ,അവർ എത്തിപ്പെടുന്ന രാജ്യങ്ങളിൽ അവരെ എങ്ങനെയാണ് സ്വീകരിക്കുന്നത്,അവർ തമ്മിൽ തന്നെ എങ്ങനെയാണ് കമ്മ്യൂണിക്കേറ്റ് ചെയ്യുന്നത്,ഈ വിഷയങ്ങൾ സാഹിത്യകൃതികളിലും സിനിമയിലും പലപ്പോഴായി ചർച്ചാവിഷയമായിട്ടുണ്ട്.ഇവിടെ ഞാൻ പരിചയപ്പെടുത്താൻ പോകുന്ന സിനിമ അമേരിക്കയുടെ കഥയാണ്,പക്ഷേ അത് പറയുന്നത് വിദേശികളായ തീർത്തും ആ രാജ്യത്തെക്കുറിച്ച് അജ്ഞരായ അഭയാർത്ഥികളിലൂടെയാണ്.ജിം ജാർമുഷ് സംവിധാനം ചെയ്ത ഫീച്ചർസിനിമയായ സ്ട്രേഞ്ചർ ദാൻ പാരഡൈസ്,അമേരിക്കയുടെ സിനിമാചരിത്രത്തിൽ പുതിയ ഒരു ഏടിന് തുടക്കം കുറിച്ച സിനിമ മൂവ്മെന്റായ ഇൻഡി സിനിമയുടെ ഒരു ലാൻഡ് മാർക്കായി നമ്മുക്ക് പരിഗണിക്കാവുന്നതാണ്.

ഈ സിനിമ നിക്കോളാസ് റേയുടെയും(റിബൽ വിത്തൗട്ട് എ കോസ്) വിംവെൻഡേഴ്സിന്റെയും (പാരിസ്,ടെക്സാസ് ഈ സിനിമ ഞാൻ പരിചയപ്പെടുത്തിയിട്ടുണ്ട്) ശിഷ്യനാണെന്നത് ആ സിനിമയിൽ ഉടനീളം കാണാം.ഈ അമേരിക്കൻ സിനിമ താലോലിച്ചു പോന്നിരുന്ന രീതിയെ തകർത്ത് മറ്റൊരു സിനിമാരീതിയെ അമേരിക്കൻ കാണിക്കുമുന്നിൽ അവതരിപ്പിക്കുന്നുണ്ട്.വിംവെൻഡേഴ്സിന്റെയും ഒസുവിന്റെയും ഇൻഫ്ളുവെൻസുള്ളതുകൊണ്ട് തന്നെ ഈ സിനിമയിൽ പലപ്പോഴും ക്യാമറ ക്യാരക്ടേറിന്റെ ക്ലോസപ്പ് ഷോട്ടുകൾ നൽകുന്നില്ല,(മിക്കപ്പോഴും മാസ്റ്റർ ഷോട്ടുകളാണ്)ക്യാമറ മാറിനിന്ന് വീക്ഷിക്കുന്ന ഒരാളെപ്പോലെയാണിവിടെ പെരുമാറുന്നത്.ഈ വിധം സംവിധാനം ചെയ്ത സിനിമ കാണിയോട് പറയാൻ ശ്രമിക്കുന്നത് നിങ്ങൾ വെറും കാഴ്ചക്കാരനാണെന്നാണ്.ഈ സിനിമയുടെ എഡിറ്റിങ്ങിൽ ഓരോ സീനിനു ശേഷവും ബ്ലാക്കൗട്ട് ചെയ്യുന്നത് കാണിയെ മുമ്പ് കണ്ട സീനിനെ വിലയിരുത്താനും സാധാരണ സിനിമ ചെയ്യാറുള്ളത് പോലെ കാണി സിനിമയിൽ ലയിച്ചിരിക്കാതിരിക്കാനും വേണ്ടിയാണ്.പഴമക്കാർ പറയുന്ന പോലെ നെയ്യപ്പം തിന്നാൽ രണ്ടുണ്ട് ഗുണമെന്നപ്പോലെ ഈ എഡിറ്റിങ്ങ് ടെക്നിക്ക് അതിന്റെ ബജറ്റ് കുറയ്ക്കാനും സഹായിച്ചെന്ന് ഇതിന്റെ സംവിധായകൻ വെളിപ്പെടുത്തി.

തന്റെ സിനിമയെ  ”semi-neorealist black-comedy in the
style of an imaginary Eastern-European film
director obsessed with Ozu and familiar with the
1950’s American television show ‘The
Honeymooners’” എന്ന് വിശേഷിപ്പിക്കാൻ ഇഷ്ടപ്പെടുന്ന ജിംജാർമുഷിന്റെ ഈ സിനിമ മൂന്നു ഭാഗങ്ങളുള്ളതാണ്.ഇതിലേ ആദ്യഭാഗം മുമ്പ് സംവിധായകൻ ഒരു ഷോട്ട് ഫിലിമായി ചെയ്തിരുന്നു.അതിനെ ന്യൂ വേൾഡെന്നും രണ്ടാം ഭാഗത്തെ വൺ ഇയർ ലേറ്ററെന്നും മൂന്നാം ഭാഗത്തെ പാരഡൈസെന്നും നാമകരണം ചെയ്തു.ദ ന്യൂവേൾഡ് ആരംഭിക്കുന്നത് ന്യൂയോർക്കിൽ താമസിക്കുന്ന വില്ലിയുടെ അടുത്തേക്ക് 10 ദിവസം താമസിക്കാൻ ഹംഗറിയിൽ നിന്ന് കസിനായ ഇവ എത്തുന്നതോടെയാണ് പിന്നീട് ആ പത്തു ദിവസങ്ങളാണ് കാണിക്കു മുന്നിൽ കാണിക്കുന്നത്.രണ്ടാം ഭാഗം വില്ലിയും തന്റെ സുഹൃത്തായ എഡിയും കൂടി ഇവയെ കാണാൻ ക്ലീവ്ലാൻഡിലേക്ക് പോകുന്നു.മൂന്നാം ഭാഗമായ പാരഡൈസിൽ വില്ലീ,എഡീ,ഇവ ഇവർ വെക്കേഷൻ ആഘോഷിക്കാനായി ഫ്ളോറിഡയിലേക്ക് പോകുന്നതും പിന്നീടുണ്ടാകുന്ന അനുഭവവുമാണ് ഈ ഭാഗം ചർച്ച ചെയ്യുന്നത്.

ഈ സിനിമ ഡയലോഗുകൾ കൂടാതെ കാണിയെ ചിരിപ്പിക്കാമെന്നും പക്ഷേ ആ ചിരിക്കിടയിൽ അതിൽ ആലോചിക്കാൻ പലതുമുണ്ട് എന്ന് പറയുന്ന സിനിമയാണിത്.സിനിമയുടെ പ്രത്യേകതകളിലേക്ക് ആഴത്തിൽ ഇറങ്ങിപ്പോയാൽ നമ്മുക്ക് കാണാൻ സാധിക്കുന്നത് ബോറടിച്ച് ഇരിക്കുന്ന തീർത്തും അജ്ഞമായ നാട്ടിൽ കഴിയുന്ന യുവാക്കൾക്കിടയിലേക്കാണ്.സിനിമയിലുടനീളം കമ്മ്യൂണിക്കേഷനിലുണ്ടാകുന്ന തെറ്റുകളെ കുറിച്ച് പറയുന്നുണ്ട്.അമേരിക്കയുടെ വ്യത്യസ്തമായ മൂന്ന് സ്ഥലങ്ങളിൽ നടക്കുന്നതായിട്ടു കൂടി ഈ കമ്മ്യൂണിക്കേഷനിൽ പ്രശ്നമുണ്ടാകുന്നുണ്ട്.സിനിമ അവസാനിക്കുന്നത് വലിയൊരു കമ്മ്യൂണിക്കേഷൻ പിഴവിലുമാണ്.

അമേച്വറായ ആക്ടർസിനെ കൊണ്ട് ചെയ്ത സിനിമ ലോകത്തെല്ലായിടത്തുമുള്ള ക്രിട്ടിക്സിനെയും സിനിമാപ്രേമിയെയും ആസ്വാദിപ്പിക്കുമെന്നത് തീർച്ചയാണ്.കാനിൽ ക്യാമറ ഡി ഓറും ലൊക്കാർണോ ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ ലെപ്പേർഡും സൻഡാൻസിൽ സ്പെഷൽ ജൂറി മെൻഷനും കിട്ടിയ സിനിമ മറ്റു നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.ഇൻഡി സിനിമയുടെ ചരിത്രത്തിലെ നാഴികക്കല്ലായ ഈ സിനിമ പലയിടത്തും മാറി നിന്ന് ജോലി ചെയ്യുന്ന,പഠിക്കുന്ന മലയാളികളെ സംബന്ധിച്ചിടത്തോളം കാണേണ്ട ഒന്നാണിത്.ഈ അബ്സേഡിസ്റ്റ് സിനിമ ഒസു ആരാധകരും കമ്യുവിനെയും സാർത്രിനെയും വായിക്കുന്നവരും തീർച്ചയായും കാണേണ്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: