shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

24.The wind will carry us(1999) dir:Abbas Kiarostami genre:drama

image

ഇറാൻ ഇന്ന് സിനിമാലോകത്ത് മാറ്റിവെക്കാനാവാത്ത രാഷ്ട്രമാണ്.സ്വന്തമായി മികച്ച സംവിധായകരും അവർ ജീവിതം ബലികൊടുത്ത് സിനിമ എടുക്കുന്നവരാണെന്നതിന് അവരോട് ഇറാനിയൻ ഗവൺമെന്റ് കാണിച്ച പ്രതികരണങ്ങൾ ശ്രദ്ധിച്ചാൽ മനസ്സിലാവും.ഇസ്ലാമിക രാഷ്ട്രമെന്ന നിലയിൽ ഇറാനെ പരിചയപ്പെടുത്തുമ്പോൾ ആരും തെറ്റിദ്ധരിക്കണ്ട അവിടെ കലയില്ല എന്ന് അവിടെ ഒരു കൂട്ടം കലാകാരൻമാരും അവരെ സപ്പോർട്ട് ചെയ്യുന്ന ഒരു കൂട്ടമാളുകളുമുണ്ട്.ഇവരുടെ സിനിമകൾ ബാനിൽ നിന്ന് രക്ഷപ്പെട്ട് എത്തിയാൽ ഇവർ വിജയിപ്പിക്കാറുമുണ്ട് എന്നത് പല ഇറാനിയൻ സംവിധായകർ തങ്ങളുടെ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുമുണ്ട്.ഇവരിൽ പ്രമുഖനാണ് അബാസ് കിറസ്തോമി,ഇറാനിയൻ ന്യൂവേവിന്റെ പതാകവാഹകൻ ഇന്നും സിനിമകളെടുത്തുകൊണ്ടിരിക്കുന്ന അദ്ദേഹം പക്ഷേ ഇപ്പോൾ ഇറാനിനു പുറത്തെത്തി സിനിമ എടുക്കാൻ തുടങ്ങിയിട്ടുണ്ട്.അദ്ദേഹത്തിന്റെ സിനിമകൾ എപ്പോഴും തന്റെ ചുറ്റുപാടിന്റെ ശക്തമായ ഇൻഫ്ളുവെൻസ് ഉണ്ട്.അദ്ദേഹത്തിന്റെ മികച്ച സിനിമകളിലൊന്നായ ദ വിൻഡ് വിൽ കാരി അസ്,ഇറാനിയൻ സംസ്കാരത്തെ വിമർശനാത്മകവും പുരോഗമനചിന്തയോടും നോക്കി കാണുന്ന സിനിമ യഥാർത്ഥ വിദ്യാഭ്യാസമെന്താണെന്ന് കൂടി ചർച്ച ചെയ്യുന്നുണ്ട്.ഇത് കിറസ്തോമി സിനിമളിൽ കാണാറുള്ള ഫിലോസഫിയും അന്തർധാരകളും അടങ്ങിയ മനോഹര സിനിമയാണ്.സിനിമയുടെ വിശദാംശങ്ങളിലേക്ക് കടക്കുന്നതിന് മുമ്പ് ഈ സിനിമയിലെ ഒമർ ഖയ്യാമിന്റെ റുബായിയത്തിലെ നാലുവരി കവിത വായിക്കാം
They tell me the other world is as beautiful
as a houri from heaven!
Yet I say that the juice of the vine is
better.
Prefer the present to those fine promises.
Even a drum sounds melodious from afar.

ഈ സിനിമ ആരംഭിക്കുന്നത് കിറസ്തോമിയുടെ ഫേവറിറ്റ് ഐറ്റമായ കാർ യാത്രയിലൂടെയാണ്,ഒരു എക്സ്ട്രീം വൈഡ്ഷോട്ടിലൂടെ കാണിക്കുന്ന ഈ കാറിനൊപ്പം തന്നെ ഒരു ഗ്രാമത്തിന്റെയും കുന്നിന്റെയും ദൃശ്യം ക്യാമറ പകർത്തുന്നുണ്ട്.ഒരു കുർദിഷ് ഗ്രാമത്തിലേക്ക് വരുന്ന മൂന്ന് പേരാണ് ആ കാറിലുണ്ടായിരുന്നത്,അവരുടെ ഗൈഡിനെ പോലെ ആ ഗ്രാമത്തെ കാണിച്ചു കൊടുക്കാൻ ഏൽപ്പിച്ച ഫർസാദ് എന്ന ബാലനെ കണ്ടുമുട്ടുകയും അവരൊടൊപ്പം കാറിൽ പോകുന്ന ഫർസാദ് അവരോട് അവരോട് വരവിന്റെ ഉദ്ദേശ്യത്തെക്കുറിച്ച് ചോദിക്കുന്നതും നിധി തേടി വന്നതാണെന്ന് അവർ മറുപടി കൊടുക്കുന്നു.പിന്നീട് അവരിൽ പ്രധാനിയായ ബെഹ്സാദും ഫർസാദും കൂടി ആ ഗ്രാമത്തിലൂടെ ചുറ്റിയടിക്കുന്നുമുണ്ട്.ഗ്രാമീണർ എഞ്ചിനീയറെന്ന് വിളിക്കുന്ന അദ്ദേഹത്തിന്റെ വരവിന്റെ ഉദ്ദേശ്യം കാണിക്കുമുന്നിൽ അവതരിപ്പിക്കുന്നത് വളരെ സമയമെടുത്തിട്ടാണെന്ന് കിറസ്തോമിയുടെ പടങ്ങൾ കണ്ടവരോട് പറയേണ്ട ആവശ്യമില്ലല്ലോ.

ധാരാളം പ്രത്യേകതകളുള്ള ഈ സിനിമയിൽ ആദ്യമായി ഞാൻ കാണിക്കുന്നത് ഇതിൽ മിക്ക ക്യാരക്ടറുകളും കാണിയുടെ മുന്നിൽ വരുന്നില്ല എന്നതാണ് പലരും സിനിമയിൽ പ്രധാനപ്പെട്ടവരുമാണ്.ഈ പ്രത്യേകത സിനിമയെ ബെഹ്സാദിന്റെ വീക്ഷണകോണിലെത്തിക്കാൻ സഹായിക്കുന്നുണ്ട്.മലയാളത്തിൽ ഈ അടുത്തകാലത്ത് ഇറങ്ങിയ സിനിമയായ ഞാൻ സ്റ്റീവ് ലോപ്പസിൽ ഈ രീതി ഉപയോഗിച്ചിട്ടുണ്ട്.അതിൽ കാണിയുടെ യാത്ര സ്റ്റീവിലൂടെയാണെങ്കിൽ ഇതിൽ ബെഹ്സാദിലൂടെയാണെന്ന് മാത്രം.ഇതിൽ എടുത്ത് പറയേണ്ട മറ്റൊരു കാര്യം ഇതിലെ കവിതകളും ഹ്യൂമറുമാണ് അസാധ്യമായിട്ട് തന്നെ കിറസ്തോമി അത് അവതരിപ്പിച്ചിട്ടുണ്ട്.ഇവിടെ ഫറോഫറക്സാദെന്ന കലാകാരിയെക്കുറിച്ച് പറയേണ്ടതുണ്ട്.ഒമ്പതാം ക്ലാസ് വരെ പഠിച്ച് പതിനാറാം വയസ്സിൽ കല്ല്യാണം കഴിച്ച് ഇരുപതാം ആദ്യത്തെ കവിതാസമാഹാരം പബ്ളിഷ് ചെയ്ത് 32ാം വയസ്സിൽ ആക്സിഡന്റിൽ മരിച്ച ആ ഉന്നതമായ അവരെയും ഞാൻ പരിചയപ്പെടുത്തുന്നു.ഇറാനിലെ എല്ലാവിധ കലാകാരൻമാരെയും സ്വാധീനിച്ച ഈ മഹത് വനിതയെ നമ്മുക്കും പിന്തുടരാവുന്നതാണ്.ഇവരുടെ കവിത ഉപയോഗിച്ച രംഗം ഇവരുടെ ജീവിതത്തിനോട് അടുപ്പമുള്ള രംഗമാണെന്ന് പറയുന്നതിൽ തെറ്റില്ല.

കാഴ്ചക്ക് ഭംഗിയും ഇറാനിയൻ സമൂഹത്തെയും ഒപ്പം നമ്മുടെ കേരളത്തിൽ പോലുമുള്ള അവസ്ഥകൾ വായിച്ചെടുക്കാവുന്ന ഈ സിനിമ വെനീസിൽ ഫിപ്രസ്കി പ്രൈസും സ്പെഷൽ ജൂറി പ്രൈസും നേടിയിട്ടുണ്ട്.കിറസ്തോമിയെ കാണാത്തവർക്ക് അദ്ദേഹത്തിന്റെ സിനിമകളിലേക്കുള്ള നല്ലൊരു തുടക്കവും കണ്ടവർക്ക് ഒന്നുകൂടി ഊട്ടിയുറപ്പിക്കാനും ഉതകിയ ഈ സിനിമ ഇറാനിയൻ എന്നല്ല ലോകസിനിമ ചരിത്രത്തിൽ മികച്ചതെന്ന് എണ്ണപ്പെട്ടതാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: