shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: November 2015

36.Yol(the road)(1982) dir:Serif Gören, Yilmaz Güney genre:drama,romance

image

കേരളവർമ്മയിലും ഫാറൂഖ് കോളേജിലും നടന്നതും അതിനോടുള്ള നമ്മുടെ പ്രതികരണവും കൂടി വായിക്കുമ്പോൾ എത്രത്തോളം ഫാസിസ്റ്റ് ചിന്താഗതി നമ്മുടെ ഉള്ളിലുണ്ടെന്ന് മനസ്സിലാകും.അലിഖിതമായ ബീഫ് നിരോധനമുള്ള കേരളവർമ്മയിൽ നിന്ന് ഫാറൂഖ് കോളേജിലേക്കെത്തുമ്പോൾ കാന്റീനുകളിൽ മറക്ക് അപ്പുറത്തിരുന്ന് ഭക്ഷണം കഴിക്കേണ്ട വിദ്യാർത്ഥികളും സ്ത്രീയും പുരുഷനും തമ്മിൽ ഇടപഴകേണ്ടി വരുമെന്ന് പറഞ്ഞ് അധികൃതർ നിർത്തലാക്കിയ നാടകത്തെയും കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു.ഇതിനോടൊപ്പം തന്നെ ആവിഷ്കാര സ്വാതന്ത്ര്യത്തിനുമേൽ കൈകടത്തുന്ന മതവർഗീയവാദികൾ സ്ത്രീകളെ രണ്ടാംകിട വർഗമായി കാണുന്ന നമ്മുടെ മൂന്നാംകിട രാഷ്ട്രീയക്കാരും മതപണ്ഡിതന്മാരും സാങ്കേതിക വിദ്യയിലൂടെ ലോകജനത ബന്ധിപ്പിക്കപ്പെട്ട ഇക്കാലഘട്ടത്തിലെ കൈകടത്തലുകളിൽ ചിലതാണ് ഇതെല്ലാം.പറഞ്ഞുവരുന്നത് അരാജകവാദിയായ (ഈ വാക്ക് മോശമാണെന്നുള്ള തെറ്റിദ്ധാരണ സമൂഹത്തിൽ ആഴത്തിലുണ്ട്,സമൂഹത്തിനു കൊള്ളാത്തവർ എന്നാണ് അവർ അറിയപ്പെടുന്നത്.കമ്മ്യൂണിസത്തിലാണെങ്കിൽ ബകുനിനും ശിഷ്യന്മാരും ഇസ്ലാമിലാണെങ്കിൽ സൂഫികളും ഈ പേരിലാണ് യാഥാസ്ഥിതിക വാദികൾ വിളിക്കുന്നത്.പലപ്പോഴും ഇവർ പറഞ്ഞ സത്യത്തെ മറച്ചുവെക്കാൻ പടച്ചുവിട്ടതാണ് തെറ്റിദ്ധാരണ) യിൽമാസ് ഗുണേ സംവിധാനം ചെയ്തിട്ടുള്ള യോൽ തുർക്കിയിലെ എക്കാലത്തെയും മികച്ച സിനിമയാണ്.ജയിലിൽ കിടന്ന് തിരക്കഥ എഴുതുകയും തന്റെ ശിഷ്യനായ സെരിഫ് ഗോറെൻ അയച്ചു കൊടുക്കുകയും ചിത്രീകരണത്തിന്റെ അവസാന ഭാഗമാവുന്നതിനു മുമ്പ് ജയിൽ ചാടിയ അദ്ദേഹം അവസാന ചിത്രീകരണത്തിലും എഡിറ്റിങ്ങിലും പങ്കാളിയാവുകയും ചെയ്തു.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ ഇംറാലിയിലെ ഓപ്പൺ ജയിലിൽ നിന്ന് 7 ദിവസത്തേക്ക് പരോൾ കിട്ടുന്ന സെയിത് അലി,മെഹ്മത്,ഒമർ,യൂസുഫ്,മെവ്ലത് എന്നിവരുടെ യാത്രകളാണ് സിനിമ നമ്മുടെ മുന്നിൽ കാണിക്കുന്നത്.സെയിത് അലി തന്റെ വീട്ടിൽ ചെല്ലുമ്പോൾ അറിയുന്നത് വേശ്യ എന്ന് മുദ്രകുത്തപ്പെട്ട ഭാര്യയെ കുറിച്ചാണ് കേൾക്കുന്നത്.ആ ഭാര്യയെ കാണാൻ കുർദ്ദിഷ് മേഖലയായ സനാക്കിലേക്ക് യാത്ര ചെയ്യുന്നു.തന്റെ ഭീരുത്വം കൊണ്ടാണ് ബാങ്ക് കവർച്ച നടത്തിയ ഭാര്യാസഹോദരൻ മരണപ്പെട്ടത്,എന്ന സത്യം പറയാനായി പോകുന്ന മെഹ്മത് ദിയാബാകിർ എന്ന കുർദ്ദ് മേഖലയിലേക്കാണ് യാത്ര ചെയ്യുന്നത്.കുർദ്ദ് വിഘടനവാദികളും പട്ടാളവും തമ്മിൽ സംഘർഷം നടന്നു കൊണ്ടിരിക്കുന്ന കുർദ്ദിഷ് ഗ്രാമമായ ബെയർസീക്കിലെ തന്റെ കുടുംബത്തെ കാണാനാണ് ഒമർ യാത്ര ചെയ്യുന്നത്.യൂസുഫ് തന്റെ പുതുമ മാറാത്ത വധുവിനെ കാണാനും മെവ്ലത് തന്റെ മുറ പെണ്ണിനെ കാണാനും യാത്രയാവുന്നു.

സിനിമ തുർക്കിയുടെ മൊത്തതിലുള്ള അവസ്ഥ പറയുമ്പോൾ തന്നെ പ്രധാനമായും അതിന്റെ ഊന്നൽ നൽകുന്നത് കുർദ്ദിഷ് മേഖലക്കാണ്.ആരാണ് ഈ കുർദ്ദുകൾ? സുന്നി ഷിയ പോലുള്ള മുസ്ലിം വിഭാഗമാണെന്ന തെറ്റിദ്ധാരണ പലപ്പോഴും കേട്ടിട്ടുണ്ട്.കുർദ്ദുകൾ എന്ന് പറഞ്ഞാൽ ഒരു മേഖലയിൽ താമസിക്കുന്ന ജനവിഭാഗമാണ്.കുർദ്ദുകളിൽ കൂടുതലും സുന്നി വിഭാഗമാണ്.എന്താണ് കുർദ്ദ് പ്രശ്നം? നമ്മുടെ കാശ്മീരിലേയും ചൈനയുടെ ടിബറ്റിലേയും പ്രശ്ങ്ങളെ പോലെ വളരെയധികം സാമ്യത പുലർത്തുന്ന ഒന്നാണ് കുർദ്ദ് പ്രശ്നവും.ഓട്ടോമൻ സാമ്രാജ്യത്വക്കാലത്ത് സ്വതന്ത്രമായി നിലനിന്നിരുന്ന പ്രദേശമാണ് കുർദ്ദിസ്താൻ.ഈ പ്രദേശത്ത് കയ്യേറാൻ ശ്രമിച്ചിരുന്ന ഓട്ടോമൻ രാജാക്കന്മാർ മുട്ടുമടക്കുകയായിരുന്നു.എന്നിരുന്നാലും ഓട്ടോമൻ രാജാക്കന്മാരോട് കരാറിലായ ചില ഭാഗങ്ങളുടെ ഭരണം പാവ സർക്കാറിനെ നിർമ്മിച്ച് രാജാക്കന്മാർ നിയന്ത്രിച്ചിരുന്നു.1923ൽ തുർക്കിയിൽ വന്ന പുതിയ ഗവൺമെന്റ് പട്ടാളത്തെ ഉപയോഗിച്ച് കുർദ്ദ് മേഖലകളും കീഴടക്കി മറ്റൊരു രസകരമായ കാര്യം കുർദ്ദിസ്ഥാൻ എന്ന വാക്കു പോലും നിരോധിച്ചു.ഇന്നും പ്രശ്നം നേരിടുന്ന ഈ മേഖലയുടെ യഥാർത്ഥ ചിത്രമാണ് സിനിമ കാണിക്കുന്നത്.

ഇനി സിനിമയുടെ ആഴങ്ങളിലേക്ക് കടന്നാൽ നമ്മൾ എത്തിപ്പെടുന്നത് 1980ലെ പട്ടാള അട്ടിമറി കഴിഞ്ഞ തുർക്കി സമൂഹത്തിലേക്കാണ്.ഫാസിസത്തിന്റെ വ്യത്യസ്ഥമായ മുഖഭാവങ്ങൾ കാണിക്കുന്ന സംവിധായകൻ മതങ്ങളുടെ നെറിക്കേടുകളെ കുറിച്ചും ശക്തമായ ബോധമുള്ള ആളാണ്.തുർക്കിയിലെ മതത്തിന്റെ താന്തോന്നിത്തരത്തിനു ഒപ്പം തന്നെ സംവിധായകൻ ആ മതം വിദ്യാഭ്യാസം കുറഞ്ഞ ഒരാളുടെ ഉള്ളിൽ സംഘർഷം ഉണ്ടാകുന്നതെങ്ങനെയാണെന്ന് ഗുണേ സെയിത് അലി എന്ന കഥാപാത്രത്തിന്റെ മാനസിക സംഘർഷങ്ങളിലൂടെ വരച്ചു കാട്ടുന്നുണ്ട്.തുർക്കിയിൽ പട്ടാളവും മതവും ചേർന്ന് നടത്തുന്ന ഫാസിസത്തിന്റെ യഥാർത്ഥ ചിത്രം കാണിക്കുന്നതിൽ സിനിമ പൂർണ്ണമായി വിജയിച്ചിട്ടുണ്ട്.

യസിൽകാം എന്നറിയപ്പെടുന്ന തുർക്കി സിനിമയുടെ ചരിത്രത്തിൽ തന്നെ ഏറ്റവും പുരോഗമനവും കലാപരവും മുന്നിട്ട് നിൽക്കുന്ന സിനിമകളുടെ ഉടമയാണ് യിൽമാസ് ഗുണേ.വിപ്ലവകാരിയായ ഈ സംവിധായകൻ വ്യക്തമായ മാർഗ നിർദേശങ്ങളോടു കൂടി തയ്യാറാക്കിയ തിരക്കഥകൾ ഷെരീഫ് ഗോറെൻ സംവിധാനം ചെയ്യുകയാണ് ചെയ്തത്.1961ൽ കമ്മ്യൂണിസ്റ്റ് നോവൽ എന്ന് ലേബൽ ചെയ്യപ്പെട്ട പ്രസിദ്ധീകരിച്ചതിന് ജയിലിലായ ഗുണേ പിന്നീട് നിരവധി കാരണങ്ങളിലൂടെ ആവർത്തിച്ച്  ജയിൽവാസം അനുഭവിക്കേണ്ടി വന്നു.കുർദ്ദുകൾക്കുവേണ്ടി സംസാരിച്ചിരുന്ന അദ്ദേഹം അതേ ഭാഷയിൽ തന്നെ മത താന്തോന്നി തരങ്ങളെ എതിർക്കുകയും ചെയ്തിരുന്നു.

പ്രമേയംകൊണ്ടും കലാമേന്മ കൊണ്ടും മുന്നിട്ട് നിൽക്കുന്ന സിനിമ ഇന്നത്തെ കേരളത്തിൽ ഫാറൂഖ് കോളേജിൽ നടന്നതിനോടും കേരളവർമ്മയിൽ നടന്നതിനോടും ഇറോം ഷർമിളയുടെ നോർത്ത് ഈസ്റ്റ് ഇന്ത്യയിലെയും കാശ്മീരിലെയും അവസ്ഥകളിലൂടെ പോലും വായിക്കാവുന്ന സിനിമയാണിത്.കാനിൽ പാംഡി ഓറും ഗോൾഡൻ ഗ്ലോബ് നോമിനേഷനും അടക്കം നേടിയ ഈ സിനിമ പറയുന്ന കാര്യങ്ങൾ എത്രത്തോളം യഥാർത്ഥമാണെന്നുള്ളത് ഇന്നത്തെ തുർക്കി സമൂഹത്തിലേക്ക് നോക്കിയാൽ മതി പട്ടാളഭരണകൂടം ഇല്ലാതായിട്ടും ഇന്ന് പട്ടാളത്തിന്റെ മേൽനോട്ടത്തിലുള്ള കുർദ്ദുകളും മതത്തിന്റെ പേരിൽ നടക്കുന്ന അക്രമങ്ങളുടെ വർധിച്ചു വരുന്ന കണക്കുമെല്ലാം കാണിക്കുന്നത്.ഗുണേയുടെ സിനിമകൾ പലപ്പോഴും മത ദേശീയത കാഴ്ചപ്പാടുകൾക്കുപരി മനുഷ്യന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും  മനുഷ്യത്വത്തെ കുറിച്ചും പറയുന്നുണ്ട്. ഈ സിനിമ കണ്ടിരിക്കേണ്ടതാണ്.ഗുണേ എന്ന വിപ്ലവകാരിയായ സംവിധായകന്റെ ഒരു വാചകവും ഇവിടെ ഞാൻ എഴുതുന്നു.
“There are only two possibilities: to fight or to give up, I
chose to fight”

Advertisements

35.Decision Before Dawn (1951) dir:Anatole Litvak genre:drama,war

image

ഡബിൾ ഏജന്റ് വിഷയങ്ങൾ ഡീൽ ചെയ്യുന്ന സിനിമകൾ നാം ധാരാളം കണ്ടിട്ടുണ്ട് പക്ഷേ അവരുടെ ആന്തരികമായ പ്രശ്നങ്ങളെ ചൂണ്ടികാട്ടുന്ന സിനിമകൾ കുറവായിരിക്കും.ചാരന്മാർ തന്റെ രാജ്യത്തിനു എതിരെ ശത്രുരാജ്യത്തിനു വേണ്ടി നിർബന്ധിതാവസ്ഥയിൽ ജോലിചെയ്യുമ്പോൾ ഉണ്ടാകുന്ന അവസ്ഥ എന്താണെന്ന് ആലോചിച്ചിട്ടുണ്ടോ?,പിടിക്കപ്പെട്ടാൽ സ്വന്തം രാജ്യത്തെ ഒറ്റു കൊടുത്തവൻ എന്നും വിജയിച്ചാലോ ആരുമറിയാതെ കർട്ടനു പിറകിൽ നിൽക്കുന്ന അവസ്ഥയാണ്.ഞാനിവിടെ പറയാൻ പോകുന്ന സിനിമ ഡിസിഷൻ ഓഫ് ഡോൺ,യുദ്ധതടവുകാരായ ജർമ്മൻ സൈനികർ ജർമ്മനിക്കെതിരെ ചാരപ്രവൃത്തി ചെയ്യാൻ പോകുന്നത് പ്രമേയമാക്കിയ സിനിമയാണ്.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കിയെടുത്ത ഈ സിനിമ റിയലിസ്റ്റിക്ക് സ്പൈ ഡ്രാമയാണ്.രണ്ടാം ലോകമഹായുദ്ധക്കാലത്തെ ജർമ്മനിയെ റിക്രിയേറ്റ് ചെയ്ത് എടുത്ത ഈ സിനിമയെ ഒരു സെമിഡോക്യുമെന്ററി എന്ന രീതിയിലും വിളിക്കാം.

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാൽ ജർമ്മൻ പട്ടാളം നടത്തുന്ന എക്സിക്യൂഷൻ രംഗവും അതിനൊപ്പം തന്നെ ലെഫ്റ്റനന്റ് റെനിക്കിന്റെ നരേഷനിലൂടെയുമാണ് തുടങ്ങുന്നത്. Of all the questions left unanswered by the last war
— maybe any war — one comes back constantly to
my mind: Why does a spy risk his life; for what
possible reason? If the spy wins, he’s ignored. If
he loses, he’s shot.ഈ ചോദ്യവും ചോദിച്ച് തുടങ്ങുന്ന സിനിമയിൽ പിന്നീട് നാം കാണുന്നത് യുദ്ധത്തിൽ പരിക്ക് പറ്റിയ ലെഫ്റ്റനന്റ് റെനിക്കിനെ ഇന്റലിജൻസ് വിഭാഗത്തിലേക്ക് റീഅസൈൻ ചെയ്യുന്നതാണ്.ഇദ്ദേഹവും ജർമ്മൻ യുദ്ധതടവുകാരുമായ കാൾ മോറർ,ഹാപ്പി എന്ന രഹസ്യപേരിലും റുഡോൾഫ് ബാർത്ത്,ടൈഗർ എന്ന രഹസ്യപേരിലും ചാരപ്രവർത്തനത്തിനു ജർമ്മനിയിലേക്ക് തിരിക്കുന്നു.കാൾ മോറർ യുദ്ധം മടുത്ത ഒരു യുവാവാണ് അതിനൊപ്പം തന്നെ അദ്ദേഹത്തിന്റെ സുഹൃത്തിനെ തടവിലുള്ള മറ്റു നാസി സൈനികർ ചാരപ്രവൃത്തി ചെയ്തു എന്ന് പറഞ്ഞു കൊല്ലുകയും ചെയ്തു ഇതെല്ലാം കണ്ടുമടുത്താണ് ഹാപ്പി ഇതിനു തയ്യാറാവുന്നത്,പണത്തിനു വേണ്ടി ജോലിചെയ്യാൻ തയ്യാറാവുന്ന ടൈഗറിനെ ലെഫ്റ്റനന്റ് റെനിക്ക് പൂർണ്ണമായി വിശ്വസിക്കുന്നുമില്ല.ഇവർ രണ്ടു ലൊക്കേഷനിലായി പാരച്യൂട്ടിൽ ലാന്റ് ചെയ്യുന്നു.ആദ്യം ലെഫ്റ്റനന്റ് റെനിക്കും ടൈഗറും ലാൻഡ് ചെയ്യുകയും രണ്ടാമത്തേതിൽ ഹാപ്പിയും ലാൻഡ് ചെയ്യുന്നു.പിന്നീട് ഹാപ്പി തന്റെ മിഷനായ 11ത് പാൻസർ കോപ്സ് എന്ന ജർമ്മൻ സൈനിക വിഭാഗത്തിൽ ചേരുക എന്നതിനു വേണ്ടി ജർമ്മനിയിലൂടെ സഞ്ചരിക്കുന്നു ഇതിന് ശേഷമുണ്ടാകുന്ന സംഭവങ്ങളുമാണ് സിനിമ പറയുന്നത്.

ഈ സിനിമയെക്കുറിച്ച് പറയുമ്പോൾ ഇതുണ്ടാക്കിയ വിവാദങ്ങളെ കുറിച്ചും പറയണമല്ലോ.ഈ സിനിമയിൽ ജൂതന്മാരെക്കുറിച്ച് പരാമർശമില്ലാത്തതാണ് ആദ്യത്തെ ആരോപണം രണ്ടാമത്തേത് ജർമ്മൻ സൈന്യത്തെ സാമാധാന പ്രിയരാക്കി കാണിച്ചു എന്നതുമാണ്.ഈ ആരോപണങ്ങളോടുള്ള അമേരിക്കൻ മറുപടി ജർമ്മനിയിലെ പൊതുവികാരം മാറ്റിയെടുക്കുക എന്നതാണ് പക്ഷേ ജൂതന്മാർ ഈ മറുപടി കൊണ്ടൊന്നും തൃപ്തരല്ലായിരുന്നു അവർ കടുത്ത ഭാഷയിൽ തന്നെ വിമർശിച്ചു.പോരാത്തതിന് ഇതിലെ ജർമ്മൻ സൈനികരായി അഭിനയിച്ചിട്ടുള്ള മിക്കവരും ജർമ്മൻ സൈന്യത്തിൽ സേവനമനുഷ്ഠിച്ചവരോ ബ്രിട്ടനോ അമേരിക്കയോ പിടിച്ച യുദ്ധതടവുകാരോ ആയിരുന്നു എന്നതും ഇതിനു വീര്യമേറ്റി.

ലിത്വാക്ക് സംവിധാനം ചെയ്ത ഈ സിനിമ ഒരു നിർബന്ധിതാവസ്ഥയിൽ തന്റെ രാജ്യത്തിനെതിരെ പ്രവർത്തിക്കേണ്ടി വരുന്ന സാമാധാന പ്രിയരായ ആളുകളുടെ മാനസികാവസ്ഥ വരച്ചു കാട്ടുന്നുണ്ട്.ഒപ്പം തന്നെ രണ്ടാം ലോകമഹായുദ്ധക്കാലത്തെ തകർന്ന ജർമ്മനിയുടെ ചിത്രം കാണിക്കുന്നതിൽ സിനിമ വിജയിച്ചിട്ടുണ്ട്.ഇതിൽ പ്രധാന ക്യാരക്ടറായ ഹാപ്പിയെ അവതരിപ്പിച്ച ഓസ്കാർ വെർണർ ജർമ്മൻ സൈന്യത്തിൽ പങ്കെടുത്ത് അനുഭവമുള്ളത് കൊണ്ട് തന്നെ മനോഹരമായി ഹാപ്പിയെ അവതരിപ്പിക്കുകയും ചെയ്തു.മറ്റു ക്യാരക്ടർ അവതരിപ്പിച്ചവരും മികച്ച രീതിയിൽ തന്നെ അഭിനയിച്ചു.

യുദ്ധക്കാലത്തെ ചാരപ്രവൃത്തിയുടെ കഥ പറയുന്ന ഈ മനോഹരമായ ബ്ലാക്ക്&വൈറ്റ് സിനിമക്ക് ബെസ്റ്റ് ഫിലിമിനും ബെസ്റ്റ് എഡിറ്റങ്ങിനും ഓസ്കാർ നോമിനേഷനും ബെസ്റ്റ് സിനിമറ്റോഗ്രഫിക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷനും ലഭിച്ചു.നാഷ്ണൽ ബോർഡ് ഓഫ് റിവ്യൂവിന്റെ അക്കൊല്ലത്തെ ടോപ് ടെൻ ഫിലിംസിൽ ഒന്നായ ഇത് വിവാദങ്ങൾ ഒഴിവാക്കിയാൽ കാണിയെ പിടിച്ചിരിത്തുന്ന യുദ്ധക്കാലത്തെ സ്പൈ സിനിമയായ ഇത് കാണേണ്ട ഒന്നാണ്.