shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

52.A Brighter Summer Day (1991) dir:Edward Yang genre:Crime, Drama, Romance

image

നമ്മുടെ ഇന്ത്യയിൽ കൗമാര യൗവന പ്രായക്കാർക്ക് നേരിടുന്ന പ്രശ്നങ്ങള് എന്തെല്ലാമാണെന്ന് ചോദിച്ചാൽ നാം കുഴങ്ങും,യഥാർത്ഥത്തിൽ നമ്മൾ നല്ല രീതിയിൽ ഈ വിഷയം പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.കാരണം ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളിലെ ആത്മഹത്യ,കാശ്മീർ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും നയിക്കുന്ന സാഹചര്യം എന്താണെന്നു ചോദിച്ചാൽ ആ കുട്ടി പഠനത്തിൽ മോശമാണെന്നോ അല്ലെങ്കിൽ കുറ്റവസാന ഉള്ളവനാണെന്നോ പറയും.ഒരാളിൽ കുറ്റവസാന ഉണ്ടാവുന്നത് എങ്ങനെയാണു,ജന്മനാ ക്രൂരനായി ആരും ജനിക്കുന്നില്ല പക്ഷെ അവർ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നു .ഇത് തടയാൻ പറ്റുമോ അല്ലെങ്കിൽ മിനിമം ഇതെന്തുകൊണ്ടാണെന്നു അറിയാൻ പറ്റുമോ.കൗമാര പ്രായക്കാരന്റെ ജീവിതത്തിന്റെ കേസ് സ്റ്റഡി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നാലു മണിക്കൂർ നീണ്ട എഡ്വേഡ് യാങ് സംവിധാനം ചെയ്ത a brighter summer day.തായ്വാനിലെ ചെറിയ പട്ടണത്തിൽ ജീവിക്കുന്ന Xiao Si’r എന്നാ പഠിക്കാൻ കഴിവുള്ള പക്ഷെ ചൈനീസ് സാഹിത്യത്തിൽ മാർക്ക് കുറഞ്ഞത് കൊണ്ട് രാത്രി സ്കൂളിൽ പഠിക്കേണ്ടി വരുന്ന Xiao Si’r എന്ന അധികം സംസാരിക്കാത്ത കൗമാരക്കാരന്റെ ജീവിതത്തെ പഠിക്കാൻ ശ്രമിക്കുകയാണ് ഈ സിനിമ.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ സിനിമ രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സിനിമയാണ്.

ഈ സിനിമ തുടങ്ങുന്നത് 1959ൽ തന്റെ മകന്റെ മാർക്കിൽ എന്തോ തെറ്റ് പറ്റിയിട്ടുണ്ട് അവനു ബാക്കിയുള്ള വിഷയങ്ങളിൽ നൂറിന് അടുത്ത് മാർക്കുണ്ട് എന്ന് Xiao Si’r നു വേണ്ടി ടീച്ചറോട് വാദിക്കുന്ന അച്ഛനിൽ നിന്നാണ്.പിന്നീട് ടീച്ചറുടെ നിർദ്ദേശപ്രകാരം രാത്രി സ്കൂളിൽ എത്തുന്ന Xiao Si’rന്റെ 1960 സെപ്റ്റംബറിലെ ഒരു രാത്രിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.ആ രാത്രിയിൽ സ്കൂളിന്റെ അടുത്തുള്ള ഫിലിം സ്റ്റുഡിയോവിൽ ഷൂട്ടിങ് കാണാൻ തന്റെ സുഹൃത്തായ cat ന്റെ ഒപ്പം ഒളിച്ചു കടന്നു മുകളിൽ സ്ഥാനം പിടിക്കുകയും ഡ്രസ്സ് മാറാൻ വന്ന നായികയെ ഒളിഞ്ഞു നോക്കുമ്പോൾ cat ന്റെ കയ്യിലുള്ള ബുക്ക് താഴെ വീഴുകയും അങ്ങനെ Xiao Si’r നെ പിടിക്കുകയും അവിടെ നിന്ന് cat ന്റെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്യുന്നു.സ്കൂൾ വിട്ടതിനു ശേഷം Xiao Si’r പോകുന്നത് little park ഗ്യാങിന്റെ സ്ഥലത്തേക്ക് കടന്നു വന്ന 217 gang മായി സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്യുന്നിടത്തേക്കാണ്.little പാർക്ക് gang പിടിച്ച ഒരു കുട്ടിയെ കേണപേക്ഷിച്ചിട്ടു കൂടി ഇഷ്ടിക കൊണ്ട് അടിക്കുന്ന sly എന്നാ താത്കാലിക നേതാവും cat തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സിനിമ പിന്നീട് സഞ്ചരിക്കുന്നു.

“Millions of Mainland Chinese fled to Taiwan with the National Government after its civil war defeat by the Chinese Communists in 1949. Their children were brought up in an uneasy atmosphere created by the parents’ own uncertainty about the future. Many formed street gangs to search for identity and to strengthen their sense of security.”എന്ന് എഴുതി കാണിച്ചു തുടങ്ങുന്ന ഈ സിനിമയിൽ ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളെ അംഗീകരിക്കാത്ത നാഷണലിസ്റ് പാർട്ടി തായ്വാനിലേക്ക് പോകുകയും അവിടെ പുതിയ സർക്കാർ ഉണ്ടാക്കുകയും ചെയ്തു.കമ്മ്യൂണിസ്റ്റ് ചൈനയിൽ നിന്ന് വേറിട്ട് ഭരണം നടത്തുന്ന നാഷണലിസ്റ്റ് പാർട്ടി ചൈനയുടെ ഭരണം തിരിച്ചു പിടിക്കാമെന്നുള്ള പ്രത്യാശ ഉള്ളവരാണ്.xiao si’rന്റെ അച്ഛൻ നാഷണലിസ്റ്റ് സർക്കാരിന് വേണ്ടി വർഷങ്ങളായി ജോലി ചെയ്യുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനും അമ്മ ടീച്ചറും ആണ്.ചേച്ചിയും അനിയത്തിമാരും ചേട്ടനുമുള്ള ഒരു മധ്യ വർഗ കുടുംബത്തിലെ അംഗമാണ് xiao.
ജപ്പാനിൽ നിന്ന് മോചിപ്പിക്കപ്പെട്ട ,കുടിയേറ്റക്കാർ മൂലവും ,അമിതമായ പാശ്ചാത്യ ജീവിതരീതികളുടെ കടന്നു വരവും മൂലം മാറ്റം നേരിടുന്ന തായ്വാൻ അന്തരീക്ഷത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്.തങ്ങളുടെ പൊതു ശത്രുവായി കമ്മ്യൂണിസ്റ്റുകളെ കാണുന്ന മുതിർന്നവരും ഇടവിട്ട് റോഡിലൂടെ സഞ്ചരിക്കുന്ന സൈനിക ടാങ്കുകളും അവിടത്തെ അന്തരീക്ഷത്തിലെ അരക്ഷിതവസ്ഥയെ വരച്ചു കാട്ടുന്നുണ്ട് . xiao യുടെയും കുടുംബത്തിന്റെയും കാഴ്ചപ്പാടിലൂടെ രാഷ്ട്രീയം പറയുന്ന യാങ് കുട്ടികളുടെ അരക്ഷിതാവസ്ഥയും അതിൽ നിന്ന് മോചനം നേടാൻ ഗ്യാങ്ങുകളിൽ എത്തിച്ചേരുന്ന അവരുടെ കൈകളിൽ രക്തക്കറ പുരളുകയും ചെയ്യുന്ന അവസ്ഥ അതിഭീകരമായി തന്നെ കാണിക്കുന്നുണ്ട്.

ആരെയും സംശയത്തോടെ കാണുന്ന totalitarian ഭരണകൂടവും കുട്ടികളോട് മുൻധാരണ വെച്ച് പുലർത്തുന്ന അധ്യാപകരും എല്ലാം xiao യുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് .xiao യുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന little park ഗ്യാങ്ങിന്റെ ഒളിവിൽ പോയ തലവനായ honey യുടെ കാമുകി ming, സുഹൃത്തുക്കളായ cat, airplane, little park ഗ്യാങിന്റെ താത്കാലിക തലവനായ sly,അച്ഛൻ എന്നിവരുടെ കഥകൾ കൂടി xiao യുടെ ഒപ്പം പറയുന്ന സംവിധായകൻ അതെല്ലാം നമ്മുടെ മെയിൻ കഥാപാത്രത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വരച്ചു കാട്ടുകയും ചെയ്യുന്നുണ്ട്.‘Are You Lonesome Tonight?’ എന്ന elvis presley ഗാനത്തിൽ കടം കൊണ്ട പേരാണ് a brighter summer day, പാശ്ചാത്യ രീതികളെ പിന്തുടരുന്ന taiwanese സമൂഹം തന്റെ ഇരുണ്ട ചരിത്രത്തിൽ നിന്നും ഭയാനകമായ അരക്ഷിതാവസ്ഥയിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നവരെ പോലെയാണ്.

സംവിധാനത്തിൽ ozu ഉപയോഗിക്കുന്ന പോലെ ക്യാമറ പുറമെ നിന്ന് വീക്ഷിക്കുന്ന ആളെ പോലെയാണ് (ക്ലൈമാക്സിൽ ക്യാമറ വളരെ അധികം പിന്നോട് മാറി നിന്ന് വീക്ഷിക്കുന്ന ആളെ പോലെയാണ്),ചലിക്കുന്ന ക്യാമറ വളരെ മനോഹരമായ long take കൾ എടുക്കുകയും ചെയ്യുന്നുണ്ട്.ഒരു സീൻ പോലും അനാവശ്യമായി ഇല്ലാത്ത നാലു മണിക്കൂർ ദൈര്ഖ്യമുള്ള ഈ സിനിമ പലപ്പോഴും shakspearan ട്രാജഡികളെയും dostoevsky യുടെ നോവലുകളെയും ഓര്മിപ്പിക്കുന്നുണ്ട്.

നമ്മുടെ കശ്മീരിലെ യുവത്വം നേരിടുന്ന പ്രശ്നങ്ങൾ ഈ സിനിമയോട് വളരെ സാമ്യത പുലർത്തുന്നുണ്ട്.എഡ്വേഡ് യാങ് സംവിധാനം ചെയ്ത a brighter summer day നിസ്സംശയം masterpiece എന്ന് വിളിക്കാവുന്ന സിനിമയാണ്.martin scorsese പുറം ലോകത്തെത്തിച്ച ഈ സിനിമ തീർച്ചയായും കാണേണ്ട ഒന്നാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: