shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

54.Mamma Roma (1962) dir:Pier Paolo Pasolini genre:Drama

image

ലോക സിനിമയിൽ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി,അത് സിനിമയുടെ മികവിലയാലും വിവാദത്തിലയാലും ഒരു പോലെയാണ്.സാഹിത്യകാരൻ, സിനിമ സംവിധായകൻ ,തിരക്കഥ എഴുത്തുകാരൻ എന്നീ വിവിധ മേഖലകളിൽ തന്റെ കഴിവ് പ്രകടിപ്പിച്ച പസോളിനി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുകയും പക്ഷെ അതിലെ പോരായ്മകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുകയും ചെയ്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്.സ്വര്ഗാനുരാഗിയായ പസോളിനി എല്ലാ രീതിയിലും വ്യത്യസ്തയുടെ മുഖമായിരുന്നു,അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് mamma roma .മുൻ വേശ്യയായ മമ്മ റോമ തന്റെ മകന്റെ ഭാവിക്ക് വേണ്ടി പച്ചക്കറി വിൽപ്പനകാരിയായി പുതിയ ജീവിതം ആരംഭിക്കുന്നതും തന്റെ ജീവിത നിലവാരം ഉയരുന്നതിനെ കുറിച്ചും മകനായ ettore മികച്ച ജോലി ലഭിക്കുന്നതിനെ കുറിച്ചും സ്വപ്നം കാണുന്ന മമ്മ റോമായുടെ കഥയാണ് ഈ സിനിമ.

തന്റെ പിമ്പും കാമുകനുമായ carmine ന്റെ കല്യാണത്തിൽ നിന്നും തുടങ്ങുന്ന സിനിമ റോമിലേക്ക് വരുന്ന മമ്മ റോമയുടെ മകൻ ettore യിലേക്കും എത്തുന്നു.ഉന്നത നിലവാരത്തിലുള്ള ജീവിതം തന്റെ മകൻ നൽകണമെന്ന് സ്വപ്നം കാണുന്ന മമ്മ റോമ,ettore കള്ളന്മാരുടെയും മറ്റും കൂട്ടുകൂടുന്നതിനെ ഒരു അമ്മയുടെ വ്യാകുലതകളോടെ നോക്കി കാണുന്ന മമ്മ റോമാ തന്റെ പൂർവ്വ കാലത്തേ മകനിൽ നിന്ന് മറച്ചു വെക്കുകയും ചെയ്യുന്നു.പക്ഷെ ettore പഠനത്തിനോട് താല്പര്യം കാണിക്കാത്ത കൗമാര പ്രായം കടന്നിട്ടില്ലാത്ത മോഷണവും മറ്റും നടത്തി നടക്കുന്ന കുട്ടികളോട് കൂട്ട് കൂടുകയും bruna എന്നാ ഒരു കുട്ടിയുടെ അമ്മയായ താഴ്ന്ന നിലവാരത്തിലുള്ള വേശ്യയോട് ലൈംഗിക ബന്ധം പുലർത്തുകയും ചെയ്യുന്നു.ഇതിൽ നിന്നെല്ലാം ettore യെ മോചിപ്പിക്കാൻ മമ്മ റോമാ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

മമ്മ റോമാ തന്റെ പൂർവ കാലത്തു നിന്ന് രക്ഷപ്പെടാൻ നോക്കുമ്പോൾ തന്നെ തന്റെ മകനെ ആ ലോകത്തു നിന്ന് മറച്ചു പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്കൂളിൽ നിന്ന് പുറത്താക്കിയ ettore ക്കു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പള്ളിയിലച്ഛന്റെ അടുത്തും പിന്നീട് തന്റെ കൂടെ വേശ്യയായി ജോലി ചെയ്തവരുടെ സഹായത്തോടെ ഒരു restaurant ഉടമയെ ബ്ലാക്മെയിൽ ചെയ്തു ettore ക്കു ജോലി വാങ്ങി കൊടുക്കുകയും ചെയ്യുന്നുണ്ട് പക്ഷെ ഇത് കൊണ്ടൊന്നും തന്റെ പൂർവ്വ കാലത്തു നിന്ന് മോചനം നേടാനാവാത്ത മമ്മ റോമയുടെ ചിത്രം വളരെ മനോഹരമായി പസോളിനി കാണിക്കുന്നുണ്ട്.

പൂർണമായി നിയോ realist മൂവി അല്ല മമ്മ റോമാ ഓരോ frame കളും നിഗൂഢമായ പല ചിന്ത ധാരകളും ഉൾക്കൊള്ളുന്നത് ആണ്.ക്രിസ്തീയ ചിത്രങ്ങളായ ഡാവിഞ്ചിയുടെ the last supper,Andrea mantegna യുടെ The Lamentation over the Dead Christ ഉം പുനര്നിര്മിക്കുന്ന സിനിമയിൽ ക്രിസ്തീയ സഭകളെ ചോദ്യചിഹ്നമാക്കുന്നുണ്ട്.ഈ സിനിമയിൽ ഇറ്റാലിയൻ സമൂഹത്തിന്റെ ഉള്ളിലുള്ള പോരായ്മകൾ തന്നെയാണ് ഇറ്റലിയുടെ നാശത്തിനു കാരണമെന്നു വിളിച്ചു പറയുകയും ചെയ്യുന്നുണ്ടു സംവിധായകൻ.അത് പോലെ തന്നെ സംവിധായകൻ ഈ സിനിമയിൽ ettore യെ ക്രിസ്തുവിനു വിപരീതമായി പ്രതിഷ്ഠിക്കുന്നതായി നമ്മുക്ക് മനസ്സിലാക്കാവുന്നതാണ് .

Ettore യിലെ oedipus കോംപ്ലക്സിനെ കുറിച്ചു വ്യക്തമായ സൂചന നൽകുന്ന സംവിധായകൻ ഈ സിനിമയിൽ തന്റെ സംവിധാന മികവിനെ ഊട്ടി ഉറപ്പിക്കുന്ന രണ്ടു രംഗങ്ങളുണ്ട് ,അത് രണ്ടും മമ്മ റോമാ രാത്രി നടത്തമാണ് ചിത്രീകരിക്കുന്നത്.ദൈര്ഖ്യമുള്ള ട്രാക്കിംഗ് ഷോട്ടിലൂടെ ഇരുണ്ട രാത്രിയിൽ നടക്കുന്ന മമ്മ റോമ, കൂടെ നടക്കുന്നവരോട് തന്റെ ജീവിത കഥ പറയുകയും ചെയ്യുന്നു ,പക്ഷെ കൂടെ നടക്കുന്ന ഓരോരുത്തരും ഇരുട്ടിൽ നിന്ന് വന്നു ഇരുട്ടിലേക്ക് തന്നെ പോകുന്നു.മമ്മ റോമയുടെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഇരുണ്ട background ,തമാശയിൽ ചാലിച്ചു തന്റെ ജീവിത കഥ പറയുന്ന മമ്മ റോമയെ ഈ രംഗത്തിൽ കാണാം .പലപ്പോഴും ഈ രംഗം കാണുമ്പോൾ നമ്മുക്ക് ക്യാമറ കൊണ്ട് തീർത്ത ഒരു നൃത്ത രംഗത്തെ പോലെയുള്ള ഒരു അനുഭൂതി ആണ് ഉണ്ടാവുക.

മമ്മ റോമായെ അവതരിപ്പിച്ച anna magnani അവിസ്മരണീയ പ്രകടനം നടത്തുന്നുണ്ട് ,ബാക്കിയുള്ള എല്ലാ അഭിനേതാക്കളും non-professional ആണ്.മറ്റുള്ള neo realist സംവിധായകരിൽ നിന്ന് വ്യത്യസ്തമായി non-professional അഭിനേതാക്കളെ പസോളിനി ഉപയോഗിക്കുന്നത് തന്റെ സിനിമക്കു brechtian ടച്ച് കിട്ടാനാണ്.

മൃദുതാളത്തിൽ ഒഴുകുന്ന അരുവി പോലെ ക്യാമറ ചലിക്കുമ്പോൾ അഗ്നി പർവതം പോലെ മമ്മ റോമയെ അവതരിപ്പിച്ച anna magnani തന്റെ വികാരങ്ങളെ അഴിച്ചു വിട്ട മമ്മ റോമാ എന്നാ സിനിമ അതിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആശയം കൊണ്ടും മികച്ചതാകുന്നു.ഗോൾഡൻ ലയൺ നോമിനേഷൻ കിട്ടിയ ഈ സിനിമ കാണേണ്ട ഒന്നാണ്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: