shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

56.Made in Hong Kong (1997) dir:Fruit Chan genre:Comedy,Crime,Drama,Romance

image

ഹോങ്കോങ് ന്യൂ വേവിനെ തുടർന്ന് വന്ന സെക്കന്റ് വേവ് ഹോങ്കോങ്ങിൽ ലോകോത്തര സിനിമകളുടെ ഉറവിടമാക്കി മാറ്റി.വിവിധ രീതിയിലുള്ള സിനിമകൾ അവിടെ നിന്ന് വന്നപ്പോൾ വളരെ താഴെ തട്ടിലുള്ളവരുടെ സിനിമകൾ ചെയ്ത സംവിധായകനാണ് fruit chan. അദ്ദേഹത്തിന്റെ made in hongkong എന്ന സിനിമ അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു അംഗമായ autumn moon എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ്.

ഒരു സാധാരണ കുടുംബത്തിലെ അംഗമായ അച്ഛൻ ഒഴിവാക്കി പോയ അമ്മയുടെ കൂടെ താമസിക്കുന്ന  moon ചെറുപ്രായത്തിൽ തന്നെ സ്കൂൾ പഠനം നിർത്തുകയും കൊള്ളപലിശക്കാരനായ big brother wing നു വേണ്ടി പണം പിരിവു നടത്തുകയും ചെയ്യുന്ന കൗമാരം വിട്ടു മാറാത്ത യുവാവാണ്.പണം പിരിവു നടത്തുമ്പോൾ പോലും മറ്റുള്ളവർക്ക് പൂർണമായും വഴങ്ങി കൊടുക്കാത്ത moon ഒരു ഫ്രീലാൻസ് പണം പിരിവുകാരനെ പോലെയാണ് ജീവിക്കുന്നത്.അതിനിടയിൽ wing നു വേണ്ടി പണം പിരിക്കാൻ ഒരു വീട്ടിൽ പോവുകയും ആ വീട്ടിലെ മകളായ കാൻസർ രോഗിയും മറ്റൊരാളുടെ കിഡ്നി ഉണ്ടെങ്കിൽ മാത്രം ജീവിതത്തിലേക്ക് ഒരു മടങ്ങി വരവുള്ളൂ എന്ന സ്ഥിതിയിലും ഉള്ള pingനോട് ചങ്ങാത്തം കൂടുകയും ചെയ്യുന്നു.ping നു വേണ്ടി ഒരു കൊലപാതകത്തിനുള്ള കരാർ ഏറ്റെടുക്കുകയും തന്റെ കിഡ്നി കൊടുക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്യുന്നുണ്ട് moon.ഇതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് moon ഇന്റെ ബുദ്ധിമാന്ദ്യം സംഭവിച്ച sylvester ആത്മഹത്യ ചെയ്ത സൂസൻ എന്ന കുട്ടിയുടെ ശവ ശരീരത്തിന്റെ അടുത്ത് നിന്ന് എടുത്തു വന്ന കത്തുകളും moon നെ വേട്ടയാടുകയും ചെയ്യുന്നുണ്ട്.തുടർച്ചയായി രാത്രികളിൽ സൂസന്റെ മരണ രംഗം സ്വപ്നം കാണുകയും അത് വഴി സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്യുന്ന മൂൺ കരുതുന്നത് സൂസന്റെ ആത്മാവ് തന്റെ വീട്ടിൽ ഉണ്ടെന്നാണ്.പിന്നീട് സിനിമ മൂൺ,സിൽവെസ്റ്റർ,പിംഗ്,സൂസൻ എന്നിവരുടെ സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു.

അരികുവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥ പറയുന്ന സിനിമ low budget ഇൻഡിപെൻഡന്റ് സിനിമയാണ്.I quit school after junior high. I was no good in my study, but the education system was no better. It not only excludes mefrom further study, but also produces juveniles like me.എന്ന moon ന്റെ നരേഷനിൽ നിന്ന് തുടങ്ങുന്ന സിനിമ വിദ്യാഭ്യാസം ലഭിക്കാത്ത സംഘർഷഭരിതമായ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവത്വത്തിന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് കാണിക്കുന്നത്.സിനിമയിൽ പലയിടങ്ങളിലും ഒരു മികച്ച ഗുണ്ടായവാൻ പോലുമുള്ള യോഗ്യത ഇവർക്ക് നൽകുന്നില്ല എന്നത് വ്യക്തമാണ്.അതിനു ഏറ്റവും മികച്ച ഉദാഹരണം കത്തി വിൽക്കുന്ന ആളുടെ വാക്കുകളാണ് “Triads won’t mingle with those little punks. They only know how to cheat their moms to bring them to Ocean Park.” എന്ന പ്രതികരണം മാത്രം മതി എത്രത്തോളം ഇങ്ങനെയുള്ള യുവത്വം അരിക്കുവത്കരിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ.

image

സിനിമയിലുടനീളം ഐഡന്റിറ്റി ക്രൈസിസ് സംഭവിച്ച മൂണിനെയാണ് കാണാൻ സാധിക്കുക അമ്മയും അച്ഛനും ഉപേക്ഷിക്കുമ്പോളും മറ്റും ഇത് വളരെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.തന്റെ അച്ഛനെ അടക്കം പലരോടും പകരം വീട്ടാൻ തീരുമാനിക്കുന്ന മൂണിനെ സംവിധായകൻ അവതരിപ്പിക്കുന്നത് ഹീറോയ്ക് അംശം ഒട്ടും തന്നെ കൊടുക്കാതെയാണ്.മൂണിന്റെ അമ്മയെ കാണിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ശ്രദ്ധേയമായ രീതിയിൽ സിനിമയിൽ വരുന്നത് ping ന്റെ അമ്മയാണ്.ping നെ മൂണിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന അമ്മ മൂണിനെ ഒരു വിധത്തിലും അംഗീരിക്കുന്നില്ല താൻ തന്റെ കിഡ്നി ping നു donate ചെയ്യും എന്ന് പറഞ്ഞിട്ട് പോലും പക്ഷെ മൂൺ കുത്തേറ്റ് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ തന്റെ മകൾക്കു കിഡ്നി കിട്ടാൻ വേണ്ടി മൂണിനെ അംഗീകരിക്കുന്ന ഒരു അമ്മയെ കാണാൻ സാധിക്കും.ഇവരുടെ സ്വഭാവം ഒറ്റ നോട്ടത്തിൽ അവസരവാദമെന്നു വിളിക്കാമെങ്കിലും പക്ഷെ അവരുടെ നിസ്സഹായത ആണ് അവരെ അങ്ങനെ ഒരു രീതിയിലേക്ക് മാറ്റുന്നത് എന്ന് സംവിധായകൻ തുറന്നു കാട്ടുന്നുണ്ട്.

സിനിമയിൽ അവസാനത്തെക്കു എത്തുമ്പോൾ സൂസൻ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നത് തനിക്കു മനസിലാക്കാം എന്നു മൂൺ സമ്മതികുമ്പോൾ സംവിധായകൻ അതിനൊരു മറുമരുന്നൊന്നും കൊടുക്കാൻ തയ്യാറാവുന്നുമില്ല.ഈ സിനിമ low budget ആണെങ്കിൽ പോലും വളരെ സ്റ്റൈലിഷ് കൂടി ആണ് പലപ്പോഴും വോങ് കർ വായ് സിനിമകളെ ഓർമിപ്പിക്കുന്ന സിനിമറ്റോഗ്രാഫി ഇതിനു സഹായിക്കുകയും ചെയ്യുന്നുണ്ട്.ഇതിൽ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നിൽ മൂൺ രണ്ടു ചൈനക്കാരെ കൊല്ലാൻ കരാര് എടുക്കുകയും leon നെ പോലെ വസ്ത്രങ്ങൾ ധരിച്ചു കൂളിംഗ് ഗ്ലാസ് വെച്ച് പോകുകയും പിന്നീട് കാണി ഒരേസമയം മൂണിന്റെ ചിന്തയും മൂൺ ചെയ്യുന്നതും കാണുന്നു വളരെ surrealistic പ്രകൃതം ഉള്ള ഈ രംഗം സംവിധായകന്റെ മികവ് വിളിച്ചു പറയുന്ന ഒന്നാണ്.

പ്രൊഫഷണൽ അഭിനേതാക്കളെ ഉപയോഗിക്കാത്ത ഈ സിനിമ പ്രധാന കഥാപാത്രങ്ങളുടെ അഭിനയം മികച്ചു നിൽക്കുകയും ചെയ്യുന്നുണ്ട് .സാം ലീ അവതരിപ്പിച്ച മൂൺ മികച്ചതുമായിരുന്നു.fruit chan എന്ന മികച്ച സംവിധായകൻ ബാക്കിയുള്ള പോരായ്മകൾ തന്റെ സംവിധാനത്തിലൂടെ മറികടക്കുകയും ചെയ്യുന്നു.ഹോങ്കോങ് സിനിമ ചരിത്രത്തിലെ ഒഴികൂടാനാവാത്ത സിനിമയായ ഇത് അക്കൊല്ലത്തെ ഏറ്റവും മികച്ച സിനിമക്കുള്ള ഹോങ്കോങിലെ അവാർഡും locarno അടക്കം നിരവധി ഫിലിം ഫെസ്റ്റിവലിലെ അവാർഡുകളും നേടുകയും ചെയ്തിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: