shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: August 2016

58.Soldier of Orange (1977) dir:Paul Verhoeven genre:Drama,Romance,Thriller,War

ഭീകരത കൊണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ടും ലോകത്തിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച രണ്ടാം ലോകമഹായുദ്ധം ഒട്ടനവധി സിനിമകൾക്ക് കാരണമായിട്ടുണ്ട്,ഇവയിൽ അധികവും ചടുലമായ യുദ്ധ രംഗങ്ങൾ കൊണ്ട് നിറഞ്ഞതും കാണിയുടെ മനസ്സിൽ പലതരം വികാരങ്ങൾ പൊട്ടി പുറപ്പെടുവിക്കുന്നതിലും വിജയിച്ചിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്ത് യുവാക്കൾക്കിടയിലുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥയെയും മറ്റും അതിന്റെതായ സങ്കീര്ണതകളോടെ സിനിമയിലേക്ക് ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് പക്ഷെ അങ്ങനെയുള്ള സിനിമകളുടെ എണ്ണം വളരെ തുച്ഛമാണ് എന്ന് പറയേണ്ടതില്ലല്ലോ.നാസി സൈന്യം ഹോളണ്ടിലേക്ക് ഇരച്ചു കയറിയപ്പോൾ ഒരു കൂട്ടം യുവാക്കൾക്കിടയിലുണ്ടായ മാറ്റത്തെ തുറന്നു കാട്ടുന്ന ഡച്ച് യുദ്ധ സിനിമയാണ് paul verhoeven സംവിധാനം ചെയ്ത soldier of orange.നാസികൾ ഹോളണ്ടിലേക്ക് കടന്നു കയറിയ സമയത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു ബിട്ടനിലുള്ള ഡച്ച് രാജ്ഞിയുടെ അടുത്തെത്തുകയും പിന്നീട് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിനു വേണ്ടി യുദ്ധവിമാനം പറത്തുകയും ചെയ്ത ഡച്ച് ചരിത്രത്തിലെ യുദ്ധ നായകന്റെ ആത്മകഥ അടിസ്ഥാനമാക്കി വന്ന സിനിമയാണ് ഇത്.Erik Hazelhoff Roelfzema എന്ന യുദ്ധ പോരാളിയുടെ ആത്മകഥ ആസ്പദമാക്കിയുള്ള സിനിമയായ soldier of orange അദ്ദേഹത്തെ ഒരു യുദ്ധ നായകനായുള്ള മാറ്റത്തെ ഒട്ടും അതിഭാവുകത്വം നിറക്കാതെ തുറന്നു കാണിക്കുകയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിന് ഉണ്ടായ മാറ്റങ്ങളും കാണിക്കുന്നുണ്ട്.

ഈ സിനിമ ആരംഭിക്കുന്നത് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷം ഹോളണ്ടിലെ രാജ്ഞി തിരിച്ചു വരുന്നതും അവർക്കു തന്റെ മണ്ണിൽ ലഭിക്കുന്ന ഊഷ്മളമായ സ്വീകരണവും ഒരു ന്യൂസ് റീല് രീതിയിൽ കാണിക്കുന്നിടത്തു നിന്നാണ്.പിന്നീട് ലോകത്തിൽ തന്നെ പഴക്കം ചെന്ന സർവ്വകലാശാലകളിൽ ഒന്നായ ലേയ്ഡനിൽ 1938ൽ പഠനത്തിനായി ചേർന്നവർക്കുള്ള ഫ്രഷേഴ്സ് പാർട്ടിയിൽ ആണ് എത്തുന്നത്.റാഗിങ്ങ് അരങ്ങു തകർക്കുന്ന ഈ രംഗങ്ങളിൽ മൊട്ട അടിച്ച ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ പല തര അഭ്യാസ പ്രകടനത്തിലേക്ക് കൊണ്ട് പോകുന്നു.ഇതിൽ നിന്ന് രക്ഷപ്പെട്ടു മേശയുടെ അടിയിൽ ഒളിച്ച erik, jack, alex എന്നിവരെ ഈ കലാപരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ആയ guus കണ്ടുപിടിക്കുകയും erik നെ കൊണ്ട് പാട്ടു പാടിപ്പിക്കുകയും ചെയ്യുന്നു,ഓരോ തവണ പാട്ട് തെറ്റി എന്ന് പറഞ്ഞു തന്റെ ഭക്ഷണം erik ന്റെ തലയിലൂടെ ഒഴിക്കുന്ന guus അവസാനം പാത്രം കൊണ്ട് erik ന്റെ തലയ്ക്കു അടിക്കുകയും ചെയ്യുന്നു.ഇതിനെ തുടർന്ന് തല പൊട്ടുന്ന erikനോട് guus സുഹൃദ്ബന്ധം സ്ഥാപിക്കുകയും erik നെ തന്റെ കൂടെ താമസിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.erik, guus, alex, nico, ian,jack, robby, esther എന്നീ സുഹൃത്തുക്കളുടെ സന്തോഷകരമായ ജീവിതത്തിലേക്ക് കരിനിഴൽ വീഴ്ത്തി കൊണ്ട് രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുകയും വളരെ ഉദാസീനരായ ഇവർ ഹോളണ്ട് യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്നില്ല എന്നും ആരും ഹോളണ്ടിനെ അക്രമിക്കില്ല എന്നുമുള്ള അനുമാനത്തിൽ മുന്നോട്ടു പോകുന്നു.പക്ഷെ അവരുടെ കാഴ്ചപ്പാടുകളെ തകിടം മറിച്ചു കൊണ്ട് നാസി ജർമ്മനി ഹോളണ്ടിനെ ആക്രമിക്കുകയും ചെയ്തു.guus ബിരുദം നേടിയ മെയ് ഒൻപതു 1940നു തന്നെയാണ് നാസി ജർമ്മനി ഹോളണ്ടിനെ അക്രമിച്ചതും വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഹോളണ്ടിനെ തങ്ങളുടെ കാല്കീഴിലാക്കുകയും ചെയ്യുന്നു.5 ദിവസം കൊണ്ട് തീർന്ന യുദ്ധം പക്ഷെ erik, guus ഒക്കെ അടങ്ങുന്ന ചങ്ങാതി കൂട്ടത്തിലും അനിശ്ചിതത്വവും ഭയവും നിറക്കുകയും അവർ പല വഴിക്കു തിരിയുകയും ചെയ്യുന്നു ,നാസികൾക്കു എതിരെയും നാസികൾക്ക് ഒപ്പവും യുദ്ധം തീരുന്നത് വരെ നിഷ്ക്രിയമായി ഇരിക്കാനുള്ള തീരുമാനം എടുത്തവരും ഒക്കെ ആയി മാറുന്നു.പിന്നീട് സിനിമ ഈ ചങ്ങാതി കൂട്ടത്തിലൂടെയും പ്രധാനമായും erik ന്റെ യുദ്ധ നായകനായുള്ള മാറ്റത്തെയും കാണിക്കുകയും ചെയ്യുന്നു.

സിനിമയുടെ തുടർന്നുള്ള സഞ്ചാരത്തിൽ erik, guus അടക്കമുള്ളവർ ചേർന്ന് നടത്തുന്ന ഇംഗ്ലണ്ടിലേക്കുള്ള ഒളിച്ചോട്ടവും ചാര പ്രവർത്തനവും എല്ലാം ചേർന്ന് വളരെ നാടകീയമായിട്ടാണ് അവതരിപ്പിക്കുന്നത്,ഇങ്ങനെയൊക്കെയാണെങ്കിലും സംവിധായകൻ തന്റെ ഓരോ കഥാപാത്രങ്ങളെയും പ്രത്യേക ശ്രദ്ധ പുലർത്തുന്നുമുണ്ട്.ഇവരിൽ alex തന്റെ അമ്മയുടെ ജർമൻ ബന്ധം മൂലം നാസി സൈന്യത്തിൽ എത്തിപ്പെടുമ്പോൾ ജൂതനായ ian അരക്ഷിതാവസ്ഥയിൽ എത്തിപ്പെടുകയും ചെയ്യുന്നു.ബാക്കിയുള്ളവർ നാസികൾക്കു എതിരെയും തിരിയുന്നു.സിനിമ ഇവർക്കിടയിലൂടെ യുദ്ധം മൂലം ഉണ്ടായ ഭീതിയെയും അരക്ഷിതാവസ്ഥയെയും വരച്ചു കാട്ടുന്നതിൽ പൂർണമായി വിജയിക്കുന്നുണ്ട്.
Erik എന്ന നായകന്റെ ജീവിതം അതിഭാവുകത്വം നിറക്കാതെ ചെറുപ്പം മുതലേ ധീരനും ദേശാഭിമാനിയും ആയ നായകനെ കാണിക്കുന്ന സ്ഥിരം യുദ്ധ സിനിമകളിൽ നിന്ന് വഴി മാറി ചിന്തിക്കുന്ന സിനിമ ,യുദ്ധത്തിൽ പങ്കെടുക്കാൻ വൈമനസ്യം കാണിക്കുന്ന erik പക്ഷെ തന്റെ അടുത്ത കൂട്ടുകാർക്ക് വേണ്ടി യുദ്ധത്തിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്.കൂട്ടുകാരോട് അങ്ങേയറ്റം സ്നേഹവും കൂറും പുലർത്തുന്ന എറിക് പക്ഷെ അവരുടെ പ്രണയിനികളോട് ആവർത്തിച്ചു പ്രണയത്തിലാവുകയും ചെയ്യുന്നു.verhoeven ഒരേ സമയം തന്റെ നായകനെ ഭൂമിയിൽ നിന്ന് ഉയർന്നു പോകാതിരിക്കാനും യുദ്ധ സിനിമകളിലെ തന്റെ കാമുകനെ കാത്തിരിക്കുന്ന സ്ത്രീകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.യുദ്ധ രംഗത്തേക്ക് വൈമനസ്യത്തോടെ എത്തുന്ന erik ന്റെ ജീവിതത്തിലെ സാഹസികമായ ഏട് റോയൽ എയർ ഫോഴ്സ് ന്റെ യുദ്ധവിമാന പൈലറ്റ് ആയിട്ടാണ് .പക്ഷെ ഈ ഭാഗത്തോട് ഒട്ടും താല്പര്യം കാണിക്കാത്ത സംവിധായകൻ തന്റെ സിനിമ നായകന്റെ ഉയർച്ചയെയും വ്യക്തിത്വത്തെയും അളക്കാനും ഉപയോഗിക്കുന്നു.

Verhoeven തന്റെ യുദ്ധസിനിമയിലൂടെ പറയുന്ന മറ്റൊരു കാര്യം യുദ്ധത്തിൽ മനുഷ്യത്വം എന്ന വാക്കിന് ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്നതാണ്,അതിൽ നാസികളുടെ ക്രൂരത കണ്ണുകളിലൂടെ കാണുമ്പോൾ ബ്രിട്ടനും ഒട്ടും പിറകിലല്ല എന്നത് സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.ഹോളണ്ടിലേക്ക് രഹസ്യ ദൗത്യം നിറവേറ്റാൻ വരുന്ന guus അടക്കമുള്ളവരെ ബ്രിട്ടൻ തങ്ങളുടെ അന്തിമവിജയം കൈകലാക്കാനുള്ള ആയുദ്ധമായിട്ടാണ് കാണുന്നത്.നാസികളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ബലി കൊടുക്കപ്പെടുന്ന മനുഷ്യരെ പോലെ മാത്രമേ കാണുന്നുള്ളൂ.ഇവരിലെ ശെരി തെറ്റുകൾ വേർതിരിക്കുന്ന ദൗത്യം സംവിധായകൻ കാണിയുടെ കൈകളിൽ നൽകുകയും ചെയ്യുന്നു.
Verhoeven എന്ന സംവിധായകന്റെ ഹോളിവുഡ് രംഗപ്രവേശനത്തിന് മുൻപുള്ള സിനിമയായ ഇത് അദ്ദേഹത്തെ ഹോളിവുഡിൽ പ്രശസ്തനാക്കാനും സഹായിച്ചു.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളായ turkish delight, soldier of orange, the 4th man എന്നിവയെല്ലാം ആദ്യ കാലങ്ങളിലാണ് ഉണ്ടായിട്ടുള്ളത്.ഈ സിനിമയിൽ തുടക്കത്തിലേ mock-newsreel മുതൽ അദ്ദേഹത്തിന്റെ സംവിധാനത്തിലെ brilliance വിളിച്ചു പറയുന്നുണ്ട്,ഇതിൽ വിഷയപരമായും സാങ്കേതികപരമായും ഉള്ള മികവ് നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്.

ഇതിലെ അഭിനേതാക്കളായ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് ,എടുത്തു പറയേണ്ടത് erik എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Rutger Hauer ,guus നെ അവതരിപ്പിച്ച Jeroen Krabbé എന്നിവരെ ആണ്.ഇവരുടെ പ്രകടനം verhoeven ഒപ്പം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.മികച്ച യുദ്ധ സിനിമകളിൽ ഒന്നായ ഇത് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയും netherlands film festival ഉണ്ടാക്കിയ 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡച്ച് സിനിമകളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്(ഒന്നാം സ്ഥാനം verhoeven ന്റെ തന്നെ turkish delight നാണു ലഭിച്ചത്).ഈ സിനിമ കാണേണ്ട ഒന്ന് തന്നെയാണ്.

Advertisements