shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

60.The Cow(gaav) (1969) dir:Dariush Mehrjui genre:drama

ഇറാനിലെ ഒരു ഗ്രാമത്തിൽ അവശേഷിക്കുന്ന ഏക പശുവിന്റെയും അതിന്റെ ഉടമസ്ഥനായ ഹസ്സന്റെയും കഥ പറയുന്ന the cow എന്ന Dariush mehrjui ചിത്രം ഇറാനിയൻ സിനിമ ചരിത്രത്തിലെ ഇളക്കി മാറ്റാൻ പറ്റാത്ത നാഴികക്കല്ല് ആണ്.ഇറാനിലെ ഒരു ഒറ്റപ്പെട്ട ഗ്രാമത്തിൽ നിന്ന് കഥ പറയുന്ന സിനിമ ഇറാനിയൻ ന്യൂവേവിന്റെ തുടക്കകാലത്തു വന്ന സിനിമയാണ്.
സിനിമ തുടങ്ങുന്നത് ആ ഗ്രാമത്തിലെ ബുദ്ധിമാന്ദ്യം സംഭവിച്ച ഒരു യുവാവിനെ അവിടെയുള്ള കുട്ടികൾ ചേർന്ന് ഉപദ്രവിക്കുകയും പരിഹസിക്കുകയും ചെയ്യുന്ന രംഗത്തിൽ നിന്നാണ്. പിന്നീട് ഹസ്സനിലേക്കും ഹസ്സന്റെ പശുവിലേക്കും പോകുന്ന സിനിമ മനോഹരമായി തന്നെ ഹസ്സന്റെ പശുവിനോടുള്ള അടുപ്പവും മക്കളില്ലാത്ത ഹസൻ ഭാര്യയെക്കാളും കൂടുതൽ പശുവിനെ സ്നേഹിക്കുകയും ചെയ്യുന്നു.പശുവിനെ തൊഴുത്തിലാക്കി ഹസ്സൻ ഗ്രാമം വിട്ടു ജോലിക്കു പോകുകയും പശു മരണപ്പെടുകയും ചെയ്യുന്നു.ഗ്രാമത്തിലെ ഏക പശുവായ ഹസ്സന്റെ പശുവിന്റെ മരണം ഗ്രാമവാസികളിൽ അങ്കലാപ്പ് ഉണ്ടാക്കുകയും ചെയ്യുന്നു.ഹസ്സന്റെ പശുവിനോടുള്ള സ്നേഹം അറിയാവുന്ന ഗ്രാമവാസികൾ എങ്ങനെ ഈ വിവരം ഹസ്സനോട് പറയുമെന്ന് ഓർത്തു സന്ദേഹപ്പെടുകയും ചെയ്യുന്നു.അങ്ങനെ അവർ പശു ഓടി പോയെന്ന കളവു പറയാൻ തീരുമാനിക്കുകയും ചെയ്യുന്നു.തിരിച്ചുവരുന്ന ഹസ്സൻ തന്റെ പശു ഓടിപോയെന്നുള്ള കാര്യം ഒരിക്കലും വിശ്വസിക്കാൻ പറ്റുന്നത് ആയിരുന്നില്ല.പശുവിന്റെ അസാന്നിധ്യം ഹസ്സന്റെ ജീവിതത്തെ ആകെ തകിടം മറിക്കുകയും ഹസ്സന്റെ മാനസിക നില തെറ്റുകയും ചെയ്യുന്നു.ഹസ്സൻ പശുവിനെ പോലെ പെരുമാറുകയും ഞാൻ ഹസ്സൻ അല്ല ഹസ്സന്റെ പശുവാണെന്നു ആവർത്തിച്ചു പറയുന്ന ഹസ്സനിലേക്കാണ് സിനിമ കൊണ്ട് പോകുന്നത്.
സുന്ദരമായ ഒരു ഗ്രാമത്തിലെ നല്ലവരായ ജനങ്ങളെ അല്ല സിനിമ കാണിക്കുന്നത്,പോരായ്മകൾ വേണ്ടുവോളം ഉള്ള ഗ്രാമീണ ജനതയെ ആണ്.ഈ ഗ്രാമത്തിൽ എല്ലാവരും ബഹുമാനത്തോടെ കാണുന്ന വ്യക്തിയാണ് ഹസ്സൻ.ഗ്രാമത്തിലെ പാൽ നൽകുന്ന ഏക പശു ഹസ്സന്റെതാണ് എന്നത് തന്നെ ആണ് ഹസ്സനെ മറ്റുള്ളവരിൽ വേറിട്ട് നിർത്തുന്നത്.ഗർഭിണി ആയ തന്റെ പശുവിനെ ഒരു കുട്ടിയെ പോലെ നോക്കുന്ന ഹസ്സനെയും കാണിക്കുന്ന സിനിമ പശുവിന്റെ മരണത്തിനു ശേഷം ഹസ്സനുണ്ടാകുന്ന മാറ്റം അല്ലെങ്കിൽ മാനസിക നില തകർക്കുന്നതിനു രണ്ടു കാരണങ്ങളെ വരച്ചിടുന്നുണ്ട്.ഒന്നാമത്തേത് മറ്റുള്ളവരേക്കാൾ പശുവിനെ സ്നേഹിക്കുന്ന ഹസ്സന്റെ അവസ്ഥ മക്കളെ നഷ്ട്ടപ്പെട്ട അച്ഛന്റെ പോലെ ആണ്.രണ്ടാമത്തേത് ഗർഭിണിയായ പശു കൊണ്ട് തനിക്കു ലഭിച്ചിരുന്ന ആദരവ് നഷ്ടപ്പെടുമെന്നുള്ള തിരിച്ചറിവ് കൊണ്ടുമാണ്.ആദ്യ പകുതി സംവിധായകൻ ഈ രണ്ടു കാരണങ്ങളെ സാധൂകരിക്കുന്ന രീതിയിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
പശുവിന്റെ മരണ ശേഷം ഗ്രാമത്തിലേക്ക് വന്ന ഹസ്സന്റെ മനസ്സിനെ ആദ്യം വേദനിപ്പിക്കുന്നത് തന്റെ ഗ്രാമവാസികൾ പറഞ്ഞ കള്ളമാണ് ഈ കള്ളം പിന്നെ കുറെ അധികം കള്ളം പറയേണ്ട സാഹചര്യത്തിലേക്ക് അവരെ കൊണ്ട് ചെന്ന് എത്തിക്കുന്നുണ്ട്.മാർക്സിസ്റ്റും മനോരോഗവിദഗ്ദ്ധനും ആയ gholam-hossein saedi എഴുതിയ the mourners of bayal എന്ന കഥയെ ആസ്പദമാക്കിയെടുത്ത ഈ സിനിമ ധാരാളം രാഷ്ട്രീയ സാംസ്ക്കാരിക വ്യാഖ്യാനങ്ങൾ നൽകാവുന്ന തരത്തിൽ ആണ് അവതരിപ്പിച്ചിരിക്കുന്നത്.
പ്രാചീന പേർഷ്യൻ മതമായ zoroastrianism ത്തിൽ പശു ദൈവസമാനമായ സ്ഥാനമാണുള്ളത്,സിനിമയിൽ പശുവിന്റെ ഈ സ്ഥാനം ഊട്ടി ഉറപ്പിക്കുന്ന രീതിയിലാണ് പശുവിന്റെ character അവതരിപ്പിച്ചിരിക്കുന്നത്.ആ ഗ്രാമം മുഴുവൻ പാലിനായി ഈ പശുവിന്റെ അരികിലേക്കാണ് വരുന്നത് ,പിന്നെ ഗ്രാമത്തിൽ എല്ലാവരും അംഗീകരിക്കുന്ന ഇസ്ലാം എന്ന ഹസ്സന്റെ സുഹൃത്തിനെയും കൂട്ടി വായിക്കുമ്പോൾ വ്യക്തമാകുന്ന സാംസ്കാരികമായ കൂട്ടിമുട്ടലുകൾ സരളമായ ഒഴുകുന്ന കഥാഗതിക്ക് ഉള്ളിൽ ഒളിപ്പിച്ചു വച്ചിരിക്കുന്ന സംവിധായകൻ പല രീതിയിൽ തന്റെ സിനിമയെ വായിച്ചെടുക്കാം എന്ന് വിളിച്ചു പറയുന്നുണ്ട്.metaphorകൾ ധാരാളം ഉള്ള ഈ സിനിമ ജനങ്ങൾക്കിടയിലുള്ള അന്ധവിശ്വാസങ്ങളെയും മൃഗീയമായ വാസനകളെയും എല്ലാം തുറന്നു കാട്ടുന്നതിൽ വിജയകരമാകുന്നുണ്ട്.
നാം ഒരു മൃഗത്തിനെ അതിന്റെ സ്വത്വപരമായ സവിശേഷത മറന്നു മനുഷ്യൻ സ്വയം സംരക്ഷകരായി മാറുമ്പോൾ യഥാർത്ഥത്തിൽ അതിന്റെ സ്വാതന്ത്ര്യത്തിൽ കൈകടത്തുകയല്ലേ ചെയ്യുന്നത് എന്ന് ചോദിക്കുന്നുണ്ട്.മൃഗത്തെ കെട്ടിയിടുന്നത് കാണുമ്പോൾ നമ്മുടെ മനസ്സു വേദനികാതിരിക്കുകയും പിന്നീട് ബുദ്ധിമാന്ദ്യം സംഭവിച്ച കുട്ടിയെ കെട്ടി ഇടുമ്പോൾ നമ്മുടെ മനസ്സു വേദനിക്കുകയും ചെയ്യുന്നു ,സംവിധായകൻ കാണിയുടെ പൊതുബോധത്തിനു അടി നല്കാൻ വേണ്ടി തന്നെ ആണ് ഈ രംഗങ്ങൾ ഉപയോഗിക്കുന്നത്.പശുവിനെ പോലെ ഉള്ള മൃഗങ്ങളെ കൊല്ലുമ്പോൾ മാത്രമല്ല അതിനെ അവഹേളിക്കുന്നത് ,അടിമയെ പോലെ കെട്ടിയിട്ടു പാടത്തു പണിയെടുപ്പിച്ചു അതിന്റെ കുഞ്ഞിന് വേണ്ടി ചുരത്തുന്ന പാൽ മോഷ്ടിച്ചു കുടിക്കുമ്പോളും അതിനോട് ദ്രോഹം ചെയ്യുക തന്നെ ആണ് ചെയ്യുന്നത് സംവിധായകന് മനസ്സിലാക്കി തരാന് സാധിക്കുന്നുണ്ട്.
the house is black, the brick and the mirror, gheysar പോലുള്ള സിനിമകൾ കൊണ്ടു വന്ന ഇറാനിയൻ ന്യൂവേവ് അതിന്റെ പൂർണ സ്വഭാവം കാണിക്കുന്നത് the cow എന്ന സിനിമയിലൂടെയാണ്.പോരാത്തതിന് ഇറാനിൽ shah ഗവണ്മെന്റ് പടച്ചു വിട്ടിരുന്ന മനോഹരവും നല്ലവരുമായ ഇറാനിയൻ ജനത എന്ന cliche ഈ സിനിമ തകർക്കുകയും ചെയ്യുന്നുണ്ട്.au hasard balthazar,los olvidados പോലുള്ള സിനിമകളുടെ ശൈലിയോട് സാമ്യമുള്ള രീതിയിലാണ് mehrjui തന്റെ സിനിമ സംവിധാനം ചെയ്തിരിക്കുന്നത്.ഇറ്റാലിയൻ neorealism തോടൊപ്പം തന്നെ sarrealistic elements ഉം സിനിമയിൽ നമുക്ക് കാണാവുന്നതാണ്.ഇറാനിലെ ഇസ്ലാമിക് revolution ശേഷം സിനിമകളെ ബാൻ ചെയ്യാതിരിക്കാനുള്ള കാരണവും ഷാ ഭരണകൂടം നിരോധിച്ച ഈ സിനിമയോട് ayatollah khomeini ക്കു ഉണ്ടായിരുന്ന ഇഷ്ടമായിരുന്നു.അതുകൊണ്ടു തന്നെ the cow എന്ന ഇറാനിയൻ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ട സിനിമകളിൽ ഒന്നാണെന്ന് നിസ്സംശയം പറയാം.
ഷാ ഭരണകൂടം നിരോധിച്ച ഈ സിനിമ ഇറാനിൽ നിന്ന് ഒളിച്ചു കടത്തുകയായിരുന്നു.അങ്ങനെ പുറം ലോകം അറിഞ്ഞ ഈ സിനിമയിൽ അഭിനയിച്ച എല്ലാവരും നല്ല പ്രകടനം തന്നെ കാഴ്ച വെക്കുന്നുണ്ട്,പ്രത്യേകിച്ച് എടുത്തു പറയേണ്ട ഒരാൾ ഹസ്സനെ അവതരിപ്പിച്ച Ezzatolah Entezami തന്നെ ആണ് .അദ്ദേഹത്തിന്റെ അഭിനയമികവ് സിനിമയുടെ നട്ടെല്ല് എന്ന് വിശേഷിപ്പിക്കാവുന്നതാണ്.ഇറാനിയൻ ന്യൂവേവിൽ എടുത്തു പറയേണ്ട ഒരു സിനിമയായ the cow നു വെനീസ് ഫിലിം ഫെസ്റ്റിവലിൽ ഫിപ്രെസ്സി പുരസ്കാരവും ബെർലിൻ ഫിലിം ഫെസ്റ്റിവലിൽ ഒരു അവാർഡും നേടിയിട്ടുണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google+ photo

You are commenting using your Google+ account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

w

Connecting to %s

%d bloggers like this: