shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

61.C.I.D. (1956) dir:Raj Khosla genre:Action, Musical, Mystery

ഇന്ത്യൻ noir സിനിമകളുടെ ചരിത്രമെടുത്താൽ 1956ൽ ഇറങ്ങിയ C.I.D എന്ന സിനിമയുടെ സ്ഥാനം വളരെ മുകളിൽ ആണ്.ഇന്ത്യയിലെ പ്രഗൽഭ സംവിധായകനായ ഗുരു dutt ന്റെ അസിസ്റ്റന്റ് ആയിരുന്ന രാജ് ഖോസ്ലയുടെ സംവിധായകനെന്ന നിലയിൽ ആദ്യ സിനിമ ആയിരുന്നു C.I.D.ഗുരു dutt പ്രൊഡ്യൂസ് ചെയ്ത സിനിമ ആ കാലഘട്ടത്തിൽ ഗുരു dutt ഇന്ത്യൻ സിനിമയിൽ നടത്തിയിട്ടുള്ള noir പരീക്ഷണങ്ങളുടെ തുടർച്ചയായാണ് കണക്കാക്കപ്പെടുന്നത്.ബോംബെ എന്ന നഗരത്തിൽ നടക്കുന്ന ഈ സസ്പെൻസ് ത്രില്ലർ ഇന്ത്യൻ noir ന്റെ മുന്പോട്ടുള്ള പ്രയാണത്തിന് വളരെ അധികം സഹായിച്ചിട്ടുണ്ട്.


സിനിമയുടെ പ്ലോട്ടിലേക്കു പോയാൽ”അയാളെ വഴിയിൽ നിന്ന് മാറ്റണം കാശ് കൊടുത്തോ അല്ലാതെയോ” എന്ന് അർഥം വരുന്ന രീതിയിൽ ഒരു കൂട്ടം ഫോൺ വിളികളിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.ആ ഫോൺ വിളികൾ അവസാനം ചെന്നെത്തുന്നത് ഷേർ സിംഗിലാണ്,അയാൾ ബോംബെ ടൈംസ് എഡിറ്ററെ വിളിച്ചു ഇത് താങ്കളുടെ അവസാനത്തെ അവസരമാണെന്നു പറയുകയും എഡിറ്റർ ശ്രീവാസ്തവ അയാളോട് ദേഷ്യപ്പെടുകയും ചെയ്യുന്നു.ഷേർ സിംഗ് ന്റെ ഫോൺ വെച്ചതും ശ്രീവാസ്തവ ബോംബെ സിഐഡി വിഭാഗത്തിലെ ഇൻസ്പെക്ടർ ശേഖറിനെ വിളിച്ചു തനിക്കു ലഭിച്ച ഭീഷണിയെ കുറിച്ച് പറയുകയും ശേഖർ ബോംബെ ടൈംസ് ഓഫീസിലേക്കു പുറപ്പെടുകയും ചെയ്യുന്നു.ഷേർ സിംഗ് ബോംബെ ടൈംസ് ഓഫീസിലേക്ക് വരുകയും ശ്രീവാസ്തവയെ കൊല്ലുകയും ചെയ്യുന്നു,അതേസമയം ബോംബെ ടൈംസ് ഓഫീസിൽ നിന്ന് ചെറിയ എന്തെങ്കിലും മോഷ്ടിക്കാൻ കയറിയ മാസ്റ്റർ ഈ കൊലപാതകിയെ കാണുകയും ചെയ്യുന്നു.ബോംബെ ടൈംസ് ഓഫീസിലേക്ക് ഉള്ള ലിഫ്റ്റിൽ നിന്ന് ശേഖറും കൂടെയുള്ള പോലീസ് കാരനും ഇറങ്ങുമ്പോൾ മറഞ്ഞു നിന്ന കൊലയാളി ലിഫ്റ്റ് കയറി താഴോട്ട് പോകുകയും ചെയ്യുന്നു.ഓഫീസിൽ എത്തിയ ശേഖറിനെ വരവേറ്റത് കുത്തു കൊണ്ട് കിടന്ന ശ്രീവാസ്തവയെ ആയിരുന്നു.അവിടെ നിന്ന് കൊലയാളിയെ പിന്തുടരാൻ വേണ്ടി രേഖയുടെ കാർ ചോദിക്കുന്ന ശേഖരിനോട് രേഖ വിമുഖത കാണിക്കുകയും പക്ഷെ ശേഖർ ബലം പ്രയോഗിച്ചു കാറിലേക്ക് കയറി കൊലയാളിയെ chase ചെയ്യുകയും ചെയ്യുന്നു.ഇതിനിടയിൽ വണ്ടി ഓഫ് ചെയ്യുന്ന രേഖ അതിനു ശേഷം ചാവി പുറത്തേക്കു വലിച്ചെറിയുകയും ചെയ്യുന്നു.ദേഷ്യം വന്ന ശേഖർ രേഖയോട് മഴയത് ഇറങ്ങി ചാവി എടുക്കാൻ നിർബന്ധിക്കുകയും ചെയ്യുന്നു .മഴ കൊണ്ട് തണുത്ത രേഖയ്ക്ക് തന്റെ coat നൽകുകയും ചെയ്യുന്നു.രാവിലെ രേഖയ്ക്ക് ചാവി കിട്ടുകയും അവൾ ശേഖറിനെ അവിടെ ഇട്ടു കാര് കൊണ്ട് കടന്നു കളയുകയും ചെയ്യുന്നു.


ശേഖർ തിരിച്ചു കൊലപാതക സ്ഥലത്തു എത്തുകയും അവിടെ വീണു കിടന്ന സിഗരറ്റ് കുറ്റി യും കൊലയാളിയുടെ വിരലടയാളവും ശേഖരിക്കുന്നു.ഇതിനിടയിൽ മാസ്റ്റർ നെ പോലീസ് പിടിക്കുകയും ചെയ്യുന്നുണ്ട്.മാസ്റ്റർ നെ ചോദ്യം ചെയ്യുന്നിടത്ത് ശേഖർ എത്തുകയും അയാളൊരു ചെറിയ കള്ളനാണെന്നു പറയുകയും വെറുതെ വിടുകയും പക്ഷെ ഒരു കോൺസ്റ്റബിൾനോട് എപ്പോഴും ഒരു കണ്ണ് വെക്കാൻ ആവശ്യപ്പെടുകയും ചെയ്യുന്നു.ശ്രീവാസ്തവ മരണപ്പെടുകയും ശ്രീവാസ്തവയുടെ റൂമിൽ നിന്ന് കിട്ടിയ സിഗറേറ്റിൽ ചരസ് അടങ്ങിയിട്ടുണ്ടെന്ന് മനസ്സിലാക്കുകയും പോലീസ് സംശയം തോന്നിയ ആളുകളെ പിടികൂടുകയും ചെയ്യുന്നു.അവരിൽ നിന്ന് ഷേർ സിംഗ് നെ മാസ്റ്റർ തിരിച്ചറിയുകയും ചെയ്യുന്നു.പക്ഷെ ഷേർ സിംഗ് ന്റെ പിറകിൽ ഒരാളുണ്ടെന്നു ഉറച്ചു വിശ്വസിക്കുന്ന ശേഖർ ,ശ്രീവാസ്തവ ജനങ്ങൾ ബഹുമാനത്തോടെ കാണുന്ന ഒരാളുടെ മുഖം മൂടി വലിച്ചു കീറാനുള്ള തയാറെടുപ്പിൽ ആയിരുന്നു എന്നും മനസിലാക്കുന്നു.ഷേർ സിംഗ് നെ വിട്ടുകൊടുക്കാൻ വേണ്ടി ശേഖറിന് കാമിനി മുഖേന  കൈക്കൂലി വാഗ്ദാനവും വില്ലൻ നടത്തുകയും അതിനെ നിരസിക്കുന്ന ശേഖർ,പിന്നീട് ഷേർ സിംഗ് നെ പോലീസ് ലോക്കപ്പിൽ വെച്ച് വില്ലന്റെ ഗുണ്ടകൾ കൊല്ലുകയും ശേഖറിന്റെ മേൽ കുറ്റമാരോപിക്കുകയും ചെയ്യുന്നതോടെ എല്ലാം തലകീഴായി മറിയുന്നു.സിനിമ പിന്നീട് തന്റെ നിരപരാധിത്വം തെളിയിക്കാനുള്ള ശേഖറിന്റെ പ്രയത്നത്തിലൂടെയും വില്ലനുമായുള്ള cat and mouse കളിയിലൂടെയും സിനിമ പുരോഗമിക്കുകയും ചെയ്യുന്നു.


ഇതിനിടയിൽ പോലീസ് സൂപ്രണ്ടിന്റെ മകളായ രേഖയുമായി ശേഖർ പ്രണയത്തിലാവുകയും ചെയ്യുന്നു.ശേഖർ ഒരു കൊലപാതകം ചെയ്യില്ല എന്ന് ഉറച്ചു വിശ്വാസിക്കുമ്പോൾ തന്നെ നീതിയെയും കോടതിയെയും വിശ്വസിക്കുന്ന അച്ഛൻ മാതുർ രേഖയോട് വിശ്വാസത്തിനെക്കാളും വലുത് തെളിവ് ആണെന്ന് ആവർത്തിച്ചു പറയുകയും ചെയ്യുന്നു.ശേഖർ നെ പ്രലോഭിപ്പിക്കാൻ ശ്രമിച്ച കാമിനി മാസ്റ്റർ നേയും സ്വാധീനിക്കാൻ ശ്രമിക്കുന്നുണ്ട്.പക്ഷെ കാമിനി രേഖയുടെ കുട്ടിക്കാലത്തെ സുഹൃത്ത് ആണെന്നും അവർ തമ്മിൽ കണ്ടു മുട്ടിയിട്ടു 4 കൊല്ലമായെന്നും രേഖയുടെ birthday പാർട്ടിയിൽ നിന്ന് ശേഖർ മനസ്സിലാക്കുന്നുണ്ട്.ഇവിടെ വെച്ച് ശേഖരിനോട് രേഖ താൻ ആണോ ഡ്യൂട്ടി ആണോ വലുത് എന്ന പ്രശ്നം ഉന്നയിക്കുമ്പോൾ വളരെ കൂൾ ആയിട്ട് ഡ്യൂട്ടിയെ സ്വീകരിക്കുന്ന ശേഖർനേയും നമുക്ക് കാണാം.


വില്ലൻ സിനിമ തുടങ്ങി കുറച്ചു സമയത്തിനുള്ളിൽ തന്നെ കാണിയുടെ മുന്നിൽ അവതരിപ്പിക്കുന്ന സംവിധായകൻ ഇതൊരു whodunit അല്ല എന്നും ഇതൊരു സസ്പെൻസ് ത്രില്ലർ ആണെന്നും ഉറപ്പിച്ചു പറയുന്നു.വില്ലൻ ഒരുക്കിയ കെണിയിൽ പെട്ട ശേഖർ അതിൽ നിന്ന് എങ്ങനെ രക്ഷപ്പെടുമെന്നാണ് സിനിമ പറയുന്നത് അതിനൊപ്പം തന്നെ വില്ലനെ കുടുക്കാൻ ശേഖർ ഒരുക്കുന്ന കെണിയുമൊക്കെ ആയി സിനിമ മുന്നോട്ടു പോകുന്നു .


ഗുരു dutt ന്റെ ശിഷ്യനായ രാജ് ഖോസ്ലയിൽ വ്യക്തമായ guru dutt സ്വാധീനം ഉണ്ട്.അത് choreography തൊട്ടു തുടങ്ങുകയും ഗുരു duttന്റെ സിനിമകളിൽ കാണുന്ന പോലെ വർഗ സംഘര്ഷങ്ങള് ചിത്രീകരിക്കുന്ന രീതിയിലും (ഗുരു dutt സിനിമകളും ജാതീയ വേര്തിരിവുകളെ കുറച്ചു മാത്രമേ ചർച്ച ചെയ്യാറുള്ളൂ,ജാതി mention ചെയ്യുന്നത് പോലും വളരെ ചുരുക്കമാണ്.)വ്യക്തമായി കാണാവുന്നതാണ്.baazi, aar paar തുടങ്ങിയ ഗുരു dutt സിനിമകളെ ഓർമിപ്പിക്കുന്ന cinematography,aar paar ന്റെ സിനിമറ്റൊഗ്രാഫർ ആയിരുന്ന vk murthy ആണ് കൈകാര്യം ചെയ്തിരിക്കുന്നത്.ഇതിലെ ഒരു ഗാന ചിത്രീകരണം നടത്തിയിരിക്കുന്നത് (“Ankhon Hi Ankhon Mein Ishara Ho Gaya”)ഗുരു dutt തന്നെയാണ്.


സംവിധായകൻ എന്ന നിലയിൽ രാജ് ഖോസ്ലയുടെ ജീവിതത്തിൽ പൊൻതൂവൽ ചാർത്തിയ cid പോരായ്മകളൊക്കെ ഉള്ള സിനിമ തന്നെ ആണ്.വഹീദാ റഹ്മാൻ അവതരിപ്പിച്ച കാമിനി എന്ന കഥാപാത്രം ഹോളിവുഡ് film noir സിനിമകളിൽ കാണുന്ന femme fatale യെ ഓർമിപ്പിക്കുന്ന തരത്തിൽ  തുടങ്ങുകയും പിന്നീട് അത് തുടർന്ന് ഇല്ലാതാവുകയും ചെയ്യുന്നുണ്ട്.ഇതിൽ പിന്നെ എടുത്തു പറയേണ്ട മറ്റൊരു കാര്യം ഗാനങ്ങളാണ് ,അതിമനോഹരമായ ഗാനങ്ങൾ ഉള്ള സിനിമയാണ് cid.”Boojh Mera Kya Naam Re”,”Ai Dil Hai Mushkil Jeena Yahaan”,”Leke Pahela Pahela Pyar”,”Ankhon Hi Ankhon Mein Ishara Ho Gaya”,”Kahin Pe Nigahen Kahin Pe Nishana”,എന്നീ അഞ്ചു പാട്ടുകളോടൊപ്പം സെന്സര് ബോർഡ് കട്ട് ചെയ്ത  “Jata Kanhan Hai Diwane” (ഈ ഗാനം ബോംബെ velvet സിനിമയിൽ വരുന്നുണ്ട്,noir സിനിമയായ cid ക്കു മറ്റൊരു noir സിനിമ നൽകുന്ന tribute ആയി കാണാവുന്നതാണ്.)അടങ്ങുന്നതാണ് .majrooh sultanpuri രചിച്ചു op nayyar സംഗീതം നൽകിയ ഈ പാട്ടുകളിൽ 1956ലെ ബോംബെ യെ മനോഹരമായി ചിത്രീകരിക്കുകയും വരികളിലൂടെ ബോംബെ യിലെ ജീവിതത്തെ പറയുകയും ചെയ്ത “ai dil hai mushkil jeena yahaan zaraa hatke zaraa bach ke ye hai Bambai meri jaan”എക്കാലത്തും ബോംബെ യെ കുറിച്ച് പറഞ്ഞ മികച്ച ഗാനങ്ങളിൽ ഒന്നാണ്.”Leke Pahela Pahela Pyar” എന്ന ഷംഷാദ് ബീഗവും മുഹമ്മദ് റാഫിയും കൂടി ആലപിച്ച ഗാനം അടക്കം എല്ലാം അതിമനോഹരവും ആയിരുന്നു.
ഇതിൽ അഭിനയിച്ച എല്ലാവരും തങ്ങളുടെ വേഷം മനോഹരമായി അവതരിപ്പിക്കുകയും തന്റെ ആദ്യ ഹിന്ദി സിനിമയിൽ മുഖം കാണിക്കുന്ന വഹീദാ റഹ്മാൻ പോലും ഇതിൽ തന്റെ ടാലെന്റ് കാണിക്കുന്നുണ്ട്.രാജ് ഖോസ്ല,ദേവ് ആനന്ദ്,op nayyar,ഗുരു dutt പോലുള്ള പ്രഗത്ഭരുടെ സാന്നിധ്യത്തിൽ ഒരുങ്ങിയ ഈ noir ,ഇന്ത്യൻ സിനിമ ചരിത്രത്തിൽ മികച്ച സ്ഥാനം തന്നെ ഉണ്ട്.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out / Change )

Twitter picture

You are commenting using your Twitter account. Log Out / Change )

Facebook photo

You are commenting using your Facebook account. Log Out / Change )

Google+ photo

You are commenting using your Google+ account. Log Out / Change )

Connecting to %s

%d bloggers like this: