shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Category Archives: cinemakal

68.Blade Runner 2049 (2017) Dir:Denis Villeneuve genre:Sci-Fi,Thriller

ഒരു സംവിധായകൻ ഉണ്ടാക്കി വെച്ച സിനിമാറ്റിക് യൂണിവേഴ്‌സിനെ മറ്റൊരു സംവിധായകൻ കൈകാര്യം ചെയ്യുക എന്നത് വളരെ ബുദ്ധിമുട്ടേറിയതാണ്,പ്രത്യേകിച്ച് ആദ്യത്തേത് ഒരു മാസ്റ്റർപീസ് കൂടി ആകുമ്പോൾ.Denis Villeneuve സംവിധാനം ചെയ്ത Blade Runner 2049 ഈ ഒരു കാര്യം കൊണ്ട് തന്നെ ലോക സിനിമയിൽ കുറച്ചു കാലമായി ചർച്ചാവിഷയമാണ്.Ridley scott 1983 ൽ സംവിധാനം ചെയ്ത Blade runner 2019 ലെ ലോസ് ആൻജലസിൽ ആയിരുന്നെങ്കിൽ ഇത് 2049 ലെ LA ആണെന്നുള്ളൂ.

സിനിമ തുടങ്ങുന്നത് tyrell corporation കാലത്തു ഉണ്ടാക്കിയ നെക്സസ് സീരീസിലെ replicants നെ ഇല്ലാതാക്കാനുള്ള ജോലി ഏറ്റെടുക്കുന്ന ബ്ലേഡ് റണ്ണർ ആയ K യിൽ നിന്നാണ്.നെക്സസ് സീരീസിൽ ഉള്ള Replicants ഉണ്ടാക്കിയ പ്രശ്നങ്ങൾ കാരണം tyrell corporation അടച്ചു പൂട്ടുകയും പിന്നീട് ആ Replicants നെ എല്ലാം ഇല്ലാതാക്കുകയും ചെയ്യുന്നു.അതിനു ശേഷം വളരെ അനുസരണയുള്ള പുതിയ replicants നെ ഉണ്ടാക്കിയെടുക്കുന്ന അന്ധനായ Wallace replicants ന്റെ രണ്ടാം ഘട്ടത്തിന് തുടക്കമിടുകയും ചെയ്യുന്നു.നെക്സസ് സീരീസിൽ പെട്ട അന്ന് റിട്ടയർ ചെയ്യുന്നതിൽ രക്ഷപ്പെട്ട നെക്സസ് 8 വിഭാഗത്തിൽ പെട്ട sapper morton എന്ന replicant നെ റിട്ടയർ ചെയ്യാൻ എത്തുന്ന K യെ കാത്തുകിടന്നിരുന്നത് വലിയൊരു നിഗൂഢത ആയിരുന്നു.ആ പ്രശ്നത്തിനു പിറകെ പോകുന്നതിൽ നിന്ന് വിലക്കിയ തന്റെ മേലധികാരിയെ അനുസരിക്കാതെ K തന്റെ അന്വേഷണം തുടരുകയും ചെയ്യുന്നു.

മരിക്കുന്നതിന് മുന്നേ sapper morton വിശേഷിപ്പിക്കുന്ന “miracle” ലേക്ക് സംവിധായകൻ K യിലൂടെ കൊണ്ടുപോകുമ്പോൾ ആദ്യ ബ്ലേഡ് റണ്ണർ ഉണ്ടാക്കിയ കടങ്കഥകളുടെ പോലെ തന്നെ മറ്റൊന്ന് സൃഷ്ടിക്കാൻ പറ്റുന്നുണ്ട്.ബ്ലേഡ് റണ്ണർ എന്ന സിനിമയിലെ ഊരാകുടുക്കുകൾ അഴിക്കുന്നതിനു പകരം Denis Villeneuve തന്റേതായ ഒന്നിനെ ഉണ്ടാകിയെടുക്കുന്നുണ്ട്.എന്നിരുന്നാലും മുൻ‌കൂർ ആയി replicant ആണെന്ന് അറിവുള്ള ഒരു കഥാപാത്രത്തിന്റെ വീക്ഷണ കോണിൽ നിന്ന് പറയുന്ന സിനിമ അത് പേറുന്ന സെന്റിമെന്റൽ സൈഡ് കുറെ കൂടി replicant ലേക്ക് എത്തിക്കുകയാണ് ചെയ്യുന്നത്.ഇങ്ങനെ ആണെങ്കിലും മനുഷ്യത്വം എന്താണെന്നുള്ള ഒരു ചോദ്യം ആണ് ഈ സിനിമ മുന്നോട്ടു വെക്കുന്നത്,ഓര്മയാണോ അതോ മറ്റു വല്ലതോ. അങ്ങനെ നിരന്തരം ചോദ്യങ്ങൾ ഉന്നയിക്കുന്ന ഫിലോസോഫിക്കൽ ആയ സിനിമ ആണ് Denis Villeneuve സംവിധാനം ചെയ്ത ഈ dystopian സിനിമ.

മനുഷ്യന്റെ ഇരുണ്ട മുഖത്തിന്റെ ആവിഷ്‌കാരമായ film noir നെ തുടർന്ന് വന്ന neo noir ൽ നാഴിക കല്ലായി കരുതുന്ന ഒന്നാണ് 1983 ലെ ബ്ലേഡ് റണ്ണർ.Denis Villeneuve ഇതേ genre ലേക്ക് തന്റേതായ സംഭാവന cinematography യിൽ Roger deakins നേയും സംഗീതത്തിൽ Hans Zimmer,Benjamin Wallfisch നേയും കൂട്ട് പിടിച്ചു നൽകുന്നുണ്ട്.Roger deakins ന്റെ ക്യാമറ സിനിമയെ കാഴ്ചക്ക് മനോഹരമാക്കുകയും അതേസമയം ഒരു neo noir സൃഷ്ടിക്കുന്ന അന്തരീക്ഷത്തെ കാണിയിൽ എത്തിക്കുന്നുമുണ്ട്.സംഗീതവും കൂടി ആകുമ്പോൾ അത് മറ്റൊരു രീതിയിലേക്ക് മാറുന്നുമുണ്ട്.

ദൈർഘ്യമേറിയ ഈ സിനിമ ആദ്യ ബ്ലേഡ് റണ്ണർ നെ കവച്ചു വെക്കുന്നിലെങ്കിൽ പോലും അത് നൽകുന്ന സിനിമാറ്റിക് എക്സ്പീരിയൻസ് മികച്ചതാണ്.ബ്ലേഡ് റണ്ണർ ൽ നിന്ന് സ്വാധീനം കൊണ്ട് ഉണ്ടായിവന്ന സിനിമകൾ അതിന്റെ തുടർ ഭാഗത്തിനു മുതൽ കൂട്ടാവുന്നുണ്ട്,ഉദാഹരണത്തിന് Her, AI ഒക്കെ തന്നെ.കാഫ്കയുടെ K യിൽ നിന്ന് K യിലേക്കുള്ള ദൂരം എത്രയുണ്ടെന്ന ചോദ്യവും K യെ തന്നെ പ്രശ്നവല്കരിച്ചു കൊണ്ടും അവസാനിക്കുന്ന ഈ സിനിമ വീണ്ടും വീണ്ടും കാണേണ്ട ഒന്നാണെന്ന് നിസ്സംശയം പറയാം.

Advertisements

66.Xala (1975) dir:Ousmane Sembene genre:Comedy

അഴിമതിയും ആഭ്യന്തര കലഹങ്ങളും നിറഞ്ഞ ആഫ്രിക്കൻ ഭൂഖണ്ഡത്തിൽ നിന്നുള്ള സിനിമകൾ പുറം ലോകത്തു വളരെ കുറച്ചു ശ്രദ്ധ മാത്രമേ കിട്ടാറുള്ളൂ.ഇന്ന് നമ്മുടെ ഇടയിൽ ലാറ്റിൻ അമേരിക്കൻ സിനിമകൾക്കു വരെ ഇടം കിട്ടുമ്പോഴും ആഫ്രിക്കൻ സിനിമകൾ തഴയപ്പെടാറാണ് ഉള്ളത്,പ്രത്യേകിച്ച് നമ്മുടെ സൗന്ദര്യ ബോധത്തിൽ കറുപ്പ് എന്നത് സൗന്ദര്യമില്ലായ്മയുടെയും പരിഹാസങ്ങൾക്കും മാത്രമുള്ള ഒന്നായി മാറുമ്പോൾ.ഈ ആഫ്രിക്കൻ സിനിമയുടെ ശൈലി നിർണയിക്കുന്നതിൽ പ്രധാന പങ്കു വഹിച്ച നോവലിസ്റ്റ്ഉം കൂടി ആയ Ousmane Sembene യുടെ നേതൃത്വത്തിൽ ഉള്ള ഒരു കൂട്ടം സംവിധായകരിലൂടെ ആണ്.അദ്ദേഹം സംവിധാനം ചെയ്ത Xala സ്വാതന്ത്ര്യാനന്തര സെനഗൽ ലെ സാമൂഹിക സാമ്പത്തിക കൊള്ളരുതായ്മകളെ ആക്ഷേപഹാസ്യത്തിന്റെ സഹായത്തോടെ അവതരിപ്പിക്കുകയാണ്.
സിനിമ തുടങ്ങുന്നത് സ്വാതന്ത്ര്യത്തിന്റെ ആഘോഷത്തിൽ നിന്നാണ്,അവിടെയുള്ള പരമ്പരാഗതമായ വസ്ത്രം ധരിച്ച ഒരു കൂട്ടം ആളുകൾ ചേംബർ ഓഫ് കോമേഴ്സ് ലേക്ക് കയറുകയും അവിടെയുള്ള വെള്ളക്കാരന്റെ അല്ലെങ്കിൽ ഫ്രഞ്ച് പ്രതിനിധികളെയും അവരുടെ അവശേഷിപ്പുകളായ പ്രതിമകളെയും പുറം തള്ളുകയും ചെയ്യുന്നു.പിന്നീട് ഇതേ ആളുകൾ പാശ്ചാത്യ ശൈലിയിൽ കോട്ടും സ്യൂട്ടും ഇട്ടു വന്നു മുൻപ് ഫ്രഞ്ച് പ്രതിമ വെച്ചിട്ടത് അവരിൽ തന്നെ ഉള്ള പ്രസിഡന്റ് ന്റെ കോട്ടും സ്യൂട്ടും ഇട്ട ഫോട്ടോ വെക്കുകയും ചെയ്യുന്നു.african socialism പോലുള്ള മുദ്രാവാക്യം ഉയർത്തിയ ഇവരുടെ ഇടയിലേക്ക് മുൻപ് പുറത്താക്കിയ ഫ്രഞ്ച് പ്രതിനിധി ചേംബർ ഓഫ് കോമേഴ്സ് ലേക്ക് കയറി വന്നു ഓരോരുത്തർക്കും suit-case വിതരണം ചെയ്യുകയും ചെയ്യുന്നു,ക്യാഷ് നിറഞ്ഞ suit-case സ്വീകരിക്കുന്ന അവർ തങ്ങൾക്കു ഇത് തന്ന ആ ഫ്രഞ്ച് പ്രതിനിധിക്കു നില്ക്കാൻ അവിടെ അവസരം കൊടുക്കുകയും ചെയ്യുന്നു.ഇതേ രംഗത്തിൽ തന്നെ el hadji എന്ന മുഖ്യ കഥാപാത്രത്തിന്റെ മൂന്നാമത്തെ കല്യാണത്തെ അവിടെ പ്രസിഡന്റ് പ്രഖ്യാപിക്കുകയും ചെയ്യുന്നു.വളരെ വിലപിടിപ്പു ഏറിയതും കാർ അടക്കമുള്ള സമ്മാനങ്ങൾ കൊടുത്തു നടത്തുന്ന ഈ കല്യാണത്തിനു തുറന്ന എതിർപ്പ് ഒന്നും പ്രകടിപ്പിക്കാത്ത adja awa യും,ഈ വിവാഹം ഒന്നാം ഭാര്യക്കു തന്നോടുള്ള അസൂയ കൊണ്ട് El hadji യെ കൊണ്ട് കഴിപ്പിക്കുന്ന വിവാഹമാണ് എന്ന് ധരിച്ചിരിക്കുന്ന oumi എന്ന രണ്ടാം ഭാര്യയെയും നമ്മുടെ മുന്നിൽ അവതരിപ്പിക്കുന്നു.പക്ഷെ ഇതിനെ തുറന്നു എതിർക്കുന്ന Rama എന്ന ആദ്യ ഭാര്യയിലെ പെൺകുട്ടിയെയും അവളെ അടിച്ചമർത്തുന്ന El hadji യെയും നാം കാണുകയും ചെയ്യുന്നു.ആഡംബരം നിറഞ്ഞതും വർണശബളമായതും ആയ വിവാഹം കഴിഞ്ഞു രാത്രിയിൽ El hadji താൻ ഷണ്ഡനായി പോയ വിവരം അറിയുകയും ചെയ്യുന്നു.അത് xala(ശാപം) കാരണമാണെന്ന് വിചാരിക്കുന്ന El hadji യുടെ ജീവിതത്തിലൂടെ ആണ് സിനിമ തുടർന്ന് പോകുന്നത്.
തന്റെ പൗരുഷത്തിനു ഏറ്റ കനത്ത തിരിച്ചടിയിൽ നിന്ന് മോചനം നേടാൻ വേണ്ടി പ്രയത്നിക്കുന്ന El hadji യുടെ അവസ്ഥ ഹാസ്യം സൃഷ്ടിക്കുകയും ചെയ്യുന്നുണ്ട്.ഇതേ സമയം തന്റെ business അടക്കം കോട്ടം തട്ടുന്ന El hadji യെ കാണിക്കുന്ന സിനിമ സെനഗൽ അല്ലെങ്കിൽ ആഫ്രിക്കയെ അതിന്റെ ചീഞ്ഞളിഞ്ഞ യാഥാർഥ്യത്തിലൂടെ അവതരിപ്പിക്കുകയാണ് ഇവിടെ.തന്റെ Xala മാറി കിട്ടാൻ പല മന്ത്രവാദികളുടെ അടുത്ത് പോകുന്ന El hadji അതിനു വേണ്ടി കാശും ചിലവാക്കുന്നു.ഇതിൽ ഒരു മന്ത്രവാദിയെ പരിചയപ്പെടുത്തുന്നത് ഇദ്ദേഹത്തിന്റെ സുഹൃത്ത് ആയ പ്രസിഡന്റ് കൂടി ആണ്.ഡൌൺ to ഹിൽ character arc ആണ് ഇവിടെ El hadjiയുടേത് സിനിമ തുടങ്ങുമ്പോൾ സ്വതന്ത്രാനന്തര സെനഗൽ ലെ ഭരണത്തിലേക്കു എത്തിപ്പെടുന്ന ബൂർഷ്വയുടെ രൂപത്തിൽ അവതരിപ്പിക്കുന്ന El hadji ഫ്രഞ്ച് സംസ്കാരത്തെ അന്ധമായി പിന്തുടരുകയും പക്ഷെ തന്റെ ആവശ്യങ്ങൾക്ക് വേണ്ടി മാത്രം തന്റെ സംസ്കാരത്തിലേക്കു ഊളിയിടുന്ന ഇരട്ടതാപ്പും ഉൾക്കൊള്ളുന്ന ഒരാളാണ്.ഇന്ത്യയടക്കമുള്ള വികസ്വര മൂന്നാം ലോക രാഷ്ട്രങ്ങളിൽ കണ്ടു വരുന്ന ഇങ്ങനെ ഉള്ള ഇരട്ടത്താപ്പ് കാണിക്കുന്ന റൂളിംഗ് ക്ലാസ് നെ തന്നെ ആണ് ഇവിടെ El hadji യിലൂടെ സംവിധായകൻ പ്രശ്നവത്കരിക്കുന്നത്.
ഈ സിനിമയിലെ സ്ത്രീ കഥാപാത്രങ്ങൾ റിയാലിറ്റി യിൽ നിന്ന് കൊണ്ട് തന്നെ സിനിമയെ symbolic ആയിട്ടുള്ള മറ്റൊരു തലത്തിലേക്ക് ഉയർത്തുകയും ചെയ്യുന്നുണ്ട്.ആദ്യ ഭാര്യ awa തന്റെ സംസ്കാരത്തിലും മതത്തിലും ഊന്നി ഭർത്താവിന്റെ വിവാഹത്തെ പോലും എതിർക്കാതെ നോക്കി നിൽക്കുന്ന ഒരാളെ ആണ് അവതരിപ്പിക്കുന്നത്.awa patriarchal ഇസ്ലാമിക് സൊസൈറ്റിയിലെ സ്ത്രീകളുടെ ഉത്തമ പ്രതീകമാണ്,എന്തിനാണ് മൂന്നാം വിവാഹത്തിന് പോകുന്നത് എന്ന് മകൻ ചോദിക്കുമ്പോൾ അതെ സൊസൈറ്റിക്കു വഴങ്ങി കൊണ്ട് ഉത്തരം പറയുന്ന awa യെ നമ്മൾ കാണുന്നുണ്ട്.ഇതേ സമയം awa തന്റെ ഒന്നാം ഭാര്യ എന്ന ഇസ്ലാമിക കല്യാണത്തിന്റെ കീഴ്വഴക്കങ്ങളിലൂടെ കിട്ടിയ അധികാരത്തെ El hadji യുടെ രണ്ടാം ഭാര്യയുടെ മേൽ ഉപയോഗിക്കുകയും ചെയ്യുന്നു.തന്റെ ഭർത്താവിനോട് പണമൊന്നും അധികം വാങ്ങാതെ അയാളെ ചോദ്യം ചെയ്യാതെ കഴിയുന്ന awa രണ്ടാം ഭാര്യയായ oumi യിൽ അടക്കം മൂന്നാം വിവാഹം ഉണ്ടാക്കുന്ന പ്രത്യാഘാതം ഉള്കൊള്ളുന്നുമുണ്ട്.
രണ്ടാം ഭാര്യയായ oumi awa യുടെ നേര് വിപരീതമാണ് എന്ന് തന്നെ പറയാം.വളരെ മോഡേൺ ആയി വസ്ത്രം ധരിക്കുന്ന oumi ഭർത്താവിൽ നിന്ന് പണം വാങ്ങുകയും ചെയ്യുന്നുണ്ട്.oumi തന്റെ യുവത്വത്തിലും സൗന്ദര്യത്തിലും അതീവ ശ്രദ്ധ പുലർത്തുകയും ചെയ്യുന്ന ഒരാൾ ആണ്.ലൈംഗികപരമായ തന്റെ ആവശ്യങ്ങൾ പോലും വളരെ കർക്കശമായ രീതിയിൽ തന്നെ ചോദിച്ചു വാങ്ങുന്ന oumi ഒരു രംഗത്തിൽ ഷണ്ഡനായ El hadji യോട് “It’s my turn. I want you at the house tonight. You know I am always ready.” ഇങ്ങനെ പറയുകയും ചെയ്യുന്നുണ്ട്.നിർബന്ധപൂർവം El hadji യിൽ നിന്ന് പണം വാങ്ങുന്ന oumi തന്റെ സ്റ്റാറ്റസ് നിലനിർത്തുന്നുമുണ്ട്.El hadji ക്കു ലൈംഗികപരമായും സാമ്പതികപരമായും ഉള്ള തന്റെ ആവശ്യങ്ങളെ നിറവേറ്റാൻ സാധിക്കില്ല എന്ന് തിരിച്ചറിഞ്ഞ oumi തന്റെ വിലപിടിപ്പുള്ള എല്ല സാധനങ്ങളും ആയി നാട് വിടുകയും ചെയ്യുന്നുണ്ട്.
El hadji യുടെ മൂന്നാം ഭാര്യയായ N’gone അയാളുടെ സ്റ്റാറ്റസ് ന്റെ സിംബൽ ആയിട്ടാണ് സിനിമയിൽ ഉയർന്നു വരുന്നത്.ഭാര്യമാരുടെ എണ്ണവും അവരുടെ കന്യകത്വവും എല്ലാം patriarchal സൊസൈറ്റി യിൽ തലയെടുപ്പ് വർദ്ധിപ്പിക്കുന്ന ഒരു സാഹചര്യത്തെ ഇവിടെ വരച്ചു കാട്ടുന്നത്.തന്റെ സഹപ്രവർത്തകർക്കിടയിൽ ഉള്ള ചർച്ചയിൽ “My first wife was a virgin and so was my second.”എന്ന് പറയുന്ന El hadji യിലൂടെ കാണിക്കുന്നത്.N’gone ഒരു ലൈംഗിക ഉപകരണം ആയിട്ട് ഉള്ള ഒരു കഥാപാത്ര വികസനം മാത്രമേ സംവിധായകൻ നല്കുന്നുള്ളൂ.അതിന്റെയൊപ്പം തന്നെ നീണ്ട ഘോഷയാത്ര പോലെ വന്ന സമ്മാന കാറും ഒക്കെ ആണ് N’gone El hadji ലൈംഗിക സാമ്പത്തിക നിലവാരത്തിന്റെ ആകെ തുക ആക്കി മാറ്റുന്നത്.El hadji യുടെ ഷണ്ഡത്വം യഥാർത്ഥത്തിൽ തന്റെ സാമ്പത്തിക സാമൂഹിക മുരടിപ്പ് തന്നെ ആയിട്ട് വേണം വിലയിരുത്താൻ.
Rama എന്ന ആദ്യ ഭാര്യയിലെ പെൺകുട്ടി ഇതിൽ നിന്നെല്ലാം വളരെ വ്യത്യസ്തമായിട്ടുള്ള ഒരാളാണ്,ഒരേ സമയം തന്റെ ഉപ്പയായ El hadji യുടെ ബഹുഭാര്യത്വത്തെ എതിർക്കുകയും മരുവശത് തന്റെ പരമ്പരാഗതമായ രീതികൾ പലതിലും കാണിക്കുകയും ചെയ്യുന്ന ഒരാളാണ്.തന്റെ വിദ്യാഭ്യാസത്തിന് വേണ്ടി പാശ്ചാത്യ ചിന്തയെ കടമെടുക്കുന്ന Rama,പമ്പരാഗതമായ ഒന്നിന്റെ നല്ല വശങ്ങൾ സ്വീകരിക്കുന്നതിൽ യാതൊരു വിധ ബുദ്ധിമുട്ടു കാണിക്കുന്നുമില്ല.പമ്പരാഗതമായ ഭാഷ wolof സംസാരിക്കുന്ന Rama,consumerism കാരണം കുത്തക കമ്പനി കളുടെ ഉത്പന്നങ്ങളോട് ഉണ്ടാകുന്ന ആകര്ഷകത്വം അത് നൽകുന്ന സ്റ്റാറ്റസ് നേയും Rama എതിർക്കുന്നുണ്ട്.
ഇതിൽ ഈ നാല് സ്ത്രീ കഥാപാത്രങ്ങളും ആഫ്രിക്കൻ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളെ ആണ് നിർവചിക്കുന്നത്.ആഫ്രിക്കയുടെ തനത് സംസ്കാരത്തിൽ നിൽക്കുന്ന awa യും പാശ്ചാത്യ സംസ്കാരത്തിന്റെ അന്ധമായ പിന്തുടരുന്ന oumi യും ആഫ്രിക്ക യുടെ വിവിധ ഘട്ടങ്ങളെ പ്രതിനിധീകരിക്കുമ്പോൾ തന്നെ സ്വതന്ത്രാനന്തര ആഫ്രിക്ക യിൽ ഉടലെടുത്ത ബൂർഷ്വ വ്യവസ്ഥിതിയുടെ അമിതമായ ആർത്തിയുടെയും മുന്നിൽ വെറും ഉപകരണമായി മാറുന്ന ഒന്നിനെ പ്രതിനിധീകരിക്കുന്ന ഒന്നാണ് N’gone.ഇതിൽ മൂന്നിൽ നിന്നും വ്യത്യസ്തമായി സംവിധായകൻ Rama യെ ഉയർത്തിക്കാട്ടുന്നത്.samori ture, cabral തുടങ്ങിയ ആഫ്രിക്കൻ സ്വാതന്ത്ര്യ സമരസേനാനികളുടെ ഫോട്ടോ പതിച്ച റൂമിൽ ചാപ്ലിൻ ഉം ഉണ്ടെന്ന വസ്തുത ആണ് Rama യെ വ്യത്യസ്തനാക്കുന്നത്.El hadji യുടെ ബഹുഭാര്യത്വത്തെ ചോദ്യം ചെയ്യുന്ന Rama അതെ രൂപത്തിൽ തന്നെ കുത്തക ബ്രാൻഡ് കളോട് ഉം ഫ്രഞ്ച് ഭാഷയോടും El hadji ക്കു ഉള്ള അഭിനിവേശത്തെ ചോദ്യം ചെയ്യുന്നുണ്ട്.Rama യിൽ ആണ് സംവിധായകൻ ആഫ്രിക്ക യുടെ ഭാവി എന്ന് ഉറപ്പിച്ചു പറയുന്നുണ്ട് എന്ന് വേണം കരുതാൻ.El hadji യോട് അയാളുടെ ഗോഡൗൺ ൽ വെച്ച് സംസാരിക്കുന്ന Rama ക്കു പിന്നിൽ Rama യുടെ ഡ്രെസ്സിന്റെ കളർനു സമാനമായ അതിർത്തികൾ അടയാളപ്പെടുത്താത്ത ആഫ്രിക്കൻ ഭൂഖണ്ഡത്തെ കൊണ്ട് വെച്ച സംവിധായകൻ ഒരേ സമയം pan african ചിന്തയെ ഉണർത്തുകയും തങ്ങളുടെ ഭാവി പുരോഗമനപരമായ രീതിയിൽ പാരമ്പര്യത്തെയും പാശ്ചാത്യ സംസ്കാരത്തെയും സമീപിച്ചാൽ മാത്രമേ ഫ്രഞ്ച് ആധിപത്യത്തിന്റെ പാവകളായി മാറിയ പുതിയ റൂളിംഗ് ക്ലാസ് ൽ നിന്ന് മോചനം ഉണ്ടാവുകയുള്ളൂ എന്ന് തന്നെ ആണ് പറയുന്നത്.
ഈ സിനിമയിൽ വളരെ സിനിമാറ്റിക് ആയ ഒരു രംഗമുണ്ട് El hadji യുടെ കല്യാണ ദിവസം ഒരു വാതിലിനു അപ്പുറത്തും ഇപ്പുറത്തും നിന്ന് സംസാരിക്കുന്ന ഡെപ്യൂട്ടി യും മിനിസ്റ്റർ ഉം

Deputy: Mr. Minister, after you.

Minister: No, Mr. Deputy, after you.

Deputy: No, Minister, you are the government representative.

Minister: But you represent the people.

Deputy: I will wait.

Minister and Deputy: Let us wait.

ഇങ്ങനെ സംസാരിക്കുകയും അതിനിടയിലൂടെ ഒരു വേലക്കാരൻ വെള്ളം കൊണ്ട് അതെ ഡോർ ലൂടെ കടന്നു പോവുകയും ചെയ്യുന്നു,ഈ രംഗത്തിൽ നിന്ന് കട്ട് ചെയ്തു പാചകം ചെയ്ത ഇറച്ചി മുറിക്കുന്നതിലേക്കും കട്ട് ചെയ്തു കേക്ക് പങ്കുവെക്കുന്ന കൂട്ടത്തിലേക്കും പോകുന്നു.സ്വതന്ത്രാനന്തര ആഫ്രിക്കയിൽ രൂപപ്പെട്ട റൂളിംഗ് ക്ലാസ് ആണ് ആഫ്രിക്കയെ മുറിച്ചെടുത്തത് എന്നും താഴെക്കിടയിൽ ഉള്ളവർ ഇതിൽ നിരപരാധിയാണ് എന്നും വ്യക്തമായ സിനിമാറ്റിക് ആയിട്ട് സംവിധായകൻ അവതരിപ്പിക്കുന്നുണ്ട് ഈ രംഗങ്ങളിലൂടെ.
റിയലിസ്റ്റിക് ശൈലിയിൽ നിന്ന് കൊണ്ട് symbolic ആയിട്ടുള്ള വഴിയേ കൊത്തിയെടുത്ത സംവിധായകൻ Ousmane Sembène തന്റെ സിനിമയെ അവതരിപ്പിച്ചിരിക്കുന്നത് വിവിധ ചിന്തകളുടെ വൈരുദ്ധ്യാത്മക സംഘര്ഷത്തിലൂടെ ആണ് .വർഗ സംഘർഷത്തെയും ആഫ്രിക്കൻ റൂളിംഗ് ക്ലാസ് നേയും അവയെ നിയന്ത്രിച്ച ഫ്രഞ്ച് ആധിപത്യത്തെയും വരച്ചു കാട്ടുന്നതിൽ ഈ ആക്ഷേപ ഹാസ്യ സിനിമ വിജയിക്കുന്നുണ്ട്.അഭിനയത്തിൽ കുറച്ചു പോരായ്മകൾ കടന്നു വരുന്നുണ്ടെങ്കിലും അതിനെ സംവിധാനത്തിലൂടെ ഒഴിവാക്കുന്നുണ്ട്.ആഫ്രിക്കയുടെ തനത് സംഗീതം ഉപയോഗിക്കുന്ന സിനിമയുടെ സംഗീതവും മികച്ചതാണ്.ആഫ്രിക്കൻ സിനിമയിലെ മികച്ച സിനിമകളിൽ ഒന്നായ ഇത് കാണേണ്ട ഒന്നാണ്.

63.Jaane Bhi Do Yaaro (1983) dir:Kundan Shah genre:Comedy, Drama

കെടുകാര്യസ്ഥതയും അഴിമതിയും കൊണ്ട് നിറഞ്ഞ ഭരണകൂടങ്ങൾ നമ്മുടെ രാജ്യത്ത് സ്ഥിരം കാഴ്ചയായി മാറുകയാണ്,അത് ഗ്രാമ സഭ മുതൽ കേന്ദ്രം വരെയും പടർന്നു പന്തലിച്ചു നിൽക്കുകയാണ്.ജനത്തിന്റെ കഷ്ടപ്പാടുകളെക്കാൾ കൂടുതൽ ചർച്ച മറ്റു പല കാര്യങ്ങളിലേക്ക് തിരിയുകയും,ഇത് മുതലെടുത്തു ഭൂരിപക്ഷം വരുന്ന ജനതയെ ചൂഷണത്തിന് വിധേയമാക്കുന്നത് ന്യൂനപക്ഷങ്ങളിൽ ന്യൂനപക്ഷമായ  മുതലാളിമാർ ആണ് എന്ന സത്യം നമുക്ക് വിസ്മരിക്കാൻ പറ്റാത്തതാണ്.ഇവർക്ക് ഒത്താശ ചെയ്യുന്നത് പ്രഭുത്വത്തിന്റെ സുഖം അനുഭവിക്കുന്ന ബ്യൂറോക്രാറ്റ്സ് നു വലിയ പങ്കുണ്ടെന്നു എന്ന കാര്യം പരസ്യമായ രഹസ്യമാണ്.അതിന്റെ മുകളിൽ രാഷ്ട്രീയ വ്യവസ്ഥിതിയും സ്റ്റേറ്റ് അല്ലെങ്കിൽ സർക്കാർ ഉം ജനങ്ങളുടെ മുകളിൽ ചെലുത്തുന്ന സമ്മർദ്ദവും കൂടി ആകുമ്പോൾ ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തിന്റെ പൂർണത വരുകയും ചെയ്യും.ഇന്ത്യൻ സാഹചര്യത്തിലേക്ക് വരുമ്പോൾ ജാതിവ്യവസ്ഥ അടക്കമുള്ള കാര്യങ്ങൾ ഇതിനെ കുറെ കൂടി സങ്കീര്ണമാക്കുകയും ചെയ്യുന്നു.ഇന്ത്യൻ പാരലൽ സിനിമ ഇങ്ങനെ അരികുവത്കരിക്കപ്പെട്ടവരുടെ ജീവിതത്തെ നോക്കി കാണുന്നതിൽ വലിയൊരു പങ്കു വഹിച്ചിട്ടുണ്ട്.ഇന്ത്യൻ പാരലൽ സിനിമ യാഥാർത്ഥ്യതിനോട് പരമാവധി സത്യസന്ധത പുലർത്താനുള്ള ശ്രമമായിട്ടാണ് ഇന്ത്യൻ സിനിമയിൽ ഉയർന്നു വന്നത് അതുകൊണ്ടു അതിൽ കണ്ടു വരുന്ന റിയലിസം കൊണ്ട് ആണ് ജനങ്ങൾകിടയിൽ പ്രശസ്തമായത്.ഇതിൽ നിന്ന് വേറിട്ട ശൈലിയിലൂടെ ജനം അനുഭവിക്കുന്ന പ്രശ്നങ്ങൾ ആയ അഴിമതിയും കെടുകാര്യസ്ഥതയും അതിന്റെ സാക്ഷാത്കാരത്തിൽ വിട്ടു വീഴ്ചകൾ കുറച്ചു നർമത്തിൽ ചാലിച്ചു അവതരിപ്പിച്ച വേറിട്ട രണ്ടു സിനിമകളാണ് കെ ജി ജോർജ് ന്റെ പഞ്ചവടി പാലവും കുന്ദൻ ഷാ യുടെ ജാനേ ഭി ദോ യാരോ യും.ഹിന്ദിയിലെ ഏറ്റവും മികച്ച കോമഡി സിനിമകളിൽ ഒന്നായ ജാനേ ഭി ദോ യാരോ വന്നിട്ട് 34 വര്ഷം ആകുമ്പോൾ പോലും ഈ സിനിമ കാലഹരണപ്പെടുന്നില്ല.

ജാനേ ഭി ദോ യാരോ യുടെ പ്ലോട്ട് ലേക്ക് കടന്നാൽ സത്യസന്ധമായി പണം സമ്പാദിക്കണം എന്ന് ആഗ്രഹമുള്ള ചെറുപ്പക്കാരായ വിനോദ് ചോപ്രയും സുധിർ മിശ്രയും കൂടെ ചേർന്ന് മുംബൈയിലെ തിരക്കേറിയ സ്ഥലത്തു ഒരു പുതിയ സ്റ്റുഡിയോ ആരംഭിക്കുന്നു.നിർഭാഗ്യവശാൽ അവരുടെ സ്റ്റുഡിയോയുടെ ഉദ്ഘാടന ദിവസം തന്നെ അതെ സ്ഥലത്തു മറ്റൊരു സ്റ്റുഡിയോ ഉദ്ഘാടനം നടക്കുകയും ചെയ്യുന്നു.അവർ വിനോദ് ന്റെയും സുധിർ ന്റെയും ഉദ്ഘാടന ചടങ്ങു അലങ്കോലമാക്കുകയും ചെയ്യുന്നു.പിന്നീട് നമ്മൾ അറിയുന്നത് ഈ സ്റ്റുഡിയോ മുംബൈ ഒരു പണക്കാരനും ലാഭക്കൊതി മൂത്ത ആളുമായ തർനേജയുടെ ആണെന്നും അവർ khabardar എന്ന മാഗസിന്റെ പ്രവർത്തനങ്ങളിൽ കൈകടത്താൻ വേണ്ടി തുടങ്ങിയതുമാണെന്നു മനസിലാക്കുന്നു.അതേസമയം ഈ സ്റ്റുഡിയോ വിനോദ് നും സുധിർ നും കച്ചവടം ഇല്ലാതാക്കുകയും ചെയ്യുന്നു.തർനേജയും മറ്റൊരു builder ആയ അഹുജയും പരസ്പരം സർക്കാർ ടെൻഡർ കിട്ടാൻ വേണ്ടി മത്സരിക്കുകയാണ് ഇതിനു വേണ്ടി രണ്ടു പേരും മുനിസിപ്പൽ കമ്മിഷണർ ഡിമെല്ലോ യെ സ്വാധീനിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു.തർനേജയുമായി ഡിമെല്ലോ സംസാരിക്കുന്ന ഫോട്ടോയിൽ പകർത്താൻ വേണ്ടി khabardar മാഗസിൻ എഡിറ്റർ ശോഭ സെൻ വിനോദ്നേയും സുധിർനേയും ഏൽപ്പിക്കുന്നു.
ഈ അന്വേഷണത്തിനു ഇടയ്ക്കു ഫോട്ടോ മത്സരത്തിന് വേണ്ടി ഫോട്ടോ എടുക്കുന്ന ഇവർ ആ ഫോട്ടോ യിൽ നിന്ന് ഒരു കൊലപാതകം കണ്ടു പിടിക്കുകയും ചെയ്യുന്നു.ശവത്തെ അന്വേഷിച്ചു അവർ ഫോട്ടോ എടുത്ത അന്റോണിയോണി പാർക്കിൽ എത്തുമ്പോൾ ശവം ഉണ്ടാകുകയും പിന്നീട് സുധിർ പേടിച്ചു ഓടിയത് കാരണം അവരുടെ ശ്രദ്ധ തെറ്റിയ സമയത്തു ആ ശവം കാണാതെ ആവുകയും ചെയ്യുന്നു.അവിടെ നിന്ന് അവർക്കു കിട്ടുന്ന cuff linkന്റെ ജോടി പിന്നീട് തർനേജ പുതുതായി നിർമിച്ച പാലത്തിൽ നിന്ന് കിട്ടുകയും ചെയ്യുന്നു.രാത്രിയിൽ അവിടെ ചെന്ന് അവർ രണ്ടു പേരും കൂടെ ഡിമെല്ലോ യുടെ ശവം കണ്ടെടുക്കുകയും ചെയ്യുന്നു.പക്ഷെ വീണ്ടും ശവം നഷ്ടപ്പെടുകയും ചെയ്യുന്നു.പിന്നീട് വിനോദ് ഉം സുധിർ ഉം ആ ശവം കണ്ടെത്തുകയും പക്ഷെ സർക്കാർ ഉദ്യോഗസ്ഥരും ലാഭക്കൊതി മൂത്ത മുതലാളിൽമാരും പത്രക്കാരും അടങ്ങുന്നവരുടെ ട്രാപ് ൽ പെടുന്നതുമാണ് സിനിമ പറയുന്നത്.
ഈ സിനിമയുടെ പ്ലോട്ട് വായിച്ചാൽ ഒരു സീരിയസ് സിനിമ ആയി തോന്നാം പക്ഷെ ഈ സിനിമ തുടക്കം മുതൽ അവസാനം വരെ നമ്മെ ചിരിപ്പിക്കും.നമുക്കു ഓർത്തു ഓർത്തു ചിരിക്കാവുന്ന നിരവധി രംഗങ്ങളുള്ള ഈ സിനിമ നമ്മുടെ സമൂഹത്തിന്റെ യഥാർത്ഥ മുഖത്തെ ആണ് കാണിക്കുന്നത്.സർക്കാർ ഉദ്യോഗസ്ഥരും മുതലാളിമാരും പത്രക്കാരും അടക്കമുള്ളവരുടെ അവിശുദ്ധ കൂട്ടുകെട്ടിൽ വെള്ളം കുടിക്കേണ്ടി വരുന്നത് സാധാരണക്കാരനാണ് എന്ന യാഥാർത്ഥ്യം ഈ സിനിമ തുറന്നു കാട്ടുന്നുണ്ട്.തമാശ കലർന്ന അവതരണമാണ് സിനിമയിൽ എങ്കിലും അതൊരിക്കലും അകകാമ്പിനെ ബാധിക്കാത്ത വിധത്തിൽ ആണ് സംവിധായകൻ അവതരിപ്പിച്ചിരിക്കുന്നത്.
ഈ സിനിമ പുറത്തു വരുന്ന കാലഘട്ടം 80കളുടെ തുടക്കത്തിൽ ആണ് നെഹ്റുവിന്റെ മേൽനോട്ടത്തിൽ ഇന്ത്യയിലേക്ക് വന്ന സോഷ്യലിസം അതിന്റെ ഏറ്റവും മോശം അവസ്ഥയിൽ ആയ സമയം ആയിരുന്നു.അടിയന്തരവസ്ഥയും licesnse raj, അഴിമതി,സ്വജനപക്ഷപാതം ഒക്കെ നിറഞ്ഞ ഇന്ത്യൻ ഭരണ വ്യവസ്ഥയോടുള്ള ദേഷ്യം ഇന്ത്യൻ പാരലൽ സിനിമയിലും മുഖ്യ ധാര സിനിമയിലും അലയടിച്ചിരുന്നു.ഈയൊരു തരംഗത്തിൽ ആയിരുന്നു അമിതാഭ് ബച്ചൻ എന്ന താരത്തിന്റെ വളർച്ചയും നടന്നിട്ടുള്ളത്.മുഖ്യ ധാരയിൽ നിന്ന് വേറിട്ട് യാഥാർഥ്യത്തെ സത്യസന്ധമായും സിനിമാറ്റിക് പോംവഴികള് ഒന്നും നല്കാതെയും ഉള്ള അവതരണം കൊണ്ട് ശ്രദ്ധേയമാണ് ഇന്ത്യൻ പാരലൽ സിനിമ.ജാനേ ഭി ദോ യാരോ യും ഒരു പോംവഴിയോ ശുഭ പര്യവസാനമോ നൽകാതെ നിർത്തുകയാണ് ചെയ്യുന്നത്.സിനിമയുടെ അവസാനം സാധാരണക്കാരന്റെ നിസ്സഹായ അവസ്ഥയുടെ നേർ കാഴ്ച ആയി മാറുകയാണ് ചെയ്യുന്നത്.ഇങ്ങനെയുള്ള രാഷ്ട്രീയ സാഹചര്യത്തിൽ നിന്ന് നമ്മുടെ രാജ്യം ആഗോളീകരണത്തിലൂടെ കടന്നു പോയപ്പോൾ ഈ ചൂഷണ വ്യവസ്ഥിതിക്ക് കുറെ കൂടി ആഗോള മാനം കൈവരിക്കുകയും ചെയ്യുന്നു.ചൂഷണം അന്നത്തേക്കാൾ ഭീതി ഉളവാക്കുന്ന അവസ്ഥയിലേക്ക് പോകുന്നു എന്ന സത്യം പരിഗണിക്കുകയും ചെയ്യുന്നത്, എന്ത് കൊണ്ട് ഇന്നും ഈ സിനിമയുടെ സാധ്യത  നിലനിൽക്കുന്നു എന്ന അന്വേഷണത്തിൽ വലിയ പങ്കു വഹിക്കുന്നുണ്ട്.
ജാനേ ഭി ദോ യാരോ ഒട്ടനവധി സിനിമ സാഹിത്യ നാടകങ്ങളുടെ സ്വാധീനം നമുക്ക് കാണാൻ സാധിക്കുന്നതാണ്.keaton, ചാപ്ലിൻ,marx brothers പോലുള്ളവരുടെയും 1960ലെ czech സിനിമയിൽ നിന്നുമുള്ള കോമഡികളിൽ നിന്നുള്ള സ്വാധീനം വളരെ വ്യക്തമാണ്.ഇതിലെ പ്രധാന രംഗമായ കൊലപാതകം കണ്ടുപിടിക്കൽ അന്റോണിയോണിയുടെ ബ്ലോ അപ്പ് ൽ നിന്നും സ്വാധീനം ഉള്കൊണ്ടതാണ് ,ആ പാർക്ക് നു അന്റോണിയോണി പാർക്ക് എന്ന് പേര് നൽകി സംവിധായകൻ tribute അർപ്പിക്കുകയും ചെയ്യുന്നുണ്ട്.ഈ സിനിമയിൽ അവസാന രംഗം മഹാഭാരതത്തിലെ പാഞ്ചാലി വസ്ത്രാക്ഷേപം അവതരിപ്പിച്ചു കൊണ്ടിരിക്കുന്ന നാടക സ്റ്റേജ് ൽ ആണ് ,ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും മികച്ച കോമഡി sequence കളിൽ ഒന്നായ ഇത് മഹാഭാരതത്തിന്റെ മറുവായന ആയും നമുക്ക് കാണാവുന്നതാണ്.shakespeare ന്റെ trangicomedy അല്ലെങ്കിൽ പ്രോബ്ലം plays എന്നറിയപ്പെടുന്നവയുടെ സ്വാധീനവും തള്ളിക്കളയാനാവില്ല.ഇതിനെ പുറമെ absurdist നാടകങ്ങൾ അടക്കമുള്ളവയുടെ കടന്നു വരവ് നമുക്ക് ജാനേ ഭി ദോ യാരോ യിൽ കാണാവുന്നതാണ്.ഇങ്ങനെയൊക്കെ ആണെങ്കിലും ഇതൊരു വെറുമൊരു പകർത്തൽ ആയി മാറുന്നില്ല,ഈ സിനിമയ്ക്കു ഇവയിൽ നിന്ന് വേറിട്ട തലത്തിൽ നില്ക്കാൻ പറ്റുന്നു എന്നത് തന്നെ ആണ് ഇതിന്റെ ഏറ്റവും വലിയ സവിശേഷത.
സിനിമയുടെ മഹാഭാരത രംഗത്തിൽ ദ്രൗപതി ആയി വേഷമിടുന്ന ശവം യഥാർത്ഥത്തിൽ ദ്രൗപതി എന്ന സ്ത്രീയുടെ അവസ്ഥയെ പൂർണമായി ഉൾക്കൊള്ളുകയും നമ്മുടെ ക്ലാസ്സിക് ആയ മഹാഭാരതത്തിലെ സ്ത്രീവിരുദ്ധത തുറന്നു കാട്ടുകയും ചെയ്യുന്നു.ഇതിനിടയിൽ അക്ബർ നെയും അനാർക്കലിയെയും കൊണ്ട് വരുകയും ചെയ്യുന്ന സംവിധായകൻ നമ്മൾ ബിംബവത്കരിച്ച പലതിനെയും ഉടച്ചു വാർക്കാനുള്ള ശ്രമം നടത്തുന്നുണ്ട്.ഇതിലെ പല ഡയലോഗ് കളും നമ്മെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്നവയാണ്.
ഈ ലോ ബജറ്റ് സിനിമയുടെ ഏറ്റവും മികച്ച ഘടകം അഭിനയം തന്നെ ആണ്.naseerudhin ഷാ,ഓം പുരി,രവി baswani,പങ്കജ് കപൂർ,ഭക്തി ബർവേ,സതീഷ് ഷാ അടങ്ങിയ മികച്ച നാടക സിനിമ അഭിനേതാക്കളുടെ നിര തന്നെ ഇതിൽ കാണാം.ഇതിലെ കേന്ദ്ര കഥാപാത്രങ്ങളായ വിനോദ് നേയും സുധിർ നേയും അവതരിപ്പിച്ച naseerudhin ഷാ,രവി baswani എന്നിവർ മികച്ചു നിൽക്കുകയും ചെയ്യുന്നു ഇവരോടൊപ്പം തന്നെ തർനേജ,അഹുജ എന്നിവരെ അവതരിപ്പിച്ച പങ്കജ് കപൂർ,ഓം പുരി എന്നിവരും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചവരോടൊപ്പം തന്നെ നിൽക്കുന്നുണ്ട്.ഇതൊക്കെ തന്നെ ആണെങ്കിലും ഓം പുരിയുടെ കഥാപാത്രത്തിന്റെ തർനേജ വിളി സിനിമയിൽ വേറിട്ട് നിൽക്കുകയും ചെയ്യുന്നു.ഈ ലോ ബജറ്റ് സിനിമയിൽ കൂലി കൂട്ടി ചോദിച്ച ആൾ ഒരു തരത്തിലും വഴങ്ങാതെ വന്നപ്പോൾ costume ഇട്ടു മഹാഭാരത scene ൽ വന്ന പ്രൊഡക്ഷൻ കൺട്രോളർ ആയ വിധു വിനോദ് ചോപ്ര അടക്കം മികച്ച അഭിനയം കാഴ്ച്ച വെക്കുന്നുണ്ട്.

“ Nahi, Draupadi jaisi Sati nari ko dekhkar maine cheer haran ka idea drop kar diya hai. Jai ho, aisi Sati nari ki jai ho.”

” Draupadi tere akele ki nahi hai. Hum sab shareholder hain.”

തുടങ്ങിയ എന്നും ഓർത്തു വെക്കാവുന്ന ഡയലോഗ് കൾ ഉള്ള ഈ സിനിമയിൽ ഏക ഗാനം ഹം honge കാംയാബ് എന്ന ഒരേ ഒരു ഗാനം ആണ്.ഈ ഗാനം അമേരിക്കയിൽ കറുത്ത വർഗക്കാരുടെ മുന്നേറ്റ സമയത്തു ഉയർന്നു കേട്ട we shall overcome ൽ നിന്ന് പ്രചോദിതമായത് ആണ്.ഈ ഗാനത്തിലെ വരികളെ പോലെ തന്നെ നമ്മൾ 34 കൊല്ലം കഴിഞ്ഞും ഈ അവസ്ഥകൾ എന്നെങ്കിലും മാറുമെന്ന പ്രത്യാശയോടെ ജീവിക്കുന്നു.best debut director ക്കുള്ള ദേശീയ അവാർഡ് കുന്ദൻ ഷാ ക്കു ലഭിക്കുകയും ചെയ്തു.ഈ സിനിമ ഇന്ത്യൻ സിനിമയിലെ മികച്ചതും വേറിട്ടതും ആയ ഒന്നാണ് .

62.Shit(2003) dir:Amudhan RP genre:documentary

മാരിയമ്മാൾ രാവിലെ തന്നെ തന്റെ ജോലിക്കു പോകുന്നിടത്തു നിന്ന് തുടങ്ങുന്ന 25 മിനിറ്റ് ഉള്ള ഡോക്യൂമെന്ററി ആണ് amudhan rp സംവിധാനം ചെയ്ത shit.മധുരൈ മുനിസിപ്പൽ കോര്പറേഷനിലേ ശുചീകരണ തൊഴിലാളി ആയ മാരിയമ്മാൾ ന്റെ ജോലി. അമ്പല തെരുവിലെ മനുഷ്യന്റെയും മൃഗങ്ങളുടെയും തീട്ടം വൃത്തിയാക്കുക എന്നതാണ്.25 കൊല്ലം ആയി ആരും അറപ്പും വെറുപ്പോടെയും കാണുന്ന ഈ ജോലി ചെയ്യുന്ന മാരിയമ്മാൾ ,ഈ ജോലിയിൽ നിന്ന് മാറ്റം ചോദിച്ചു മുകളിലെ ഉദ്യോഗസ്ഥന് അപേക്ഷ സമർപ്പിച്ചിട്ടുണ്ട് പക്ഷെ കൊല്ലങ്ങളായിട്ടു അതിൽ ഒരു മാറ്റവും ഇല്ലാതെ തുടരുകയും ചെയ്യുന്നു.ആരോഗ്യ രക്ഷ ക്കു വേണ്ട യാതൊരു വിധ കാര്യങ്ങളും ഇല്ലാതെ ജോലി ചെയ്യുന്ന മാരിയമ്മാൾക്കു ചെറിയ ശമ്പളവും ആണ്.തന്റെ പണി ആയുധങ്ങളിൽ മിക്കതും തന്റെ സ്വന്തം ചെലവിൽ നിന്നുള്ളതാണ് എന്ന് പറയുന്ന മാരിയമ്മാൾ നെ ഇവിടെ കാണുകയും ചെയ്യുന്നു.എന്നാലോ ഈ ജോലി ചെയ്യുന്ന രണ്ടു മക്കളിലൂടെ കുടുംബ പരമായി തന്നെ പിന്തുടർന്ന് പോകുകയും ചെയ്യുന്നു.

2003 ൽ എടുത്ത ഡോക്യുമെന്ററി ഇറങ്ങി 14 കൊല്ലത്തോളം കഴിഞ്ഞിട്ടും വളരെ അധികം ചർച്ച ചെയ്യേണ്ട ഒന്നാണ് ഈ ഡോക്യുമെന്ററി.the Employment of Manual Scavengers and Construction of Dry Latrines (Prohibition) Act 1993 നിയമപ്രകാരം ഇന്ത്യയിൽ തോട്ടിവേല നിരോധിച്ചിട്ടുണ്ട് പിന്നീട് ഈ നിയമം പരിഷ്കരിച്ചു കക്കൂസ് കുഴി തോണ്ടുന്നതിലേക്കും കൊണ്ട് വന്നു.enactment of the Prohibition of Employment as Manual Scavengers and their Rehabilitation Act 2013 ഈ നിയമത്തിലൂടെ തൊട്ടിവേല ചെയ്യുന്നവരെ വേറെ ജോലി കൊടുത്തു പുനരധിവസിപ്പിക്കേണ്ടത് കൂടെ ഉൾപ്പെട്ടിരുന്നു.2011 സെൻസസ് ന്റെ ഭാഗമായി നടത്തിയ socio economic and caste census പ്രകാരം 1,80,657 households are engaged in manual scavenging for a livelihood. Maharashtra, with 63,713, tops the list of the largest number of manual scavenger households, followed by Madhya Pradesh, Uttar Pradesh, Tripura and Karnataka ഇങ്ങനെയാണ് രേഖപ്പെടുത്തിയിട്ടുള്ളത്.ഇതിനു ശേഷം മാർച്ച് 2014 ലെ സുപ്രീം കോർട്ട് കണക്കിൽ 7 ലക്ഷം പേർ ഈ ജോലി ചെയ്യുന്നുണ്ട് എന്നാണ് കാണുന്നത്.ഇതിൽ ഏറ്റവും രസകരമായ കാര്യം ഈ നിയമങ്ങളെ കാറ്റിൽ പറത്തുന്നത് ഇന്ത്യൻ സർക്കാരിന് കീഴിൽ തന്നെ ഉള്ള സ്ഥാപനമായ ഇന്ത്യൻ റെയിൽവേ ആണ് .ഈ ജോലി ചെയ്യുന്നവരിൽ 90 ശതമാനത്തോളം താഴ്ന്ന ജാതിക്കാരുമാണ്.

Amudhan തന്റെ ഡോക്യുമെന്ററിയുടെ impact ആയിട്ട് തന്റെ ബ്ലോഗിൽ 2007 ൽ പോസ്റ്റ് ചെയ്തത് ഇവിടെയും കൊടുക്കുന്നു.

1) The street that is shown in the film full of shit is shut down.

2) Mariyammal, the protogonist of the film has been transferred to sweeping job.

3) The film is being screened in over 500 places in Tamilnadu by film circles, dalit groups, educational institutions and human rights groups.

4) The film has been embraced by Aathi Tamilar Peravai, a political movement working with Arundhatiyars in Tamilnadu and has become part of their campaign against manual scavenging both within and outside Tamilnadu.

5) The film also shook the Madurai municipal corporation that eventually brought in better infrastructure in maintanence and use of public toilets in Madurai.

ഒരു activist ന്റെയോ മറ്റു വിദഗ്ദ്ധരുടെയോ സാന്നിധ്യമില്ലാതെ ജോലിക്കാരിയായ മാരിയമ്മാൾലൂടെ മാത്രം സഞ്ചരിക്കുന്ന ഡോക്യുമെന്ററി യുടെ രീതിക്ക് വിമർശനങ്ങൾ ഏറ്റിട്ടുണ്ടെങ്കിലും എന്റെ അഭിപ്രായത്തിൽ ഈ രീതി തന്നെ ആണ് ഇത് പോലെ ഉള്ള ചൂഷണങ്ങൾക്ക് എതിരെ പോരാടാൻ വേണ്ടത്.cashless ഇക്കോണമി യെ കുറിചു സംസാരിക്കുന്ന ഇന്ത്യക്കാരുടെ ഇടയിൽ ഇന്നും കക്കൂസ് ദൗർബല്യവും ഇന്നും ബോധവത്കരണ കുറവ് കൊണ്ട് പൊതു ഇടങ്ങൾ കക്കൂസ് ആയി മാറുന്ന ഇന്ത്യയെ shitless ആക്കുന്ന ഇവരെ മറക്കാതിരിക്കുക.ഓര്മപ്പെടുത്തലുകൾ ആണല്ലോ സാമൂഹിക പുരോഗമാനത്തെ നിലനിർത്തുന്നത്,ഇന്ത്യ കടന്നു സാമൂഹിക സാമ്പത്തിക പരിഷ്കരണ കാലഘട്ടത്തിൽ ഈ ഡോക്യുമെന്ററി മികച്ച ഒരു ഓർമ്മപ്പെടുത്തൽ തന്നെ ആണ്.2017 എന്ന പുതുവത്സരത്തെ ഞാൻ വരവേറ്റുന്നത് നിരവധി അവാർഡുകൾ നേടിയിട്ടുള്ള ഈ ഡോക്യൂമെന്ററി നിങ്ങളുടെ മുന്നിൽ അവതരിപ്പിച്ചു കൊണ്ട് ആണ്.

 https://m.youtube.com/playlist?list=PL6169DC193C7EFCAA

58.Soldier of Orange (1977) dir:Paul Verhoeven genre:Drama,Romance,Thriller,War

ഭീകരത കൊണ്ടും രാഷ്ട്രീയ സംഘർഷങ്ങൾ കൊണ്ടും ലോകത്തിൽ തന്നെ വലിയ മാറ്റങ്ങൾ സൃഷ്ടിച്ച രണ്ടാം ലോകമഹായുദ്ധം ഒട്ടനവധി സിനിമകൾക്ക് കാരണമായിട്ടുണ്ട്,ഇവയിൽ അധികവും ചടുലമായ യുദ്ധ രംഗങ്ങൾ കൊണ്ട് നിറഞ്ഞതും കാണിയുടെ മനസ്സിൽ പലതരം വികാരങ്ങൾ പൊട്ടി പുറപ്പെടുവിക്കുന്നതിലും വിജയിച്ചിട്ടുണ്ട്.രണ്ടാം ലോക മഹായുദ്ധ കാലത്ത് യുവാക്കൾക്കിടയിലുണ്ടായിട്ടുള്ള അനിശ്ചിതാവസ്ഥയെയും മറ്റും അതിന്റെതായ സങ്കീര്ണതകളോടെ സിനിമയിലേക്ക് ആവിഷ്ക്കരിക്കപ്പെട്ടിട്ടുണ്ട് പക്ഷെ അങ്ങനെയുള്ള സിനിമകളുടെ എണ്ണം വളരെ തുച്ഛമാണ് എന്ന് പറയേണ്ടതില്ലല്ലോ.നാസി സൈന്യം ഹോളണ്ടിലേക്ക് ഇരച്ചു കയറിയപ്പോൾ ഒരു കൂട്ടം യുവാക്കൾക്കിടയിലുണ്ടായ മാറ്റത്തെ തുറന്നു കാട്ടുന്ന ഡച്ച് യുദ്ധ സിനിമയാണ് paul verhoeven സംവിധാനം ചെയ്ത soldier of orange.നാസികൾ ഹോളണ്ടിലേക്ക് കടന്നു കയറിയ സമയത്ത് അവിടെ നിന്ന് രക്ഷപ്പെട്ടു ബിട്ടനിലുള്ള ഡച്ച് രാജ്ഞിയുടെ അടുത്തെത്തുകയും പിന്നീട് ബ്രിട്ടീഷ് റോയൽ എയർ ഫോഴ്സിനു വേണ്ടി യുദ്ധവിമാനം പറത്തുകയും ചെയ്ത ഡച്ച് ചരിത്രത്തിലെ യുദ്ധ നായകന്റെ ആത്മകഥ അടിസ്ഥാനമാക്കി വന്ന സിനിമയാണ് ഇത്.Erik Hazelhoff Roelfzema എന്ന യുദ്ധ പോരാളിയുടെ ആത്മകഥ ആസ്പദമാക്കിയുള്ള സിനിമയായ soldier of orange അദ്ദേഹത്തെ ഒരു യുദ്ധ നായകനായുള്ള മാറ്റത്തെ ഒട്ടും അതിഭാവുകത്വം നിറക്കാതെ തുറന്നു കാണിക്കുകയും ഒപ്പം തന്നെ അദ്ദേഹത്തിന്റെ സുഹൃദ് വലയത്തിന് ഉണ്ടായ മാറ്റങ്ങളും കാണിക്കുന്നുണ്ട്.

ഈ സിനിമ ആരംഭിക്കുന്നത് രണ്ടാം ലോക മഹായുദ്ധം അവസാനിച്ചതിനു ശേഷം ഹോളണ്ടിലെ രാജ്ഞി തിരിച്ചു വരുന്നതും അവർക്കു തന്റെ മണ്ണിൽ ലഭിക്കുന്ന ഊഷ്മളമായ സ്വീകരണവും ഒരു ന്യൂസ് റീല് രീതിയിൽ കാണിക്കുന്നിടത്തു നിന്നാണ്.പിന്നീട് ലോകത്തിൽ തന്നെ പഴക്കം ചെന്ന സർവ്വകലാശാലകളിൽ ഒന്നായ ലേയ്ഡനിൽ 1938ൽ പഠനത്തിനായി ചേർന്നവർക്കുള്ള ഫ്രഷേഴ്സ് പാർട്ടിയിൽ ആണ് എത്തുന്നത്.റാഗിങ്ങ് അരങ്ങു തകർക്കുന്ന ഈ രംഗങ്ങളിൽ മൊട്ട അടിച്ച ജൂനിയർ വിദ്യാർത്ഥികളെ സീനിയർ വിദ്യാർത്ഥികൾ പല തര അഭ്യാസ പ്രകടനത്തിലേക്ക് കൊണ്ട് പോകുന്നു.ഇതിൽ നിന്ന് രക്ഷപ്പെട്ടു മേശയുടെ അടിയിൽ ഒളിച്ച erik, jack, alex എന്നിവരെ ഈ കലാപരിപാടിയുടെ മേൽനോട്ടം വഹിക്കുന്ന സംഘടനയുടെ പ്രസിഡന്റ് ആയ guus കണ്ടുപിടിക്കുകയും erik നെ കൊണ്ട് പാട്ടു പാടിപ്പിക്കുകയും ചെയ്യുന്നു,ഓരോ തവണ പാട്ട് തെറ്റി എന്ന് പറഞ്ഞു തന്റെ ഭക്ഷണം erik ന്റെ തലയിലൂടെ ഒഴിക്കുന്ന guus അവസാനം പാത്രം കൊണ്ട് erik ന്റെ തലയ്ക്കു അടിക്കുകയും ചെയ്യുന്നു.ഇതിനെ തുടർന്ന് തല പൊട്ടുന്ന erikനോട് guus സുഹൃദ്ബന്ധം സ്ഥാപിക്കുകയും erik നെ തന്റെ കൂടെ താമസിക്കാൻ ക്ഷണിക്കുകയും ചെയ്യുന്നു.erik, guus, alex, nico, ian,jack, robby, esther എന്നീ സുഹൃത്തുക്കളുടെ സന്തോഷകരമായ ജീവിതത്തിലേക്ക് കരിനിഴൽ വീഴ്ത്തി കൊണ്ട് രണ്ടാം ലോക മഹായുദ്ധം പൊട്ടി പുറപ്പെടുകയും വളരെ ഉദാസീനരായ ഇവർ ഹോളണ്ട് യുദ്ധത്തിൽ പങ്കെടുക്കാൻ പോകുന്നില്ല എന്നും ആരും ഹോളണ്ടിനെ അക്രമിക്കില്ല എന്നുമുള്ള അനുമാനത്തിൽ മുന്നോട്ടു പോകുന്നു.പക്ഷെ അവരുടെ കാഴ്ചപ്പാടുകളെ തകിടം മറിച്ചു കൊണ്ട് നാസി ജർമ്മനി ഹോളണ്ടിനെ ആക്രമിക്കുകയും ചെയ്തു.guus ബിരുദം നേടിയ മെയ് ഒൻപതു 1940നു തന്നെയാണ് നാസി ജർമ്മനി ഹോളണ്ടിനെ അക്രമിച്ചതും വളരെ ചുരുങ്ങിയ ദിവസം കൊണ്ട് ഹോളണ്ടിനെ തങ്ങളുടെ കാല്കീഴിലാക്കുകയും ചെയ്യുന്നു.5 ദിവസം കൊണ്ട് തീർന്ന യുദ്ധം പക്ഷെ erik, guus ഒക്കെ അടങ്ങുന്ന ചങ്ങാതി കൂട്ടത്തിലും അനിശ്ചിതത്വവും ഭയവും നിറക്കുകയും അവർ പല വഴിക്കു തിരിയുകയും ചെയ്യുന്നു ,നാസികൾക്കു എതിരെയും നാസികൾക്ക് ഒപ്പവും യുദ്ധം തീരുന്നത് വരെ നിഷ്ക്രിയമായി ഇരിക്കാനുള്ള തീരുമാനം എടുത്തവരും ഒക്കെ ആയി മാറുന്നു.പിന്നീട് സിനിമ ഈ ചങ്ങാതി കൂട്ടത്തിലൂടെയും പ്രധാനമായും erik ന്റെ യുദ്ധ നായകനായുള്ള മാറ്റത്തെയും കാണിക്കുകയും ചെയ്യുന്നു.

സിനിമയുടെ തുടർന്നുള്ള സഞ്ചാരത്തിൽ erik, guus അടക്കമുള്ളവർ ചേർന്ന് നടത്തുന്ന ഇംഗ്ലണ്ടിലേക്കുള്ള ഒളിച്ചോട്ടവും ചാര പ്രവർത്തനവും എല്ലാം ചേർന്ന് വളരെ നാടകീയമായിട്ടാണ് അവതരിപ്പിക്കുന്നത്,ഇങ്ങനെയൊക്കെയാണെങ്കിലും സംവിധായകൻ തന്റെ ഓരോ കഥാപാത്രങ്ങളെയും പ്രത്യേക ശ്രദ്ധ പുലർത്തുന്നുമുണ്ട്.ഇവരിൽ alex തന്റെ അമ്മയുടെ ജർമൻ ബന്ധം മൂലം നാസി സൈന്യത്തിൽ എത്തിപ്പെടുമ്പോൾ ജൂതനായ ian അരക്ഷിതാവസ്ഥയിൽ എത്തിപ്പെടുകയും ചെയ്യുന്നു.ബാക്കിയുള്ളവർ നാസികൾക്കു എതിരെയും തിരിയുന്നു.സിനിമ ഇവർക്കിടയിലൂടെ യുദ്ധം മൂലം ഉണ്ടായ ഭീതിയെയും അരക്ഷിതാവസ്ഥയെയും വരച്ചു കാട്ടുന്നതിൽ പൂർണമായി വിജയിക്കുന്നുണ്ട്.
Erik എന്ന നായകന്റെ ജീവിതം അതിഭാവുകത്വം നിറക്കാതെ ചെറുപ്പം മുതലേ ധീരനും ദേശാഭിമാനിയും ആയ നായകനെ കാണിക്കുന്ന സ്ഥിരം യുദ്ധ സിനിമകളിൽ നിന്ന് വഴി മാറി ചിന്തിക്കുന്ന സിനിമ ,യുദ്ധത്തിൽ പങ്കെടുക്കാൻ വൈമനസ്യം കാണിക്കുന്ന erik പക്ഷെ തന്റെ അടുത്ത കൂട്ടുകാർക്ക് വേണ്ടി യുദ്ധത്തിലേക്ക് എത്തിപ്പെടുകയാണ് ചെയ്യുന്നത്.കൂട്ടുകാരോട് അങ്ങേയറ്റം സ്നേഹവും കൂറും പുലർത്തുന്ന എറിക് പക്ഷെ അവരുടെ പ്രണയിനികളോട് ആവർത്തിച്ചു പ്രണയത്തിലാവുകയും ചെയ്യുന്നു.verhoeven ഒരേ സമയം തന്റെ നായകനെ ഭൂമിയിൽ നിന്ന് ഉയർന്നു പോകാതിരിക്കാനും യുദ്ധ സിനിമകളിലെ തന്റെ കാമുകനെ കാത്തിരിക്കുന്ന സ്ത്രീകളെ ഇല്ലാതാക്കുകയും ചെയ്യുന്നു.യുദ്ധ രംഗത്തേക്ക് വൈമനസ്യത്തോടെ എത്തുന്ന erik ന്റെ ജീവിതത്തിലെ സാഹസികമായ ഏട് റോയൽ എയർ ഫോഴ്സ് ന്റെ യുദ്ധവിമാന പൈലറ്റ് ആയിട്ടാണ് .പക്ഷെ ഈ ഭാഗത്തോട് ഒട്ടും താല്പര്യം കാണിക്കാത്ത സംവിധായകൻ തന്റെ സിനിമ നായകന്റെ ഉയർച്ചയെയും വ്യക്തിത്വത്തെയും അളക്കാനും ഉപയോഗിക്കുന്നു.

Verhoeven തന്റെ യുദ്ധസിനിമയിലൂടെ പറയുന്ന മറ്റൊരു കാര്യം യുദ്ധത്തിൽ മനുഷ്യത്വം എന്ന വാക്കിന് ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്നതാണ്,അതിൽ നാസികളുടെ ക്രൂരത കണ്ണുകളിലൂടെ കാണുമ്പോൾ ബ്രിട്ടനും ഒട്ടും പിറകിലല്ല എന്നത് സംവിധായകൻ വ്യക്തമാക്കുന്നുണ്ട്.ഹോളണ്ടിലേക്ക് രഹസ്യ ദൗത്യം നിറവേറ്റാൻ വരുന്ന guus അടക്കമുള്ളവരെ ബ്രിട്ടൻ തങ്ങളുടെ അന്തിമവിജയം കൈകലാക്കാനുള്ള ആയുദ്ധമായിട്ടാണ് കാണുന്നത്.നാസികളുടെ ശ്രദ്ധ തിരിക്കാൻ വേണ്ടി ബലി കൊടുക്കപ്പെടുന്ന മനുഷ്യരെ പോലെ മാത്രമേ കാണുന്നുള്ളൂ.ഇവരിലെ ശെരി തെറ്റുകൾ വേർതിരിക്കുന്ന ദൗത്യം സംവിധായകൻ കാണിയുടെ കൈകളിൽ നൽകുകയും ചെയ്യുന്നു.
Verhoeven എന്ന സംവിധായകന്റെ ഹോളിവുഡ് രംഗപ്രവേശനത്തിന് മുൻപുള്ള സിനിമയായ ഇത് അദ്ദേഹത്തെ ഹോളിവുഡിൽ പ്രശസ്തനാക്കാനും സഹായിച്ചു.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമകളായ turkish delight, soldier of orange, the 4th man എന്നിവയെല്ലാം ആദ്യ കാലങ്ങളിലാണ് ഉണ്ടായിട്ടുള്ളത്.ഈ സിനിമയിൽ തുടക്കത്തിലേ mock-newsreel മുതൽ അദ്ദേഹത്തിന്റെ സംവിധാനത്തിലെ brilliance വിളിച്ചു പറയുന്നുണ്ട്,ഇതിൽ വിഷയപരമായും സാങ്കേതികപരമായും ഉള്ള മികവ് നമ്മുക്ക് കാണാൻ സാധിക്കുന്നതാണ്.

ഇതിലെ അഭിനേതാക്കളായ എല്ലാവരും തന്നെ മികച്ച പ്രകടനം കാഴ്ചവെക്കുന്നുണ്ട് ,എടുത്തു പറയേണ്ടത് erik എന്ന കഥാപാത്രത്തെ അവതരിപ്പിച്ച Rutger Hauer ,guus നെ അവതരിപ്പിച്ച Jeroen Krabbé എന്നിവരെ ആണ്.ഇവരുടെ പ്രകടനം verhoeven ഒപ്പം തന്നെ ലോക ശ്രദ്ധ പിടിച്ചുപറ്റുകയും ചെയ്തു.മികച്ച യുദ്ധ സിനിമകളിൽ ഒന്നായ ഇത് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ നേടുകയും netherlands film festival ഉണ്ടാക്കിയ 20ആം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ഡച്ച് സിനിമകളിൽ രണ്ടാം സ്ഥാനവും കരസ്ഥമാക്കിയിട്ടുണ്ട്(ഒന്നാം സ്ഥാനം verhoeven ന്റെ തന്നെ turkish delight നാണു ലഭിച്ചത്).ഈ സിനിമ കാണേണ്ട ഒന്ന് തന്നെയാണ്.

57.Blade Runner (1982) (Final Cut) dir:Ridley Scott genre:Sci-Fi,Thriller,neo-noir

image

Do Androids Dream of Electric Sheep? എന്ന Phillip K. Dick നോവൽ ആധാരമാക്കി എടുത്ത Ridley scott സംവിധാനം ചെയ്ത സിനിമയായ blade runner എക്കാലത്തെയും മികച്ച sci-fi സിനിമകളിൽ ഒന്നാണ്.കാഴ്ചക്ക് വളരെ മനോഹരമായ സിനിമ എന്നതിൽ ഉപരി വ്യത്യസ്തമായ വ്യാഖ്യാനങ്ങൾക്കുള്ള സാധ്യത ഒട്ടേറെ ഉള്ള സിനിമയാണ് blade runner.
ഭാവിയിൽ 2019ൽ ആരംഭിക്കുന്ന സിനിമ
Early in the 21st Century, THE TYRELL CORPORATION advanced Robot evolution into the NEXUS phase – a being virtually identical to a human – known as a replicant .
The NEXUS 6 Replicants were superior in strength and agility, and at least equal in intelligence, to the genetic engineers who created them.
Replicants were used Off-world as slave labor, in the hazardous exploration and colonization of other planets.
After a bloody mutiny by a NEXUS 6 combat team in an Off-world colony, Replicants were declared illegal on earth – under penalty of death.
Special police squads – BLADE RUNNER UNITS – had orders to shoot to kill, upon detection, any trespassing Replicant .
This was not called execution.
It was called retirement.
എന്ന ആമുഖത്തോടെ തുടങ്ങുന്ന സിനിമ പറയുന്ന കഥ off-world കോളനിയിൽ നിന്ന് രക്ഷപ്പെട്ടു ഭൂമിയിൽ എത്തിയ replicants നെ വേട്ടയാടാൻ ചുമതലപ്പെടുത്തിയ deckard എന്ന blade runner replicants നെ വേട്ടയാടാൻ ഇറങ്ങി തിരിക്കുകയും ചെയ്യുന്നു.ഈ സിനിമ കാഴ്ചക്ക് വളരെ മനോഹരവും വളരെ ലളിതമായ പ്ലോട്ടോടു കൂടിയ സിനിമയാണ് പക്ഷെ അതിനുള്ളിൽ വളരെ അധികം ആഴവും നൽകിയ സിനിമയാണ്.വളരെ സിനിമയുടെ ആഴങ്ങളിൽ ഇറങ്ങി ചെല്ലാനുള്ള ഒരു ശ്രമമാണ് ഈ ലേഖനം അതുകൊണ്ടു തന്നെ highly spoiler alert.

image

ആദ്യ ആമുഖത്തിന് ശേഷം സിനിമ കാണിക്കുന്നത് 2019ലെ los angeles ന്റെ മുകളിലൂടെ ഉള്ള establishing shot ആണ്.അതിൽ നിന്ന് കട്ട് ചെയ്തു ഒരു കണ്ണിനെ കാണിക്കുകയും പിന്നീട് തലയില്ലാത്ത പിരമിഡ് ആകൃതിയിലുള്ള tyrell കോര്പറേഷനിലേക്കും വീണ്ടും കണ്ണിലേക്കു കട്ട് ചെയ്തു സിനിമ tyrell corporation ന്റെ അകത്തേക്ക് നീങ്ങുന്നു.ഇതിൽ ആദ്യമായി പറയേണ്ടത് ആരുടേതെന്നു വെളിപ്പെടുത്താത്ത ആ കണ്ണുകൾ ഒരു ദൈവ സമാനമായ കാഴ്ചപ്പാടിലേക്കാണ് വിരൽ ചൂണ്ടുന്നത് ,പിന്നെ തലയില്ലാത്ത പിരമിഡ് നമ്മെ സാമൂഹിക ഘടനയെ ഓര്മപ്പെടുത്തുകയും ചെയ്യുന്നു .പക്ഷെ ആ സാമൂഹിക ഘടനയെ നിയന്ത്രിക്കുന്ന വ്യക്തിയോ സംഘടനയോ നമുക്ക് അറിയില്ല എന്നത് ആണ് സത്യാവസ്ഥ.സിനിമ കൃത്രിമമായി ജീവൻ നൽകുന്നതിനെ കുറിച്ചും ങ്ങനെയുണ്ടാകുന്ന  replicantsനെ നിയന്ത്രിക്കുന്നതിനെ കുറിച്ചും ചർച്ച ചെയ്യുന്നത് കൊണ്ട് ആ രഹസ്യ സംഘടനക്ക് അല്ലെങ്കിൽ ആ കണ്ണിനു ഒരു ദൈവ സമാനമായ കാഴ്ചപ്പാടാണ് സിനിമ നൽകുന്നത്.സിനിമയിൽ ഉടനീളം കണ്ണുകൾ വളരെ പ്രാധാന്യത്തോടെ അവതരിപ്പിക്കുന്ന ഒന്നാണ് എന്നുള്ളത് സിനിമയുടെ തുടക്കത്തിൽ നിന്ന് തന്നെ മനസ്സിലാക്കാവുന്നതാണ്.

image

Tyrell corporation ന്റെ ഉള്ളിലേക്ക് പോകുന്ന സിനിമ leon എന്ന അത്യാധുനികമായ replicantനെ Voight-Kampff ടെസ്റ്റ് നടത്തുന്ന രംഗത്തിലേക്കു പ്രവേശിക്കുന്നു.hitler തന്റെ മനക്കരുത്തിന്റെ പ്രതീകമായി ഉയർത്തിക്കാട്ടിയ തന്റെ ആത്മകഥയായ mein kampf യുമായി ഉള്ള സാമ്യത യാദൃശ്ചികമായി സംഭവിച്ചതല്ല കാരണം ഈ ടെസ്റ്റ് replicant ന്റെ വികാരവളർച്ചയെയും മനശക്തിയെയും അളക്കുന്ന, മാനസികമായി വളർച്ച നേടുന്നതിന് replicant നെ തടയിടാനുള്ള ഒരു ടെസ്റ്റ് ആണ്.വ്യത്യസ്ത രീതിയിലുള്ളതും വളരെ ശ്രദ്ധയോടും ചോദിക്കുന്ന ചോദ്യങ്ങളിൽ മറുപടി പറയുമ്പോൾ കണ്ണിലെ iris നുണ്ടാകുന്ന മാറ്റവും മറ്റു ശാരീരിക മാറ്റവും തമ്മിൽ താരതമ്യം ചെയ്തു അയാള് replicant ആണോ അല്ലയോ എന്ന് തെളിയിക്കാൻ സാധിക്കും ഒപ്പം തന്നെ എത്രത്തോളം മനുഷ്യവികാരം ഉൾക്കൊള്ളുന്നു എന്നും തിരിച്ചറിയാം(Turing test ആണ് ഇതിനോട് ഏറ്റവും അടുപ്പം അതും കമ്പ്യൂട്ടറിന്റെ ഇന്റലിജൻസ് അളക്കാനുള്ള ടെസ്റ്റ് ആണ്.).holden എന്ന blade runner നടത്തുന്ന voight-kampff ടെസ്റ്റ് ചോദ്യങ്ങൾ മരുഭൂമിയിലെ ആമയിൽ നിന്ന് തന്റെ അമ്മയെ കുറിച്ചു മനസ്സിൽ വരുന്ന നല്ല കാര്യങ്ങൾ ഒറ്റ വാക്കിൽ പറയാൻ പറയുമ്പോൾ leon blade runner നെ assassinate ചെയ്യുന്നു.

image

ആ കൊലപാതകത്തിന് ശേഷം സിനിമ പരസ്യ ബോർഡുകൾ നിറഞ്ഞ പ്രത്യേകിച്ച് വീഡിയോ പരസ്യങ്ങൾ നിറഞ്ഞ ഭൂമിയിലേക്ക് വരുന്നു.പശ്ചാത്തലത്തിൽ കേൾക്കുന്ന വരികൾ ഇങ്ങനെയാണ് A new life awaits you in the Off-World colonies. The chance to begin again in a golden land of opportunity and adventure…the custom tailored genetically engineered humanoid replicant designed especially for your needs. So come on America, let’s put our team up there… ഇത് സൂചിപ്പിക്കുന്നത് അവിടെയുള്ള മനുഷ്യർക്ക് സ്വപ്നം കാണുന്ന സ്വർഗ്ഗ സമാനമായ ലോകത്തേക്ക് ക്ഷണിക്കുകയാണ്,അതുപോലെ തന്നെ മനുഷ്യനിൽ നിന്ന് വേർതിരിക്കാൻ പറ്റാത്ത വിധം സാമ്യതകളുള്ള replicants അവിടെ മനുഷ്യന്റെ അടിമ ആയിട്ടുണ്ടാകുമെന്നും നമ്മുക്ക് മനസിലാക്കാം.മഴ പെയ്യുന്ന നഗരത്തിൽ(സിനിമയിലുടനീളം മഴ ഉണ്ട്) പത്രം വായിക്കുന്ന deckard എന്ന കഥാപാത്രത്തിലേക്ക് വരുന്നു,ഭക്ഷണം കഴിക്കാൻ പോകുന്ന deckard നെ അറസ്റ്റ് ചെയ്യാൻ gaff എന്ന ജാപ്പനീസ് പോലീസ്ക്കാരൻ വരുന്നു അവനോടു തെറ്റ് പറ്റിയതാണെന്നു പറയുന്ന deckard നോട് bryant വിളിക്കുന്നുണ്ട് എന്ന് പറയുന്നു.ഉയരമുള്ള കെട്ടിട്ടങ്ങളിലൂടെയുള്ള മനോഹരമായ ദൃശ്യങ്ങളിലൂടെ കടന്നു പോയി പോലീസ് ഹെഡ്ക്വാട്ടർസിൽ എത്തുന്ന deckard, bryant നെ കാണുന്നു.bryant deckard നോട് 4 replicants നെ retire ചെയ്യിക്കണമെന്നു പറയുമ്പോൾ തിരിഞ്ഞു പോകുന്ന deckard പക്ഷെ bryant deckard നോട് If you’re not cop, you’re little people എന്ന് പറയുമ്പോൾ deckard തിരിച്ചു വരുകയും ചെയ്യുന്നു.സിനിമയിൽ കാണുന്ന മറ്റൊരു കാഴ്ചപ്പാടാണ് ഇവിടെ തുറന്നു കാട്ടുന്നത് ഈജിപ്തിൽ നിലവിൽ ഉണ്ടായിരുന്ന സാമൂഹിക ഘടനയെയാണ് വെളിപ്പെടുത്തുന്നത്(tyrell corporation ന്റെ പിരമിഡ് ആകൃതി ഇതിനോടൊപ്പം കൂട്ടി വായിക്കാം).അതേസമയം gaff പേപ്പർ ഉപയോഗിച്ച് ഒരു കോഴിയുടെ രൂപം ഉണ്ടാക്കുന്നുണ്ട് ,ഇത് പിന്നീട് സിനിമയിലുടനീളം തുടർന്ന് പോകുന്നുണ്ട് .ഇവിടെ കോഴിയുടെ രൂപം ഒരു സിംബൽ ആയിട്ടാണ് കരുതേണ്ടത്,ആദ്യം നമുക്കെല്ലാവർക്കും അറിയുന്ന പോലെ പൂവൻ കോഴിയെ ഉദയ സൂര്യന്റെ അടയാളമായിട്ടും മറ്റൊരു രീതിയിൽ പറഞ്ഞാൽ നമ്മൾ അശ്രദ്ധ ചെലുത്തിയിരുന്ന ചില കാര്യങ്ങളോട് ശ്രദ്ധ ആവശ്യപ്പെടുന്ന ഉൾവിളിയായി കോഴിയെ കാണുന്നത്.ഈ രീതിയിലുള്ള ഒരു മാറ്റം deckard ന്റെ ജീവിതത്തിൽ കടന്നു വരുന്നത് bryant ന്റെ ജോലി ഏറ്റെടുത്തു replicants നെ വേട്ടയാടാൻ ഇറങ്ങുന്നതോട് കൂടി തന്റെ ശരീരത്തെ പോലും സംശയമുള്ളതായി മാറുന്നു.

image

Deckard നെ ഏൽപ്പിക്കുന്ന ജോലി ഓഫ്-വേൾഡ് കോളനിയിൽ നിന്ന് 20ഓളം പേരെ കൊന്നു ചാടി പോയ ആറു replicants ൽ അവശേഷിക്കുന്ന 4 പേരെ കണ്ടെത്തി റിട്ടയർ ചെയ്യിക്കുക എന്നതാണ്.3 പുരുഷന്മാരും 3 സ്ത്രീകളും അടങ്ങിയ സംഘം ഓഫ്-വേൾഡ് കോളനിയിൽ നിന്ന് 23 പേരെ കൊന്നു രക്ഷപ്പെടുകയും ഭൂമിയിൽ വന്നു tyrell corporation ലേക്ക് അതിക്രമിച്ചു കടക്കാൻ ശ്രമിക്കുമ്പോൾ രണ്ടു പേര് ഇലക്ട്രിക് ഫീൽഡിൽ പെട്ട് മരിക്കുകയും ചെയ്തു.tyrell corporation ലെ പുതിയ ജോലിക്കാരിൽ voight-kampff ടെസ്റ്റ് നടത്തിയ holden ന്റെ മുന്നിൽ ചെന്ന് പെട്ടതാണ് leon എന്ന ഒരു replicant ,അത് holden ന്റെ മരണത്തിൽ കലാശിക്കുകയും ചെയ്തു.ഇവരെല്ലാം replicants ലെ ഏറ്റവും മുന്തിയ വിഭാഗമായ nexus 6 ആണ്,പോരാത്തതിന് ഇവയെല്ലാം പട്ടാള ആവശ്യത്തിന് നിര്മിക്കപ്പെട്ടതുമാണ്.ബാക്കിയുള്ള മൂന്നു പേര് ആക്രമണ ആവശ്യത്തിനുള്ളത് ആകുമ്പോൾ ഒന്ന് പട്ടാളത്തിലെ വേശ്യയുടെ സ്ഥാനമാണ്.ഇവർ മനുഷ്യനെക്കാളും മികച്ചതാണെങ്കിൽ പോലും ഇവരുടെ വികാര വിചാരങ്ങൾക്കു പൂർണ വളർച്ച തടയുന്നതിന് 4 കൊല്ലം എന്ന ചെറിയ ജീവിത കാലവധിയാണ് നൽകിയിരിക്കുന്നത്.ഇവർ ശാരീരികമായി മനുഷ്യനേക്കാൾ മുകളിലാകുമ്പോൾ തന്നെ മാനസികമായി മനുഷ്യന്റെ നിയന്ത്രണത്തിൽ നിലനിൽക്കുകയും ചെയ്യുന്നു.ഈ പ്രത്യേകത നമ്മുടെ മാമാങ്ക കാലത്തെ ചാവേറുകൾ മുതൽ ആധുനിക കാലത്തേ ചാവേറുകളും ചാരന്മാരും അടക്കമുള്ള സംഘത്തെ സൃഷ്ടിച്ചെടുക്കുന്നത് അവയോടു സാമ്യം ഉള്ളതാക്കുന്നു,blade runner സിനിമയിലെ മനുഷ്യരും replicantsഉം തമ്മിലുള്ള തിരിച്ചറിയാൻ പറ്റാത്ത രീതിയിലുള്ള സാമ്യത ഈ ചിന്താഗതിക്കു ശക്തി പകരുകയും ചെയ്യുന്നുണ്ട്.bryant tyrell corporation ൽ ഉള്ള nexus6ൽ ടെസ്റ്റ് പരീക്ഷിച്ചു നോക്കാൻ പറഞ്ഞു വിടുന്നു.

image

Tyrell corporation ൽ എത്തിയ deckard ന്റെ മുന്നിലൂടെ ഒരു മൂങ്ങ പറന്നു വന്നിരിക്കുകയും അതിനുശേഷം rachel നെ കാണിക്കുകയും ചെയ്യുന്നു.മൂങ്ങ എന്നത് സിനിമയിൽ deckard കണ്ടെത്താൻ പോകുന്ന മാനസികമായ അവബോധത്തിനെയും രഹസ്യമാക്കപ്പെട്ട അറിവിനെയും സൂചിപ്പിക്കുന്നതാണ്.അവിടെ വെച്ചു tyrellന്റെ സാന്നിധ്യത്തിൽ rachel നെ voight-kampff ടെസ്റ്റ് നടത്തുകയും rachel replicant ആണെന്ന് തെളിയിക്കാൻ 100ലധികം ചോദ്യങ്ങൾ വേണ്ടി വരുകയും ചെയ്യുന്നു.മറ്റു replicants ൽ നിന്ന് rachel നെ വ്യത്യാസപ്പെടുത്തുന്നത് തന്റെ സ്വത്വത്തെ കുറിച്ചുള്ള അവളുടെ അജ്ഞത ആണ്.deckard ന്റെ voight-kampff ടെസ്റ്റിൽ പൂർണ സംതൃപ്തനാവുന്ന tyrell താൻ replicants ൽ കൃത്രിമമായ മറ്റൊരു മനുഷ്യന്റെ ഭൂതകാല ഓർമകളെ നൽകി നടത്തുന്ന പരീക്ഷണത്തെ കുറിച്ച് പറയുകയും ചെയ്യുന്നു പോരാത്തതിന് റേച്ചൽ അതിലെ ഏറ്റവും മുന്തിയതുമാണ്.ഇവിടെ സംവിധായകൻ മനുഷ്യരിൽ നിന്ന് replicants നെ വേർതിരിക്കുന്ന ഘടകമായ കണ്ണിലെ പ്രത്യേകത തുറന്നു കാട്ടുന്നുണ്ട് പ്രത്യേകിച്ച് ചുവന്ന തിളക്കമുള്ള replicants ന്റെ കണ്ണിനെ നമ്മൾ ഇവിടെ കാണുന്നുണ്ട് .ഈ സിനിമയിലെ നായിക ആയി മാറുന്ന റേച്ചൽ എന്ന കഥാപാത്രത്തിന്റെ പേര് ഒട്ടും യാദൃശ്ചികമല്ല കാരണം യാക്കോബിന്റെ ഭാര്യയായ റേച്ചൽ ആണ് ഇവിടെ ഓര്മ വരുന്നത് ,ഗർഭം ധരിക്കാൻ കഴിയാത്ത വിഷമം പേറി നടന്ന റേച്ചൽ replicantsന്റെ മാനുഷികമായ ഏറ്റവും വലിയ കുറവ് പ്രത്യുല്പാദനം ആണെന്ന് നമ്മെ ഓര്മപ്പെടുത്തുകയും ചെയ്യുന്നുണ്ട്.റേച്ചൽ ഇവരിലെ ഏറ്റവും മുന്തിയ പരീക്ഷണം ആയതു കൊണ്ട് തന്നെ അതിനെ മറികടക്കാനുള്ള സാധ്യത കൂടി ഈ പേരിലൂടെ നമ്മുക്ക് അനുമാനിക്കാം .
തുടർന്ന് deckard replicants നു വേണ്ടിയുള്ള അന്വേഷണത്തിന് തുടക്കം കുറിക്കുകയും അവർ താമസിച്ച ഹോട്ടലിൽ gaff ന്റെ ഒപ്പം പോവുകയും ചെയ്തു.അവിടെ വെച്ച് ഒരു പാമ്പിന്റെ ചെൽകയും leon ന്റെ memory ഉണ്ടാക്കാൻ ഉപയോഗിച്ചിട്ടുള്ള ഫോട്ടോകളും deckard നു കിട്ടുന്നു.അതേസമയം തന്നെ leon ആ ഫോട്ടോക്ക് അവിടെ തിരിച്ചു പോവുകയും ചെയ്യുന്നു,ഈ ഫോട്ടോകൾ യഥാർത്ഥത്തിൽ ഉള്ളതല്ല എന്ന വ്യക്തമായ തിരിച്ചറിവുണ്ടായിട്ടും കൂടി.ഇതിനിടയിൽ gaff പേപ്പർ ഉപയോഗിച്ച് erected penis ഉള്ള ഒരു മനുഷ്യന്റെ രൂപം ഉണ്ടാക്കുന്നുണ്ട്,ഇതിനെ ഒരേ സമയം leon കാണാറുള്ള സ്വപ്നത്തെ സൂചിപ്പിക്കാനും അല്ലെങ്കിൽ deckard ന്റെ അന്വേഷണത്തിൽ മുഴുകിയതിനെ കുറിച്ച് സൂചിപ്പിക്കാനും വേണ്ടിയാണ് എന്നും പറയാവുന്നതാണ്.gaff സിനിമയിലുടനീളം deckard ന്റെ വഴി കാട്ടിയെ പോലെ സഞ്ചരിക്കുന്നത് അതുകൊണ്ടു തന്നെ രണ്ടാമത്തെ വിശദീകരണം ആണ്കൂടുതൽ അനുയോജ്യം.

image

Roy ഉം leon ഉം തങ്ങളുടെ പോരായ്മകൾ നികത്താനും അതിനു വേണ്ട അറിവുകൾ ശേഖരിക്കാനും വേണ്ടി chew എന്ന genetic എഞ്ചിനീയർ ന്റെ അടുത്തേക്ക് പോകുന്നു .replicants ന്റെ കണ്ണ് ഡിസൈൻ ചെയ്യുന്ന chew നു മറ്റു കാര്യങ്ങളെ കുറിച്ച് അജ്ഞനായിരുന്നു.chew നെ ചോദ്യം ചെയ്യുന്ന റോയിയോടും leon നോടും chew tyrell നാണു നിങ്ങളെ കുറിച്ച് എല്ലാം അറിയുന്നത് എന്ന് പറയുകയും ചെയ്യുന്നു.tyrell ൽ എത്തിപ്പെടാൻ ബുദ്ധിമുട്ടാണെന്ന് അറിയുന്ന റോയ് അതിനുള്ള വഴി കൂടിയും chewനോട് ചോദിക്കുന്നു j. f സെബാസ്റ്റ്യൻ എന്ന് മറുപടി നൽകുകയും ചെയ്യുന്നു.ഈ രംഗങ്ങളിൽ replicants ശാരീരികമായി എത്രത്തോളം മികച്ചതാണെന്നു വെളിപ്പെടുത്തുന്നുണ്ട് വളരെ തണുപ്പേറിയ ലാബിൽ ഒരു കുഴപ്പമില്ലാതെ നിൽക്കുന്ന റോയിയും leon ഉം ,ഇതിനിടയിൽ കണ്ണ് preserve ചെയ്യാൻ വേണ്ടി വളരെ അധികം തണുപ്പുള്ള ലായനിയിൽ leon കയ്യിടുകയും ചെയ്യുന്നുണ്ട്.Fiery the angels fell,Deep thunder rolled /around their shores,Burning with the fires of Orc ഇത് വില്യം blake ന്റെ കവിതയിൽ നിന്നുള്ള രണ്ടു വരികളാണ് .വില്യം blakeന്റെ കവിത മാലാഖമാരും ചെകുത്താനും കൂടി ചേർന്ന് തങ്ങൾക്കു ബദൽ സൃഷ്ടിച്ച ദൈവതിനെതിരെ നടത്തുന്ന വിപ്ലവത്തെ ആണ് സൂചിപ്പിക്കുന്നത് പക്ഷെ സിനിമയിൽ blake ന്റെ കവിതയിൽ നിന്ന് വ്യത്യാസം കൊണ്ട് വന്നിട്ടുണ്ട്.യഥാർത്ഥത്തിൽ വില്യം blake ന്റെ കവിതയിലെ രണ്ടു വരി Fiery the Angels rose, & as they rose deep thunder roll’d/Around their shores: indignant burning with the fires of Orc ഇതാണ്.പ്രധാന മാറ്റം എന്താണ് വെച്ചാൽ rose എന്നിടത്തേക്കു fell എന്ന രീതിയിലേക്ക് മാറുന്നു ,അവിടെ സിനിമയിൽ replicants ഭൂമിയിലോട്ടു ഇറങ്ങി വന്നു തന്റെ സൃഷ്ട്ടാവിനെ തെരയുകയുമാണ് ചെയ്യുന്നത്.പിന്നീട് സിനിമയിൽ കാണുന്ന റോയ് tyrell ബന്ധത്തെ ഈ കവിതയിൽ നിന്ന് കണ്ടെടുക്കാൻ കഴിയും

image

റേച്ചൽ താൻ replicant ആണോ എന്നറിയാൻ deckard താമസിക്കുന്നിടത് വരികയും ഞാൻ മനുഷ്യനാണെന്നു സമർത്ഥിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു പക്ഷെ deckard അവളുടെ മാത്രമായ ചില ഓർമ്മകൾ പങ്കുവെക്കുകയും ചെയ്യുന്നു.ഈ രംഗം സിനിമയിൽ deckard ന്റെ തന്നെ സ്വത്വത്തെ കുറിച്ച് ചോദ്യം ചെയ്യുമ്പോൾ നമുക്ക് ആവശ്യമായി വരുന്നുണ്ട്.leon ന്റെ ഫോട്ടോകളിലൂടെ നിരീക്ഷണം നടത്തുന്ന deckard അതിൽ ഒരു സ്ത്രീയുടെ സാന്നിധ്യം കണ്ടെത്തുകയും ഒപ്പം ആ പാമ്പിന്റെ ചെലകയുടെ ഉറവിടം അന്വേഷിച്ചു ചെല്ലുന്ന deckard ഒരു ബാറിൽ എത്തിപെടുകയും ചെയ്യുന്നു.അവിടേക്കു റേച്ചൽനെ ക്ഷണിക്കുകയും പക്ഷെ അവളത് നിരസിക്കുകയും ചെയ്യുന്നു.അവിടെ വെച്ച് പാമ്പുമായി നൃത്തം ചെയ്യുന്ന zhora എന്ന replicant നെ കണ്ടുമുട്ടുകയും അത് zhora യെ deckard കൊല്ലുന്നതിലേക്ക് എത്തിക്കുകയും ചെയ്യുന്നു.സംഭവ സ്ഥലത്ത് വരുന്ന bryant റേച്ചൽ കാണാതായിട്ടുണ്ടെന്നും അവളെ കൂടി കൊല്ലണമെന്നും പറയുന്നു.zhora യുടെ കൊലപാതകം കണ്ട leon deckard നെ കൊല്ലാൻ ശ്രമിക്കുകയും ചെയ്യുന്നു.പക്ഷെ leon ന്റെ ശ്രമത്തെ വിഫലമാക്കി കൊണ്ട് rachel leon ന്റെ പിന്നിൽ നിന്ന് വെടി വെച്ച് കൊല്ലുകയും ചെയ്യുന്നു.ഈ രംഗങ്ങൾക്കിടയിൽ ഭൂമി മലിനമാക്കപ്പെട്ടു എന്നും പല ജന്തു ജാലകങ്ങളും നാശത്തിന്റെ വക്കിലുമാണെന്നു, zhora യുടെ പാമ്പും tyrell ന്റെ മൂങ്ങയും കൂടി ആകുമ്പോൾ ഈയൊരു വാദം ശക്തിപ്പെടുന്നു.nano technology യുടെ കാഴ്ചപ്പാട് പോലും കാണിച്ചു പോകുന്ന ഈ രംഗങ്ങൾക്കു മുന്നേ pris j. f sebastian നെ കണ്ടു മുട്ടുന്നുണ്ട്.deckard ന്റെ unicorn സ്വപ്നവും ഇതിനിടയിൽ കാണിക്കുന്നുണ്ട്,ഈ സ്വപ്നം deckard replicant ആണോ എന്ന ചോദ്യത്തിന് ഉത്തരം തേടുമ്പോൾ വലിയ പ്രാധാന്യം ഉണ്ട്.unicorn പ്രത്യാശയുടെ പ്രതീകവുമാണ്.

image

Deckard ന്റെ ഫ്ലാറ്റിൽ എത്തിയതിനു ശേഷം റേച്ചൽ താൻ ഇവിടെ നിന്ന് ഒളിച്ചോടിയാൽ എന്നെ വേട്ടയാടുമോ എന്ന് deckard നോട് ചോദിക്കുന്നു,deckard ചെയ്യില്ല പക്ഷെ മറ്റാരെങ്കിലും ചെയ്യും എന്ന് മറുപടി കൊടുക്കുകയും ചെയ്യുന്നു.did you ever take that test yourself? എന്ന് റേച്ചൽ deckard നോട് ചോദിക്കുന്നു,ഈ ചോദ്യം സിനിമയിൽ മറഞ്ഞു കിടക്കുന്ന deckard ന്റെ സ്വത്വം എന്താണെന്നുള്ള ചോദ്യത്തിലേക്ക് ആദ്യ കാൽവെയ്പു ആണ്.മറ്റു replicants നെ പോലെ തന്നെ കുറെ ഫോട്ടോകളും സ്വപ്നങ്ങളും നിറഞ്ഞ ലോകമാണ് deckard ന്റേത് എന്ന് പ്രേക്ഷകന്റെ മുന്നിൽ കാണിക്കുന്നു.rachel ന്റെ ചോദ്യം ചിത്രീകരിച്ചിരിക്കുന്നത് handheld ക്യാമറയിലാണ് ആ രംഗത്തിൽ തന്നെ ബാക്കിയുള്ളവയൊന്നും അങ്ങനെയല്ല ചിത്രീകരിച്ചത്.ഇത് പ്രേക്ഷകന്റെ മനസ്സിലേക്ക് ഈ ചോദ്യത്തെ തറച്ചു കയറ്റുന്നതിനു വളരെ അധികം സഹായിക്കുന്നുണ്ട്,അതേസമയം ആ ചോദ്യത്തിന് സിനിമ നൽകുന്ന പ്രാധാന്യത്തെ വിളിച്ചു പറയുകയുമാണ് ചെയ്യുന്നത്.deckard ഉം rachel ഉം തമ്മിൽ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നു .

image

അതേസമയം തന്നെ മറ്റു replicants തങ്ങളുടെ ജീവിത കാലാവധി നീട്ടി കിട്ടാനും തങ്ങൾക്കു പിറകിലുള്ള രഹസ്യങ്ങൾ അറിയാനുമുള്ള ശ്രമങ്ങൾ തുടർന്ന് കൊണ്ടേയിരുന്നു.റോയിയും pris ഉം ചേർന്ന് j. f sebastian നെ ഉപയോഗിച്ച് tyrell ന്റെ അടുത്തേക്ക് പോകാൻ ശ്രമിക്കുന്നു.ഈ ശ്രമം വിജയിക്കുകയും ചെയ്യുന്നു,അതിനു വേണ്ടി അവർ ഉപയോഗിക്കുന്നത് tyrell ഉം sebastian ഉം തമ്മിൽ കളിച്ചു കൊണ്ടിരിക്കുന്ന ചെസ്സ് മത്സരമാണ്.അസ്സമയത് ചെന്ന അവരെ കടത്താൻ നിരുത്സാഹം കാണിച്ച tyrell നെ വശത്താക്കിയത് റോയിയുടെ നിർദ്ദേശ പ്രകാരം സെബാസ്റ്റ്യൻ പറഞ്ഞ ചെസ്സ് ബോർഡിലെ കരുനീക്കങ്ങളായിരുന്നു.queen നെ ബലി കഴിച്ചു വിജയിക്കുന്ന ചെസ്സ് കളി വരാൻ പോകുന്ന രംഗങ്ങളെ കുറിച്ചുള്ള ഓർമപ്പെടുത്തലാണ്.തന്റെ മരണ കാലാവധി നീട്ടണമെന്ന് റോയ് പറഞ്ഞപ്പോൾ tyrell നിരസിക്കുകയാണ് ചെയ്തത്.Well, I’m afraid that’s a little out of my jurisdiction.എന്ന് മറുപടി കൊടുക്കുന്ന tyrell വീണ്ടും നമ്മെ tyrell മുകളിലുള്ള മറഞ്ഞു കടക്കുന്ന ദൈവസമാനമായ ഒരു സംഘടനയെ ഓർമപ്പെടുത്തുന്നു.tyrell ഉം റോയിയും തമ്മിലുള്ള ഈ കണ്ടുമുട്ടൽ tyrell ന്റെ കൊലപാതകത്തിൽ കലാശിക്കുന്നു.ഇവിടെ റോയ് തന്റെ സൃഷ്ടാവിനെ അനുസരിക്കുന്നതിനു പകരം കൊല്ലുകയാണ് ചെയ്യുന്നത് .ഇവിടെ സൃഷ്ട്ടാവിനെ കൊല്ലുന്ന റോയ്ക്കു anti-christന്റെ രൂപമാണ് നൽകപ്പെടുന്നത്.sebastianഉം കൊല്ലപ്പെട്ടെന്ന് deckard ന്റെ wireless സന്ദേശത്തിലൂടെ നമുക്ക് മനസ്സിലാകുന്നു.deckard sebastian ന്റെ വീട് സന്ദർശിക്കാൻ പോകുന്നു.

image

Sebastian ന്റെ വീട്ടിൽ വെച്ച് pris യുമായി ഏറ്റുമുട്ടുന്ന deckard pris നെ കൊല്ലുന്നതിൽ വിജയിക്കുകയും ചെയ്യുന്നു.അതിനു ശേഷം വരുന്ന റോയിയുമായി ഏറ്റുമുട്ടുന്ന deckard റോയിയെക്കാൾ ശാരീരികമായി പിന്നോക്കമായിരുന്നു.തന്റെ കൂട്ടുക്കാരായ pris, zhora എന്നിവരെ കൊന്നതിന് പകരമായി രണ്ടു വിരലുകളുടെ എല്ലുകൾ പൊട്ടിക്കുന്ന റോയിയെ കാണാം.ആയുധമില്ലാത്ത റോയിയെ വെടി വെക്കുന്ന deckard നോട് റോയ് പറയുന്നത് ഇങ്ങനെയാണ് “Not very sporting to fire on an unarmed opponent. I thought you were supposed to be good. Aren’t you the good man? Come on, Deckard. Show me what you’re made of.”ഇവിടെ റോയ് deckard നെ കുറിച്ച് അറിവുള്ള ഒരാളെ പോലെയാണ് പെരുമാറുന്നത് ,അതും തന്റെ സ്വത്വത്തിൽ അഭിമാനം കൊള്ളാൻ deckard നോട് ഓര്മിപ്പിക്കുകയും ചെയ്യുന്ന റോയിയെ കാണാം.കുറച്ചു സമയത്തിനുള്ളിൽ deckard നെ ആക്രമിക്കുമെന്ന് പറഞ്ഞു എണ്ണാൻ തുടങ്ങുന്ന റോയ് തന്റെ മരണം മുന്നിൽ കാണുകയും ചെയ്യുന്നുണ്ട്,lifespan തീർന്നു മരണം കാണുന്ന റോയ് അത് കുറച്ചു സെക്കന്റുകൾക്കു അതിൽ നിന്ന് കൂടുതൽ കിട്ടാൻ തന്റെ കയ്യിലേക്ക് ആണി തറച്ചു കയറ്റുന്നു.deckard roy ഇൽ നിന്ന് ഓടി ഒരു ബാത്‌റൂമിൽ എത്തുന്നു അവിടെ വെച്ച് അമാനുഷികമായി ചുമരു തല കൊണ്ടിടിച്ചു പൊളിച്ചു വന്നു റോയ് മരണത്തെയും ജീവൻ നിലനിർത്തേണ്ടതിനെയും കുറിച്ച് ഇങ്ങനെ deckard നോട് പറയുന്നു “You better get it up, or I’m gonna have to kill ya. Unless you’re alive, you can’t play, and if you don’t play…”തന്റെ കുറഞ്ഞ ജീവിതത്തിലെ സമയം കാരണം ഉണ്ടാകുന്ന വേദന ഓർമിപ്പിച്ചു കൊണ്ട് ഈ വാക്കുകൾ പൂർത്തിയാക്കാതെ തല പിൻവലിക്കുന്നു.ഇതിനിടയിൽ deckard നു ബാത്റൂമിലെ ഒരു പൈപ്പ് പൊട്ടിച്ചെടുക്കുകയും ചെയ്യുന്നു,”Six, Seven, go to Hell or go to Heaven,”എന്ന് പറഞ്ഞു പ്രത്യക്ഷപ്പെടുന്ന റോയ് വീണ്ടും തനിക്കു deckard നെ കുറിച്ച് അറിയാം എന്ന വ്യക്തമായ സൂചന നൽകുകയും ചെയ്യുന്നു.തന്റെ കയ്യിലെ പൈപ്പ് കൊണ്ട് റോയിയുടെ തലയ്ക്കു രണ്ടു തവണ അടിക്കുന്ന deckard നെ പ്രോത്സാഹിപ്പിക്കുന്ന റോയിയെയും നമുക്ക് കാണാം.deckard അവിടെ നിന്നു ഓടി കെട്ടിടത്തിന്റെ മുകളിൽ എത്തുന്നു ഒപ്പം തന്റെ കയ്യിൽ ഒരു പ്രാവിനെയും പിടിച്ചു കൊണ്ട് റോയ് പിറകിലായി വരുകയും ചെയ്യുന്നു.ഒരു കെട്ടിടത്തിന്റെ മുകളിൽ നിന്ന് മറ്റൊരു കെട്ടിടത്തിന്റെ മുകളിലേക്കു ചാടുന്ന deckard പക്ഷെ ഒരു കമ്പിയിൽ തൂങ്ങി നിൽക്കുകയും ചെയ്യുന്നു.പിറകിൽ വന്ന റോയ് “Quite an experience to live in fear, isn’t it? That’s what it is to be a slave.”എന്ന് ചോദിക്കുന്നു(ഇതിനു സമാനമായ ചോദ്യം leon deckard നോട് ചോദിക്കുന്നുണ്ട്.).എന്നിട്ടു deckard നെ രക്ഷിക്കുന്ന റോയ് ഇവിടെ യേശുവിനെ ഓര്മിപ്പിക്കുകയും ചെയ്യുന്നു.തന്റെ അവസാന കടമയായ അനുഭങ്ങളെ കുറിച്ച് പറയുകയും ചെയ്യുന്നു റോയ്,റോയ് deckard താൻ പ്രതിനിധീകരിക്കുന്ന replicants ന്റെ വിമോചകനെ കാണുന്ന പോലെയാണ് പ്രതികരിക്കുന്നത്.ലോക സിനിമയിൽ തന്നെ മികച്ച പ്രസംഗവുമായി മാറിയ റോയിയുടെ വരികൾ ഇങ്ങനെയാണ് “I’ve seen things you people wouldn’t believe. Attack ships on fire off the shoulder of Orion. I watched C-beams glitter in the dark near the Tanhauser gate. All those moments will be lost in time like tears in rain. Time to die.” ഇതും പറഞ്ഞു മരിക്കുന്ന റോയിയുടെ ശരീരത്തിൽ നിന്ന് പ്രാവ് പറന്നു പോവുകയും ചെയ്യുന്നു.You’ve done a man’s job, sir എന്ന് പറഞ്ഞു കൊണ്ട് gaff അവിടെ വരുകയും ചെയ്യുന്നു ,gaff നോട് തന്റെ ജോലി തീർന്നു എന്ന് പറയുന്ന deckard നോട് പോകുമ്പോൾ gaff തിരിഞ്ഞു നിന്ന് deckard നോടായി “It’s too bad she won’t live But then again, who does?” എന്ന് പറയുന്നു.പിന്നെ തന്റെ ഫ്ലാറ്റിലെത്തി rachel നെയും കൂട്ടി പുറത്തേക്കു പോകുമ്പോൾ gaff ഉണ്ടാകാറുള്ള പോലെയുള്ള unicorn രൂപം കിട്ടുന്നു,ഇത് ഒരേസമയം deckard ന്റെ സ്വത്വം replicant ആണെന്നും rachel deckard ന്റെ കൂടെയുണ്ടെന്നുള്ള അറിവ് gaff നുണ്ടെന്നും rachel നും deckard നും hope നൽകുകയും ചെയ്യുന്നു.
Cloning മുതൽ നാനോ ടെക്നോളജി വരെയുള്ള ശാസ്ത്ര വളർച്ചയെ കാണിക്കുകയും മനുഷ്യന്റെ ആന്തരികവും ബാഹ്യവുമായ കാഴ്ചപ്പാടുകളെയും മതാത്മകമായുമുള്ള കാഴ്ചപ്പാടുകളും നിറഞ്ഞ ഈ സിനിമ neo-noir ലെ നാഴികകല്ലു കൂടിയാണ്.അടിമയും മുതലാളിയും സൃഷ്ടാവും സൃഷ്ടിയും താഴ്ന്നവനും ഉയർന്നവനും തുടങ്ങിയ വിപരീതങ്ങൾ സിനിമയിലുടനീളം ഏറ്റുമുട്ടുന്നുണ്ട്.ഭാവി കാലത്ത് മലിനീകരണം മൂലവും യുദ്ധങ്ങൾ മൂലവും ഭൂമിക്കുണ്ടാവുന്ന അവസ്ഥയെ വരച്ചു കാട്ടുന്നതിലും അതിന്റെ ടെക്നിക്കൽ മികവിലും സിനിമ വളരെ അധികം മുന്നിൽ നിൽക്കുന്നു.ഈ സിനിമയിലെ പ്രതിപാദ്യ വിഷയങ്ങളെ മുഴുവൻ അവതരിപ്പിക്കാൻ ഈ ലേഖനം കൊണ്ട് സാധിക്കില്ല എന്നത് കൊണ്ട് തന്നെ അതിന്റെ ചെറിയൊരു ഭാഗം മാത്രമേ ഉള്കൊള്ളിച്ചിട്ടുള്ളൂ .

56.Made in Hong Kong (1997) dir:Fruit Chan genre:Comedy,Crime,Drama,Romance

image

ഹോങ്കോങ് ന്യൂ വേവിനെ തുടർന്ന് വന്ന സെക്കന്റ് വേവ് ഹോങ്കോങ്ങിൽ ലോകോത്തര സിനിമകളുടെ ഉറവിടമാക്കി മാറ്റി.വിവിധ രീതിയിലുള്ള സിനിമകൾ അവിടെ നിന്ന് വന്നപ്പോൾ വളരെ താഴെ തട്ടിലുള്ളവരുടെ സിനിമകൾ ചെയ്ത സംവിധായകനാണ് fruit chan. അദ്ദേഹത്തിന്റെ made in hongkong എന്ന സിനിമ അരികുവത്കരിക്കപ്പെട്ട സമൂഹത്തിലെ ഒരു അംഗമായ autumn moon എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ്.

ഒരു സാധാരണ കുടുംബത്തിലെ അംഗമായ അച്ഛൻ ഒഴിവാക്കി പോയ അമ്മയുടെ കൂടെ താമസിക്കുന്ന  moon ചെറുപ്രായത്തിൽ തന്നെ സ്കൂൾ പഠനം നിർത്തുകയും കൊള്ളപലിശക്കാരനായ big brother wing നു വേണ്ടി പണം പിരിവു നടത്തുകയും ചെയ്യുന്ന കൗമാരം വിട്ടു മാറാത്ത യുവാവാണ്.പണം പിരിവു നടത്തുമ്പോൾ പോലും മറ്റുള്ളവർക്ക് പൂർണമായും വഴങ്ങി കൊടുക്കാത്ത moon ഒരു ഫ്രീലാൻസ് പണം പിരിവുകാരനെ പോലെയാണ് ജീവിക്കുന്നത്.അതിനിടയിൽ wing നു വേണ്ടി പണം പിരിക്കാൻ ഒരു വീട്ടിൽ പോവുകയും ആ വീട്ടിലെ മകളായ കാൻസർ രോഗിയും മറ്റൊരാളുടെ കിഡ്നി ഉണ്ടെങ്കിൽ മാത്രം ജീവിതത്തിലേക്ക് ഒരു മടങ്ങി വരവുള്ളൂ എന്ന സ്ഥിതിയിലും ഉള്ള pingനോട് ചങ്ങാത്തം കൂടുകയും ചെയ്യുന്നു.ping നു വേണ്ടി ഒരു കൊലപാതകത്തിനുള്ള കരാർ ഏറ്റെടുക്കുകയും തന്റെ കിഡ്നി കൊടുക്കാൻ സന്നദ്ധത അറിയിക്കുകയും ചെയ്യുന്നുണ്ട് moon.ഇതിനു കുറച്ചു ദിവസങ്ങൾക്കു മുൻപ് moon ഇന്റെ ബുദ്ധിമാന്ദ്യം സംഭവിച്ച sylvester ആത്മഹത്യ ചെയ്ത സൂസൻ എന്ന കുട്ടിയുടെ ശവ ശരീരത്തിന്റെ അടുത്ത് നിന്ന് എടുത്തു വന്ന കത്തുകളും moon നെ വേട്ടയാടുകയും ചെയ്യുന്നുണ്ട്.തുടർച്ചയായി രാത്രികളിൽ സൂസന്റെ മരണ രംഗം സ്വപ്നം കാണുകയും അത് വഴി സ്വപ്നസ്ഖലനം ഉണ്ടാവുകയും ചെയ്യുന്ന മൂൺ കരുതുന്നത് സൂസന്റെ ആത്മാവ് തന്റെ വീട്ടിൽ ഉണ്ടെന്നാണ്.പിന്നീട് സിനിമ മൂൺ,സിൽവെസ്റ്റർ,പിംഗ്,സൂസൻ എന്നിവരുടെ സംഘർഷഭരിതമായ ജീവിതത്തിലൂടെ കടന്നു പോവുകയും ചെയ്യുന്നു.

അരികുവത്കരിക്കപ്പെട്ട സമൂഹത്തിന്റെ കഥ പറയുന്ന സിനിമ low budget ഇൻഡിപെൻഡന്റ് സിനിമയാണ്.I quit school after junior high. I was no good in my study, but the education system was no better. It not only excludes mefrom further study, but also produces juveniles like me.എന്ന moon ന്റെ നരേഷനിൽ നിന്ന് തുടങ്ങുന്ന സിനിമ വിദ്യാഭ്യാസം ലഭിക്കാത്ത സംഘർഷഭരിതമായ കുടുംബ സാഹചര്യങ്ങളിൽ നിന്ന് വരുന്ന യുവത്വത്തിന് അനുഭവിക്കേണ്ടി വരുന്ന പ്രശ്നങ്ങളെയാണ് കാണിക്കുന്നത്.സിനിമയിൽ പലയിടങ്ങളിലും ഒരു മികച്ച ഗുണ്ടായവാൻ പോലുമുള്ള യോഗ്യത ഇവർക്ക് നൽകുന്നില്ല എന്നത് വ്യക്തമാണ്.അതിനു ഏറ്റവും മികച്ച ഉദാഹരണം കത്തി വിൽക്കുന്ന ആളുടെ വാക്കുകളാണ് “Triads won’t mingle with those little punks. They only know how to cheat their moms to bring them to Ocean Park.” എന്ന പ്രതികരണം മാത്രം മതി എത്രത്തോളം ഇങ്ങനെയുള്ള യുവത്വം അരിക്കുവത്കരിക്കപ്പെടുന്നുണ്ട് എന്ന് മനസ്സിലാക്കാൻ.

image

സിനിമയിലുടനീളം ഐഡന്റിറ്റി ക്രൈസിസ് സംഭവിച്ച മൂണിനെയാണ് കാണാൻ സാധിക്കുക അമ്മയും അച്ഛനും ഉപേക്ഷിക്കുമ്പോളും മറ്റും ഇത് വളരെ വ്യക്തമാക്കുകയും ചെയ്യുന്നുണ്ട്.തന്റെ അച്ഛനെ അടക്കം പലരോടും പകരം വീട്ടാൻ തീരുമാനിക്കുന്ന മൂണിനെ സംവിധായകൻ അവതരിപ്പിക്കുന്നത് ഹീറോയ്ക് അംശം ഒട്ടും തന്നെ കൊടുക്കാതെയാണ്.മൂണിന്റെ അമ്മയെ കാണിക്കുന്നുണ്ടെങ്കിലും അതിനേക്കാൾ ശ്രദ്ധേയമായ രീതിയിൽ സിനിമയിൽ വരുന്നത് ping ന്റെ അമ്മയാണ്.ping നെ മൂണിൽ നിന്ന് അകറ്റാൻ ശ്രമിക്കുന്ന അമ്മ മൂണിനെ ഒരു വിധത്തിലും അംഗീരിക്കുന്നില്ല താൻ തന്റെ കിഡ്നി ping നു donate ചെയ്യും എന്ന് പറഞ്ഞിട്ട് പോലും പക്ഷെ മൂൺ കുത്തേറ്റ് അത്യാസന്ന നിലയിൽ കിടക്കുമ്പോൾ തന്റെ മകൾക്കു കിഡ്നി കിട്ടാൻ വേണ്ടി മൂണിനെ അംഗീകരിക്കുന്ന ഒരു അമ്മയെ കാണാൻ സാധിക്കും.ഇവരുടെ സ്വഭാവം ഒറ്റ നോട്ടത്തിൽ അവസരവാദമെന്നു വിളിക്കാമെങ്കിലും പക്ഷെ അവരുടെ നിസ്സഹായത ആണ് അവരെ അങ്ങനെ ഒരു രീതിയിലേക്ക് മാറ്റുന്നത് എന്ന് സംവിധായകൻ തുറന്നു കാട്ടുന്നുണ്ട്.

സിനിമയിൽ അവസാനത്തെക്കു എത്തുമ്പോൾ സൂസൻ എന്തുകൊണ്ട് ആത്മഹത്യ ചെയ്തു എന്നത് തനിക്കു മനസിലാക്കാം എന്നു മൂൺ സമ്മതികുമ്പോൾ സംവിധായകൻ അതിനൊരു മറുമരുന്നൊന്നും കൊടുക്കാൻ തയ്യാറാവുന്നുമില്ല.ഈ സിനിമ low budget ആണെങ്കിൽ പോലും വളരെ സ്റ്റൈലിഷ് കൂടി ആണ് പലപ്പോഴും വോങ് കർ വായ് സിനിമകളെ ഓർമിപ്പിക്കുന്ന സിനിമറ്റോഗ്രാഫി ഇതിനു സഹായിക്കുകയും ചെയ്യുന്നുണ്ട്.ഇതിൽ ഏറ്റവും മികച്ച രംഗങ്ങളിൽ ഒന്നിൽ മൂൺ രണ്ടു ചൈനക്കാരെ കൊല്ലാൻ കരാര് എടുക്കുകയും leon നെ പോലെ വസ്ത്രങ്ങൾ ധരിച്ചു കൂളിംഗ് ഗ്ലാസ് വെച്ച് പോകുകയും പിന്നീട് കാണി ഒരേസമയം മൂണിന്റെ ചിന്തയും മൂൺ ചെയ്യുന്നതും കാണുന്നു വളരെ surrealistic പ്രകൃതം ഉള്ള ഈ രംഗം സംവിധായകന്റെ മികവ് വിളിച്ചു പറയുന്ന ഒന്നാണ്.

പ്രൊഫഷണൽ അഭിനേതാക്കളെ ഉപയോഗിക്കാത്ത ഈ സിനിമ പ്രധാന കഥാപാത്രങ്ങളുടെ അഭിനയം മികച്ചു നിൽക്കുകയും ചെയ്യുന്നുണ്ട് .സാം ലീ അവതരിപ്പിച്ച മൂൺ മികച്ചതുമായിരുന്നു.fruit chan എന്ന മികച്ച സംവിധായകൻ ബാക്കിയുള്ള പോരായ്മകൾ തന്റെ സംവിധാനത്തിലൂടെ മറികടക്കുകയും ചെയ്യുന്നു.ഹോങ്കോങ് സിനിമ ചരിത്രത്തിലെ ഒഴികൂടാനാവാത്ത സിനിമയായ ഇത് അക്കൊല്ലത്തെ ഏറ്റവും മികച്ച സിനിമക്കുള്ള ഹോങ്കോങിലെ അവാർഡും locarno അടക്കം നിരവധി ഫിലിം ഫെസ്റ്റിവലിലെ അവാർഡുകളും നേടുകയും ചെയ്തിട്ടുണ്ട്.

55.Stand by Me (1986) dir:Rob Reiner genre:Adventure, Drama

image

നമ്മളെല്ലാരും ഒരിക്കലെങ്കിലും ആഗ്രഹിച്ചിട്ടുണ്ടാകും കുട്ടിക്കാലത്തേക്ക് പോകാൻ, ചിലപ്പോഴൊക്കെ ആ കുട്ടിക്കാലത്തെ ശപിക്കുകയും അല്ലെങ്കിൽ അന്ന് ചെയ്ത കുസൃതികൾ ഓർത്തു ചിരിക്കുകയും ചെയ്യാറുണ്ടാകും.ഒരു എഴുതുക്കാരൻ തന്റെ കുട്ടിക്കാലത്തെ സുഹൃത്ത് മരണപ്പെട്ടത്തിന് ശേഷം അവർ ഒന്നിച്ചു നടത്തിയ സാഹസിക യാത്രയുടെ കഥ പറയുകയാണ് സ്റ്റീഫൻ കിങ്ന്റെ  the body എന്നാ കഥയുടെ സിനിമവിഷ്ക്കാരമായ stand by me.

Gordie എന്ന എഴുത്തുകാരന്റെ ഓർമകളിൽ നിന്നാണ് സിനിമ തുടങ്ങുന്നത് അസ്വസ്ഥതമാക്കപ്പെട്ട ജീവിത സാഹചര്യങ്ങളുള്ള gordie, chris, vern, teddy, എന്നിവരിൽ നിന്നുമാണ് സിനിമ തുടങ്ങുന്നത്.vern തന്റെ ജ്യേഷ്ഠനും സുഹൃത്തും പത്രങ്ങളിലും വാർത്തകളിലും നിറഞ്ഞു നിൽക്കുന്ന Ray Brower എന്ന കുറച്ചു ദിവസം മുൻപ് കാണാതായ കുട്ടിയുടെ മൃതദേഹം കണ്ടു എന്നതും അവർ ഇത് ആരോടും പറയാതെ രഹസ്യമാക്കി വെക്കാൻ തീരുമാനിച്ചതും ഒളിഞ്ഞു കേൾക്കുകയും ചെയ്യുന്നു.ഈ വിവരം vern തന്റെ മറ്റു സുഹൃത്തുക്കളോട് വന്നു പറയുകയും അവർ പേരെടുക്കാൻ വേണ്ടി ആ മൃതദേഹം കണ്ടെടുക്കാൻ കാൽനടയായി യാത്ര പുറപ്പെടാൻ തീരുമാനിക്കുകയും ചെയ്യുന്നു.പിന്നീട് അവരുടെ യാത്രകളെയും അതിലുണ്ടാകുന്ന പ്രശ്നങ്ങളെയുമാണ് സിനിമ അവതരിപ്പിക്കുന്നത്.

ഈ സിനിമ കുട്ടിക്കാലത്തിന്റെ അതീവ സുന്ദരമായ ചിത്രീകരണമാകുമ്പോൾ തന്നെ അത് കുട്ടികൾ അനുഭവിക്കുന്ന പ്രശ്നങ്ങളെ വളരെ ശക്തമായി തുറന്നു കാട്ടുന്നുമുണ്ട്.ഇതിലെ നാലു കുട്ടികളും ഓരോരോ പ്രശ്നങ്ങൾ കൊണ്ട് വലയുന്നവരാണ് പലതും അവർ ചെയ്ത തെറ്റ് പോലുമല്ല എന്നതാണ് പ്രധാനം.

image

വീട്ടുകാർക്കും നാട്ടുകാർക്കും ഒരുപോലെ ഇഷ്ട്ടപ്പെട്ട ,മരിച്ച denny എന്ന ചേട്ടനുള്ള gordie വീട്ടിൽ അവഗണന നേരിടുന്ന ഒരാളാണ് അവൻ പോലും ചിന്തിക്കുന്നത് ചേട്ടന് പകരം ഞാൻ മരിച്ചാൽ മതിയായിരുന്നു എന്നാണ്.വീട്ടിൽ ചേട്ടന് ഒഴിച്ച് ബാക്കി ആരും തന്റെ കഥകളിൽ ശ്രദ്ധിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യാറില്ലയിരുന്നു.chris gordie യുടെ ഏറ്റവും അടുത്ത സുഹൃത്തും gordieയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോൾ താൻ ഈ ലോകത്തു നിന്നു ഓടി ഒളിക്കേണ്ടവനാണെന്നു വിചാരിക്കുകയും ചെയ്യുന്ന ഒരാളാണ്.സാമ്പത്തികമായി പിന്നോക്കം നിൽക്കുകയും മദ്യപാനിയായ അച്ഛനും ക്രിമിനൽ പശ്ചാത്തലമുള്ള ചേട്ടനുമുള്ള chris സ്കൂളിൽ പരിഹാസപാത്രമാകുകയും മുൻധാരണയോടെ മറ്റുള്ളവർ സമീപിക്കുകയും ചെയ്യുന്നു.teddy തന്റെ അക്രമകാരിയായ അച്ഛന്റെ പീഡനങ്ങൾ കൊണ്ടും വലയുകയും പക്ഷെ അച്ഛനെ പോലെ പട്ടാളത്തിൽ ചേരണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ആളാണ്.vern കൂട്ടത്തിൽ ഏറ്റവും കൂടുതൽ പേടിയും ആശങ്കയും ഉള്ള ആളും തന്റെ തടി കൊണ്ട് എല്ലാവരുടെയും പരിഹാസപാത്രമാകുകയും ചെയ്യുന്നു.

ഈ സിനിമ ഇവരുടെ പ്രശ്നങ്ങൾ ഇവരുടെ വാക്കുകളിലൂടെയും ചെയ്തികളിലൂടെയും നമ്മുക്ക് കാണിച്ചു തരുന്നുണ്ട്.ഇതിലെ വീതി കുറഞ്ഞ റെയിൽ പാലം മുറിച്ചു കടക്കുന്ന രംഗം ഉദ്വേഗം സൃഷ്ടിക്കുന്ന രീതിയുടെ മികച്ച ഉദാഹരണം ആണ്.സംവിധായകൻ ആദ്യം ആ റെയിൽ പാലത്തിന്റെ വീതിയും പിന്നീട് അതിന്റെ ഉയരവും കാണിച്ചു തരുകയും ചെയ്യുന്നു.എന്നിട്ടു ആ രംഗത്തിൽ ഉത്തരമില്ലാത്ത ചോദ്യമായി മാറുന്ന vern ന്റെ ചോദ്യവും കൂടെ ആവുമ്പോൾ വരാൻ പോകുന്ന രംഗത്തെ കുറിച്ച് കാണിയുടെ മനസ്സിൽ ചിത്രം വരച്ചിടുകയും ചെയ്തു.അതിനു ശേഷം സംവിധായകൻ ശെരിയായ രീതിയിൽ ശബ്ദവും ക്യാമറയും ഉപയോഗിച്ച് ആ രംഗം പൂര്ണമാക്കുകയും ചെയ്യുന്നു.

നാലു കുട്ടികളെ അവതരിപ്പിച്ച അഭിനേതാക്കൾ മികച്ച പ്രകടനം കാഴ്ച വെക്കുകയും ബാക്കിയുള്ള ചെറിയ റോളിൽ വന്നവർ പോലും നല്ല പ്രകടനം കാഴ്ച വെക്കുന്നുണ്ട്.ഇതിനോടൊപ്പം തന്നെ മികച്ച തിരക്കഥയും സംവിധാനവും കൂടി ആയപ്പോൾ ഈ സിനിമ കൗമാര പ്രായത്തിലേക്ക് കാലെടുത്തു വെക്കുന്ന കുട്ടികളെ കുറിച്ച് എടുത്ത സിനിമകളിൽ മികച്ച ഒന്നാകുന്നു.

വളരെ രസകരമായി ആസ്വദിക്കാൻ സാധിക്കുന്ന ഈ സിനിമ ഒരു സാഹസിക യാത്രയുടെ പശ്ചാത്തലത്തിൽ കുട്ടികളുടെ മനസ്സിന്റെ അകതലങ്ങളിലേക്കുള്ള യാത്രയാണ് കാണിക്കുന്നത്.Rob Reiner എന്ന സംവിധായകന്റെ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു സിനിമകളിലൊന്നായ ഇത് വളരെ മികച്ച സിനിമയാണ്(The Princess Bride മറ്റൊന്ന്).രണ്ടു ഗോൾഡൻ ഗ്ലോബ് നോമിനേഷനും ഒരു ഓസ്കാർ നോമിനേഷനും ലഭിച്ച സിനിമ കാണേണ്ട ഒന്നാണ്.

54.Mamma Roma (1962) dir:Pier Paolo Pasolini genre:Drama

image

ലോക സിനിമയിൽ കോളിളക്കം സൃഷ്ട്ടിച്ച പേരുകളിലൊന്നാണ് പസോളിനി,അത് സിനിമയുടെ മികവിലയാലും വിവാദത്തിലയാലും ഒരു പോലെയാണ്.സാഹിത്യകാരൻ, സിനിമ സംവിധായകൻ ,തിരക്കഥ എഴുത്തുകാരൻ എന്നീ വിവിധ മേഖലകളിൽ തന്റെ കഴിവ് പ്രകടിപ്പിച്ച പസോളിനി കമ്മ്യൂണിസ്റ്റ് ആശയങ്ങൾ ഉൾക്കൊള്ളുകയും പക്ഷെ അതിലെ പോരായ്മകൾക്കെതിരെ സന്ധിയില്ലാ സമരം ചെയ്യുകയും ചെയ്ത ചുരുക്കം ചില വ്യക്തികളിൽ ഒരാളാണ്.സ്വര്ഗാനുരാഗിയായ പസോളിനി എല്ലാ രീതിയിലും വ്യത്യസ്തയുടെ മുഖമായിരുന്നു,അദ്ദേഹത്തിന്റെ രണ്ടാമത്തെ സിനിമയാണ് mamma roma .മുൻ വേശ്യയായ മമ്മ റോമ തന്റെ മകന്റെ ഭാവിക്ക് വേണ്ടി പച്ചക്കറി വിൽപ്പനകാരിയായി പുതിയ ജീവിതം ആരംഭിക്കുന്നതും തന്റെ ജീവിത നിലവാരം ഉയരുന്നതിനെ കുറിച്ചും മകനായ ettore മികച്ച ജോലി ലഭിക്കുന്നതിനെ കുറിച്ചും സ്വപ്നം കാണുന്ന മമ്മ റോമായുടെ കഥയാണ് ഈ സിനിമ.

തന്റെ പിമ്പും കാമുകനുമായ carmine ന്റെ കല്യാണത്തിൽ നിന്നും തുടങ്ങുന്ന സിനിമ റോമിലേക്ക് വരുന്ന മമ്മ റോമയുടെ മകൻ ettore യിലേക്കും എത്തുന്നു.ഉന്നത നിലവാരത്തിലുള്ള ജീവിതം തന്റെ മകൻ നൽകണമെന്ന് സ്വപ്നം കാണുന്ന മമ്മ റോമ,ettore കള്ളന്മാരുടെയും മറ്റും കൂട്ടുകൂടുന്നതിനെ ഒരു അമ്മയുടെ വ്യാകുലതകളോടെ നോക്കി കാണുന്ന മമ്മ റോമാ തന്റെ പൂർവ്വ കാലത്തേ മകനിൽ നിന്ന് മറച്ചു വെക്കുകയും ചെയ്യുന്നു.പക്ഷെ ettore പഠനത്തിനോട് താല്പര്യം കാണിക്കാത്ത കൗമാര പ്രായം കടന്നിട്ടില്ലാത്ത മോഷണവും മറ്റും നടത്തി നടക്കുന്ന കുട്ടികളോട് കൂട്ട് കൂടുകയും bruna എന്നാ ഒരു കുട്ടിയുടെ അമ്മയായ താഴ്ന്ന നിലവാരത്തിലുള്ള വേശ്യയോട് ലൈംഗിക ബന്ധം പുലർത്തുകയും ചെയ്യുന്നു.ഇതിൽ നിന്നെല്ലാം ettore യെ മോചിപ്പിക്കാൻ മമ്മ റോമാ കിണഞ്ഞു ശ്രമിക്കുകയും ചെയ്യുന്നുണ്ട്.

മമ്മ റോമാ തന്റെ പൂർവ കാലത്തു നിന്ന് രക്ഷപ്പെടാൻ നോക്കുമ്പോൾ തന്നെ തന്റെ മകനെ ആ ലോകത്തു നിന്ന് മറച്ചു പിടിക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. സ്കൂളിൽ നിന്ന് പുറത്താക്കിയ ettore ക്കു നല്ല ഒരു ജോലി കിട്ടാൻ വേണ്ടി പള്ളിയിലച്ഛന്റെ അടുത്തും പിന്നീട് തന്റെ കൂടെ വേശ്യയായി ജോലി ചെയ്തവരുടെ സഹായത്തോടെ ഒരു restaurant ഉടമയെ ബ്ലാക്മെയിൽ ചെയ്തു ettore ക്കു ജോലി വാങ്ങി കൊടുക്കുകയും ചെയ്യുന്നുണ്ട് പക്ഷെ ഇത് കൊണ്ടൊന്നും തന്റെ പൂർവ്വ കാലത്തു നിന്ന് മോചനം നേടാനാവാത്ത മമ്മ റോമയുടെ ചിത്രം വളരെ മനോഹരമായി പസോളിനി കാണിക്കുന്നുണ്ട്.

പൂർണമായി നിയോ realist മൂവി അല്ല മമ്മ റോമാ ഓരോ frame കളും നിഗൂഢമായ പല ചിന്ത ധാരകളും ഉൾക്കൊള്ളുന്നത് ആണ്.ക്രിസ്തീയ ചിത്രങ്ങളായ ഡാവിഞ്ചിയുടെ the last supper,Andrea mantegna യുടെ The Lamentation over the Dead Christ ഉം പുനര്നിര്മിക്കുന്ന സിനിമയിൽ ക്രിസ്തീയ സഭകളെ ചോദ്യചിഹ്നമാക്കുന്നുണ്ട്.ഈ സിനിമയിൽ ഇറ്റാലിയൻ സമൂഹത്തിന്റെ ഉള്ളിലുള്ള പോരായ്മകൾ തന്നെയാണ് ഇറ്റലിയുടെ നാശത്തിനു കാരണമെന്നു വിളിച്ചു പറയുകയും ചെയ്യുന്നുണ്ടു സംവിധായകൻ.അത് പോലെ തന്നെ സംവിധായകൻ ഈ സിനിമയിൽ ettore യെ ക്രിസ്തുവിനു വിപരീതമായി പ്രതിഷ്ഠിക്കുന്നതായി നമ്മുക്ക് മനസ്സിലാക്കാവുന്നതാണ് .

Ettore യിലെ oedipus കോംപ്ലക്സിനെ കുറിച്ചു വ്യക്തമായ സൂചന നൽകുന്ന സംവിധായകൻ ഈ സിനിമയിൽ തന്റെ സംവിധാന മികവിനെ ഊട്ടി ഉറപ്പിക്കുന്ന രണ്ടു രംഗങ്ങളുണ്ട് ,അത് രണ്ടും മമ്മ റോമാ രാത്രി നടത്തമാണ് ചിത്രീകരിക്കുന്നത്.ദൈര്ഖ്യമുള്ള ട്രാക്കിംഗ് ഷോട്ടിലൂടെ ഇരുണ്ട രാത്രിയിൽ നടക്കുന്ന മമ്മ റോമ, കൂടെ നടക്കുന്നവരോട് തന്റെ ജീവിത കഥ പറയുകയും ചെയ്യുന്നു ,പക്ഷെ കൂടെ നടക്കുന്ന ഓരോരുത്തരും ഇരുട്ടിൽ നിന്ന് വന്നു ഇരുട്ടിലേക്ക് തന്നെ പോകുന്നു.മമ്മ റോമയുടെ ജീവിതത്തിലെ ഇരുണ്ട കാലഘട്ടത്തെ ഓർമിപ്പിക്കുന്ന രീതിയിലുള്ള ഇരുണ്ട background ,തമാശയിൽ ചാലിച്ചു തന്റെ ജീവിത കഥ പറയുന്ന മമ്മ റോമയെ ഈ രംഗത്തിൽ കാണാം .പലപ്പോഴും ഈ രംഗം കാണുമ്പോൾ നമ്മുക്ക് ക്യാമറ കൊണ്ട് തീർത്ത ഒരു നൃത്ത രംഗത്തെ പോലെയുള്ള ഒരു അനുഭൂതി ആണ് ഉണ്ടാവുക.

മമ്മ റോമായെ അവതരിപ്പിച്ച anna magnani അവിസ്മരണീയ പ്രകടനം നടത്തുന്നുണ്ട് ,ബാക്കിയുള്ള എല്ലാ അഭിനേതാക്കളും non-professional ആണ്.മറ്റുള്ള neo realist സംവിധായകരിൽ നിന്ന് വ്യത്യസ്തമായി non-professional അഭിനേതാക്കളെ പസോളിനി ഉപയോഗിക്കുന്നത് തന്റെ സിനിമക്കു brechtian ടച്ച് കിട്ടാനാണ്.

മൃദുതാളത്തിൽ ഒഴുകുന്ന അരുവി പോലെ ക്യാമറ ചലിക്കുമ്പോൾ അഗ്നി പർവതം പോലെ മമ്മ റോമയെ അവതരിപ്പിച്ച anna magnani തന്റെ വികാരങ്ങളെ അഴിച്ചു വിട്ട മമ്മ റോമാ എന്നാ സിനിമ അതിന്റെ ഉള്ളിൽ ഒളിഞ്ഞു കിടക്കുന്ന ആശയം കൊണ്ടും മികച്ചതാകുന്നു.ഗോൾഡൻ ലയൺ നോമിനേഷൻ കിട്ടിയ ഈ സിനിമ കാണേണ്ട ഒന്നാണ്.

53.Salim Langde Pe Mat Ro (1989) dir:Saeed Akhtar Mirza genre:crime, drama

image

ബോംബെ ബോംബ് സ്ഫോടനം,ബാബ്റി മസ്ജിദ് തകർക്കൽ ഇവക്കു മുന്നേ തന്നെ ഇന്ത്യ വർഗീയമായി ചേരിതിരിവുകളിലേക്ക് സഞ്ചാരിച്ചിരുന്നു. 1980കൾ ഇതിനെ ത്വരിതപ്പെടുത്തിയ കാലഘട്ടമാണ്,ഈ സമയത്തെ ബോംബെ തെരുവിലെ മോഷണവും ചെറിയ ഗുണ്ടാ പണിയും ചെയ്തു നടക്കുന്ന,ഒരു കാലത്ത് വലിയ ദാദ ആവണമെന്നുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന salim pasha എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് salim langde pe mat ro. പാരലൽ സിനിമ പ്രസ്ഥാനത്തിലെ ഒഴിച്ച് കൂടാനാവാത്ത സംവിധായകനായ saeed akthar mirzaയുടേതാണ് ഈ സിനിമ.

സലിമിൽ നിന്ന് തുടങ്ങുന്ന സിനിമ ഓരോ കഥാപത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ട് ആരംഭിക്കുന്ന സിനിമ സലീമിന്റെ കുടുംബം textile ജോലിക്കാരനായ അച്ഛൻ,വീട്ടിൽ ഇരുന്നു തയ്യൽ ചെയ്യുന്ന അമ്മ,സുന്ദരിയായ അനിയത്തി അനീസ,ഷോക്ക് അടിച്ചു മരിച്ച കുടുംബത്തിലെ വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന javed, പിന്നെ കൂട്ടുക്കാരായ പീര, അബ്ദുൽ എന്നിവരെ അടക്കം മിക്ക കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു.മോഷണവും ഗുണ്ടപണിയും ജോലിയാക്കിയെടുത്ത സലിം,പീര,അബ്ദുൽ എന്നിവർ ചേർന്ന് രാജൻ എന്നാ മറ്റൊരു ഗുണ്ടയുടെ ഏരിയയിൽ കയറി മോഷ്റ്റിക്കുകയും രാജൻ വന്നു അവരെ ഓടിക്കുകയും ചെയ്യുന്നു.ദിവസ റിപ്പോർട്ടിങ് ചെയ്യാനായി police സ്റ്റേഷനിൽ എത്തുന്ന സലിം രാജനെ ഒറ്റു കൊടുക്കുന്നു.അതേസമയം ബോംബെയിൽ bhiwandi എന്നാ സ്ഥലത്ത് കലാപം ഉണ്ടാകുകയും ബോംബെയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുന്നു.പിന്നീട് അടിയന്തരാവസ്ഥ എടുത്തു മാറ്റുകയും അവരുടെ സാധാരണ ജീവിതമായ മോഷണവും ഗുണ്ടാ പണിയും തുടർന്ന് പോകുന്നു.അതിനിടയിൽ അച്ഛന്റെ ജോലി നഷ്ടപ്പെടുകയും അനീസക്ക് കല്യാണ ആലോചന വരുകയും ചെയ്യുന്നു.വരൻ അസ്ലം ഉറുദു വിൽ എം എ ബിരുദം എടുത്തു ഒരു പത്രത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മതത്തിന്റെ അകത്തുള്ള തെറ്റായ ചിന്തകളെ എതിർക്കുന്ന ഒരാളാണ്.bhiwandi കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി കാണുകയും അസ്ലമിനോട് സംസാരിക്കുകയും ചെയ്ത സലിമിനു തന്റെ സാധാരണ ജീവിതത്തിൽ നിന്ന് മാറണമെന്ന് ബോധമുണ്ടാകുകയും അതിനുള്ള ശ്രമവുമാണ് സിനിമ തുടർന്ന് പറയുന്നത്.

സിനിമയിലെ ഒരു കഥാപാത്രമായ ജാനി hippie ഹിരോഷിമയെ കുറിച്ച് സംസാരിച്ചപ്പോൾ സലിം അദ്ദേഹത്തോട് ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഇപ്പോൾ ഹിരോഷിമയെ കുറിച്ച് ചിന്തിക്കുന്നത് എന്ന് അതിനുള്ള മറുപടി ജാനി പറയുന്നത് മനുഷ്യർ ഹിരോഷിമയിൽ നിന്ന് ഒന്നും പഠിച്ചില്ല ,വീണ്ടും എന്ത് ചോദിക്കുന്ന സലിമിനോട് ജാനി പറയുന്നു മനുഷ്യന്റെ വില എന്ന് ആവർത്തിച്ചു പറഞ്ഞതിന് ശേഷം അദ്ദേഹം ആക്രമണം കൊലപാതകം കലാപം എന്ന് ആർത്തു വിളിക്കുന്നു.ഇനി കുറച്ചു നേരം സ്നേഹത്തെ കുറിച്ച് സംസാരിക്കാം എന്ന് പറയുന്ന ജാൻ യഥാർത്ഥത്തിൽ മനുഷ്യത്വം സ്ഥാപിക്കണമെങ്കിൽ സ്നേഹം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് പറയുന്നുണ്ട്.

ബോംബെയിലെ ഇടുങ്ങിയ തെരുവുകളിലെ ജീവിതങ്ങളുടെ കഥ പറയുന്ന സിനിമ മുസ്ലിം യുവത്വം നേരിടുന്ന പ്രശ്നങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട് .വർഗീയമായി ചേരിതിരിവുകൾ നമ്മുടെ മനസ്സിലേക്ക് എത്തി തുടങ്ങിയ കാലഘട്ടമാണ് 1980കൾ ,ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള സിനിമകൾ കുറവാണു.ഇതിലുള്ള ഒരു dialogue ആയ “Iss shaher mein gunda banna toh bachhon ka khel hai,Mushkil toh sharaafat se jeena hai.” എന്ന് അസ്ലം പറയുമ്പോൾ അതിന്റെ ഭീകരത നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്.textile ജോലിക്കാരനായ അച്ഛന്റെ ശമ്പളം കൊണ്ട് രണ്ടു മക്കളെ പഠിപ്പിക്കാൻ കഴിയാത്തതിനാൽ ഒരു മകനെ പഠിപ്പിക്കുകയും ചെയ്ത അച്ഛന്റെ നിസ്സഹായാവസ്ഥ സിനിമയിൽ കാണിക്കുന്നുണ്ട് (Great Bombay Textile Strike ഇവിടെ പ്രശ്നവത്കരിക്കുന്നുണ്ട് സംവിധായകൻ ഇതിനു മുമ്പും saeed akthar mirza textile strike പ്രശ്നവത്കരിച്ചിട്ടുണ്ട്,അത് albert pinto ko kyoon gussa aata hai യിലൂടെ).ജോലി നഷ്ട്ടപ്പെട്ട ആളുകൾ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക് ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും സിനിമ ഓര്മിപ്പിക്കുന്നുണ്ട്.ഈ സിനിമയിലൂടെ അതെ സമയം മുസ്ലിം കൊണ്ടു നടക്കുന്ന തെറ്റായ ചിന്താഗതിയെയും അഴിമതിക്കാരായ പോലീസിനെയും മറ്റും കാണിക്കുകയും ചെയ്യുന്ന സംവിധായകൻ ഹിന്ദുവായലും മുസൽമാൻ ആയാലും മനുഷ്യനെ കൊല്ലുക എന്നത് വളരെ നീചമായ പ്രവർത്തിയാണെന്നു ഓര്മിപ്പിക്കുകയും ചെയ്യുന്നു.

തന്റെ സിനിമകളിലെ പ്രധാന വിഷയമായ ബോംബെ തെരുവുകളിലെ ജീവിതം ഈ സിനിമയിൽ സലിം എന്ന യുവാവിലൂടെ കാണിക്കുന്ന സംവിധായകൻ അതിന്റെ മൂല്യം ഒട്ടും ചോരാതെ തന്നെ കാണിക്കുന്നുണ്ട്.സിനിമയുടെ റിയലിസ്റ്റിക് രീതി ഒരിക്കലും ആസ്വാദനത്തിന് കല്ലുകടി ആവാത്ത രീതിയിൽ മനോഹരമായ ചിത്രീകരിക്കുകയും സുഹൃത്തുക്കൾ പറയുന്ന തമാശ പോലും നമ്മുക്ക് ചിന്തിക്കാനുള്ള വക നൽകുന്നുമുണ്ട്.tracking shot, static shot ഇവയൊന്നും അനാവശ്യമായി ഉപയോഗിക്കാതെ സിനിമയുടെ ആവശ്യത്തിന് അനുസരിച്ചു മാത്രം ഉപയോഗിക്കുന്ന സിനിമ, വളരെ ഒഴുക്കുള്ളതും രസകരമായും മുന്നോട്ടു പോകുന്നതിനു saeed akthar mirzaയുടെ സംവിധാനം സഹായിക്കുന്നുണ്ട്.(ഇതേ ഒരു സംവിധാന ശൈലി പലപ്പോഴും രാജീവ് രവിയിൽ influence ചെയ്തതായി തോന്നിയിട്ടുണ്ട്)

ഇതിൽ ചെറുതും വലുതുമായ റോളുകളിൽ വന്ന എല്ലാരും തന്നെ മികച്ച രീതിയിൽ അഭിനയിക്കുകയും പ്രത്യേകിച്ച് സലീമിനെ അവതരിപ്പിച്ച പവൻ മൽഹോത്ര,peera യെ അവതരിപ്പിച്ച Makrand Deshpande(ആമേനിലൂടെ ഇദ്ദേഹത്തെ മലയാളികൾക്ക് പരിചയമുണ്ട്),അബ്ദുലിനെ അവതരിപ്പിച്ച Ashutosh Gowariker(ഇദ്ദേഹം ലഗാൻ അടക്കമുള്ള സിനിമയുടെ സംവിധായകൻ).

ബെസ്റ്റ് ഫിലിം ഇൻ ഹിന്ദി,ബെസ്റ്റ് cinematography, എന്നിവക്കുള്ള ദേശീയ അവാർഡ് നേടിയ സിനിമ വളരെ ശക്തവും മനോഹരവുമായ സിനിമയാണ്.ഇന്ത്യൻ സിനിമ പ്രേമി കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.സിനിമയിലെ മറ്റൊരു ഡയലോഗ് കൂടി ഇവിടെ ഞാൻ കുറിച്ചിടുന്നു“Mandir Masjid ke liye ladta hai aur marta hai gutter me”.