shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: August 2015

19.The vanishing(1988) genre:mystery,thriller dir:george sluizer

image

സ്റ്റാൻലി ക്യുബ്രിക്കിന്റെ പ്രധാനപ്പെട്ട എല്ലാവർക്കും മാതൃകയാക്കാവുന്ന സ്വഭാവ സവിശേഷതയാണ് പുതുതായി ഇറങ്ങിയ മികച്ച പടത്തെ ആ സംവിധായകനെ വിളിച്ച് അപ്രീഷിയേറ്റ് ചെയ്യലും അതിൽ നിന്ന് തനിക്കെന്തെല്ലാമോ പഠിക്കേണ്ടത് അതെല്ലാം ചോദിച്ച് മനസ്സിലാക്കുകയും ചെയ്യുക എന്നത്.സ്പീൽബെർഗിനെ വിളിച്ച കഥ എല്ലാവർക്കും അറിയുന്നതായിരിക്കും അതുപോലെ തന്നെ അദ്ദേഹം വിളിച്ച് അപ്രീഷിയേറ്റ് ചെയ്യുകയും അതിന്റെ എഡിറ്റിങ്ങിനെക്കുറിച്ച് ചോദിച്ച് മനസ്സിലാക്കുകയും ചെയ്ത സിനിമയാണ് സ്പൂർലൂസ് അല്ലെങ്കിൽ ദി വാനിഷിങ്ങ്.ഡച്ച് സംവിധായകനായ ജോർജ് സ്ലൂയിസർ ദി ഗോൾഡൻ എഗ് എന്ന ടിം ക്രാബിന്റെ കഥയെ ആസ്പദമാക്കിയെടുത്ത സിനിമയാണ് ദി വാനിഷിങ്ങ്.മിക്ക ക്രിട്ടിക്ക്സുകളും ഈ സിനിമയെ ഷൈനിങ്ങിനോളം മികച്ചതെന്ന് വിശേഷിപ്പിച്ചപ്പോൾ ക്യുബ്രിക്ക് ഇതിനെ ഷൈനിങ്ങിനേക്കാളും മികച്ചതെന്ന് പറഞ്ഞു.ഈ സിനിമ ഇതിന്റെ വ്യത്യസ്തമായ കഥ പറയുന്ന രീതിയും മികച്ച രീതിയിൽ ഉപയോഗിച്ച ക്യാമറയും എഡിറ്റിങ്ങുമെല്ലാം സിനിമാപ്രേമികൾ കാണേണ്ട ഒരു മികച്ച സിനിമയാക്കി ഇതിനെ മാറ്റി.

ഈ സിനിമ ഡച്ചുക്കാരനായ റെക്സിൽ നിന്നും അയാളുടെ കാമുകി സസ്കിയയിൽ നിന്നുമാണ് ആരംഭിക്കുന്നത്.അവർ രണ്ടുപേരും കൂടി അവധിക്കാലം ആഘോഷിക്കാൻ വേണ്ടി ഫ്രാൻസിലേക്ക് പോകുന്ന വഴിക്ക് വെച്ച് സസ്കിയ തന്റെ വിചിത്രമായ സ്വപ്നത്തെക്കുറിച്ച് പറയുകയും ചെയ്യുന്നു സസ്കിയ ഒരു ഗോൾഡൻ എഗിന്റെയുള്ളിൽ ഒറ്റപ്പെടുന്നതും പിന്നീട് മറ്റൊരു ഗോൾഡൻ എഗ് വന്നു കൂട്ടിമുട്ടുന്നതുമായ ഒരു സ്വപ്നം പങ്കുവെയ്ക്കുകയും ചെയ്യുന്നു.ടണലിന്റെ നടുവിൽ വെച്ച് കാറിന്റെ പെട്രോൾ തീരുകയും റെക്സ് സസ്കിയയെ ഒറ്റക്കിട്ട് പെട്രോൾ വാങ്ങാൻ പോവുകയും ചെയ്യുന്നു.അതുമൂലം ഉണ്ടായ പ്രശ്നങ്ങൾ പരിഹരിക്കുന്ന അവർ പെട്രോൾ സ്റ്റേഷനിൽ വെച്ച് ഷോപ്പിങ്ങിനുപോയ സസ്കിയയെ കാണാതാവുകയും മൂന്നു കൊല്ലം കഴിഞ്ഞിട്ടും അന്വേഷണം നിർത്താതിരുന്ന റെക്സ് ടിവിയിൽ പ്രത്യക്ഷപ്പെടുകയും പിന്നീടുണ്ടാകുന്ന സംഭവവുമാണ് സിനിമ പറയുന്നത്.

നെതർലാന്റ്സ് ഫിലിം ഫെസ്റ്റിവലിൽ ഗോൾഡൻ കാഫും നാഷ്ണൽ ബോർഡ് ഓഫ് റിവ്യൂവിന്റെ ടോപ് ഫോറീൻ ഫിലിമിനുള്ള അവാർഡും നേടിയ ഈ സിനിമ മറ്റു ത്രില്ലറുകളിൽ നിന്ന് വ്യത്യസ്തമായ ഘടനയോടുകൂടിയുള്ളതാണ്.ഇതിലെ മറ്റൊരു കാര്യം കാണിയെ ആശ്ചര്യപ്പെടുത്തുന്ന വില്ലനാണ്.ഈ വില്ലനെ മികച്ചതാക്കിയ ഡോണാഡിയോ വളരെയേറെ പ്രശംസ അർഹിക്കുകയും ചെയ്യുന്നു.അതുപോലെ മറ്റു റോളുകൾ ചെയ്തവരും ഭംഗിയായി ചെയ്തതോടെ മികച്ച സിനിമകളുടെ കൂട്ടത്തിൽ സ്ഥാനമർഹിക്കുന്ന ഒന്നായി.ഈ മസ്റ്റ് വാച്ച് ത്രില്ലർ കാണുമ്പോൾ ശ്രദ്ധിക്കേണ്ടത് 1988 ഇറങ്ങിയത് തന്നെയാണെന്ന് ഉറപ്പുവരുത്തുക.

Advertisements

18.Do bigha zamin(1953) genre:drama dir:bimal roy

image

ആദ്യത്തെ മുംബൈ ഫിലിംഫെസ്റ്റിവൽ കണ്ടിറങ്ങിയ ബിമൽ റോയ് എന്ന ഇന്ത്യൻ സിനിമാചരിത്രത്തിലെ മഹാനായ സംവിധായകൻ ഒരു കാര്യം ഉറപ്പിച്ചിരുന്നു,താൻ പ്രൊഡ്യൂസ് ചെയ്ത് സംവിധാനം ചെയ്യുന്ന സിനിമ എങ്ങനെയുള്ളതാണെന്ന് തീരുമാനിച്ചിരുന്നു.അയാളെ സ്വാധീനിച്ച സിനിമ സിനിമാലോകത്ത് തന്നെ ഏറ്റവും കൂടുതൽ ആളുകളെ സ്വാധീനിച്ച പടങ്ങളിലൊന്നാണെന്നതാണ് സത്യം ബൈസിക്കിൾ തീവ്സായിരുന്നു ആ സിനിമ,അതുമൂലം ഉണ്ടായത് ദോ ബിഗാ സമീനും.ദോ ബിഗാ സമീൻ ബൈസിക്കിൾ തീവ്സ് ഇൻസ്പെയർ ചെയ്തതാണെങ്കിലും അതിൽ നിന്നും വേറിട്ട ഇന്ത്യൻ സാഹചര്യങ്ങളോട് ഏറ്റവും അനുയോജ്യമായ താഴെക്കിടയിലുള്ള ഒരു കർഷകന്റെയും കുടുംബത്തിന്റെയും കഥയാണ് പറയുന്നത്.ഈ സിനിമ പാട്ടുകളൊഴിച്ചാൽ നിയോറിയലിസ്റ്റിക്ക് എന്ന ഗണത്തിൽ പെടുത്താവുന്നതാണ്.

ഈ ഇന്ത്യൻ ക്ലാസ്സിക്ക് സിനിമ ആരംഭിക്കുന്നത് ശംഭു എന്ന കർഷകന്റെ കുടുംബത്തിൽ നിന്നാണ്.ഭാര്യയും മകനും വയസ്സായ അച്ഛനും അടങ്ങുന്ന ഈ കുടുംബത്തിന് അവരുടെ കൃഷിയിടത്തിൽ നിന്ന് കിട്ടുന്ന വരുമാനമല്ലാതെ വേറൊന്നുമില്ല,ഈ കൃഷിയിടം അവിടത്തെ ജന്മിയുടെ ഭൂമിയുടെ നടുവിലാണ്.ഈ ഭൂമി ജന്മി ഒരു വ്യവസായിക്ക് വിൽക്കാൻ തീരുമാനിക്കുകയും പക്ഷേ ശംഭുവിന്റെ ഭൂമിയുള്ളത് പ്രശ്നമാവുകയും ചെയ്യുന്നു.വിൽക്കാൻ സമ്മതിക്കാതിരുന്ന ശംഭുവിനോട് ജന്മി തനിക്ക് തരാനുള്ള 235.50 രൂപ നൽകാൻ പറയുന്നു അതിനു സാധിക്കാതിരുന്ന ശംഭുവിന് മൂന്നുമാസത്തിനുള്ളിൽ അടക്കാനുള്ള കോർട്ട് ഓർഡർ വാങ്ങിച്ചു നൽകുന്നു.ഈ പണം അടക്കാൻ വേണ്ടി ശംഭു കൽക്കത്തയിലേക്ക് പോകുന്നു.അതിനുശേഷം അദ്ദേഹത്തിനും അദ്ദേഹത്തിന്റെ കുടുംബത്തിനും ഉണ്ടാകുന്ന സംഭവങ്ങളാണ് സിനിമ ഇതിവൃത്തമാക്കുന്നത്.

ബിമൽ റോയിയുടെ കരിയറിലെ മികച്ച ചിത്രങ്ങളിലൊന്നായ ഇത് ശംഭുവിനെ മികച്ചതാക്കിയ ബൽറാജ് സാഹ്നിയുടെയും കരിയറിലെ മികച്ച റോളാണ്.യാദൃശ്ചികമായി ബിമൽ റോയി ഈ റോൾ ബൽറാജ് സാഹ്നിക്ക് നൽകിയപ്പോൾ നെറ്റിചുളിച്ചവർക്ക് മറുപടി നൽകിക്കൊണ്ട് തന്റെ റോൾ മികവുറ്റതാക്കി.ഇതിന് വേണ്ടി കൽക്കത്തയിലൂടെ റിക്ഷവലിക്കാൻ പോലും തയ്യാറായ അദ്ദേഹം അസാധ്യമായ ഒന്നില്ല എന്ന് വരുംതലമുറയ്ക്ക് പഠിപ്പിച്ചുകൊടുത്തു.എല്ലാവരും മികച്ച അഭിനയം കാഴ്ചവച്ച ഈ സിനിമ മികച്ച സംവിധാനം സംഗീതം സിനിമറ്റോഗ്രഫി എന്നിവയുടെയും ബലത്തിൽ കാണിയെ അതിശയിപ്പിച്ചു.ആദ്യ ഫിലിംഫെയർ അവാർഡ് നേടിയ ഈ സിനിമ നീചനഗറിനുശേഷം ഇന്ത്യൻ സിനിമക്ക് കാനിൽ അവാർഡ് വാങ്ങികൊടുക്കുകയും ചെയ്തു.കാനിൽ ഇന്റർനാഷ്ണൽ പ്രൈസ് നേടിയ സിനിമ ബെസ്റ്റ് ഫിലിമിനുള്ള നോമിഷനും ലഭിച്ചിരുന്നു.ഈ സിനിമ ഇന്ത്യൻ സിനിമാരാധകരെ സംബന്ധിച്ചിടത്തോളം മസ്റ്റ് വാച്ച് മൂവിയാണ്.

17.The cyclist(1987) genre:drama dir:mohsen makhmalbaf

image

ഇന്ന് ഏറ്റവും മികച്ച സംവിധായകരുള്ള കുടുംബമാണ് മക്മൽബഫ് കുടുംബം.ഈ കുടുംബത്തിന്റെ ഗൃഹനാഥനായ മൊഹ്സിൻ മഖ്മൽബഫ് ഇറാനിയൻ ന്യൂവേവിന്റെ ആദ്യകാലം തൊട്ടേയുള്ള പതാകവാഹകരിൽ ഒരാളാണ്.അദ്ദേഹം ലോകസിനിമയിൽ സ്വന്തമായി ഇരിപ്പിടം ഉറപ്പിക്കുകയും ഇറാനിയൻ സിനിമയുടെ വളർച്ചക്ക് അബ്ബാസ് കിറസ്തോമിയെ പോലുള്ള സമകാലികരോടൊപ്പം പ്രവർത്തിച്ച മഖ്മൽമബഫ് തന്റേതായൊരിടത്തിന് താൻ അർഹനാണെന്ന് തെളിയിക്കുകയും ചെയ്തു.ഇറാനിയൻ സമൂഹത്തെ ആഴത്തിൽ പഠിക്കുകയും അത് തന്റെ സിനിമയിലൂടെ ലോകത്തിന് കാണിച്ചുകൊടുക്കുന്ന മഖ്മൽബഫ് ഇറാനെ പഠിക്കുന്നവർക്ക് ഇഷ്ടപ്പെട്ട ഒരാളാണ്.ഇറാനിലെ റെവലൂഷൻ കഴിഞ്ഞിട്ട് എന്തെങ്കിലും മാറ്റം വന്നോ? അഫ്ഗാനികളായ കുടിയേറ്റക്കാരുടെ അവസ്ഥ എന്താണ്? എന്നുള്ള ചോദ്യങ്ങൾക്ക് വ്യക്തമായ ഉത്തരം   നൽകാൻ കഴിവുള്ള സിനിമയാണ് ദി സൈക്ലിസ്റ്റ്.നാസിം എന്ന അഫ്ഗാനിയായ സൈക്ലിസ്റ്റിന്റെ ജീവിതത്തിലൂടെ മുന്നോട്ടു പോകുന്ന ഈ സിനിമ മികച്ചതാണ്.

ഈ സിനിമ ആരംഭിക്കുന്നത് നാസിമിന്റെ ചങ്ങാതിയുടെ മരണ കിണറിലെ പ്രകടനം കാണിച്ചാണ്.ക്രിട്ടിക്കലായ രോഗം ബാധിച്ച തന്റെ ഭാര്യയെ രക്ഷിക്കാന് വേണ്ടി കാശുണ്ടാക്കാനുള്ള വഴിയും തേടി അലയുന്ന നാസിമിനെയാണ് നാം കാണുന്നത്.തന്റെ മകനോടൊപ്പം കിണർ കുഴിക്കുകയും സ്മഗ്ളറുടെ വാഹനമോടിക്കുകയും പണം കിട്ടാൻ വേണ്ടി ആത്മഹത്യ ചെയ്യാൻ പോവുകയാണെന്ന് കാണിച്ച് പണം വാങ്ങാൻ ശ്രമിക്കുന്ന നാസിം ഇതിലൊന്നിലും വിജയിക്കുന്നില്ല.അഫ്ഗാനിലെ മാരത്തോണ് സൈക്കിൾ ചാംപ്യനായ നാസിം ഒരു സർക്കസ് സംഘടിപ്പിക്കുന്ന ഒരാളുടെ മുന്നിലെത്തുകയും അയാളോട് തുടർച്ചയായി ഏഴുദിവസം സൈക്കിളോടിക്കാമെന്ന് തന്റെ ഭാര്യയെ ഓർത്ത് സമ്മതിക്കുന്നു.നാസിം വട്ടത്തിൽ സൈക്കിളോടിക്കാൻ തുടങ്ങുന്നതോടെ നാസിമിന്റെ ചുറ്റുപാടിലുള്ള മാറ്റവും അത് സമൂഹത്തെയും സർക്കാറിനെയും എങ്ങനെ ബാധിക്കുന്നു എന്നുള്ളതാണ് പിന്നീട് സിനിമ ചർച്ച ചെയ്യുന്നത്.

ഡി സീക്കയെ നിയോറിയലിസത്തിലൂടെ തുടങ്ങി ഫെല്ലിനിയിൽ എത്തിപ്പെടുന്ന സിനിമ നന്നായി സംവിധാനം ചെയ്ത മികച്ച സിനിമാനുഭവം നൽകുന്ന ഈ സിനിമ ഇറാനിയൻ ന്യൂ വേവിലെ ഒരു നാഴികക്കല്ലാണ്.ഈ സിനിമയെ ഗ്രേറ്റസ്റ്റ് എന്ന് ഞാൻ വിശേപ്പിക്കുകയില്ല പക്ഷേ ഗ്രേറ്റെന്ന് വിശേഷിപ്പിക്കുകയും ചെയ്യും എല്ലാ വിഭാഗം മികച്ചു നിന്നപ്പോൾ സംഗീതം മാത്രം സിനിമയെ പുറകോട്ട് വലിച്ചു,ഇനി മഖ്മൽബഫ് കണ്ണുപ്പറ്റാതിരിക്കാൻ ചെയ്തതാണോ എന്നും അറിയില്ല.എന്നിരുന്നാലും ഇറാൻ ലോകസിനിമക്ക് നൽകിയ ഗ്രേറ്റ് സിനിമയാണിത്.

16.Rope(1948) genre:crime,drama,thriller dir:alfred hitchcock

image

സിനിമാപ്രേമിയോട് സസ്പെൻസ് എന്ന് പറഞ്ഞാൽ, ഹിച്ച്കോക്ക് എന്നാവും മറുപടി.ഹിച്ച്കോക്ക് എന്നത് ഭയങ്കര രസകരമായ സ്വഭാവത്തോടുകൂടിയ ഒരാളാണ്.അദ്ദേഹത്തിന്റെ സിനിമയും വ്യത്യസ്തമല്ലെന്ന് പ്രേക്ഷകനോട് പറയേണ്ട ആവശ്യമില്ല.സ്വന്തം സിനിമ കാണാത്ത തന്റെ സിനിമക്ക് വേണ്ടി ഏതറ്റം വരെ പോകുന്ന ഹിച്ച്കോക്ക് എന്ന ഈ മഹാനായ സംവിധായകന് മികച്ച സംവിധായകനുള്ള ഒരു ഓസ്കാർ ലഭിച്ചിട്ടില്ല എന്നതാണ് സത്യം.കൊലപാതകങ്ങളും സെക്സും അദ്ദേഹത്തിന്റെ സിനിമയിലുള്ളതുപോലെ ഇന്റർവ്യൂകളിലും സംസാരിക്കുന്ന ഹിച്ച്കോക്ക് തന്റെ സിനിമകളെക്കുറിച്ച് വളരെ കുറച്ച് മാത്രം സംസാരിക്കുന്ന സംവിധായകമാരിലൊരാളാണ്.ഇതെല്ലാം കേട്ടിട് അദ്ദേഹം ഒരു ജെൻറിലുള്ള സിനിമകൾ മാത്രമാണ് എടുത്തിട്ടുള്ളത് തെറ്റിദ്ധരിക്കരുത്,അദ്ദേഹത്തിന്റെ മികച്ചസിനിമകളധികം സസ്പെൻസിൽ തന്നെയാണത്.അദ്ദേഹത്തിന്റെ ഏറ്റവും മികച്ച സിനിമയൊന്നുമല്ല റോപ്.ആ കാലഘട്ടത്തിലെ പ്രധാന സിനിമാതിയറിസ്റ്റുകളായ ഐസൻസ്റ്റീനിൽ നിന്നും വെർട്ടോവിനിന്നും നല്ലതിനെ തെരഞ്ഞെടുത്ത് തന്റേതായ ഒരു ശൈലി നിർമ്മിച്ച ഹിച്ച്കോക്കിനെ നമ്മുക്ക് കാണാം.റോപ് എന്ന ഈ സിനിമ വിർച്വലി സിംഗിൾ ഷോട്ടിൽ തീർത്ത അദ്ദേഹം മൊണ്ടാഷ് ടെക്നിക്ക് ഉപയോഗിക്കാതെ റിയൽ ടൈമിൽ എടുത്താലും സസ്പെൻസ് ക്രിയേറ്റ് ചെയ്യാവുന്നതാണെന്നും കാണിച്ചു തന്നു പക്ഷേ പാളിച്ചകളുമുണ്ട്.അതിന്റെ പ്രധാനകാരണമായി എനിക്ക് തോന്നിയത് സാങ്കേതികപ്രശ്നങ്ങൾ തന്നെയാണ് സൊകുറോവിന്റെ റഷ്യൻആർക്കെടുത്തത് ഡിജിറ്റൽ ക്യാമറ ഉപയോഗിച്ചിട്ടാണ് പക്ഷേ റോപിൽ 35എംഎം ക്യാമറയാണ് ഉപയോഗിച്ചത്.

ഈ സിനിമ തുടങ്ങുന്നത് ബ്രാൻഡനും ഫിലിപ്പും ചേർന്ന് അവരുടെ ക്ലാസ്മേറ്റായ ഡേവിഡിനെ കൊല്ലുന്നതിലാണ്.എന്നിട്ട് ശവശരീരം ഒരു പെട്ടിയിലിട്ട് അവിടെ വെച്ച് ഒരു പാർട്ടി നടത്തുന്നു.അതിൽ ഡേവിഡിന്റെ അച്ഛനും കാമുകിയും വരെ പങ്കെടുക്കുന്നുമുണ്ട്.അതിൽ പങ്കെടുക്കുന്ന റുപർട്ട് കാഡല്ല് എന്ന അവരുടെ മുൻ അധ്യാപകനും ഫിലോസഫിയിൽ മികച്ചു നിൽക്കുന്ന അദ്ദേഹം അവിടെ വെച്ച് നടക്കുന്ന മർഡറിനെക്കുറിച്ചുള്ള ചർച്ചയിൽ അദ്ദേഹത്തിന് എന്തൊക്കെയോ സംശയം തോന്നുകയും അതിന്റെ ചുരുളഴിക്കുന്നതുമാണ് സിനിമ.

ഈ സിനിമ ഒരു റിയൽലൈഫ് മർഡർകേസുമായി എടുത്ത സിനിമയാണ്.ഈ സിനിമയെ ഒറ്റ ഷോട്ടിൽ എടുക്കാൻ വേണ്ടി പത്ത് കട്ടുകളുണ്ട്.ഇതിൽ ഈ കട്ടില്ലാതെ തരമില്ല എന്ന് ഈ കട്ടിനെ അന്വേഷിക്കുന്ന പ്രേക്ഷകന് രസകരമാണ്.ഇതിൽ അഞ്ചു കട്ടുകൾ പെട്ടെന്നു മനസ്സിലാക്കുകയും പക്ഷേ മറ്റു അഞ്ച് കട്ടുകൾ കണ്ടുപിടിക്കാൻ ബുദ്ധിമുട്ടേണ്ടതുണ്ട്.നീഷേയുടെയും ഡിക്വിൻസിയുടെയും കാഴ്ചപ്പാടുകൾ സിനിമയിലുടനീളം ചർച്ചയാവുന്നുണ്ട്.ഈ സിനിമ ഹിച്ച്കോക്കിന്റെ ഏറ്റവും വലിയ പരീക്ഷണമായ ഈ ചിത്രം ഹോമോസെക്ഷ്വാലിറ്റിയെ കുറിച്ച് കാണിക്കുന്ന റയർ സിനിമയാണിത്.പക്ഷേ ഹിച്ച്കോക്ക് പ്രേക്ഷകനോടോ നടൻമാരോടോ നടിമാരോടോ നേരിട്ട് പറയുന്നില്ല സിനിമയിലുടനീളം അത് മനസ്സിലാക്കാനുള്ള അടയാളങ്ങൾ ഉണ്ട്.ഹിച്ച്കോക്കിന്റെ എല്ലാ മികച്ച സിനിമകളും ഇവിടെയുള്ള സിനിമാരാധകൻമാർ കണ്ടിട്ടുണ്ടാവും എന്ന് വിശ്വസിക്കുന്നു.

15.Grave of the fireflies(1988) dir:isao takahata genre:animation,drama,war

image

ആനിമേഷൻ മൂവീസ് അതിന്റെ കഥകളിലെ വ്യത്യസ്തതകൊണ്ടും ലോകമൊത്തം ഫാൻസുമുള്ള ആനിമേഷൻ ലോകമാണ് ജപ്പാന്റേത്.ഇന്ന് സിനിമാലോകത്തെ പ്രധാന ചർച്ചാവിഷയമാണ് ജപ്പാനിലെ ആനിമേഷനാണോ അമേരിക്കയിലെ ആനിമേഷനാണോ മികച്ചത്.ജപ്പാനിലെ ആനിമേഷൻ ശക്തമായ കഥയോടെ കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടുന്നതാണ്.ഇതിലെ ഒരു പ്രമുഖനാണ് ഇസാഓ തകഹത അദ്ദേഹം സംവിധാനം ചെയ്ത ഗ്രേവ് ഓഫ് ഫയർഫ്ളൈസ് ഒരു ആനിമേഷൻ എന്ത് ചെയ്യാനാകും എന്ന് തെളിയിച്ച സിനിമയാണ്.ഈ സിനിമ ആനിമേഷനിൽ ജനിച്ചത് ഇതിന്റെ കഥയെഴുതിയ അകിയുകി നൊസാക സിനിമയാക്കുകയാണെങ്കിൽ ആനിമേഷനിൽ മതി എന്ന വാശി കാരണമാണ്.

ഈ സിനിമ പറയുന്നത് രണ്ടാം വേൾഡ്വാറിന്റെ സമയത്തെ ജപ്പാനിലാണ്.സെയ്ത,സെട്സുകോ എന്ന അച്ഛനും അമ്മയും നഷ്ടപ്പെട്ട സഹോദരങ്ങളുടെ സർവൈവലിന്റെയും ആത്മബന്ധത്തിന്റെയും കഥ പറയുകയാണ് ഈ സിനിമ.സെയ്തയുടെ മരണത്തിൽ നിന്നു തുടങ്ങി പിന്നീട് ഫ്ളാഷ്ബാക്കിലൂടെ കഥപറയുന്ന സിനിമ ആസ്വാദകനെ ആനിമേഷന്റെ മായിക ലോകത്തേക്ക് കൂട്ടികൊണ്ടു പോകുന്നുണ്ട്.

ഈ സിനിമ ജപ്പാനീസ് ആനിമേഷന്റെ സിനിമാലോകത്തിനുള്ള മികച്ച സമ്മാനമാണത്.പിന്നീട് ഈ സിനിമയെ എബർട്ടിനെ പോലുള്ള പലരും ഇതിനെ അനുമോദിക്കുകയും ഷിന്റ്ലേഴ്സ് ലിസ്റ്റിനോട് വരെ കമ്പയർ ചെയ്തിട്ടുണ്ട്.ഇതൊരു മസ്റ്റ് വാച്ച് മൂവി ആണ്.

14.Do aankhen barah haath(1957) dir:v.shantaram

ഗോൾഡൻ ഏജ് ഓഫ്ഇന്ത്യൻസിനിമ
എന്ന് അറിയപ്പെടുന്ന കാലഘട്ടമാണ്
1940‐1960 വരെയുള്ള കാലഘട്ടം.ഇന്ത്യ
ൻ സിനിമ ക്രിട്ടിക്സ് ഈ
കാലഘട്ടത്തെ വളരെയധികം പഠനം
നടത്തിയിട്ടുണ്ട്.ദോ ആങ്കേൻ ബാറാ
ഹാത്ത് എന്ന സിനിമ ഈ
കാലഘട്ടത്തിൽ ഇറങ്ങിയ വളരെ
മികച്ച സിനിമയാണ്.ഈ സിനിമ
ആഗോളതലത്തിൽ തന്നെ
ശ്രദ്ധിക്കപ്പെട്ട വളരെ മനോഹരമായ
പിന്നീട് ഇന്ത്യൻ സിനിമയിൽ
ഉടനീളം ഇൻഫ്ളുവൻസ് ചെയ്യുകയും
ചെയ്ത സിനിമയാണിത്.
മഹാരാഷ്ട്രയിലെ സ്വതന്ത്രപൂർ എന്ന
സ്ഥലത്ത് നടന്ന ഓപ്പൺ പ്രിസൺ
എക്സ്പെരിമെന്റിനെ
ആധാരമാക്കിയിട്ടാണ് ഈ
സിനിമയെടുത്തിരിക്കുന്നത്.ഈ
ഇന്ത്യൻ ക്ലാസിക്കിന് മുമ്പും പിമ്പും
ഈ സിനിമയോട് സാമ്യമ്മുള്ള
സിനിമകൾ ലോകസിനിമയിൽ
ഇറങ്ങിയിട്ടുണ്ട്.ഈ സിനിമയ്ക്ക്
മുമ്പിറങ്ങിയതിൽ പ്രധാനപ്പെട്ടത്
മൈ സിക്സ് കൺവിക്റ്റ്സും സെവൻ
സമുറായിയുമാണ്.ഈ ക്ലാസിക്ക്
സിനിമ തയ്യാറാക്കാൻ വേണ്ടി
ശാന്തറാം കുറസോവയുടെ
സംവിധാനശൈലിയെ വിശദമായി
പഠിക്കുകയും അതിൽ നിന്ന് സ്വന്തം
ശൈലി ഉണ്ടാക്കിയെടുത്ത്
മറ്റുള്ളവർക്ക് മാതൃകയാവുകയും
ചെയ്യുന്നു.
ഈ സിനിമ ആരംഭിക്കുന്നത് ആറ്
കൊലപാതകികളെ ജയിലറായ
ആദിനാഥ് അവരെ ഒരു
കാവൽക്കാരനോ സുരക്ഷാസന്നാങ്ങ
ളോ ഇല്ലാത്ത ആസാദ്നഗറിലേക്ക്
കൊണ്ട്പോകുന്നു.അവിടെ
കൃഷിയുമായി കഴിയുന്ന ഇവരുടെ
സ്വഭാവത്തിൽ വരുന്ന മാറ്റങ്ങളാണ
ഈ സിനിമ കാണിക്കുന്നത്.
സിൽവർ ബിയർ,ഗോൾഡൻ
ഗ്ലോബ്,നാഷ്ണൽ അവാർഡുകൾ ലഭിച്ച
ഈ സിനിമ സംവിധാനം ചെയ്ത
ശാന്താറാം നടനായും മികച്ചു
നിൽക്കുന്നുണ്ട്. ഇന്ത്യൻ
സിനിമാപ്രേമിയെ അപേക്ഷിച്ച്
ഇത് മിസ്സ് ചെയ്യാൻ പാടില്ലാത്ത
ഒരു പടമാണ്.

image