shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: March 2016

50.Belle Epoque(1993) dir:Fernando Trueba genre:Comedy,Drama,Romance

1994-belle-epoque-poster1

സ്പാനിഷ്‌ സിവില്‍ വാര്‍ സമയത്തെ ഒരു യുവാവിന്റെ കഥ പറയുന്ന സിനിമയാണ് belle epoque.സ്പാനിഷ്‌ സിവില്‍ വാര്‍ സമയത്തെ പ്രശ്നങ്ങള് ഉള്ളിലൊതുക്കി കെട്ടിപടുത്ത ഒരു ഫുള്‍ ടൈം കോമഡി സിനിമയാണ് belle epoque.ക്രിസ്ത്യന്‍ church ഭരണകൂടം തുടങ്ങിയവ മൂലം ഉണ്ടാകുന്ന അടിച്ചമര്‍ത്തപ്പെട്ട സമൂഹത്തിന്റെ ഉട്ടോപ്യന്‍ ചിന്താഗതിയെ കോമഡിയില്‍ ചാലിച്ചു വരച്ചു കാട്ടുകയാണ് ഈ സിനിമ.

 

സിനിമ തുടങ്ങുന്നത് യുദ്ധത്തില്‍ നിന്ന് ഒളിച്ചു ഓടി പോന്ന യുവസൈനികനായ ഫെര്‍ണണ്ടോയില്‍ നിന്നാണ്.അവനെ അവിടത്തെ പോലീസ്‌ അറസ്റ്റ് ചെയ്യുകയും അത് പിന്നീടു മരണങ്ങളില്‍ കലാശിക്കുകയും ചെയ്യുന്നു.അവിടെ നിന്ന് വേശ്യാലയത്തില്‍ എത്തുന്ന ഫെര്‍ണാണ്ടോ manolo എന്ന പ്രായമായ ആളെ പരിചയപ്പെടുകയും അദ്ദേഹത്തിന്റെ വീട്ടിലേക്കു കൂട്ടികൊണ്ട് പോകുകയും ചെയ്യുന്നു.വീട്ടിലെത്തിയ manoloക്ക് വേണ്ടി ഫെര്‍ണാണ്ടോ പാചകം ചെയ്യുകയും അത് ഇഷ്ട്ടപ്പെട്ട ഒറ്റക്ക് താമസിക്കുന്ന manolo ഫെര്‍ണണ്ടോയോടു തന്റെ കൂടെ നില്ക്കാന്‍ പറയുകയും ചെയ്യുന്നു.കുറച്ചു ദിവസങ്ങള്‍ക്കു ശേഷം ഫെര്‍ണാണ്ടോ അവിടെ നിന്ന് പോകാന്‍ തീരുമാനിക്കുകയും അതിനു വേണ്ടി റെയില്‍വേ സ്റ്റേഷനില്‍ എത്തിയ ഫെര്‍ണണ്ടോയുടെ മുന്നില്‍ manoloയുടെ സൗന്ദര്യവതികളായ നാലു പെണ്മക്കള്‍ പ്രത്യക്ഷപ്പെടുകയും ചെയുന്നതോടെ തന്റെ തീരുമാനം കാറ്റില്‍ പറന്നു പോവികയും ചെയ്യുന്നു.സ്റ്റേഷനില്‍ നിന്ന് മടങ്ങി വന്ന ഫെര്‍ണണ്ടോക്ക് അവിടെ കയറി പറ്റാനും പെണ്‍കുട്ടികളുടെ ശ്രദ്ധ പിടിച്ചുപറ്റാനും വലിയ ബുദ്ധിമുട്ടുണ്ടായില്ല കാരണം ഫെര്‍ണണ്ടോയുടെ പാചകതിലുള്ള മികവു തന്നെ.വിധവയായ ക്ലാര,ഒരു കാമുകനുള്ള rocio,തന്നെ ആണായി കണക്കാകുന്ന violeta,പതിവ്രതയായ luz ഇവരാണ് manoloയുടെ മക്കള്,ഇവര്‍ക്കിടയില്‍ പെട്ട് ഫെര്‍ണാണ്ടോ ഒരേ സമയം വശീകരിക്കപ്പെടുകയും വശീകരിക്കുകയും ചെയ്യുന്നു.തുടര്‍ന്നുള്ള സംഭവങ്ങള്‍ അതിമനോഹരമായി സിനിമയില്‍ അവതരിപ്പിക്കുകയാണ് സംവിധായകന്‍.

 

ഈ സിനിമ വളരെ മനോഹരമായി കോമഡി അവതരിപ്പിക്കുമ്പോള്‍ തന്നെ സ്പാനിഷ്‌ സിവില്‍ വാര്‍ സംബന്ധമായ ചര്ച്ചകള് കൊണ്ടും നിറഞ്ഞതാണ്‌.സിനിമ ആരംഭിക്കുന്നത് തന്നെ ഒരു മികച്ച ഡാര്‍ക്ക്‌ കോമഡിയില്‍ നിന്നാണ്,ആ രംഗങ്ങളില്‍ സംവിധായകന്‍ സ്പാനിഷ്‌ സിവില്‍ വാറിന്റെ പ്രശ്നങ്ങളെ കുറിച്ച് പറയുന്നുണ്ട്.ആ രംഗങ്ങളില്‍ നിന്ന് സംവിധായകന്‍ നമ്മളെ ഒരു ഉട്ടോപ്യന്‍ കാഴ്ചപ്പാടിലെക്കാണ് കൊണ്ടുപോകുന്നത്.സിനിമയുടെ തുടര്‍ന്നുള്ള ഭാഗങ്ങളില്‍ സാമൂഹികപരവും മതപരവും ആയ അടിച്ചമര്ത്തലുകളില്‍ നിന്ന് മോചിപ്പിക്കപെട്ട ലോകമാണ് കാണിക്കുന്നത്.സിനിമയില്‍ സംവിധായകന്‍ എല്ലാവിധ അടിച്ചമര്ത്തലുകളും ഉണ്ടാകുന്നത് സംഘടിത രൂപങ്ങളായ മതവും സൈന്യവുമെല്ലാം ചേര്‍ന്നാണെന്ന് പറയാതെ പറഞ്ഞു വെക്കുന്നുണ്ട്.ഈ സിനിമ സാധാരണ കോമഡിയില്‍ നിന്ന് വ്യത്യസ്തമാക്കുന്നതും മുകളില്‍ പറഞ്ഞ കാര്യങ്ങള്‍ കൊണ്ട് തന്നെയാണ്.

 

  “Belle Epoque is the story of Paradise: too good to last. It’s about the discovery of life, but the real one, I mean: freedom, art, love, sex, friendship…all the things that make life interesting. It’s an oasis… Maybe it’s too idealistic, but I always thought one of the reasons for cinema was to give pleasure and happiness to the audience. I don’t want to make people think about how miserable life is. I prefer to leave that for tomorrow. I like to hear the audience laughing in a dark theater. That’s the best music for me.”

എന്ന് തന്റെ സിനിമയായ belle epoque നെ കുറിച്ച് പറഞ്ഞ Fernando Truebaയുടെ വാക്കുകള്‍ സത്യമാണെന്ന് കാണിക്ക് നിസ്സംശയം പറയാന്‍ പറ്റും.ബെസ്റ്റ് foreign filmനുള്ള ഒസ്കാരും (ഈ ഒസ്കാരിനോട് വ്യക്തിപരമായി യോജിക്കുന്നില്ല കാരണം ആ കൊല്ലത്തെ മികച്ച സിനിമ farewell my concubine ആണ് എന്ന അഭിപ്രായക്കാരനാണ് ഞാന്‍,പക്ഷെ ഇതിന്റെ അര്‍ഥം belle epoque മോശമാണെന്നല്ല )golden bear nominationഉം ലഭിച്ച ഈ മികച്ച സിനിമ കാണേണ്ട ഒന്നാണ്.

49.La Jetée(1962) dir:Chris Marker genre:Short,Drama,Romance,Sci-fi

lajetee

sci-fi സിനിമകള്‍ കാണുന്നവരായിരിക്കും മിക്കവാറും പേരും അതില്‍ തന്നെ 2001 a space odyssey,solarice,metropolis,blade runner,ഇവയോടൊപ്പം ഞാന്‍ ഉള്പ്പെടുത്താറുള്ള ഒരു ഷോര്‍ട്ട് sci-fi സിനിമയായ la jetee എക്കാലത്തെയും മികച്ച sci-fi സിനിമകളില്‍ ഒന്നാണ്.ഇതൊരു 28 മിനിറ്റ് ഉള്ള ഈ സിനിമ സാധാരണ ഒരു സിനിമയല്ല, ഒരു experimental സിനിമയാണ്.ഭംഗിയുള്ള ഫോട്ടോകള്‍ മനോഹരമായി ഒരു നൂലില്‍ കോര്തപോലെ അടുക്കിവെച്ച് അതിനു യോജിച്ച രീതിയില്‍ സംഗീതവും narration ഉം നല്‍കി ഉണ്ടാക്കിയെടുത്ത ടൈം ട്രാവല്‍ സിനിമയാണ് la jetee.

 

വേള്‍ഡ് വാര്‍ 3ക്ക് ശേഷം തടവിലാക്കപ്പെട്ട ഒരാളുടെ ഓര്‍മയിലുള്ള ചിത്രങ്ങളെ കുറിച്ച് ഒരാള് narrate ചെയ്യുന്നതോടെയാണ് തുടങ്ങുന്നത്.ഞായറാഴ്ച ദിവസം കുടുംബത്തോടൊപ്പം വിമാനം കാണാന്‍ വിമാനത്താവളത്തില്‍ പോയ ഒരു കുട്ടിയുടെ കഥയാണ് സിനിമ പറയുന്നത്.ആ കുട്ടിയാണ് ഇന്ന് തടവിലാക്കപ്പെട്ടത് ,അയാളുടെ ഉള്ളില്‍ അന്ന് കണ്ട ഒരു സ്ത്രീയുടെ ഫോട്ടോയും അതും  അവിടെ നടന്ന കൊലപാതകത്തിന്റെ ഓര്മയിലൂടെയാണ് ഉള്ളത്,അതും അവിടെയുണ്ടായിരുന്ന ശബ്ദം അവിടെയുണ്ടായിരുന്ന ആളുകളുടെ മുഖഭാവങ്ങള് ആ സ്ത്രീയുടെ മുഖത്ത് ഉണ്ടാവുന്ന മാറ്റം ഇവയോട് കൂടിയാണ്.യുദ്ധത്തിനു ശേഷം പാരിസിലെ challiot gallery യുടെ undergroundല്‍ താമസിക്കുന്ന ബാക്കിയുള്ളവരില്‍ തടവിലാക്കപ്പെട്ടവരെ  അവിടെയുള്ള ശാസ്ത്രജ്ഞന്മാര്‍ ടൈം ട്രാവല്‍ പരീക്ഷണങ്ങല്കായി ഉപയോഗിച്ചിരുന്നു.പക്ഷെ ആ പരീക്ഷണങ്ങളെല്ലാം പരാജയപ്പെടുകയും അതില്‍ പരീക്ഷണത്തിനു ഉപയോഗിച്ച ആള് മരണമോ ഭ്രാന്തോ വന്നിട്ടുണ്ടാകും.ഇതിനു കാരണം ടൈം ട്രാവല്‍ ചെയ്യുമ്പോള്‍ അവരെത്തിപ്പെടുന്ന അവസ്ഥ തങ്ങാന്‍ കഴിയാത്തത മൂലമാണ്,അത് കൊണ്ട് ഇപ്പോള്‍ ശാസ്ത്രജ്ഞര്‍ നല്ല ശക്തമായ ചിത്രങ്ങള്‍ മനസ്സിലുള്ളവരെയാണ് തെരഞ്ഞെടുക്കുന്നത് അങ്ങനെയാണ് ഈ കഥയിലെ ആളുടെ അടുത്ത എത്തുന്നത്.പേടിച്ചു വന്ന ആളെ പറഞ്ഞു മനസ്സിലാക്കി പരീക്ഷണത്തില്‍ പങ്കെടുപ്പിക്കുന്നതോട് കൂടി സിനിമ അയാളുടെ ഓര്‍മകളിലെ ചിത്രങ്ങളിലൂടെ സഞ്ചരിക്കുന്നു.

 

‘I know not with what weapons World War III will be fought, but World War IV will be fought with sticks and stones.’ഇത് einstein എന്ന വിഖ്യാതമായ ശാസ്ത്രജ്ഞന്‍ രണ്ടാം ലോകമഹായുദ്ധം കഴിഞ്ഞതിനു ശേഷം പറഞ്ഞ വാക്കുകളാണ് .ഈ സിനിമയില്‍ ആണവായുധങ്ങള്‍ ഉപയോഗിച്ച നടന്ന മൂന്നാം ലോക മഹായുദ്ധത്തിനു ശേഷമുള്ള ,റേഡിയോആക്റ്റീവ് വികിരണങ്ങളെ ഭയന്ന് undergroundല്‍ താമസിക്കേണ്ടി വരുന്ന ഒരു dystopian കാലത്താണ് സിനിമ നടക്കുന്നത്.വര്‍ത്തമാന കാലഘട്ടത്തിലെ അവസ്ഥയെ നന്നാക്കാന്‍ വേണ്ടിയാണു അവിടെയുള്ള ശാസ്ത്രജ്ഞര്‍ ഈ ടൈം ട്രാവല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതെന്ന് പരീക്ഷണവസ്തുവായ ആ മനുഷ്യനോടു പറയുന്നത്.സിനിമയില്‍ പരീക്ഷണവസ്തുവായ ഈ മനുഷ്യനെ അവര്‍ ഭൂതകാലത്തെ തന്റെ ഓര്‍മകളായ ചിത്രങ്ങളിലേക്കും പിന്നീട് ഭാവിയിലേക്കും സഞ്ചരിപ്പിക്കുന്നു.സിനിമയുടെ അവസാനം തന്റെ ഭൂതക്കാല ഓര്‍മകളില്‍ നിന്ന് രക്ഷപെടാന്‍ പറ്റാതിരിക്കുകയും ചെയ്യുന്നു.ഒരു ടൈം ലൂപ്പിനുള്ളില്‍ അകപ്പെടുന്ന ഇതിലെ പരീക്ഷണവസ്തുവായ ആളുടെ യഥാര്‍ത്ഥ existence തന്നെ ചോദ്യചിഹ്നമായി മാറുന്നു.

 

1960കള്‍ക്ക് ശേഷം ഫ്രാന്‍‌സില്‍ വളരെ അധികം പ്രചാരത്തില്‍ ഉണ്ടായിരുന്ന ഒരു വിഭാഗമാണ് ഫോട്ടോ-നോവല്‍ ,ഒരു സിനിമയെ ആസ്പദമാക്കി അതിലെ ഫോട്ടോകളെ narrate ചെയ്തു കോമിക്സ് പോലെ എഴുതുന്ന നോവലാണ്‌ ഇത്.chris marker തന്റെ ഈ സിനിമയെ ഇങ്ങനെയുള്ള ഒരു ഫോട്ടോ നോവല്‍ ആയിട്ടാണ് പരിഗണിക്കുന്നത്.ഈ സിനിമ പലപ്പോഴും മനുഷ്യന്റെ കാഴ്ചയെ കുറിച്ച് പ്രതിപാദിക്കുന്നത്‌ ചലിക്കുന്ന വസ്തുക്കളെല്ലാം ചലിക്കുന്നുണ്ടോ എന്നൊരു ചോദ്യം ഈ സിനിമയില്‍ മറഞ്ഞു കിടപ്പുണ്ട്.michael haneke വിശേഷിപ്പിച്ച 24 കളവുകളാണ് 24 frames/second എന്ന സിനിമ വീക്ഷണം ഇതില്‍ കിടപ്പുണ്ട്.പക്ഷെ ഇതില്‍ തന്നെ വളരെ വേഗത്തില്‍ dissolve ചെയ്തു വരുന്ന ഒരു കൂട്ടം imageകള്‍ക്ക് ശേഷം ഒരു ചലന ചിത്രം വരുന്നുണ്ട്,അത് സംവിധായകന്‍ കാണിയോടു എന്താണ് സിനിമയില്‍ സംഭവിക്കുന്നത് എന്ന് പറയാന്‍ ശ്രമിക്കുകയാണ് എന്നാണ് എനിക്ക് തോന്നിയത്.persistence of vision എന്ന കാഴ്ചപ്പാട് ഈ sequenceഇല്‍ സംവിധായകന്‍ കാണിച്ചു തരുന്നുണ്ട്.

 

സിനിമയുടെ മറ്റൊരു വശം എന്ന് പറയുന്നത് അതില്‍ കാണിക്കുന്ന പാരിസ് ,യഥാര്‍ത്ഥത്തില്‍ ജര്‍മ്മനി തകര്‍ത്ത പാരിസും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവശിഷ്ട്ടങ്ങളും ആണ്.അതില്‍ തന്നെ സിനിമയിലെ ശാസ്ത്രജ്ഞര്‍ സംസാരിക്കുന്നത് ജര്‍മന്‍ ഭാഷയാണ് എന്നതും ഇതില്‍ കാണിക്കുന്ന പരീക്ഷണങ്ങളെല്ലാം തന്നെ nazi ജര്‍മ്മനി നടത്തിയിരുന്ന കിരാതമായ പരീക്ഷണങ്ങളെ ഓര്‍മിപ്പിക്കുകയും ചെയ്യുന്നുണ്ട്.മനസ്സില്‍ മായാത്ത മുദ്ര പതിപ്പിക്കുന്ന യുദ്ധ ചിത്രങ്ങളും അതിനോടൊപ്പം വരുന്ന സംഗീതവും എല്ലാം കൂടി ചേരുന്നതോടെ യുദ്ധത്തിന്റെ അനന്തരഫലം സംവിധായകന്‍ വൈകാരികതലങ്ങളിലേക്ക് ഉയര്‍ത്തുന്നുണ്ട്.

 

ഇതിലെ museum അടക്കം ഒട്ടനവധി metaphor അടങ്ങിയ ഈ സിനിമയെ കുറിച്ച് പൂര്‍ണമായി എഴുതുക എന്നത് വളരെയധികം ബുദ്ധിമുട്ടുള്ളതാണ്.12 monkeys,terminator,total recall തുടങ്ങിയ sci-fi സിനിമകള്‍ക് പ്രചോദനമായ ഈ സിനിമ 28 മിനിറ്റ് കൊണ്ട് തന്നെ വളരെയധികം കാര്യങ്ങള്‍ സംസാരിക്കുന്നുണ്ട്.ഈ സിനിമയുടെ എടുത്തു പറയേണ്ട ഒരു കാര്യം ഇതിന്റെ പശ്ചാത്തല സംഗീതം ആണ്,അതിനു മൂന്നു വിഭാഗമാക്കിയാല്‍ voice over,musical score,atmospheric noise എന്നിങ്ങനെയായിരിക്കും വരിക.ഇതില്‍ voice over നമ്മുക്ക് അജ്ഞാതമായ narratorഉടെ ശബ്ധമാണ്,തന്റെ ഭൂതകാലം കാണിക്കുമ്പോള്‍ ഈ മൂന്നു വിഭാഗങ്ങള്‍ വരുകയും പക്ഷെ യുദ്ധത്തിനു ശേഷം സംഗീതമില്ലാത്ത ശാസ്ത്രജ്ഞരുടെ പിരുപ്പിരുക്കലും പരീക്ഷനവസ്തുവായ ആളുടെ ഹൃദയ മിടിപ്പ് ശബ്ധതിലേക്കും മറ്റുമായി ഒതുങ്ങുന്നു.ഇത്തരത്തിലുള്ള ചിത്രീകരണം പലപ്പോഴും ആ ലോകത്തിന്റെ ഭീകരത വിളിച്ചു പറയുകയാണെന്നതില്‍ സംശയമില്ല.ഇതുപോലെ തന്നെ നമ്മേ വേട്ടയാടുന്ന ചിത്രങ്ങളും അതിനെ മനോഹരമായി കോര്തെടുത്ത editingഉം എടുത്തു പറയേണ്ടതാണ്‌.എഴുത്തുകാരനും സംവിധായകനും photographerമായ chris marker ലോകത്തിനു നല്‍കിയ മികച്ച സിനിമയാണ് sci-fi ഫോട്ടോ നോവല്‍.ഇത് തീര്‍ച്ചയായും കാണേണ്ട ഒന്നാണ്.

48.Good Morning(Ohayo)(1959) dir:Yosujiro Ozu genre:Comedy,Drama

good-morning-ohay.16056

വളിയിടുക എന്നത് നമ്മുടെ സമൂഹത്തില്‍ മോശപ്പെട്ട കാര്യമാണ് പക്ഷേ നാം എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ വളി മനുഷ്യന്റെ ജീവിതത്തില്‍ നിയന്ത്രിക്കാന്‍ പറ്റാത്ത ഒരു സംഭവമാണ്,ഒരു പരിധി വരെ നിയന്ത്രിച്ചാലും നാം ചില സമയത്ത് നമ്മേ തോല്‍പ്പിച്ച് കൊണ്ട് വളി പുറത്ത് ചാടും .ഞാന്‍ ഇവിടെ പരിചയപെടുത്താന്‍ പോകുന്ന സിനിമ ലോക സിനിമയിലെയും japanese സിനിമയിലേയും ഏറ്റവും മികച്ച സംവിധായകന്‍ എന്ന് വിളിക്കാവുന്ന yosujiro ozu സംവിധാനം ചെയ്ത ഒഹായോ അല്ലെങ്കില്‍ goodmorning എന്ന സിനിമയാണ്.തുടക്കത്തില്‍ ഞാനെന്തിനാണ് വളിയെ കുറിച്ച് പറഞ്ഞത് എന്നാവും ചിന്തിക്കുന്നത് ,അതെ ഈ സിനിമയില്‍ വളിയെ ozu പ്രശ്നവല്‍കരിക്കുന്നുണ്ട് നമ്മുടെ ഇന്ന് വരെയുള്ള സിനിമകള്‍ എടുത്താലും ഈ വളി എന്ന സംഭവം കാണാന്‍ കിട്ടുകയില്ല.ozu ചെയ്ത I Was Born,But എന്ന സൈലന്റ് സിനിമയുടെ ഒരു അയഞ്ഞ remake ആണ് ഒഹായോ.ozu വിന്റെ അവസാന കാലത്തെ സിനിമയായ ഇത് ozu വിന്റെ ചുരുക്കം കളര്‍ സിനിമയില്‍ ഒന്നാണിത്.

 

ഒരു കൂട്ടം സ്കൂള്‍ കുട്ടികളില്‍ നിന്ന് തുടങ്ങുന്ന സിനിമ ആദ്യം കാണിക്കുന്നത് അവര്‍ തമ്മില്‍ കളിക്കുന്ന ഒരു കളിയാണ്‌ അതില്‍ ഒരാള് മറ്റൊരാളുടെ നെറ്റിയില്‍ തൊടുമ്പോള്‍ വളിയിടുക എന്നതാണ് ,ഇടാത്ത ആള് മോശക്കാരനാവുകയും ചെയ്യും.അങ്ങനെ അവര്‍ വീട്ടിലെത്തുകയും അവിടെ നിന്ന് ഇംഗ്ലീഷ് tuition പോവുകയാണെന്ന് പറഞ്ഞു അടുത്തുള്ള കാബറെ പാട്ടുകാരിയുടെ വീട്ടില്‍ പോയി tvയില്‍ സുമോ ഗുസ്തി കാണുകയും ചെയ്യുന്നു.ഇത് ഇഷ്ട്ടപെടാത്ത വീട്ടുക്കാര്‍ അവരെ ശകാരിക്കുകയും ചെയ്യുന്നു.അതിനു ശേഷം കൂട്ടത്തില്‍ സാമ്പത്തികമായി മെച്ചമുള്ള വീട്ടിലെ രണ്ടു കുട്ടികളായ മിനോറുവും ഇസാമുവും തങ്ങളെ വഴക്ക് പറഞ്ഞതിന് അമ്മയോട് പിണങ്ങുകയും അവരുടെ വീട്ടില്‍ tv ഉണ്ടായിരുന്നെങ്കില്‍ അവിടെ പോവില്ലായിരുന്നു എന്ന് പറയുകയും ഭക്ഷണം കഴിക്കാന്‍ വിസ്സമതിക്കുകയും ചെയ്യുന്നു.അവരുടെ അച്ഛന്‍ വന്നു വഴക്ക് പറയുകയും അവരോട്‍ സംസാരം വളരെ കൂടുതലാണെന്നും പറയുന്നു പക്ഷെ കുട്ടികള്‍ തിരിച്ചു വലിയവരുടെ മുകളിലും ആരോപിക്കുന്നു എന്നിട്ട് അവര്‍ മൌന സമരം എടുക്കുന്നു.സ്കൂള്‍,tuition എന്നിത്യാദി എല്ലായിടത്തും അവര്‍ ഇത് കൊണ്ടുപോകുന്നു.ഇതാണ് പ്രധാന കഥയെങ്കിലും അതിനു മറുവശത്ത്‌ അയല്പക്ക സ്ത്രീകള്‍ക്ക് ഇടയിലുള്ള അസൂയയും കുശുമ്പും ഏഷണിയും ഒക്കെയുണ്ടാക്കുന്ന പ്രശ്നങ്ങളിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്.

 

എന്റെ അഭിപ്രായത്തില്‍ kurosawaയെക്കാളും മുകളില്‍ പ്രതിഷ്ട്ടിക്കാവുന്ന സംവിധായകനാണ് ozu പക്ഷേ അദ്ദേഹത്തിന്റെ മരണത്തോട് അടുത്ത സമയത്ത് മാത്രമേ പുറം ലോകം ഈ സംവിധായകനെ കുറിച്ച് അറിയുന്നുള്ളൂ.എന്നാലും ഇന്ന് സിനിമ ലോകത്തുള്ള പ്രഗല്‍ഭരായ സംവിധായകരുടെയെല്ലാം മാതൃകകളില്‍ ഒരാളാണ് ozu.പൂര്‍ണമായും japanese സിനിമയായിരിക്കും ഇദ്ദേഹതിന്റെത് ,അതായത് സിനിമയും അതിന്റെ ചുറ്റുപാടും എല്ലാം തന്നെ japanese സംസ്കാരം ഉള്കൊള്ളുന്നവയായിരിക്കും.അദ്ദേഹത്തിന്റെ സംവിധാനത്തില്‍ പോലും japanese സംസ്കാരം ഉണ്ട് എന്നുള്ളതാണ് പ്രത്യേകത അതിനു ഉദാഹരണം അദ്ദേഹത്തിന്റെ ക്യാമറ എപ്പോഴും japanese വീടുകളില്‍ ഇരിക്കുന്ന ഒരാള് സംഭവങ്ങളെ വീക്ഷിക്കുന്ന പോലെയായിരിക്കും.സിനിമ നിയമങ്ങളെ അവഗണിക്കുകയും തന്റെതായ സിനിമയുണ്ടാക്കുകയും ചെയ്ത സംവിധായകന്‍ കൂടിയാണ് അദ്ദേഹം .

 

അദ്ദേഹത്തിന്റെ മറ്റു സിനിമകളെ പോലെ തന്നെ ഇതും വളരെ ലളിതവും മാനുഷികവുമായിട്ടുള്ള ഒരു സിനിമയാണ്.പാശ്ചാത്യവല്കരിക്കുന്ന japanese സമൂഹത്തിന്റെ ഉള്ളിലേക്ക് കടന്നു ചെല്ലുന്ന സിനിമ മുതിര്‍ന്നവരെയും കുട്ടികളെയും വീക്ഷിക്കുകയും ചെയ്യുന്നു.japanese സമൂഹത്തില്‍ വളര്‍ന്നു വരുന്ന ഉപഭോഗസംസ്കാരത്തെയും അയല്പക്കങ്ങള്‍ക്കിടയിലുള്ള ആശയവിനിമയവിടവിനെയും എല്ലാം ഈ സിനിമ പ്രശ്നവല്‍കരിക്കുന്നുണ്ട്.വളരെ അധികം ചിരിക്കാനുള്ള അവസരം നല്‍കുന്ന സിനിമയില്‍ ഇതില്‍ അഭിനയിച്ച കുട്ടികളുടെ അഭിനയവും മറ്റും എടുത്തു പറയേണ്ടതാണ്‌.കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി വളരെ ലളിതം എന്ന് തോന്നിപ്പിക്കുന്ന വിഷയം ഹാസ്യത്തില്‍ ചാലിച്ച് അവതരിപ്പിക്കുന്ന ഈ സിനിമ ozu വിന്റെ ഏറ്റവും മികച്ചതൊന്നുമല്ലെങ്കിലും കാണേണ്ട ഒന്നാണ്.

47.The Fifth Seal(Az ötödik pecsét)(1976) dir:Zoltan Fabri genre:Drama,War

The Fifth Seal

സാംസ്‌കാരിക മാനുഷിക മൂല്യങ്ങള് ഉയര്‍ത്തി കാട്ടുന്ന സിനിമകള് കൊണ്ട് പ്രശസ്തമാണ് hungarian സിനിമ.ഈ സിനിമകള് പല കാലഘട്ടങ്ങളിലായി പലതരം അടിച്ചമര്തലുകളെ അതിജീവിച്ച സിനിമ industry ആണ് hungaryയിലേത്.ഈ hungarian സിനിമ ലോകത്ത് മാനുഷിക സ്വാന്തന്ത്ര്യതിനും രാഷ്ട്രീയ ഹിമ്സകള്‍ക്കും എതിരെ സിനിമ ആയുധമാക്കി പോരാടിയ സംവിധായകരില്‍ പ്രഗല്‍ഭനായ ഒരാളാണ് zoltan fabri.പലപ്പോഴും hungarian സിനിമ സരളമായ അവതരണം ആണെങ്കിലും അത് ഗാഢമായി ചിന്തിപ്പിക്കുകയും ചെയ്യും.ഞാന്‍ പരിചയപ്പെടുത്താന്‍ പോകുന്ന സിനിമ zoltan fabri സംവിധാനം ചെയ്ത the fifth seal എന്ന സിനിമയാണ്.കല ലോകത്ത് ഏറ്റവും പ്രശസ്തമായ പേരാണ് ബ്രെഹ്ത്  എന്നത് ,നാടക ലോകത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവന്ന അദ്ദേഹത്തിന്റെ അഭിപ്രായത്തില്‍ കലാകാരന്റെ ഏറ്റവും വലിയ കടമ ചോദ്യങ്ങള്‍ ചോദിക്കുക എന്നതാണ്.അദ്ദേഹത്തിന്റെ വാക്കുകള്‍ അര്‍ത്ഥവതാക്കുന്ന രീതിയില്‍ ലോകസിനിമയില്‍ തന്നെ ചോദിച്ചിട്ടുള്ള ഏറ്റവും വലിയ ഉത്തരം കിട്ടാത്ത പക്ഷെ ചിന്തിക്കുന്ന ഒരാളുടെ മനസ്സിനെ വേട്ടയാടാന്‍ തക്ക ശക്തിയുള്ള ചോദ്യമാണ് അത്.

 

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാല്‍ nazi ഭരണക്കാലത്തെ hungaryയില്‍  ബേല എന്ന ബാറുടമയുടെ കൂടെ ബാറില്‍ എല്ലാവരും പോയതിനു ശേഷം ഒത്തുചേര്‍ന്ന മൂന്നു സുഹൃത്തുകളുടെ കൂടെയാണ് സിനിമ ആരംഭിക്കുന്നത് .ഗൂറിക്ക എന്ന watchmaker ഉം പുസ്തകവില്‍പ്പനക്കാരനായ കിരാലിയും പണിവസ്തുകള്‍ കൂട്ടിയോജിപ്പിക്കുന്ന കൊവക്സ് ഉം ആണ് അവര്‍.ആ ദിവസത്തെ പ്രത്യേകത തന്റെ അമൂല്യമായ ചിത്രങ്ങള്‍ വിറ്റ് കിരാലി തന്റെ ഭാര്യക്ക് വേണ്ടി വാങ്ങിയതെന്ന് പറയുന്ന ഇറച്ചി കഷ്ണമായിരുന്നു .ആ ഇറച്ചിയില്‍ നിന്ന് ആരംഭിക്കുന്ന അവരുടെ സംസാരം അവരുടെ ഓരോരുത്തരുടെയും ഇപ്പോഴുള്ള  അവസ്ഥയും ഇനി വരാന്‍ പോകുന്ന അവസ്ഥയും എല്ലാം ചേര്‍ന്നുള്ള ആശങ്കകള്‍ നിറഞ്ഞതായി മാറുന്നു .ഇവരുടെ കൂട്ടത്തിലേക്ക് ഒരു ആര്‍ട്ട്‌ ഫോട്ടോഗ്രാഫര്‍ ആയ keszei കൂടെ വരുന്നതോടെ ചര്‍ച്ചക്ക് വിവിധ മാനങ്ങളിലേക്ക് ഉയരുന്നു.അവസാനം അവരോടു ഗൂറിക ഒരു ചോദ്യം ചോദിക്കുന്നു ,ഒരു സ്വേച്ചാധിപപതിയുടെയും അടിമയുടെയും കഥ പറയുകയും അതില്‍ തന്നെ ഒരാളെ തെരഞ്ഞെടുക്കാന്‍ പറഞ്ഞാല്‍ ആരെ തെരഞ്ഞെടുക്കും എന്ന ചോദ്യം ചോദിക്കുന്നു.അപ്പോള്‍ അവിടെ രണ്ടു nazi സൈനികര് വരുകയും മദ്ധ്യം കഴിച്ചു പോകുകയും ചെയ്യുന്നു.അതിനു ശേഷം അവര്‍ പിരിയുകയും ചെയ്യുന്നു.അതിനു ശേഷവും അവരെ ആ ചോദ്യം വേട്ടയാടുകയും ചെയ്യുന്നുണ്ട്,പിറ്റേദിവസം രാത്രിയില്‍ ഒത്തു കൂടിയ ഇവരെ ഇന്നലെ വന്ന സൈനികരില്‍ ഒരാള് വന്നു അറസ്റ്റ് ചെയ്യുന്നു,പക്ഷെ അവരോടു കാരണം വ്യക്തമാക്കുന്നില്ല .പിന്നീടുണ്ടാകുന്ന സംഭവങ്ങലുമാണ് സിനിമ.

 

 “When he opened the fifth seal, I saw under the altar the souls of those who had been slain because of the word of God and the testimony they had maintained.”Revelation 6:9.

ഇത് സിനിമയുടെ പേരിനു കാരണമായ ബൈബിള്‍ വചനമാണ്.ഈ ബൈബിള്‍ വചനം വളരെ അര്‍ത്ഥവത്തായ രീതിയില്‍ സിനിമയില്‍ ഉപയോഗിക്കുന്നുണ്ട് പോരാത്തതിനു യേശുവിന്റെ കഥയോട് അവസാന ഭാഗങ്ങളില്‍ സാമ്യം പുലര്‍ത്തുകയും ചെയ്യുന്ന സിനിമ വളരെ ആഴമേറിയ തത്വചിന്താപരമായ ചോദ്യങ്ങള്‍ കൊണ്ടും നിറഞ്ഞതാണ്‌ പക്ഷെ ഈ തത്വചിന്ത ഒരു സാധാരണക്കാരന്റെ ആസ്വാദനത്തിനെ ബാധിക്കുകയും ചെയ്യുന്നില്ല.വളരെ രസകരമായി കണ്ടിരിക്കാവുന്ന ഈ സിനിമ അവസാനത്തേക്ക് എത്തുമ്പോള്‍ മനസ്സിനെ വളരെ disturbing ചെയ്യുന്ന രീതിയിലേക്ക് ഉയരുകയും ചെയ്യുന്നു.ക്രിസ്ത്യന്‍ കാഴ്ചപ്പാടുകള്‍ വളരെ അധികം സ്വാധീനിച്ചിട്ടുള്ള 1500കളിലെ surrealist painter എന്ന് വിശേഷിപ്പിക്കാവുന്ന Hieronymus Bosch എന്ന ചിത്രകാരന്റെ paintings വിറ്റാണ്‌ കിരാലി ഇറച്ചി വാങ്ങുന്നത്.ഈ പൈന്റിങ്ങുകള്‍ കിരാലിയെ ഉറക്കത്തില്‍ വേട്ടയാടുകയും ചെയ്യുന്നുണ്ട്.പലപ്പോഴും ഈ paintings സിനിമയെ യുക്തിയുടെയും മിഥ്യയുടേയും അതിര്‍വരംബിലൂടെ കൊണ്ടുപോകുകയും ചെയ്യുന്നുണ്ട്.

 

“One day the apolitical intellectuals of my country will be interrogated by the simplest of our people. They will be asked what they did when their nation died out slowly, like a sweet fire small and alone.”

Otto rene Castilloയുടെ ഈ വാക്കുകള് അര്‍ഥം വെക്കുന്ന ജനങ്ങളുടെ പ്രശ്നത്തില്‍ ഇടപെടാതെ ഇരിക്കുന്ന ബുദ്ധിജീവികളെ ഈ സിനിമയില്‍ zoltan fabri കൊട്ടുന്നുണ്ട്.യാതൊരു വിധത്തിലുള്ള കൃത്രിമത്വവും തോന്നാത്ത അഭിനെതകളുടെ പ്രകടനം സിനിമയുടെ മറ്റൊരു പ്രത്യേകതയാണ് .fascism കടന്നു വരുമ്പോളും തങ്ങളുടെ കുടുംബങ്ങളില്‍ മാത്രം ഒതുങ്ങി കൂടുന്ന സമൂഹത്തിനു മുന്നില്‍ തങ്ങള്‍ ചെയ്ത കുറ്റം എന്താണെന്ന് അറിയാതെ അറസ്റ്റ് ചെയ്യപ്പെട്ട ഇവര്‍ വിരല്‍ ചൂണ്ടുന്നത് മറ്റുള്ളവരിലേക്കാണ് .moscow film festival ഇല്‍ golden prize ഉം ബെര്‍ലിന്‍ film festival ഇല്‍ golden bear nomination ഉം കിട്ടിയ വളരെ മനോഹരവും ചിന്തിപ്പിക്കുന്നതുമായ ഈ സിനിമ ലോകത്തെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നാണ്. 

46.The Killing Fields (1984) dir:Roland Joffe genre:Drama, History, War

Killing Fields : Original Cinema Quad Poster

“You’ll never have a quiet world until you knock the patriotism out of the human race.” George Bernard Shaw

ഇന്ന് ഇന്ത്യയില്‍ ദേശീയത എന്താണെന്നും രാജ്യസ്നേഹം എന്താണെന്നുമുള്ള ചര്‍ച്ചകള്‍ നടക്കുകയാണ് , ദേശീയത എന്നുള്ളത് അപകടമാണോ എന്ന് ചോദിച്ചാല്‍ പലപ്പോഴും യെസ് ഓര്‍ നോ മറുപടി നല്‍കുക ബുദ്ധിമുട്ടാണ്.ചരിത്രത്താളുകള്‍ മറിച്ചു നോക്കിയാല്‍ അതിന്റെ ഗുണങ്ങളും ദോഷങ്ങളും കാണാം ,ഇന്ന് വരെ ലോകത്ത് നടന്നിട്ടുള്ള സ്വാതന്ത്ര്യ സമരങ്ങളില് മിക്കപ്പോഴും ഒരു ജനതയെ കൂട്ടിയോജിപ്പിക്കാന്‍ ഉപയോഗിച്ചിട്ടുള്ള ആയുധമാണ് ദേശീയത ,ഇന്ത്യയില്‍ ഹിന്ദുവിനെയും മുസ്ലിമിനെയും അടക്കം മറ്റു എല്ലാ മതസ്ഥരെയും ഇന്ത്യ എന്നൊരു വികാരത്തില്‍ കൂട്ടിയോജിപ്പിച്ച ഗാന്ധി ചെയ്തത് ദേശീയതയിലൂന്നിയ ഇന്ത്യ എന്നൊരു വികാരം ഉണ്ടാക്കിയെടുക്കുകയായിരുന്നു .പക്ഷെ ഈ ദേശീയതയെ ചൂഷണം ചെയ്യപ്പെട്ട അവസ്ഥകളും നമുക്ക് ധാരാളം കാണാന്‍ സാധിക്കും hitler,മുസ്സോളിനി ,സ്റ്റാലിന്‍ ഇവരെല്ലാം തന്റെ ഭരണക്കാലത്ത് തങ്ങള്കെതിരെയുള്ള വിമര്‍ശനങ്ങളെ നേരിട്ടത് ദേശീയതയും രാജ്യസ്നേഹവും പറഞ്ഞിട്ടാണ്, ഇതില് ഏറ്റവും രസകരമായ കാര്യം ഇവര്‍ ചെയ്ത കൊലപാതകങ്ങള് എല്ലാം തന്നെ നിയമപരമായിരുന്നു എന്നതാണ് .ഇവര്‍ ദേശീയത എന്ന വികാരം തങ്ങളുടെ അടിമപ്പെട്ടു കിടക്കുന്ന ജനതയുടെ കാഴ്ചയെ മറക്കാനുള്ള വസ്തുവയിട്ടാണ് ഉപയോഗിച്ചത് ,അവരിലുണ്ടായ എന്റെ രാജ്യം എന്ന വികാരം ഉപയോഗിച്ച് നീതിന്യായവ്യവസ്തയെയും സര്‍ക്കാരിനെയും വിമര്‍ശിക്കുന്നവരെ രാജ്യത്തെ ഒറ്റു കൊടുക്കുന്നവരെ പോലെ കാണിക്കാന്‍ ഈ ഭരണാധികാരികള്‍ക്ക് സാധിച്ചു .ഇവരെ പോലെ തന്നെ തങ്ങളുടെ സ്വന്തത്ര്യത്തിനു മുകളില് കടന്നു കയറ്റം നടത്തിയവരെ തുരത്തുവാന്‍ വേണ്ടി ദേശീയത ഉപയോഗിക്കുകയും പിന്നീടു ഇതേ ദേശീയത തനിക്കെതിരെയുള്ള വിമര്‍ശനങ്ങളെ ഇല്ലാതാക്കാന്‍ ഉപയോഗിക്കുകയും ചെയ്ത pol potന്റെയും കമ്പോള ചൂഷണ സാമ്രാജ്യത്വത്തിന്റെ ശക്തമായ വക്താക്കളായ അമേരിക്കയും വ്യത്യസ്ഥ കാലഘട്ടങ്ങളില്‍ cambodiaയില്‍ നടത്തിയ കൂട്ടകൊലയുടെയും കഥ ny times പത്രപ്രവര്‍ത്തകനായ schanbergന്റെയും pran എന്ന അദ്ദേഹത്തിന്റെ translatorന്റെയും യഥാര്‍ത്ഥ കഥ സിനിമയാക്കുന്നതിലൂടെ roland joffe കാണിക്കുന്നത്.The Death and Life of Dith Pran എന്ന schanberg എഴുതിയ ലേഖനത്തെ ആസ്പധമാക്കിയാണ് ഈ സിനിമ എടുത്തിരിക്കുന്നത്.

 

സിനിമയുടെ പ്ലോട്ടിലേക്ക് കടന്നാല്‍ 1973 ലെ cambodian തലസ്ഥാനമായ Phnom Penh ലെ എയര്‍ പോര്‍ട്ടില്‍ നില്‍ക്കുന്ന pranല്‍ നിന്നാണ് സിനിമ തുടങ്ങുന്നത് പക്ഷെ അവര്‍ പെട്ടെന്ന് തന്നെ മടങ്ങുകയും ചെയ്തു.വിമാനത്തില്‍ വന്ന schanberg pran നെ കാണാത്തതിനാല്‍ ടാക്സി പിടിച്ചു താമസസ്ഥലത്തേക്ക് പോകുകയും അവിടെ വെച്ച് ഫോട്ടോഗ്രാഫര്‍ ആയ Al Rockoffനെയും കണ്ടുമുട്ടുന്നു.pran തിരിച്ചുവന്നത് ഒരു ശക്തമായ വാര്‍ത്തയും കൊണ്ടായിരുന്നു ,അമേരിക്ക Neak Leung എന്ന cambodian ടൌണ്ണില്‍ ബോംബ്‌ വര്‍ഷിച്ചു എന്ന വാര്‍ത്തയായിരുന്നു.അവിടെ നടന്നതിനെ കുറിച്ച് schanberg അന്വേഷിച്ചപ്പോള്‍ അത് വെറുമൊരു ആരോപണം മാത്രമാണെന്ന് അമേരിക്കന്‍ പട്ടാള മേധാവി പറയുകയും പക്ഷെ അതുകൊണ്ടൊന്നും തൃപ്താനാവാത്ത schanbergഉം pranഉം അവിടെ സന്ദര്‍ശിക്കാന്‍ തീരുമാനിക്കുന്നു. അവിടെ എത്തിയ schanberg നെയും pran നെയും കാത്തിരുന്നത് അതിദയനീയമായ കാഴ്ച ആയിരുന്നു.അവിടെ വെച്ച് രണ്ടു khmer rouge പ്രവര്‍ത്തകരെ വധിക്കുകയും അത് ഫോട്ടോ എടുത്ത schanberg നെയും pran നെയും അറസ്റ്റ് ചെയ്യുകയും ചെയ്യുന്നു .പക്ഷെ അതിനു ശേഷം അമേരിക്കന്‍ സൈന്യം ഇന്റര്‍നാഷണല്‍ പ്രെസ്സുമായി അവിടെ വരുകയും ചെയ്യുന്നു.അതിനു ശേഷം 1975 ലേക്ക് എത്തുന്ന സിനിമ khmer rouge എന്ന വിമതരുടെ വിജയത്തിലേക്ക് വരുകയും അതില്‍ നിന്ന് രക്ഷപ്പെടാനുള്ള schanberg,pran പോലെയുള്ളവരുടെ ശ്രമങ്ങളിലൂടെ സിനിമ മുന്നോട്ടു പോകുകയും അത് pol pot എന്നാ ഏകാധിപതിയുടെ കാലത്തേക്ക് നീളുകയും ചെയ്യുന്നു.

 

vietnamese യുദ്ധത്തെ കുറിച്ചും മറ്റും ധാരാളം സിനിമകള് ഇറങ്ങിയിട്ടുണ്ട് നമ്മുടെയെല്ലാം favourite യുദ്ധ ചലച്ചിത്രങ്ങളുടെ പട്ടിക എടുത്താല്‍ ഈ ഭാഗത്ത്‌ നിന്നുള്ള സിനിമ ഉണ്ടായിരിക്കും അതില്‍ മിക്കവയിലും പക്ഷം ചേര്‍ന്നുള്ള ചിത്രീകരണമാണ് നമ്മുക്ക് കാണാന്‍ സാധിക്കുക.ഈ സിനിമ വ്യത്യസ്ഥമാകുന്നതും അവിടെയാണ് ,schanberg സിനിമയിലും യഥാര്‍ത്ഥ ജീവിതത്തിലും അമേരിക്ക cambodia എന്ന രാജ്യത്ത് നടത്തിയ കടന്നു കയറ്റത്തെ രൂക്ഷമായി തന്നെ വിമര്‍ശിക്കുന്നുണ്ട് .അതുപോലെ തന്നെ സിനിമ pol pot ചെയ്ത ക്രൂരതകളെ കണ്ണടയ്ക്കുന്നുമില്ല .ഈ സിനിമ സൗഹൃദത്തിന്റെ കഥ കൂടിയാണ് പറയുന്നത് ദേശീയത എന്ന സങ്കുചിതമായ കാഴ്ചപ്പാടിനെ തകര്‍ക്കുന്ന സൗഹൃദം ,പക്ഷെ അമാനുഷികമായ ഒന്നും തന്നെ ഈ സൗഹൃദത്തില്‍ വരുന്നുമില്ല.

 

ഇനി സിനിമയുടെ പൊളിറ്റിക്കല്‍ വ്യൂ എന്തിലാണെന്ന് ചോദിച്ചാല്‍ ഉത്തരം മനുഷ്യത്വപരമായ കാഴ്ചപ്പാടിലാണ് ഊന്നല്‍ നല്‍കിയിട്ടുള്ളത് അതിനു ശക്തിപകരാന്‍ വേണ്ടി സംവിധായകന്‍ ക്ലൈമാക്സില്‍ ജോണ്‍ lennon എന്ന വിഖ്യാത ഗായകന്റെ imagine എന്ന ഗാനം ഉപയോഗിക്കുകയും ചെയ്യുന്നുണ്ട്.ഈ സിനിമയ്ക്കു നേരിട്ട പ്രധാന വിമര്‍ശനം schanberg ഇന്റെ കാഴ്ചപ്പാടിലാണ് ഇതിലെ സംഭവങ്ങളെ വിലയിരുത്തുന്നത് എന്നതാണ് .പക്ഷെ എന്റെ അഭിപ്രായത്തില്‍ സിനിമ വളരെ വ്യക്തമായി തന്നെ രണ്ടു പക്ഷങ്ങള് നടത്തിയ ക്രൂരതകള് കാണിക്കുന്നുണ്ട്,ഇതിന്റെ പകുതിക്ക് ശേഷം cambodiaയിലെ അതിഭീകരമായ അവസ്ഥ കാണിക്കുന്നുണ്ട്.

 

ചരിത്രപരമായ പ്രാധാന്യം ഉള്ള survivalist ഡ്രാമ വിഭാഗത്തില്‍ ഉള്‍പ്പെടുത്താവുന്ന ഈ സിനിമയ്ക്കു നിരവധി അവാര്‍ഡുകള്‍ കിട്ടിയിട്ടുണ്ട് .pran ആയി അഭിനയിച്ച Haing S. Ngor എന്ന നടന് ബെസ്റ്റ് supporting actor ക്കുള്ള ഓസ്കാര്‍ അടക്കം മൂന്നു ഒസ്കാരും നാല് nomination ഉം കിട്ടി.അത് കൂടാതെ bafta golden globe എന്നിവയില്‍ നിരവധി അവാര്‍ഡുകളും nomination ഉം വാരി കൂട്ടി .തീര്‍ച്ചയായും കാണേണ്ട ഒരു ബ്രിട്ടീഷ്‌ സിനിമയാണ് ഇത്.

45.Pyaasa (1957) dir:Guru dutt genre:Drama,Musical,Romance

Pyaasa_poster

ഞാന്‍ ഈ അടുത്ത സമയത്ത് jnu വിഷയത്തെ ആസ്പദമാക്കി നടന്ന പരിപാടിയില്‍ ഒരു അജ്ഞാത സുഹൃത്തിനെ പരിചയപ്പെട്ടു അയാള് ഈ വിഷയത്തെ കുറിച്ച് ധാരാളം ചോദ്യങ്ങള് ചോദിച്ചു ഈ വിഷയത്തെ കുറിച്ച് സംസാരിക്കുന്നതിനിടയില്‍ എനിക്ക് onvയെയും മറ്റു കലാകാരന്മാരെയും mention ചെയ്യേണ്ടി വന്നു അപ്പൊ ആ സുഹൃത്ത്‌ എന്നോട് ചോദിച്ചത് ഒരു കലാകാരനെ വിശ്വസിക്കാമോ അവരുടെ വാക്കുകള്‍ ആധികാരികമായി എടുക്കാമോ എന്നാണ്,പലപ്പോഴും സാധാരണക്കാര്‍ക് ഉണ്ടാകുന്ന ഈ സംശയത്തിനുള്ള ഉത്തരം എനിക്ക് ഒരു നിമിഷം പോലും ചിന്തിക്കാതെ പറയാന്‍ പറ്റും അതെ എന്ന്,കാരണം ഇന്ന് ലോകത്ത് എവിടെയുള്ള മനുഷ്യനെയും മനുഷ്യനായി കാണുന്നത് കലാകാരന്മാര് മാത്രമാണ് ,അവരുടെ മുന്നില്‍ മനുഷ്യനും അവന്റെ ജീവിതവും മാത്രമേയുള്ളൂ.ഇവിടെ കലാകാരനെ കുറിച്ച് പറയുമ്പോള്‍ നോബല്‍ സമ്മാനം കിട്ടിയ albert camus പറഞ്ഞ വാക്കുകളെ നാം ഓര്‍ക്കണം 19 ആം നൂറ്റാണ്ടിന്റെ പ്രവാചകന് dostorvsky ആണെന്നാണ് മറിച്ചു karl marx ഇനെയോ മറ്റു ഫിലോസോഫെര്സിനെയോന്നുമല്ല സെലക്ട്‌ ചെയ്തത്.സിനിമയിലേക്ക് വന്നാല് ഒരു യഥാര്‍ത്ഥ കലാകാരന് അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് സംസാരിക്കുന്ന സിനിമയാണ് ഗുരു dutt ഇന്റെ പ്യാസ എന്ന ചിത്രം.ഒരു കവിയുടെ ജീവിതത്തെ വരച്ചു കാട്ടുന്നത് സാങ്കല്പിക കഥയിലൂടെ ആണെങ്കിലും ആ കഥയിലേക്ക് തന്റെ ജീവിതത്തില് അലട്ടുന്ന പ്രശ്നങ്ങളെല്ലാം ഉള്‍കൊള്ളിച്ച ഗുരു dutt ലോകത്ത് തന്നെ മികച്ചതെന്നു വിലയിരുത്തുന്ന ഒരു സിനിമ നമുക്ക് വേണ്ടി ഉണ്ടാക്കുകയായിരുന്നു.

 

ഈ സിനിമ തുടങ്ങുന്നത് ഒരു കവിതയില്‍ നിന്നാണ് ഒരു മരത്തിനു ചുവട്ടില്‍ കിടന്നു തേനീച്ചയെ കുറിച്ച് കവിത ചൊല്ലുന്ന വിജയ്‌ അതിനെ ചവിട്ടി കൊന്നു പോകുന്ന യാത്രകരനെയും കാണിച്ചാണ് ആരംഭികുന്നത്.അത് കഴിഞ്ഞു തന്റെ കവിതകള് പബ്ലിഷ് ചെയ്യാനു വേണ്ടി ഏല്‍പിച്ച സ്ഥാപനത്തില് എത്തുന്ന വിജയിയോടു ആ സ്ഥാപനത്തിലെ പത്രാധിപര് ദേഷ്യത്തോടെ പെരുമാറുകയും സാമൂഹിക അനീതികളെ കുറിച്ച് കവിത എഴുതാതെ വല്ല പ്രണയത്തെ കുറിച്ച് കവിത എഴുതാന്‍ പറയുകയും ചെയ്യുന്നു .ചപ്പു ചവറുകല്ക് ഇടയില്‍ നിന്ന് തന്റെ കവിതയും എടുത്തു വിജയ്‌ മടങ്ങുമ്പോള്‍ വഴിയില്‍ വെച്ച് അമ്മയെ കാണുകയും അമ്മ വിജയിയെ കൂട്ടി വീട്ടില്‍ പോകുകയും ചെയ്യുന്നു.വീട്ടിലെത്തിയ വിജയിയെ ജോലിയില്ലാത്ത വീട്ടുകാര്‍ക് ഒരു ഗുണവും ഇല്ലാത്തവന്‍ എന്ന് സഹോദരങ്ങള് അധിക്ഷേപിക്കുകയും അദ്ധേഹത്തെ ഇറക്കി വിടുകയും ചെയ്യുന്നു .ഇറങ്ങി പോരുമ്പോള്‍ തന്റെ കവിതയെ കുറിച്ച് അന്വേഷിച്ച വിജയിയോടു തന്റെ സഹോദരന്‍ അത് തൂക്കി വിറ്റു എന്ന് പറയുന്നു.തൂക്കി വിറ്റ കവിത അന്വേഷിച്ചു ചെന്ന വിജയ്‌ അത് ഒരു സ്ത്രീ വാങ്ങി കൊണ്ട് പോയി എന്ന വാര്‍ത്തയാണ് കേട്ടത്.രാത്രിയില് പാര്‍ക്കിലെ ബെഞ്ചില് കിടന്നു ഉറങ്ങുന്ന വിജയിയെ തന്റെ കവിത പാടുന്ന സ്ത്രീയുടെ ശബ്ദം കേട്ട് ഉണരുകയും ആ സ്ത്രീയെ അനുഗമിക്കുന്ന വിജയ്‌ പക്ഷെ അവളൊരു വേശ്യയായിരുന്നു അവള് കരുതിയത് തന്നില്‍ ആകൃഷ്ടനായ യുവാവാണ് വിജയ്‌ എന്നാണ് ,പിന്നീടു വിജയിയുടെ കൈയ്യില്‍ പണമില്ലെന്ന് മനസ്സിലാക്കിയ അവള് വിജയിയെ പുറത്താകുന്നു .അതിനിടയില്‍ വിജയിയുടെ പോക്കറ്റില്‍ നിന്ന് വീണു പോയ പേപ്പര്‍ അവള്‍ക് കിട്ടുകയും തന്റെ കൈയ്യിലുള്ള കവിത വിജയിയുടെതാണ് എന്നും ഗുലാബോ മനസ്സിലാക്കുകയും അദ്ധേഹത്തെ ആട്ടി ഇറക്കിയതിലുള്ള കുറ്റബോധവും അവളില് നിറയുകയും ചെയ്യുന്നു.അതെ സമയം വിജയ്‌ തന്റെ മുന്‍ കാമുകിയെ കാണുകയും ചെയ്യുന്നു ,പിന്നീടു സിനിമ വിജയ്‌ ഗുലാബോ പൂര്‍വ്വ കാമുകി മീന എന്നിവരുടെയും പ്രധാനമായും വിജയിയെ അലട്ടുന്ന സാമൂഹികമായ മാനുഷികമായ അനീതികളിലൂടെ സഞ്ചരിക്കുന്നു.

 

ഈ സിനിമ വെറുമൊരു സാങ്കല്പിക കഥ എന്നുള്ള രീതിയില്‍ കാണുക എന്നത് ഈ സിനിമയോടും അകാലത്തില്‍ മരണമടഞ്ഞ ഗുരു dutt ഇനോടും ചെയ്യുന്ന ഏറ്റവും വലിയ പാതകമാവുമത് .പ്യാസ ഒരു വ്യക്തിയുടെ ജീവിതമെന്നതിലുപരി സ്വാതന്ത്ര്യാനന്തര ഇന്ത്യയുടെ ചിത്രം വരച്ചു കാട്ടുന്നതില് വിജയിക്കുന്നുണ്ട് പക്ഷെ ആ ഇന്ത്യയില് നിന്ന് ഇന്ന് എത്ര മാറ്റം വന്നിട്ടുണ്ടെന്ന് നാം ഓരോരുത്തരും ചിന്തികേണ്ട വസ്തുതയാണ് .എല്ലാത്തിലും സ്വന്തം ലാഭം മാത്രം കാണുന്ന സമൂഹം മറ്റൊരു വിഭാഗം ജനങ്ങളെ ചൂഷണം ചെയ്യാന്‍ നടക്കുന്ന അവസ്ഥയും ഇന്നും യാതൊരു മാറ്റവുമില്ലാതെ തുടരുന്നുണ്ട് .ഈ സിനിമയില്‍ വിജയിയെ അലട്ടുന്ന പ്രധാന വിഷയം തന്നെ ചരക്കുവല്കരിക്കുന്ന ,അത് സ്ത്രീയെയും കവിയായ തന്നെയുമെല്ലാം വേട്ടയാടുന്നത് നിസ്സഹായനായി നോക്കി നില്‍ക്കാനേ വിജയ്കു സാധിക്കുന്നുള്ളൂ .ഈ നിസ്സഹായത കാണിയുടെ മനസ്സിനെ കൊത്തിവലിക്കാന്  പോന്നതാണ്.

 

ഈ സിനിമയുടെ മറ്റൊരു പ്രത്യേകത എന്ന് പറഞ്ഞാല് ഇതില്‍ നമുക്ക് ദേവദാസിനെ  കാണാം മനുഷ്യന് വേണ്ടി ജീവിച്ച യേശുവിനെയും കാണാം dostoevskyഎന്ന മഹാനായ കലാകാരന്റെ notes from undergroundനെയും കാണാം ഇതെല്ലാം വളരെ മനോഹരമായി കൂട്ടി യോജിപ്പിക്കുകയും വേര്‍തിരിക്കാന് പറ്റാത്ത രീതിയിലുമാണ് അവതരിപ്പിച്ചിരിക്കുന്നത് .ഓരോ തവണ ഈ സിനിമയിലൂടെ കടന്നു പോകുമ്പോളും അതിന്റെ ഫ്രെഷ്നെസ് ഒട്ടും കുറയാത്ത വിധത്തില്‍ സംവിധാനം ചെയ്ത ഇന്നും technically brilliant ആയ ഈ സിനിമയുടെ സംവിധായകനും നടനുമായ ഗുരു dutt ഈ സിനിമയില്‍ ഏറ്റവും കൂടുതല്‍ പ്രശംസ അര്‍ഹികുന്നുണ്ട് .ഇന്ത്യന്‍ orson welles എന്നറിയപ്പെടുന്ന ഗുരു dutt ആ പേരിന്റെ യഥാര്‍ത്ഥ അവകാശി താന് തന്നെയാണ് എന്നുള്ളത്‌ ഊട്ടിയുറപ്പിക്കുന്ന പ്രകടനമാണ് ക്യാമറക് മുന്നിലും പിന്നിലും നടത്തിയിരിക്കുന്നത്.ഗുരു duttന്റെ വലിയ പ്രത്യേകതയാണ് close-up ഷോട്ടുകളുടെ ഉപയോഗം ഒരു അഭിനേതാവിന്റെ മുഴുവന്‍ കഴിവിനെയും ഉപയോഗികാന് വളരെ അധികം ശ്രദ്ധിച്ചിരുന്ന ഗുരു dutt തന്റെ അഭിനയപാടവം കൊണ്ടും മറ്റുള്ളവരെ അതിശയിപ്പിച്ചിരുന്നു.

 

ഈ സിനിമയില്‍ എടുത്തു പറയേണ്ട കാര്യം sahir ludhianviയുടെ വരികളും അതിനു ഈണമിട്ട SD Burman ഉം അതുപോലെ തന്നെ തിരക്കഥ എഴുതിയ abrar alviയും ആണ് .ഇതിലെ ഓരോ പാട്ടും കവിതകളും നമ്മുടെ മനസ്സില് തങ്ങി നില്‍കുന്നതുമാണ് .ഇതിലെ പുതുമുഖമായ വഹീദ റെഹ്മാനും മാല സിന്ഹയും നല്ല രീതിയില്‍ തന്നെ തങ്ങളുടെ കഥാപാത്രങ്ങളെ അവതരിപ്പിക്കുകയും ചെയ്യുന്നുണ്ട്.

 

ഈ സിനിമ വളരെ വലിയ വിജയം നേടിയ സിനിമയാണെങ്കില്‍ കൂടി ഗുരു duttനെ പൂര്‍ണമായി സംതൃപ്തനക്കാന്‍ സാധിച്ചിരുന്നില്ല കാരണം പല രീതിയിലുള്ള വിട്ടുവീഴ്ചകള്  നടത്തേണ്ടതായി വന്നു.പിന്നീട് ഗുരു dutt ചെയ്ത വളരെ അധികം ആത്മകഥ പരമായ kaagaz ke phool തകരുകയും ഒപ്പം ഈ സിനിമകളിലെ നായികയായ വഹീദ റെഹ്മനോടുള്ള ബന്ധവും കാരണം ഗുരു duttന്റെ ജീവിതം വളരെ അധികം ദുരന്തപൂര്‍ണമാവുകയും ചെയ്തു.അത് ആത്മഹത്യയില്‍ വരെ (ആതാമാഹത്യയാണോ എന്ന് ഇന്നും സംശയമുണ്ട്‌) കലാശിക്കുകയും ചെയ്തു.kaagaz ke phool,പ്യാസ എന്നീ സിനിമകള് ഇന്ന് ലോകത്ത് തന്നെ മികച്ച സിനിമകളില്‍ എണ്ണപ്പെടുന്നവയാണ് .ദൂരദര്‍ശനില്‍ കാണിച്ച kaagaz ke phool സിനിമകളോട് താല്പര്യമില്ലാത്ത എന്നെ സിനിമ പ്രേമിയാക്കി എന്നതാണ് പ്രത്യേകത.ഈ സിനിമകള്‍ക്ക് ശേഷം ഗുരു dutt സംവിധാനം ചെയ്തിട്ടില്ല (sahib bibi aur ghulam അദ്ദേഹത്തിന്റെ സിനിമകളോട് വളരെ സാമ്യം പുലര്‍ത്തുകയും പലരും അത് ഗുരു dutt ചെയ്തതാണെന്ന് വാദിക്കുകയും ചെയ്തിട്ടുണ്ട് ).തന്റെ ജീവിത കാലത്ത് ശ്രദ്ധിക്കപ്പെടാതിരുന്ന ഗുരു dutt ritwik ghatakനെ പോലെ തന്നെ തന്റെ മരണശേഷം ഇന്ത്യയിലും വിദേശത്തും ആരധകന്മാരെ ഉണ്ടാക്കിയെടുത്തു.സത്യജിത് റായിക്ക് ശേഷം പറയാവുന്ന ഇന്ത്യന്‍ സിനിമയിലെ രണ്ടു പേരുകളാണ് ghatakന്റെയും duttന്റെയും .

 

പ്യാസ sight&sound മാഗസീനിന്റെ എക്കാലത്തെയും മികച്ച സിനിമകളില്‍ 2002 പോളില്‍ തെരഞ്ഞെടുത്തിരുന്നു.അതുപോലെ തന്നെ ഈ സിനിമ ടൈം മാഗസീനിന്റെ മികച്ച സിനിമ ലിസ്റ്റിലും ഇടംപ്പിടിച്ചിട്ടുണ്ട്.ഈ സിനിമ കാണേണ്ട ഒന്നാണ് .ഇതില്‍ എനിക്കിഷ്ടപ്പെട്ട ഒരു ഗാനത്തിന്റെ വരികള് ഇവിടെ കുറിച്ചിടുന്നു .ഈ ഗാനത്തിന്റെ പശ്ചാത്തലം വേശ്യകളുടെ തെരുവാണ്.

ye kooche ye neelaam ghar dil_kashi ke
ye luT_te hue kaarawaaN zindagii ke
kahaaN haiN, kahaaN haiN muhaafiz Khudi ke?
jinhe naaz hai hind par vo kahaaN haiN?
kahaaN haiN kahaaN haiN kahaaN haiN?

ye pur-pech galiyaaN, ye badnaam baazaar
ye gumnaam raahii, ye sikkoN ki jhaNkaar
ye ismat ke saude, ye saudoN pe takaraar
jinhe naaz hai hind par vo kahaaN haiN?

ye sadiyoN se be-Khauf sahmii sii galiyaaN
ye maslee hui adh-khulee zard kaliyaaN
ye bikati hui khokalii rang-raliyaaN
jinhe naaz hai hind par vo kahaaN haiN?

vo ujale dareechoN meiN paayal ki chhan-chhan
thaki haarii saaNsoN pe tabale ki dhan-dhan
ye be-ruuh kamroN meiN khaaNsii kii Than-Than
jinhe naaz hai hind par vo kahaaN haiN?

ye phuuloN ke gajare, ye peekoN ke chheeNTe
ye be-baak nazreN, ye gustaaKh fiqare
ye Dhalake badan aur ye beemaar chehare
jinhe naaz hai hind par vo kahaaN haiN?

yahaaN peer bhii aa chuke haiN jawaaN bhi
tanuumand beTe bhi, abbaa miyaaN bhi
ye biwi bhi hai aur behan bhi hai, maaN bhi
jinhe naaz hai hind par vo kahaaN haiN?

madad chaahti hai ye hawwaa ki beTi
yashodaa ki ham-jins raadhaa ki beTi
payaMbar ki ummat zulaiKhaa ki beTi
jinhe naaz hai hind par vo kahaaN haiN?

zaraa mulk ke raahbaroN ko bulaao
ye kuuche ye galiyaaN ye maNzar dikhaao
jinheN naaz hai hind par unako laao
jinhe naaz hai hind par vo kahaaN haiN?
kahaaN haiN kahaaN haiN kahaaN haiN?