shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: September 2015

22.Das boot(1981) dir:wolfgang peterson genre:adventure,drama,war

image

രണ്ടാം ലോകമഹായുദ്ധത്തിലെ യു‐ബോട്ട് വളരെ പ്രസിദ്ധമാണ്.ഹിറ്റ്ലറിന്റെ ജർമ്മനിയുടെ ഒരു ഗ്ലാമറസായ ആയുധം.മുങ്ങിക്കപ്പലുകൾ വഴിയുള്ള യുദ്ധം യു‐ബോട്ട് യുഗത്തിൽ വളരെ ശക്തമായിരുന്നു.പിന്നീട് യു‐ബോട്ടിനെ തകർക്കാനും നേരിടാനും മറ്റു സൈന്യങ്ങൾ പഠിച്ചതോടെ ജർമ്മനിക്ക് തിരിച്ചടി ഏറ്റുതുടങ്ങി.അതൊടുവിൽ രണ്ടാം ലോകമഹായുദ്ധ പരാജയത്തിലും ഹിറ്റ്ലറുടെ ആത്മഹത്യയിലും അവസാനിച്ചു.Lothar -Günther Buchheimഎഴുതിയ ദാസ് ബൂട്ട് എന്ന നോവലിന് സിനിമാവിഷ്കാരം നൽകുകയായിരുന്നു വോൾഫ്ഗാങ്ങ് പീറ്റേഴ്സൺ ചെയ്തത്.ബുചെയിമിനെ കുറിച്ച് പറയുകയാണെങ്കിൽ അദ്ദേഹത്തിന്റെ യു‐96 എന്ന യു‐ബോട്ടിൽ സഞ്ചരിച്ചുണ്ടായ അനുഭവങ്ങളാണ് പിന്നീട് ദാസ് ബൂട്ട് എന്ന നോവലിനു കാരണമായത്.അദ്ദേഹത്തിന് യു‐96ന്റെ ഫോട്ടോസ് എടുക്കാനും യു‐ബോട്ടിനേക്കുറിച്ച് പഠിക്കാനുമുള്ള ഓർഡറിലാണ് സഞ്ചരിച്ചത്.ഇനി ഈ സിനിമയുടെ ചർച്ചാവിഷയത്തിന്റെ ഗൗരവം നമ്മൾ മനസ്സിലാക്കണമെങ്കിൽ 40,000 ജർമ്മൻ നാവികരിൽ 30,000 പേരും കടലിലാണ് മരിച്ചതെന്ന വസ്തുത മനസ്സിലാക്കണം.ഈ സിനിമയുടെ തുടക്കം മുതൽ മരണം എങ്ങനെയാണ് വരുക എന്നറിയാത്ത ഒരു കൂട്ടം നാവികരുടെ ഇടയിലൂടെയാണ് പ്രേക്ഷകൻ സഞ്ചരിക്കുന്നത്.ഈ സിനിമ നാസികളുടെ പ്രത്യയശാസ്ത്രത്തെക്കാൾ കൂടുതൽ ചർച്ച ചെയ്യുന്നത് യു‐ബോട്ടിലുള്ള മനുഷ്യരെക്കുറിച്ചാണ്.

സിനിമ ആരംഭിക്കുന്നത് ഒരു ഫ്രഞ്ച് നൈറ്റ് ക്ലബിൽ നിന്നാണ് അവിടെ വെച്ച് ബുചൈമിനു സമാനമായ ക്യാരക്ടറായ വെർണർ യു‐96ന്റെ ക്യാപ്റ്റനെയും ചീഫ്നെയും കണ്ടുമുട്ടുകയും അവിടെ വെച്ച് തോംസെൻ എന്ന നാവികനു അവാർഡു നൽകുകയും അദ്ദേഹം വിൻസ്റ്റൺ ചർച്ചിലിനെയും ഹിറ്റ്ലറെയും കളിയാക്കുകയും ചെയ്യുന്നു.അടുത്ത ദിവസം യു‐96 മുങ്ങിക്കപ്പൽ തുറമുഖത്ത് നിന്ന് പുറപ്പെടുകയും ചെയ്യുന്നു.പിന്നീട് ആ ബോട്ടിന്റെ അവസ്ഥകളിലൂടെയുള്ള സഞ്ചാരമാണ് ഈ സിനിമ.ക്രൂ മെമ്പേഴ്സിന്റെ മരണഭയവും യുദ്ധത്തിനോടുള്ള കാഴ്ചപ്പാടുമെല്ലാം കാണിച്ചുതരുന്ന സിനിമ നമ്മെ പാതിവഴിയിൽ സിനിമ അവസാനിപ്പിക്കാൻ സമ്മതിക്കില്ല എന്ന കാര്യം ഉറപ്പാണ്.

പലപ്പോഴും നോവൽ അഡാപ്റ്റ് ചെയ്യുമ്പോളുള്ള പ്രശ്നങ്ങൾ ഈ സിനിമക്കും സംഭവിച്ചതായി നമ്മുക്ക് കാണാം.ഇതിലെ ആക്ടിങ്ങിനെയും യു‐ബോട്ടിന്റെ അകത്തെ പ്രഫഷണലല്ലാത്ത പെരുമാറ്റവുമെല്ലാം ബുചൈമിന്റെ വിമർശനത്തിന് പാത്രമാവുകയും ചെയ്തു.പിന്നെ സിനിമാചരിത്രത്തിലേക്ക് നോക്കിയാൽ സിനിമാലോകത്ത് തന്നെ മാസ്റ്ററുകളിൽ ഒരാളായ സത്യജിത്ത് റായ് തന്റെ അപുത്രിലോളജിയിലൂടെയും ചാരുലതയിലൂടെയുമെല്ലാം ഇതിന് ആസ്പദമാക്കിയിട്ടുള്ള നോവലുകൾക്കൊപ്പമോ അതിനുമുകളിലോ കയ്യടി നേടുകയും ചെയ്തു.പക്ഷേ ഇതേ സത്യജിത്ത് റായ് തന്നെ പ്രേംചന്ദ് മുൻഷിയുടെ കഥ ഷത്റഞ്ച് കേ കിലാഡി എന്ന സിനിമയാക്കിയപ്പോളും ടാഗോറിന്റെ കഥകൾ ടീൻകന്യ എന്ന സിനിമയാക്കിയപ്പോഴും വിമർശനങ്ങളേറ്റു വാങ്ങിയിട്ടുണ്ട്.അത് സിനിമ എന്ന നിലയിൽ വളരെയേറെ ഉയർന്നതലത്തിൽ നിൽക്കുന്നതാണെങ്കിൽ പോലും.അത്കൊണ്ട് തന്നെ ഈ വിമർശനങ്ങളൊന്നും ദാസ് ബൂട്ട് എന്നസിനിമയെ മോശമായ സിനിമയിലേക്ക് എറിയുന്നില്ല.ഇന്നും മുങ്ങിക്കപ്പലുകളെ ക്കുറിച്ച് എടുത്തിട്ടുള്ള സിനിമകളിൽ ഒന്നാമതും വാർ മൂവീസിൽ നിസ്സംശയം ആദ്യ അഞ്ചിൽ ഇടംകൊടുക്കാനും സാധിക്കുന്ന പടമാണിത്.

ജർമ്മനിയിലെ അക്കാലത്തെ ബിഗ് ബജറ്റ് മൂവീയായ ഈ സിനിമ ഇതിന്റെ ടെക്നോളജിപരമായും സിനിമറ്റോഗ്രാഫിയിലും വളരെ ഉയരത്തിൽ നിൽക്കുന്നതാണ്.ഈ സിനിമ സംവിധാനം ചെയ്യുന്ന സമയത്ത് സ്റ്റെഡികാം ഉപയോഗിച്ചു തുടങ്ങിയിട്ടില്ല എന്നിട്ടും ഇതിലെ പല ഷോട്ടുകളും നമ്മളെ അമ്പരപ്പിക്കുന്നതാണ്.അതിന് ഇതിന്റെ സിനിമറ്റോഗ്രാഫറായ ജോസ്റ്റ് വക്കാനോയെ അഭിനന്ദിച്ചേ മതിയാവൂ.ജർമ്മനിയിൽ ബ്ലോക്ക്ബസ്റ്ററായ സിനിമ ഒരു വിദേശസിനിമക്ക് കിട്ടുന്ന ഏറ്റവും കൂടുതൽ ഓസ്കാർ നോമിനേഷനുകളിൽ ക്രൗചങ്ങ് ടൈഗറിനും ലൈഫ് ഈസ് ബ്യൂട്ടിഫുളിനും പിറകിലായി ആറ് നോമിനേഷനോട് കൂടെ ഇന്നും നിലനിൽക്കുന്നു.മികച്ച വിദേശ സിനിമക്ക് ഗോൾഡൻ ഗ്ലോബിനും ബാഫ്റ്റക്കുമുള്ള നോമിനേഷൻ ലഭിച്ചപ്പോൾ നാഷ്ണൽ ബോർഡ് ഓഫ് റിവ്യൂന്റെ ടോപ് ഫോറീൻ ഫിലിമിനുള്ള അവാർഡും ഈ സിനിമ നേടി.ഈ സിനിമ മറ്റൊരു മസ്റ്റ് വാച്ച് മൂവിയാണ്.

Advertisements

ദൈവവും രണ്ടു കുസൃതിയും

ദൈവമലഞ്ഞു
മനുഷ്യനെത്തേടി
അവൻ സൃഷ്ടിച്ച
മനുഷ്യൻ,
സൃഷ്ടികളിൽ
ഖ്യാതിയുടെ
നെറ്റിപട്ടം ചാർത്തിയ
മനുഷ്യൻ,
അവനു മനസ്സിലാവാതെയായി
മനുഷ്യനെന്താണ്
സംഭവിച്ചത്
അവൻ ആലോചിച്ചു
“ഞാനിന്നലെ തൂങ്ങിയുറങ്ങിയോ”
……………………………..,………………………,……………………………………………………………………………………………………..
ലോകത്തിലെ
ഏറ്റവും വലിയ
തെറ്റുക്കാരനാര്
എന്ന് കുട്ടികളോട്
ചോദിച്ചപ്പോൾ
ഒരുവന്റെ മറുപടി
ദൈവമെന്ന്
കാരണമെന്തെന്ന്
ചോദിച്ച
അധ്യാപകനോട്
അവൻ പറഞ്ഞു
എല്ലാം അറിയുന്ന
ദൈവം പിശാചിനെ
സൃഷ്ടിച്ചില്ലായിരുന്നെങ്കിൽ
നമ്മുക്ക് സ്വർഗത്തിൽ
പാർക്കാമായിരുന്നില്ലേ….

21.The triplets of belleville(2003) dir:sylvain chomet genre:animation,comedy,drama

image

ആനിമേഷൻ മൂവിയുടെ ശക്തിയെക്കുറിച്ച് ഞാൻ പരിചയപ്പെടുത്തിയ ഗ്രേവ് ഓഫ് ദ ഫയർ ഫ്ളൈസ് കണ്ടവർക്ക് സംശയം ഇല്ലാതായിട്ടുണ്ടാവും(https://shuaibchaliyam.wordpress.com/2015/08/13/grave-of-the-fireflies1988-dirisao-takahata-genreanimationdramawar/). അതിനെ നമ്മുക്ക് ഊട്ടിയുറപ്പിച്ചു കളഞ്ഞേക്കാം അതിന് വേണ്ടി ഞാൻ ഇവിടെ ഒരു ഫ്രഞ്ച് ആനിമേഷൻ മൂവിയെ നിങ്ങളുടെ മുന്നിൽ പരിചയപ്പെടുത്താൻ പോവുകയാണ്.ട്രിപ്ലെറ്റ്സ് ഓഫ് ബെല്ലെവില്ല എന്ന പേരുള്ള ഈ സിനിമ മലയാള സിനിമയിലെ ഈ കാലഘട്ടത്തിലെ പരീക്ഷണ വിഭാഗമായ സ്പൂഫ് സിനിമ എന്ന ഗണത്തിൽ പെടുന്നതാണ്.സിൽവയൻ കോമറ്റ് സംവിധാനം ചെയ്ത ട്രിപ്ലെറ്റ്സ് ഓഫ് ബെല്ലെവില്ല കണ്ടുതുടങ്ങിയാൽ മുഴുവനാക്കാതെ എഴുന്നേൽക്കാൻ ബുദ്ധിമുട്ടും എന്നുള്ള കാര്യം ഉറപ്പാണ്.ആനിമേഷന്റെ കാഴ്ചക്ക്  ഡിസ്നിയുടെ ആനിമേഷൻ ലോകം മുന്നിൽ വരാറുണ്ട് പക്ഷേ ഇത് അതിനേക്കാൾ മികച്ചതാവുന്നത് പ്രമേയത്തിലും സംവിധാനമികവിലും പിന്നെ ഡിസ്നിയെ സ്പൂഫ് ചെയ്യുന്നതിലുമാണ്.മറ്റു സ്പൂഫ് സിനിമകളിൽ നിന്ന് വ്യത്യസ്തമായി ഇത് കല കായിക സാംസ്കാരിക രംഗങ്ങളിലെ സാമ്പത്തികലാഭത്തെ മാത്രം മുന്നിൽ കാണുന്ന അവസ്ഥയെയാണ് കളിയാക്കുന്നത്.മുത്തശിയുടെയും പേരക്കുട്ടിയുടെയും കഥ പറയുന്ന ഈ സിനിമ സർറിയലിസ്റ്റ് മൂവി എന്നുള്ള വിശേഷണത്തിന് തീർത്തും അനുയോജ്യമാണ്.

ഈ സിനിമ പഴയ ട്രിപ്ലെറ്റ്സിന്റെ ഒരു സ്റ്റേജ് ഷോയിലൂടെയാണ് ആരംഭിക്കുന്നത്.ആ സ്റ്റേജ് ഷോ സർറിയലിസ്റ്റിക്ക് കാഴ്ചപ്പാടിനെ ഡിസ്നിയുടെ കൂടിചേർന്നാലുണ്ടാകുന്ന മനോഹരലോകത്തിൽ നിന്ന് ആ പ്രോഗ്രാം ടിവിയിൽ കണ്ടുകൊണ്ടിരിക്കുന്ന അമ്മൂമ്മയിലേക്കും പേരക്കുട്ടിയിലേക്കും എത്തുമ്പോൾ ആനിമേഷന്റെ സ്റ്റൈൽ മാറുകയും ചെയ്യുന്നു.അച്ഛനും അമ്മയുമില്ലാത്ത പേരക്കുട്ടിയെ സന്തോഷിപ്പിക്കാനായി ബ്രൂണോ എന്ന നായകുട്ടിയെയും അതിലും സന്തോഷമകാതിരുന്നവന് സൈക്കിൾ വാങ്ങിക്കുകയും അതിൽ സന്തോഷവാനാകുകയും ചെയ്യുന്ന അവനെ കാലങ്ങൾക്ക് ശേഷം അമ്മൂമ്മയുടെ ശിക്ഷണത്തിൽ ടൂർ ഡി ഫ്രാൻസിന് ഒരുങ്ങുന്നതായിട്ടാണ് കാണിക്കുന്നത്.ടൂർ ഡി ഫ്രാൻസിനിടെ പേരക്കുട്ടിയെ തട്ടികൊണ്ടുപോകുകയും അവനെ രക്ഷിക്കാന് വേണ്ടി ബെല്ലെവില്ലയിലേക്ക് പോകുന്ന അമ്മൂമ്മയും നായയും അവിടെ വെച്ച് ട്രിപ്ലെറ്റ്സിനെ കണ്ടുമുട്ടുന്നതും പിന്നീടുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് സിനിമ പറയുന്നത്.

ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സിൽവൻ കോമറ്റ് സംവിധാനം ചെയ്ത ഈ സിനിമ രണ്ട് ഓസ്കാർ നോമിഷനുകളും മറ്റു നിരവധി അവാർഡുകളും നേടിയിട്ടുണ്ട്.ഈ ഫീച്ചർ ഫിലിമിനു മുന്നേ താൻ ചെയ്ത ആനിമേഷൻ ഷോട്ട് ഫിലിമായ ഓൾഡ്ലേഡി ആൻഡ് പീജിയൻസിന് ബെസ്റ്റ് ഷോട്ട് ഫിലിമിനുള്ള ബാഫ്റ്റ വരെ കിട്ടിയ അദ്ദേഹം ഇതിലും മോശമാക്കിയില്ല എന്നതിനു തെളിവാണ് ഇതിന്റെ മനോഹരമായ ബ്രൂണോയുടെ സ്വപ്നരംഗങ്ങളും അത്കൊണ്ട് തന്നെ ഈ ചിരിപ്പിച്ച് ചിന്തിപ്പിക്കുന്ന ഈ സിനിമ ആനിമേഷൻ പ്രേമികൾക്കും സിനിമാപ്രേമികൾക്കും ഒരുപോലെ ഇഷ്ടപ്പെടുന്ന മികച്ച സ്പൂഫ് സിനിമയാണ്.  

20.Yellow earth(1984) dir:chen kaige genre:drama,music

image

ചൈനീസ് സിനിമയുടെ ചരിത്രത്തിലെ സുപ്രധാനമായ ഏടാണ് യെല്ലോ എർത്ത്.ചൈനീസ് സിനിമയെ ലോകസിനിമയിലെ അവിഭാജ്യഘടകമാക്കിയ ഫിഫ്ത്ത് ജനറേഷൻ സംവിധായകരുടെ വരവിന് തുടക്കം കുറിച്ച സിനിമ.chen kaige സംവിധാനം ചെയ്ത ഈ സിനിമ മാവോസെതുങ്ങിന്റെ കൾച്ചറൽ റെവലൂഷൻ ശേഷമുണ്ടായ ചൈനീസ് അന്തരീക്ഷത്തിലാണ് പുറത്തിറങ്ങുന്നത്.ഈ ജനറേഷനുകളെ ഒന്നു വിപുലപ്പെടുത്തിയാൽ നമ്മുക്ക് മനസ്സിലാക്കാൻ സാധിക്കുന്നത് ഓരോ കാലഘട്ടത്തിനനുസരിച്ച് സിനിമയിൽ വലിയൊരു മാറ്റം തന്നെ ഉണ്ടായിട്ടുണ്ട്.ഒന്നാം ജനറേഷൻ സാമൂഹികവും സാംസ്കാരികവുമായ ഉന്നമനം ലക്ഷ്യമിട്ടപ്പോൾ 2ാം ജനറേഷൻ സോഷ്യലിസ്റ്റ് റിയലിസത്തിനും ഒപ്പം തന്നെ കമ്മ്യൂണിസ്റ്റ് ചിന്തകൾ ജനങ്ങളിലെത്തിക്കാനും ഇവരെ കൊണ്ട് കഴിഞ്ഞു.മൂന്നും നാലും ജനറേഷൻ സംവിധായകർ മെലോഡ്രാമയിലും സ്റ്റേറ്റിനു പൂർണ്ണമായി വഴങ്ങിക്കൊണ്ടും സിനിമകൾ എടുത്തപ്പോൾ Zhang Yimou, Chen Kaige, Tian Zhuangzhuang, Huang Jianxin, and Wu Ziniu,ഇവരെല്ലാം തിരഞ്ഞെടുത്തത് യഥാർത്ഥമായ ചൈനീസ് കാഴ്ചകളെയും സാമൂഹിക പുരോഗമനം ലക്ഷ്യം വെച്ചും കമ്മ്യൂണിസ്റ്റ് രാഷ്ട്രമായിട്ടും തഴച്ചുവളരുന്ന കുത്തക മുതലാളിത്തതെയും കൾച്ചറൽ റവലൂഷന്റെ പോയത്തരത്തെയും തുറന്നുക്കാട്ടുന്നുണ്ട്.അത്കൊണ്ട് ഇവരുടെ സിനിമകൾ ബാനിൽ നിന്നു കുറഞ്ഞതൊന്നും തന്നെ ചൈനീസ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നില്ല.അത്കൊണ്ട് തന്നെ അവരുടെ സിനിമ മെറ്റഫറുകൊണ്ട് നിറഞ്ഞതുമാണ്.അവരുടെ ആദ്യപടമായ വൺ ആൻഡ് എയിറ്റ് പൂർണ്ണമായി വിജയിച്ചിരുന്നില്ല അത്കൊണ്ട് തന്നെ ഫിഫ്ത്ത് ജനറേഷന്റെ തുടക്കം എന്നുള്ള നിലയിൽ യെല്ലോ എർത്തിനെയാണ് സിനിമാലോകം പരിഗണിച്ചുവരുന്നത്.

യെല്ലോ എർത്ത് എന്ന സിനിമ ആരംഭിക്കുന്നത് 1939ലെ ചൈനയിലാണ്.കമ്മ്യൂണിസ്റ്റ് പാർട്ടിയും കുമിന്താങ്ങ് പാർട്ടിയും ഒരുമിച്ചുചേർന്ന് ജപ്പാനോട് പോരാടാൻ തീരുമാനിച്ചക്കാലം.എയ്റ്റ്ത്ത് റൂട്ട് ആർമി മെമ്പറായ ഗു ഘിങ്ങ് കമ്മ്യൂണിസ്റ്റുകൾക്ക് വേണ്ടി ഒരു ഗ്രാമത്തിലെ നാടൻപാട്ടുകൾ ശേഖരിക്കാൻ വരുന്നതും അവിടെ വെച്ച് സിക്വിയാവോയുടെ ഫാമിലിയുമായി ഇടപഴകുമ്പോൾ ആ ഗ്രാമത്തിന്റെ പ്രശ്നങ്ങൾ കാണിയുടെ മുന്നിലെത്തുന്നു.ഗുവിൽ നിന്ന് ഊർജം ഉൾകൊള്ളുന്ന സിക്വിയാവോയുടെയും അനിയനെയും നാം കാണുന്നു.സിനിമയിലുടനീളമുള്ള അർത്ഥവത്തായ നാടൻപാട്ടുകളുമാണ് ഈ സിനിമയെ മുന്നോട്ട് കൊണ്ട് പോകുന്നത്.

ഈ സിനിമയുടെ ചൈനീസ് ഗ്രാമവ്യവസ്ഥിതിയും ശൈശവവിവാഹവും ആണ്മേധാവിത്വത്തെയുമാണ് ചോദ്യം ചെയ്യുന്നതെങ്കിലും ഒളിഞ്ഞ് നിന്ന് അത് ചൈനീസ് കമ്മ്യൂണിസ്റ്റ് വ്യവസ്ഥിതിയെയും ചോദ്യം ചെയ്യുന്നുണ്ട്.സിസെക്കിന്റെ വാക്കുകൾ കടമെടുത്തുകൊണ്ട് പറയട്ടെ ഏഷ്യയിലെ ഏറ്റവും വലിയ മുതലാളിത്തരാഷ്ട്രമായ ചൈനയുടെ ഗ്രാമത്തിന്റെ ഇന്നത്തെ അവസ്ഥയെ കുറിച്ച് ചോദ്യം ചെയ്യുന്ന സിനിമ കമ്മ്യൂണിസ്റ്റുകൾ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളുടെ അവസ്ഥയെക്കുറിച്ചും ചോദിക്കുന്നുണ്ട്.ചാൻ കെയ്ജിന്റെ മികച്ച സംവിധാനവും ഴാങ്ങ് യിമോയുടെയുടെ സിനിമറ്റോഗ്രാഫിയും വളരെ മികച്ചതാണ്.പ്രകൃതിയെപ്പോലും വളരെ അർത്ഥവത്തായ രീതിയിൽ അവതരിപ്പിച്ച ഈ സിനിമ എന്ത്കൊണ്ടോ ബാനിൽ നിന്ന് രക്ഷപ്പെട്ടു.സിനിമാപ്രേമികൾ കണ്ടിരിക്കേണ്ട സിനിമകളിലൊന്നായി ഇത് മാറുകയും ചെയ്യുന്ന ഈ സിനിമ ഫിഫ്ത്ത് ജനറേഷനിന്റെ മികച്ച തുടക്കം നൽകി.