shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: May 2016

53.Salim Langde Pe Mat Ro (1989) dir:Saeed Akhtar Mirza genre:crime, drama

image

ബോംബെ ബോംബ് സ്ഫോടനം,ബാബ്റി മസ്ജിദ് തകർക്കൽ ഇവക്കു മുന്നേ തന്നെ ഇന്ത്യ വർഗീയമായി ചേരിതിരിവുകളിലേക്ക് സഞ്ചാരിച്ചിരുന്നു. 1980കൾ ഇതിനെ ത്വരിതപ്പെടുത്തിയ കാലഘട്ടമാണ്,ഈ സമയത്തെ ബോംബെ തെരുവിലെ മോഷണവും ചെറിയ ഗുണ്ടാ പണിയും ചെയ്തു നടക്കുന്ന,ഒരു കാലത്ത് വലിയ ദാദ ആവണമെന്നുള്ള ആഗ്രഹം കൊണ്ട് നടക്കുന്ന salim pasha എന്ന യുവാവിന്റെ കഥ പറയുന്ന സിനിമയാണ് salim langde pe mat ro. പാരലൽ സിനിമ പ്രസ്ഥാനത്തിലെ ഒഴിച്ച് കൂടാനാവാത്ത സംവിധായകനായ saeed akthar mirzaയുടേതാണ് ഈ സിനിമ.

സലിമിൽ നിന്ന് തുടങ്ങുന്ന സിനിമ ഓരോ കഥാപത്രങ്ങളെയും പരിചയപ്പെടുത്തി കൊണ്ട് ആരംഭിക്കുന്ന സിനിമ സലീമിന്റെ കുടുംബം textile ജോലിക്കാരനായ അച്ഛൻ,വീട്ടിൽ ഇരുന്നു തയ്യൽ ചെയ്യുന്ന അമ്മ,സുന്ദരിയായ അനിയത്തി അനീസ,ഷോക്ക് അടിച്ചു മരിച്ച കുടുംബത്തിലെ വിദ്യാഭ്യാസപരമായി മുന്നോക്കം നിൽക്കുന്ന javed, പിന്നെ കൂട്ടുക്കാരായ പീര, അബ്ദുൽ എന്നിവരെ അടക്കം മിക്ക കഥാപാത്രങ്ങളെയും പരിചയപ്പെടുത്തുന്നു.മോഷണവും ഗുണ്ടപണിയും ജോലിയാക്കിയെടുത്ത സലിം,പീര,അബ്ദുൽ എന്നിവർ ചേർന്ന് രാജൻ എന്നാ മറ്റൊരു ഗുണ്ടയുടെ ഏരിയയിൽ കയറി മോഷ്റ്റിക്കുകയും രാജൻ വന്നു അവരെ ഓടിക്കുകയും ചെയ്യുന്നു.ദിവസ റിപ്പോർട്ടിങ് ചെയ്യാനായി police സ്റ്റേഷനിൽ എത്തുന്ന സലിം രാജനെ ഒറ്റു കൊടുക്കുന്നു.അതേസമയം ബോംബെയിൽ bhiwandi എന്നാ സ്ഥലത്ത് കലാപം ഉണ്ടാകുകയും ബോംബെയിൽ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും ചെയ്യുന്നു.പിന്നീട് അടിയന്തരാവസ്ഥ എടുത്തു മാറ്റുകയും അവരുടെ സാധാരണ ജീവിതമായ മോഷണവും ഗുണ്ടാ പണിയും തുടർന്ന് പോകുന്നു.അതിനിടയിൽ അച്ഛന്റെ ജോലി നഷ്ടപ്പെടുകയും അനീസക്ക് കല്യാണ ആലോചന വരുകയും ചെയ്യുന്നു.വരൻ അസ്ലം ഉറുദു വിൽ എം എ ബിരുദം എടുത്തു ഒരു പത്രത്തിൽ കുറഞ്ഞ ശമ്പളത്തിന് ജോലി ചെയ്യുന്ന മതത്തിന്റെ അകത്തുള്ള തെറ്റായ ചിന്തകളെ എതിർക്കുന്ന ഒരാളാണ്.bhiwandi കലാപത്തെ കുറിച്ചുള്ള ഡോക്യുമെന്ററി കാണുകയും അസ്ലമിനോട് സംസാരിക്കുകയും ചെയ്ത സലിമിനു തന്റെ സാധാരണ ജീവിതത്തിൽ നിന്ന് മാറണമെന്ന് ബോധമുണ്ടാകുകയും അതിനുള്ള ശ്രമവുമാണ് സിനിമ തുടർന്ന് പറയുന്നത്.

സിനിമയിലെ ഒരു കഥാപാത്രമായ ജാനി hippie ഹിരോഷിമയെ കുറിച്ച് സംസാരിച്ചപ്പോൾ സലിം അദ്ദേഹത്തോട് ചോദിക്കുന്നു നിങ്ങൾ എന്തിനാണ് ഇപ്പോൾ ഹിരോഷിമയെ കുറിച്ച് ചിന്തിക്കുന്നത് എന്ന് അതിനുള്ള മറുപടി ജാനി പറയുന്നത് മനുഷ്യർ ഹിരോഷിമയിൽ നിന്ന് ഒന്നും പഠിച്ചില്ല ,വീണ്ടും എന്ത് ചോദിക്കുന്ന സലിമിനോട് ജാനി പറയുന്നു മനുഷ്യന്റെ വില എന്ന് ആവർത്തിച്ചു പറഞ്ഞതിന് ശേഷം അദ്ദേഹം ആക്രമണം കൊലപാതകം കലാപം എന്ന് ആർത്തു വിളിക്കുന്നു.ഇനി കുറച്ചു നേരം സ്നേഹത്തെ കുറിച്ച് സംസാരിക്കാം എന്ന് പറയുന്ന ജാൻ യഥാർത്ഥത്തിൽ മനുഷ്യത്വം സ്ഥാപിക്കണമെങ്കിൽ സ്നേഹം കൊണ്ട് മാത്രമേ സാധിക്കൂ എന്ന് പറയുന്നുണ്ട്.

ബോംബെയിലെ ഇടുങ്ങിയ തെരുവുകളിലെ ജീവിതങ്ങളുടെ കഥ പറയുന്ന സിനിമ മുസ്ലിം യുവത്വം നേരിടുന്ന പ്രശ്നങ്ങളിലൂടെയും സഞ്ചരിക്കുന്നുണ്ട് .വർഗീയമായി ചേരിതിരിവുകൾ നമ്മുടെ മനസ്സിലേക്ക് എത്തി തുടങ്ങിയ കാലഘട്ടമാണ് 1980കൾ ,ഈ കാലഘട്ടത്തിന്റെ പ്രശ്നങ്ങളെ കുറിച്ചുള്ള സിനിമകൾ കുറവാണു.ഇതിലുള്ള ഒരു dialogue ആയ “Iss shaher mein gunda banna toh bachhon ka khel hai,Mushkil toh sharaafat se jeena hai.” എന്ന് അസ്ലം പറയുമ്പോൾ അതിന്റെ ഭീകരത നമ്മുക്ക് മനസ്സിലാക്കാവുന്നതാണ്.textile ജോലിക്കാരനായ അച്ഛന്റെ ശമ്പളം കൊണ്ട് രണ്ടു മക്കളെ പഠിപ്പിക്കാൻ കഴിയാത്തതിനാൽ ഒരു മകനെ പഠിപ്പിക്കുകയും ചെയ്ത അച്ഛന്റെ നിസ്സഹായാവസ്ഥ സിനിമയിൽ കാണിക്കുന്നുണ്ട് (Great Bombay Textile Strike ഇവിടെ പ്രശ്നവത്കരിക്കുന്നുണ്ട് സംവിധായകൻ ഇതിനു മുമ്പും saeed akthar mirza textile strike പ്രശ്നവത്കരിച്ചിട്ടുണ്ട്,അത് albert pinto ko kyoon gussa aata hai യിലൂടെ).ജോലി നഷ്ട്ടപ്പെട്ട ആളുകൾ പ്രത്യേകിച്ച് ന്യൂനപക്ഷങ്ങൾക് ജോലി കിട്ടാനുള്ള ബുദ്ധിമുട്ടും സിനിമ ഓര്മിപ്പിക്കുന്നുണ്ട്.ഈ സിനിമയിലൂടെ അതെ സമയം മുസ്ലിം കൊണ്ടു നടക്കുന്ന തെറ്റായ ചിന്താഗതിയെയും അഴിമതിക്കാരായ പോലീസിനെയും മറ്റും കാണിക്കുകയും ചെയ്യുന്ന സംവിധായകൻ ഹിന്ദുവായലും മുസൽമാൻ ആയാലും മനുഷ്യനെ കൊല്ലുക എന്നത് വളരെ നീചമായ പ്രവർത്തിയാണെന്നു ഓര്മിപ്പിക്കുകയും ചെയ്യുന്നു.

തന്റെ സിനിമകളിലെ പ്രധാന വിഷയമായ ബോംബെ തെരുവുകളിലെ ജീവിതം ഈ സിനിമയിൽ സലിം എന്ന യുവാവിലൂടെ കാണിക്കുന്ന സംവിധായകൻ അതിന്റെ മൂല്യം ഒട്ടും ചോരാതെ തന്നെ കാണിക്കുന്നുണ്ട്.സിനിമയുടെ റിയലിസ്റ്റിക് രീതി ഒരിക്കലും ആസ്വാദനത്തിന് കല്ലുകടി ആവാത്ത രീതിയിൽ മനോഹരമായ ചിത്രീകരിക്കുകയും സുഹൃത്തുക്കൾ പറയുന്ന തമാശ പോലും നമ്മുക്ക് ചിന്തിക്കാനുള്ള വക നൽകുന്നുമുണ്ട്.tracking shot, static shot ഇവയൊന്നും അനാവശ്യമായി ഉപയോഗിക്കാതെ സിനിമയുടെ ആവശ്യത്തിന് അനുസരിച്ചു മാത്രം ഉപയോഗിക്കുന്ന സിനിമ, വളരെ ഒഴുക്കുള്ളതും രസകരമായും മുന്നോട്ടു പോകുന്നതിനു saeed akthar mirzaയുടെ സംവിധാനം സഹായിക്കുന്നുണ്ട്.(ഇതേ ഒരു സംവിധാന ശൈലി പലപ്പോഴും രാജീവ് രവിയിൽ influence ചെയ്തതായി തോന്നിയിട്ടുണ്ട്)

ഇതിൽ ചെറുതും വലുതുമായ റോളുകളിൽ വന്ന എല്ലാരും തന്നെ മികച്ച രീതിയിൽ അഭിനയിക്കുകയും പ്രത്യേകിച്ച് സലീമിനെ അവതരിപ്പിച്ച പവൻ മൽഹോത്ര,peera യെ അവതരിപ്പിച്ച Makrand Deshpande(ആമേനിലൂടെ ഇദ്ദേഹത്തെ മലയാളികൾക്ക് പരിചയമുണ്ട്),അബ്ദുലിനെ അവതരിപ്പിച്ച Ashutosh Gowariker(ഇദ്ദേഹം ലഗാൻ അടക്കമുള്ള സിനിമയുടെ സംവിധായകൻ).

ബെസ്റ്റ് ഫിലിം ഇൻ ഹിന്ദി,ബെസ്റ്റ് cinematography, എന്നിവക്കുള്ള ദേശീയ അവാർഡ് നേടിയ സിനിമ വളരെ ശക്തവും മനോഹരവുമായ സിനിമയാണ്.ഇന്ത്യൻ സിനിമ പ്രേമി കണ്ടിരിക്കേണ്ട ഒരു സിനിമയാണ്.സിനിമയിലെ മറ്റൊരു ഡയലോഗ് കൂടി ഇവിടെ ഞാൻ കുറിച്ചിടുന്നു“Mandir Masjid ke liye ladta hai aur marta hai gutter me”.

52.A Brighter Summer Day (1991) dir:Edward Yang genre:Crime, Drama, Romance

image

നമ്മുടെ ഇന്ത്യയിൽ കൗമാര യൗവന പ്രായക്കാർക്ക് നേരിടുന്ന പ്രശ്നങ്ങള് എന്തെല്ലാമാണെന്ന് ചോദിച്ചാൽ നാം കുഴങ്ങും,യഥാർത്ഥത്തിൽ നമ്മൾ നല്ല രീതിയിൽ ഈ വിഷയം പഠിച്ചിട്ടുണ്ടോ എന്ന് സംശയമാണ്.കാരണം ഉന്നത വിദ്യാഭ്യാസത്തിന് പോകുന്ന കുട്ടികളിലെ ആത്മഹത്യ,കാശ്മീർ നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ തീവ്രവാദത്തിലേക്കും വിഘടനവാദത്തിലേക്കും നയിക്കുന്ന സാഹചര്യം എന്താണെന്നു ചോദിച്ചാൽ ആ കുട്ടി പഠനത്തിൽ മോശമാണെന്നോ അല്ലെങ്കിൽ കുറ്റവസാന ഉള്ളവനാണെന്നോ പറയും.ഒരാളിൽ കുറ്റവസാന ഉണ്ടാവുന്നത് എങ്ങനെയാണു,ജന്മനാ ക്രൂരനായി ആരും ജനിക്കുന്നില്ല പക്ഷെ അവർ കുറ്റകൃത്യങ്ങളിലേക്ക് പോകുന്നു .ഇത് തടയാൻ പറ്റുമോ അല്ലെങ്കിൽ മിനിമം ഇതെന്തുകൊണ്ടാണെന്നു അറിയാൻ പറ്റുമോ.കൗമാര പ്രായക്കാരന്റെ ജീവിതത്തിന്റെ കേസ് സ്റ്റഡി എന്ന് വിശേഷിപ്പിക്കാവുന്ന സിനിമയാണ് നാലു മണിക്കൂർ നീണ്ട എഡ്വേഡ് യാങ് സംവിധാനം ചെയ്ത a brighter summer day.തായ്വാനിലെ ചെറിയ പട്ടണത്തിൽ ജീവിക്കുന്ന Xiao Si’r എന്നാ പഠിക്കാൻ കഴിവുള്ള പക്ഷെ ചൈനീസ് സാഹിത്യത്തിൽ മാർക്ക് കുറഞ്ഞത് കൊണ്ട് രാത്രി സ്കൂളിൽ പഠിക്കേണ്ടി വരുന്ന Xiao Si’r എന്ന അധികം സംസാരിക്കാത്ത കൗമാരക്കാരന്റെ ജീവിതത്തെ പഠിക്കാൻ ശ്രമിക്കുകയാണ് ഈ സിനിമ.ഒരു യഥാർത്ഥ സംഭവത്തെ ആസ്പദമാക്കി എടുത്ത ഈ സിനിമ രാഷ്ട്രീയപരമായും ചരിത്രപരമായും പ്രാധാന്യമുള്ള സിനിമയാണ്.

ഈ സിനിമ തുടങ്ങുന്നത് 1959ൽ തന്റെ മകന്റെ മാർക്കിൽ എന്തോ തെറ്റ് പറ്റിയിട്ടുണ്ട് അവനു ബാക്കിയുള്ള വിഷയങ്ങളിൽ നൂറിന് അടുത്ത് മാർക്കുണ്ട് എന്ന് Xiao Si’r നു വേണ്ടി ടീച്ചറോട് വാദിക്കുന്ന അച്ഛനിൽ നിന്നാണ്.പിന്നീട് ടീച്ചറുടെ നിർദ്ദേശപ്രകാരം രാത്രി സ്കൂളിൽ എത്തുന്ന Xiao Si’rന്റെ 1960 സെപ്റ്റംബറിലെ ഒരു രാത്രിയിൽ നിന്നാണ് സിനിമ തുടങ്ങുന്നത്.ആ രാത്രിയിൽ സ്കൂളിന്റെ അടുത്തുള്ള ഫിലിം സ്റ്റുഡിയോവിൽ ഷൂട്ടിങ് കാണാൻ തന്റെ സുഹൃത്തായ cat ന്റെ ഒപ്പം ഒളിച്ചു കടന്നു മുകളിൽ സ്ഥാനം പിടിക്കുകയും ഡ്രസ്സ് മാറാൻ വന്ന നായികയെ ഒളിഞ്ഞു നോക്കുമ്പോൾ cat ന്റെ കയ്യിലുള്ള ബുക്ക് താഴെ വീഴുകയും അങ്ങനെ Xiao Si’r നെ പിടിക്കുകയും അവിടെ നിന്ന് cat ന്റെ സഹായത്തോടെ രക്ഷപ്പെടുകയും ചെയ്യുന്നു.സ്കൂൾ വിട്ടതിനു ശേഷം Xiao Si’r പോകുന്നത് little park ഗ്യാങിന്റെ സ്ഥലത്തേക്ക് കടന്നു വന്ന 217 gang മായി സംഘട്ടനത്തിൽ ഏർപ്പെടുകയും ചെയ്യുന്നിടത്തേക്കാണ്.little പാർക്ക് gang പിടിച്ച ഒരു കുട്ടിയെ കേണപേക്ഷിച്ചിട്ടു കൂടി ഇഷ്ടിക കൊണ്ട് അടിക്കുന്ന sly എന്നാ താത്കാലിക നേതാവും cat തുടങ്ങിയ കഥാപാത്രങ്ങളിലൂടെ സിനിമ പിന്നീട് സഞ്ചരിക്കുന്നു.

“Millions of Mainland Chinese fled to Taiwan with the National Government after its civil war defeat by the Chinese Communists in 1949. Their children were brought up in an uneasy atmosphere created by the parents’ own uncertainty about the future. Many formed street gangs to search for identity and to strengthen their sense of security.”എന്ന് എഴുതി കാണിച്ചു തുടങ്ങുന്ന ഈ സിനിമയിൽ ചൈനീസ് ആഭ്യന്തര യുദ്ധത്തിന് ശേഷം കമ്മ്യൂണിസ്റ്റുകളെ അംഗീകരിക്കാത്ത നാഷണലിസ്റ് പാർട്ടി തായ്വാനിലേക്ക് പോകുകയും അവിടെ പുതിയ സർക്കാർ ഉണ്ടാക്കുകയും ചെയ്തു.കമ്മ്യൂണിസ്റ്റ് ചൈനയിൽ നിന്ന് വേറിട്ട് ഭരണം നടത്തുന്ന നാഷണലിസ്റ്റ് പാർട്ടി ചൈനയുടെ ഭരണം തിരിച്ചു പിടിക്കാമെന്നുള്ള പ്രത്യാശ ഉള്ളവരാണ്.xiao si’rന്റെ അച്ഛൻ നാഷണലിസ്റ്റ് സർക്കാരിന് വേണ്ടി വർഷങ്ങളായി ജോലി ചെയ്യുന്ന സത്യസന്ധനായ ഉദ്യോഗസ്ഥനും അമ്മ ടീച്ചറും ആണ്.ചേച്ചിയും അനിയത്തിമാരും ചേട്ടനുമുള്ള ഒരു മധ്യ വർഗ കുടുംബത്തിലെ അംഗമാണ് xiao.
ജപ്പാനിൽ നിന്ന് മോചിപ്പിക്കപ്പെട്ട ,കുടിയേറ്റക്കാർ മൂലവും ,അമിതമായ പാശ്ചാത്യ ജീവിതരീതികളുടെ കടന്നു വരവും മൂലം മാറ്റം നേരിടുന്ന തായ്വാൻ അന്തരീക്ഷത്തിലാണ് സിനിമ മുന്നോട്ടു പോകുന്നത്.തങ്ങളുടെ പൊതു ശത്രുവായി കമ്മ്യൂണിസ്റ്റുകളെ കാണുന്ന മുതിർന്നവരും ഇടവിട്ട് റോഡിലൂടെ സഞ്ചരിക്കുന്ന സൈനിക ടാങ്കുകളും അവിടത്തെ അന്തരീക്ഷത്തിലെ അരക്ഷിതവസ്ഥയെ വരച്ചു കാട്ടുന്നുണ്ട് . xiao യുടെയും കുടുംബത്തിന്റെയും കാഴ്ചപ്പാടിലൂടെ രാഷ്ട്രീയം പറയുന്ന യാങ് കുട്ടികളുടെ അരക്ഷിതാവസ്ഥയും അതിൽ നിന്ന് മോചനം നേടാൻ ഗ്യാങ്ങുകളിൽ എത്തിച്ചേരുന്ന അവരുടെ കൈകളിൽ രക്തക്കറ പുരളുകയും ചെയ്യുന്ന അവസ്ഥ അതിഭീകരമായി തന്നെ കാണിക്കുന്നുണ്ട്.

ആരെയും സംശയത്തോടെ കാണുന്ന totalitarian ഭരണകൂടവും കുട്ടികളോട് മുൻധാരണ വെച്ച് പുലർത്തുന്ന അധ്യാപകരും എല്ലാം xiao യുടെ ജീവിതത്തെ സാരമായി ബാധിക്കുന്നുണ്ട് .xiao യുടെ ജീവിതത്തിലേക്ക് കടന്നു വരുന്ന little park ഗ്യാങ്ങിന്റെ ഒളിവിൽ പോയ തലവനായ honey യുടെ കാമുകി ming, സുഹൃത്തുക്കളായ cat, airplane, little park ഗ്യാങിന്റെ താത്കാലിക തലവനായ sly,അച്ഛൻ എന്നിവരുടെ കഥകൾ കൂടി xiao യുടെ ഒപ്പം പറയുന്ന സംവിധായകൻ അതെല്ലാം നമ്മുടെ മെയിൻ കഥാപാത്രത്തെ എങ്ങനെ സ്വാധീനിക്കുന്നു എന്ന് വരച്ചു കാട്ടുകയും ചെയ്യുന്നുണ്ട്.‘Are You Lonesome Tonight?’ എന്ന elvis presley ഗാനത്തിൽ കടം കൊണ്ട പേരാണ് a brighter summer day, പാശ്ചാത്യ രീതികളെ പിന്തുടരുന്ന taiwanese സമൂഹം തന്റെ ഇരുണ്ട ചരിത്രത്തിൽ നിന്നും ഭയാനകമായ അരക്ഷിതാവസ്ഥയിൽ നിന്നും മോചനം നേടാൻ ശ്രമിക്കുന്നവരെ പോലെയാണ്.

സംവിധാനത്തിൽ ozu ഉപയോഗിക്കുന്ന പോലെ ക്യാമറ പുറമെ നിന്ന് വീക്ഷിക്കുന്ന ആളെ പോലെയാണ് (ക്ലൈമാക്സിൽ ക്യാമറ വളരെ അധികം പിന്നോട് മാറി നിന്ന് വീക്ഷിക്കുന്ന ആളെ പോലെയാണ്),ചലിക്കുന്ന ക്യാമറ വളരെ മനോഹരമായ long take കൾ എടുക്കുകയും ചെയ്യുന്നുണ്ട്.ഒരു സീൻ പോലും അനാവശ്യമായി ഇല്ലാത്ത നാലു മണിക്കൂർ ദൈര്ഖ്യമുള്ള ഈ സിനിമ പലപ്പോഴും shakspearan ട്രാജഡികളെയും dostoevsky യുടെ നോവലുകളെയും ഓര്മിപ്പിക്കുന്നുണ്ട്.

നമ്മുടെ കശ്മീരിലെ യുവത്വം നേരിടുന്ന പ്രശ്നങ്ങൾ ഈ സിനിമയോട് വളരെ സാമ്യത പുലർത്തുന്നുണ്ട്.എഡ്വേഡ് യാങ് സംവിധാനം ചെയ്ത a brighter summer day നിസ്സംശയം masterpiece എന്ന് വിളിക്കാവുന്ന സിനിമയാണ്.martin scorsese പുറം ലോകത്തെത്തിച്ച ഈ സിനിമ തീർച്ചയായും കാണേണ്ട ഒന്നാണ്.