shuaib chaliyam

"You talkin' to me? You talkin' to me? You talkin' to me? Well, who the hell else are you talkin' to? You talkin' to me? Well, I'm the only one here. Who the f–k do you think you're talkin' to?"

Monthly Archives: April 2016

51.Le Boucher(1970) dir:Claude Chabrol genre:Crime,Thriller

le boucher

hitchcock എന്ന പേര് കേള്‍ക്കാത്ത ഒരു സിനിമ പ്രേമിയും ഉണ്ടാവില്ല,ഫ്രഞ്ച് സിനിമയില്‍ hitchcockനോട് ഉപമിക്കാവുന്ന തരത്തില്‍ മികച്ച psychological thriller ഒരുക്കുന്ന സംവിധായകനാണ് claude chabrol.ഫ്രഞ്ച് ന്യൂ വേവിലെ ഒരു മികച്ച പേരായ claude chabrol നിരവധി psychological thrillerകള്‍ സംവിധാനം ചെയ്തിട്ടുണ്ട്.അദ്ദേഹത്തിന്റെ അല്ലെങ്കില്‍ ലോകത്തില്‍ തന്നെ ഏറ്റവും മികച്ച psychological thrillerകളില്‍ ഒന്ന് എന്ന് വിളിക്കാവുന്ന സിനിമയാണ് le boucher.

 

സിനിമ തുടങ്ങുന്നത് ഒരു ഫ്രഞ്ച് ഗ്രാമത്തിലെ കല്ല്യാണ ചടങ്ങില്‍ നിന്നാണ് .ആ നാട്ടിലെ സ്കൂള്‍ അധ്യാപകന്റെ കല്ല്യാണമായ അതില് വെച്ച് 15 കൊല്ലം സൈന്യത്തില്‍ ജോലി ചെയ്ത് തിരിച്ചു വന്ന അറവുക്കാരനായ popaulഉം ആ നാട്ടിലെ സ്കൂളിലെ headmistressഉം യുവതിയുമായ heleneയും പരിചയപ്പെടുന്നു.heleneയോടൊപ്പം ഡാന്‍സ് ചെയ്യുകയും പിന്നീട് popaul heleneയെ അവര്‍ താമസിക്കുന്ന സ്കൂളിലേക്ക് അനുഗമിക്കുകയും ചെയ്യുന്നു.അതിനുശേഷം അവിടെ ഒരു സ്ത്രീയുടെ കൊലപാതകം നടക്കുകയും ചെയ്യുന്നു.ഇതിനിടയില്‍ heleneയോട് താന്‍ വാഗ്ദാനം ചെയ്ത ഇറച്ചി കഷ്ണം popaul എത്തിച്ചു കൊടുക്കുകയും അവര് തമ്മില്‍ അടുത്ത് ഇടപഴുകാന് തുടങ്ങുകയും ചെയ്യുന്നു.വീണ്ടും ഒരു സ്ത്രീ കൂടി മരിക്കുന്നതോടെ പോലീസ്‌ അവിടെ ഒരു സീരിയല്‍ കില്ലെറുടെ സാന്നിധ്യം മനസ്സിലാക്കുകയും ചെയ്യുന്നു.

 

ഈ സിനിമയുടെ കഥാപാത്രങ്ങള് വളരെ അധികം പഠനവിധേയമാക്കേണ്ട ഒന്നാണ് പ്രത്യേകിച്ച് പാരിസില്‍ ജനിച്ചു മോഡേണ്‍ ആയ helene,തുടക്കത്തില്‍ തന്നെ heleneയെ കാണിക്കുമ്പോള്‍ ഉള്ള ഒരു രംഗമുണ്ട് ഒരു കുട്ടി heleneയോട് ഞാന്‍ മദ്യപിക്കട്ടെ എന്ന് ചോദിച്ചപ്പോള്‍ തന്റെ ഗ്ലാസ്‌ നല്‍കിയ helene,പക്ഷെ ചില കാര്യങ്ങളില്‍ ദുര്‍ബലയുമാണ്.സിനിമ ഉടനീളം helene,popaul എന്നിവരുടെ ബന്ധത്തെ വിശകലനം ചെയ്യുകയും ചെയ്യുന്നുണ്ട്.അതിനോടൊപ്പം തന്നെ ഈ സിനിമ ഒരു കുറ്റവാളി എന്നത് ഒരു വ്യക്തിയുടെ പ്രശ്നം മാത്രമല്ല അത് അയാളുടെ രക്ഷിതാക്കളുടെ,സമൂഹത്തിന്റെ പ്രശ്നം കൂടിയാണ്.കുടുംബം,സമൂഹം തുടങ്ങിയവ ഒരാളില്‍ ഉണ്ടാക്കുന്ന നെഗറ്റീവ് influence കൂടി ചേര്‍ന്നതാണ്.കൂടുതല്‍ സിനിമയിലേക്ക് ഇറങ്ങി ചെല്ലുന്നില്ല കാരണം നിങ്ങളുടെ കാഴ്ചയെ spoil ചെയ്യും.

 

heleneയെ അവതരിപ്പിച്ച Stéphane Audran പിന്നെ popaulനെ അവതരിപ്പിച്ച Jean Yanne എന്നിവരെ ഇതിലെ അഭിനയം എടുത്തു പറയേണ്ടതാണ്‌.hitchcockian thriller എന്ന് വിശേഷിപ്പിക്കാവുന്ന ഈ സിനിമയുടെ ഏറ്റവും കൂടുതല്‍ പ്രശംസിക്കേണ്ടത് സംവിധായകനായ claude chabrolനെ തന്നെയാണ്.ഒട്ടനവധി സിനിമ ലിസ്റ്റുകളില്‍ ഇടം നേടിയ സിനിമ കാണേണ്ട ഒന്നാണ്.